അനുശ്രീയുടെ ഭർത്താവ് ജൂഡ്
മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് അനുശ്രീ. അന്റൊണിയോ മോഷൻ പിക്ചേഴ്സ്, ക്ലോസ് ഷോട്ട് എന്റെർറ്റൈന്മെന്റ്സ് എന്നിവയുടെ ബാനറിൽ ദെസ്വിൻ പ്രേം സംവിധാനം ചെയുന്ന ‘താര’ എന്ന സിനിമയിൽ ആണ് അനുശ്രീയുടെ ഭർത്താവായി സംവിധായകനും നടനുമായി ജൂഡ് ആന്റണി അഭിനയിക്കുന്നത്. ജൂഡിന്റെ വളരെ വ്യത്യസ്തമായ വേഷമായിരിക്കും ഈ സിനിമയിൽ. കൊച്ചിയിലും ചെന്നൈയിലും കോയമ്പത്തൂരിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ‘താര’ ഒടിടി പ്ലാറ്റ്ഫോമിൽ ആണ് റിലീസ് ചെയുക.
ആൺ – പെൺ ബന്ധത്തിലെ സ്വാതന്ത്ര്യവും പരസ്പര ധാരണയും ചർച്ച ചെയ്യുന്ന സിനിമ പാട്രിയാർക്കിയുടെ നീതികേടിനെ ശക്തമായി ചോദ്യം ചെയ്യുന്നതാണ് . ‘തൊടുപ്പി’ എന്ന തമിഴ് ത്രില്ലർ മൂവിയുടെ സംവിധായകനായ ദെസ്വിൻ പ്രേമിന്റെ ആദ്യ മലയാള സിനിമയാണ് ഇത്. അനുശ്രീ ഇതിൽ കേന്ദ്രകഥാപാത്രമായ സിതാരയായി വേഷമിടുന്നു . അനുശ്രീ ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ് ‘സിതാര’. ചെന്നൈയിൽ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന സിതാരയിലൂടെയും ശിവയിലൂടെയുമാണ് കഥ വികസിക്കുന്നത് . ശിവായി എത്തുന്നത് ‘മാലിക്ക് ‘സിനിമയിലൂടെ ശ്രദ്ധേയനായ സനൽ അമനാണ് .
**