വെന്റിലേറ്ററിൽ കിടക്കുന്നത് സുഖമുള്ള ഏർപ്പാടാണോ ? നഴ്സിന്റെ ചോദ്യം സമൂഹ മാധ്യമങ്ങളിൽ വൈറൽ

77

Anver K.v

വെന്റിലേറ്ററിൽ കിടക്കുന്നത് സുഖമുള്ള ഏർപ്പാടാണോ..?
നഴ്സിന്റെ ചോദ്യം സമൂഹ മാധ്യമങ്ങളിൽ വൈറൽ

എന്താണു വെൻ്റിലേറ്റർ ? തങ്ങളുടെ സാധാരണ ജോലികളിലേക്കും ജീവിതത്തിലേക്കും എന്നും ഓടുവാൻ വെമ്പുന്നവർ *ഒരു ദിവസം വെൻ്റിലേറ്ററിൽ ആയി എന്നു കേട്ടാൽ അതിന്റെ അർത്ഥം മനസ്സിലാക്കിയിട്ടില്ലാത്തവർ അറിയുവാൻ വേണ്ടിയാണ് ഞാൻ പറയുന്നത്**ഞാൻ കോവിഡ് ഡിപ്പാർട്ട്‌മെന്റ്, വെന്റിലേറ്റർ സെക്ഷനിൽ ജോലി ചെയ്യുന്ന നഴ്‌സാണ്*
*വെൻ്റിലേറ്റർ എന്നാൽ നിങ്ങളുടെ മൂക്കിലോ വായിലോ ഓക്സിജൻ തരുവാൻ ഘടിപ്പിക്കുന്ന ഒരു കുഴൽ അല്ല*
*നിങ്ങൾക്കു അതും ഘടിപ്പിച്ചു പത്രമോ മാസികയോ വായിച്ചു കൊണ്ടു സുഖമായി കിടക്കുവാൻ കഴിയും എന്നു കരുതരുത്*
*Covid-19 നു ഘടിപ്പിക്കുന്ന വെൻ്റിലേറ്റർ നിങ്ങളുടെ തൊണ്ടയിലൂടെ ശ്വാസകോശത്തിൻ്റെ അതിരുവരെ എത്തുന്ന, വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്ന ഒരു കുഴലാണ്* *അനസ്തേഷ്യാ കൊടുത്താണ് ഇതു ഘടിപ്പിക്കുന്നത്. അഥവാ നിങ്ങളെ ബോധം കെടുത്തിയാണ് ചെയ്യുന്നത്* *നിങ്ങൾ ആരോഗ്യത്തിലേക്കു തിരികെ എത്തുംവരെയോ മരിക്കുന്നതു വരെയോ ഈ കുഴൽ സംവിധാനം മാറ്റുകയില്ല* *രണ്ടു മൂന്നാഴ്ചകളോളം ഒരു ചലനവുമില്ലാതെ ശ്വസന യന്ത്രത്തിൻ്റെ താളത്തിനൊത്ത് മാത്രം ചലിക്കുന്ന ഒരു ശ്വാസകോശവുമായി കിടക്കണം*

അഥവാ നിങ്ങളുടെ ശ്വാസകോശമാണ് വെന്റിലേറ്റർ മെഷീൻ..നിങ്ങൾക്ക് സംസാരിക്കാൻ കഴിയില്ല ഭക്ഷണം കഴിക്കാനോ വെള്ളമിറക്കാനോ കഴിയില്ല സ്വഭാവീകമായ ഒരു ചലനവുമില്ലാതെ കിടക്കണം. യന്ത്രം ചലിക്കുന്നതു കൊണ്ടു മാത്രം ജീവൻ നിലനില്ക്കുന്നു അങ്ങിനെ മനസ്സിലാക്കിയാൽ മതി.
*വേദനാസംഹാരികളും pain killer medicine മരവിപ്പുണ്ടാക്കുന്ന മരുന്നുകളും ഇടക്കിടെ തരും വേദനയും അസ്വസ്ഥതയും കുറക്കാൻ
അത്രയേ ഡോക്ടർക്കും നഴ്സിനും കഴിയൂ അതൊരു കൃത്രിമ നിർജീവാവസ്ഥ ( coma)പോലെയാണ്
20 ദിവസം ഈ ചികിത്സയിൽ കഴിയുന്ന ഒരാൾക്ക് തൻ്റെ പേശികളുടെ ബലം നാല്പതു ശതമാനം ക്ഷയിക്കും വായ് തൊണ്ട ശബ്ദം ഇവക്ക മാന്ദ്യവും മരവിപ്പും ഉണ്ടാകും അതോടൊപ്പം ഹൃദയത്തിനും ശ്വസന നാളങ്ങൾക്കും ഒക്കെ മാന്ദ്യം ഉണ്ടാകും ഇതു കാരണമാണ് കോവിഡ് 19 ബാധിച്ചവരിൽ, വൃദ്ധരായവർ ഈ ചികിത്സ താങ്ങാനാവാതെ മരിക്കുന്നത്
നാം ഇന്ന് ഈ കപ്പലിലാണ് അതു കൊണ്ട് ഈ അവസ്ഥയിലേക്ക് എത്തിപ്പെടാതെ ശരീരം കാത്തു കൊള്ളുക പരമാവധി സൂക്ഷിക്കുക.വീട്ടിലിരിക്കുക അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം സമൂഹത്തിലേക്ക് ഇറങ്ങുക
ആരോഗ്യ വകുപ്പ് നിർദ്ദേശങ്ങൾ പാലിക്കുക. കോവിഡ് എന്നാൽ ഇതൊരു സാധാരണ വൈറൽ പനിയല്ല. എന്നും മനസ്സിലാക്കുക..
ദ്രാവകരൂപത്തിലുള്ള ഭക്ഷണം നൽകാൻ മൂക്കിലൂടെയോ മറ്റോ ഘടിപ്പിക്കുന്ന ഒരു കുഴൽ, വയരിൽ നിന്നും പോകുന്നത് ഒപ്പിയെടുക്കാൻ അരയ്ക്കു ഒരു ബാഗ്, മൂത്രം വീഴാൻ ഘടിപ്പിച്ച ബാഗ്, മരുന്നും ഗ്ലൂക്കോസും നൽകുവാനുള്ള കുഴലുകൾ ഞരമ്പിൽ, സദാ നിങ്ങളുടെ രക്തസമ്മർദ്ദവും മറ്റും നോക്കിക്കൊണ്ടിരിക്കുന്ന A line മാപിനികൾ…കൈകാലുകളുടെയും മറ്റും ചലനം സാധാരണ നിലയിൽ നിലനിർത്തുവാനും മറ്റും നഴ്സുമാരും പാരാമെഡിക്കൽ സ്റ്റാഫും, ഇടക്കിടെ ശരീരത്തിൻ്റെ 104 ഡിഗ്രി പനി കുറക്കുവാൻ നിങ്ങൾ കിടക്കുന്ന കിടക്കയുടെ അറകളിലേക്കു ഐസ് വെള്ളം പമ്പു ചെയ്യൽ ഇങ്ങനെ എണ്ണമറ്റ ബദ്ധപ്പാടുകൾ….ഇതൊക്കെ വേണോ? പത്തു പ്രാവശ്യം സ്വയം ചോദിക്കൂ…..
പുറത്തേക്കു പോകും മുമ്പെ മാസ്ക്കും കയ്യുറകളും സാനിറ്റൈസറും വേണ്ടെന്നു വയ്ക്കും മുമ്പ്…ചിന്തിക്കൂ..
വീട്ടിലിരിക്കൂ..സുരക്ഷിതരാകൂ…….
കുടുംബത്തോടൊപ്പം ചേർന്നു നിൽക്കൂ…
നിത്യ ജീവിത പ്രശ്‌നം എല്ലാവർക്കും ഉണ്ട് പുറത്ത് പോവാതെ വയ്യ ജോലി ഇല്ലാതെ ഒന്നും നടക്കില്ല അറിയാം പക്ഷെ സ്വന്തം ശരീരം സൂക്ഷിക്കുക
ഫെയ്‌സ് മാസ്‌ക്ക് ഉപയോഗിച്ച് മുഖം മൂടുക ഏതൊരു സ്ഥാപനത്തിൽ കയറും മുമ്പ് അവിടുത്തെ സാനിട്ടയ്‌സർ ഉപയോഗിച്ച് കൈ കഴുകുക നിങ്ങൾ പോക്കറ്റിൽ ഒരു ചെറിയ സാനിട്ടയ്‌സർ ബോട്ടിൽ കൊണ്ട് നടന്നാലും തെറ്റില്ല സ്വന്തം വാഹനത്തിൽ കരുതുക സ്ത്രീകൾ വാനിറ്റി ബാഗിൽ കൊണ്ട് നടക്കുക
എന്നുംകഴുകി ഉപയോഗിക്കാവുന്ന മാസ്‌ക്ക് ആണെങ്കിൽ , എന്നും മാർക്കറ്റിൽ പോയി മാസ്‌ക്ക് വാങ്ങി സമയം കളയേണ്ട മാസ്‌ക്ക് മുഖത്ത് വച്ചാൽ സോപ്പിട്ട് വെള്ളത്തിൽ കഴുകി വൃത്തിയാക്കും വരെ കൈകൾ കൊണ്ട് മാസ്ക്കിൽ തൊടരുത് അത് daily use mask ആണെങ്കിലും സ്പര്ശിക്കരുത് ഇതൊക്കെ ജീവിതത്തിൽ പാലിക്കുക പുറത്ത് പോയി തിരിച്ചു വന്നാൽ വീട്ടിലെത്തിയാൽ ആദ്യം കൈകൾ സോപ്പിട്ട് കഴുകുക ശേഷം മതി എവിടെയെങ്കിലും തൊടാൻ
മുഖത്തെ മാസ്‌ക്ക് കഴുകുക മറ്റുള്ളവർ സ്പര്ശിക്കാത്ത ഭാഗത്ത് വെക്കുക ഇനിയുള്ള ജീവിതം നാം അങ്ങിനെ മാറ്റം വേണ്ടി വരും
കോവിഡ് ഏതായാലും കുറെ കാലം ഭൂമിയിൽ ഉണ്ടാവും..എന്നാണ് ലോക ആരോഗ്യ സംഘടന. അതിനാൽ കോവിഡ് നമ്മുടെ ജീവിതത്തിന് അനുസരിച്ചു മാറില്ല..
നാം കോവിഡിന്റെ ഗതിക്ക് അനുസരിച്ച് ജീവിതത്തിൽ, ചുറ്റുപാടിൽ, സാഹചര്യത്തിൽ ജീവിത ശൈലി മാറ്റുക
ഇനി ചിന്തിക്കൂ…
വെന്റിലേറ്ററിൽ ഒരു മിനിറ്റ് കിടക്കുന്ന ജീവിതം ആസ്വാദ്യകരമാണോ അല്ലയോ എന്ന്…? ക്വാറന്റായിൻ കേന്ദ്രത്തിൽ നാം തളക്കപ്പെടുന്നത് നല്ലതിനാണോ അല്ലയോ എന്ന്…
നന്ദിപൂർവ്വം…
ആശുപത്രിയിൽ നിന്നും ഒരു നഴ്‌സ്