Entertainment
ആരാധകരെ ഞെട്ടിപ്പിച്ചുകൊണ്ട് അനുശ്രീയുടെ ഗ്ലാമർ ചിത്രങ്ങൾ

2012-ൽ റിലീസായ ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച ഡയമണ്ട് നെക്ലേസ് ആണ് അനുശ്രീയുടെ ആദ്യ സിനിമ. അതിൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തെ അനുശ്രീ വളരെ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു കയ്യടി നേടിയിരുന്നു. ചന്ദ്രേട്ടൻ എവിടയാ, മഹേഷിൻ്റെ പ്രതികാരം എന്നി സിനിമകളിലൂടെ മലയാളത്തിൽ ശ്രദ്ധേയയായ നടിയായി മാറിയ അനുശ്രീ ഇതുവരെ മുപ്പതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. ഒടുവിലിറങ്ങിയ മോഹൻലാൽ-ജീത്തു ജോസഫ് സിനിമ ’12th man’ -ലും താരം ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.
ഇപ്പോൾ സോഷ്യൽ മീഡിയയിലുടെ താരം ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് . സാരിയില്‍ സുന്ദരിയായാണ് പുതിയ ചിത്രങ്ങളില്‍ താരത്തെ കാണുന്നത്. സ്വീവ് ലെസ് ബ്ലൗസും ട്രെഡിഷണല്‍ സാരിയുമാണ് താരത്തിന്റെ വേഷം. ആഡംബരം നിറഞ്ഞ ജ്വല്ലറിയും അതിനൊത്ത മേക്കപ്പും താരത്തെ കൂടുതല്‍ സുന്ദരിയാക്കിയിരിക്കുന്നു. നാട്ടിൻ പുറത്തെ പെണ്ണ് എന്ന പരിവേഷത്തിൽ നിന്നും തികഞ്ഞ ഗ്ലാമർ പരിവേഷത്തിലേക്കു താരം ചുവടുമാറുകയാണ്.
View this post on Instagram
1,312 total views, 4 views today