രാഖികെട്ടിയ പോലീസുകാർ ഉള്ളപ്പോൾ പ്രതിയെ അറസ്റ്റുചെയ്യാൻ വൈകിയെന്നിരിക്കും

209

Anver K.v

മുസ്ലിംങ്ങളായ പോലീസ് ഉദ്ധ്യോഗസ്ഥരെ താടി വെക്കാന്‍ അനുവദിക്കണമെന്ന് മുമ്പ് ഇബ്രാഹിം MLA നിയമസഭയില്‍ ഒരു പ്രസ്താവന നടത്തിയത് മറന്നിട്ടുണ്ടായിരിക്കില്ല എന്ന് വിശ്വസിക്കുന്നു. മുസ്ലിങ്ങള്‍ക്ക് താടി നിര്‍ബന്ധമാണോ,സുന്നത്താണോ എന്നതല്ല വിഷയം, ചര്‍ച്ചയും അതല്ല. അന്ന് ആ പ്രസ്താവനയെ വ്യാപകമായി എതിര്‍ക്കപ്പെട്ടിരുന്നു. എതിര്‍ത്തവര്‍ പറഞ്ഞിരുന്ന കാരണങ്ങള്‍ പോലീസില്‍ ഒരു മതത്തിന്‍റെ ചിഹ്നങ്ങളും പാടില്ല, പോലീസില്‍ ഒരു ഐഡന്‍റിറ്റിയേ ഉണ്ടാകാന്‍ പാടുള്ളൂ അത് ‘കേരള പോലീസ്’ എന്ന ഐഡന്‍റിറ്റി മാത്രമൊണന്നതൊക്കെയായിരുന്നു, ഞാനും ഈ വാദത്തെ അംഗീകരിക്കുന്നു. പിന്നെ എന്താണ് പ്രശ്നം എന്നായിരിക്കുമല്ലേ..? വഴിയെ പറയാം..!

പാലാത്തായി പീഡനം സംഭവിച്ചിട്ട് പ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ പോലീസ് പല ന്യായീകരണങ്ങളും പറഞ്ഞിട്ടുണ്ട്,അതിലൊന്ന് പ്രതി ഒളിവിലാണെന്ന് പറഞ്ഞതായിരുന്നു. പ്രതിയുടെ വീടിന്‍റെ 5km അപ്പുറത്തുള്ള മറ്റൊരു ബി.ജെ.പി പ്രവര്‍ത്തകന്‍റെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനെയാണ്  ഈ തരത്തില്‍ ന്യായീകരിച്ച് ദിവസങ്ങള്‍ നീട്ടി കൊണ്ട് പോയത്. അത്രക്ക് കഴിവ് കെട്ടവരാണ് കേരള പോലീസ് എന്ന വിശ്വാസം എനിക്കില്ല. ഇനി അങ്ങനെയാണെന്ന് തോന്നുന്നുണ്ടെങ്കില്‍ അഴിച്ച് പണി അനിവാര്യം തന്നെയാണ്. ശിശുക്ഷേമം കൈകാര്യം ചെയ്യുന്ന മന്ത്രി ഇടപെട്ടിട്ട് പോലും രണ്ട് ദിവസത്തിനുള്ളില്‍ പിടിക്കാമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയ ഡി.വൈ.എസ്.പിക്ക്. പ്രതിഷേധം ശക്തമായപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞു, പൊരുത്തക്കേടുണ്ടോ..?

ഏതായാലും പ്രതിക്ക് ഉയര്‍ന്ന രീതിയിലുള്ള ശിക്ഷ തന്നെ ലഭിക്കട്ടെ, ഡി.വൈ.എസ്.പി മാധ്യമങ്ങളോട് സംസാരിക്കുന്നത് കാണുകയായിരുന്നു.ആ ഫോട്ടോയാണ് താഴെ കൊടുത്തിട്ടുള്ളത്. എന്‍റെ ചോദ്യം. രാഖി ഏത് മത ചിഹ്നമാണ്..? താടി മാത്രമേയുള്ളൂ മതചിഹ്നം..? പോലീസ് വിഭാഗം ഏതെങ്കിലും വിഭാഗത്തിന്‍റെ കൈപിടിയിലാണോ..? താടി വേണ്ടെങ്കില്‍..! രാഖിയും വേണ്ട..!
പോലീസിന് ‘കേരള പോലീസ് ‘ എന്ന ഒറ്റ ഐഡന്‍റിറ്റി മതി.