ബ്രൗൺ നിറത്തിലുള്ള കണ്ണുകളും മുടിയുമായി സമൂഹ മാധ്യമങ്ങളിലാകെ തരംഗമായി മാറിയിരിക്കുകയാണ് അന്വേഷി ജെയിൻ എന്ന താരം. നടി, മോഡൽ, അവതാരക, എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് അന്വേഷി ജെയിൻ. അന്വേഷിയുടെ ജന്മ സ്ഥലം മധ്യപ്രദേശിൽ ഖജുറാവോ ആണ്. ബ്രൗൺ നിറത്തിലുള്ള മുടിയും കണ്ണുകളും ഈ താരത്തെ കൂടുതൽ സുന്ദരിയാക്കുന്നു
ഇന്ത്യൻ നടിയും മോഡലുമായ ഈ ഗ്ളാമർ സുന്ദരി ഒരു ഇൻഡിപെൻഡന്റ് ലൈവ് സെലബ്രിറ്റി ഷോ അവതാരകയും കോർപ്പറേറ്റ് എംസിയും കൂടിയാണ്. അന്വേഷി നിരവധി വേദികളില്‍ എംസി ആയി തിളങ്ങിയിട്ടുണ്ട്. പല കോര്‍പ്പറേറ്റ് ഇവന്റുകളും ക്യാമ്പസ് ഇവന്റുകളും മതപരമായ ചടങ്ങുകളും ചാരിറ്റി ഇവന്റുകളും പ്രൈവറ്റ് പാര്‍ട്ടികളും വിവാഹങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു
ഒരു അവതാരകക്ക് പുറമേ അവര്‍ ഒരു മോഡലും നടിയും മോട്ടിവേഷനല്‍ സ്പീക്കറും ഡയറ്റിങ്ങ് കോച്ചും എലക്ട്രിക്കല്‍ എന്‍ജിനീയറും കൂടിയാണ്. പാടാന്‍ ഇഷ്ടമുള്ള അന്വേഷി നിരവധി വേദികളില്‍ പാടിയും കൈയടി നേടിയിട്ടുണ്ട്. അന്വേഷി നിരവധി വേദികളിൽ എംസി ആയി തിളങ്ങിയിട്ടുണ്ട്. ഇതിനകം തന്നെ 1000 ത്തിലധികം ഷോകൾക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.
ഫോബസ് മാഗസീനിലെ ഇന്ത്യയിലെ ഏറ്റവും ഇൻഫ്ലുവെൻഷനൽ സ്ത്രീകളുടെ പട്ടികയിൽ ഇടം പിടിക്കുകയാണ് അന്വേഷിയുടെ വലിയ ആഗ്രഹം . വളരെപെട്ടന്ന് ആണ് .ഷാരുഖ് ഖാന് ആണ് തന്റെ ഇഷ്ടമുള്ള നായകന് എന്നാണ് അന്വേഷി പറയുന്നത്.
തന്റെ മാറിടത്തിന്റെ വലിപ്പത്തെ കുറിച്ച് ചോദിച്ച സോഷ്യൽ മീഡിയ ആരാധികയോട് അന്വേഷി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. മാറിടത്തിന്റെ വലിപ്പം കൂട്ടാൻ എന്ത് ചെയ്യണമെന്നും മാഡം ആണ് ഇക്കാര്യത്തിൽ തന്റെ റോൾ മോഡൽ എന്നും വലിയ മാറിടം കാരണം എന്തൊക്കെ ഗുണമുണ്ടായി എന്നുമാണ് ആരാധിക ഒരു കുസൃതി ചോദ്യം പോലെ അന്വേഷിയോടു ചോദിച്ചത്. അതിനു അന്വേഷി കൊടുത്ത മറുപടി ഇങ്ങനെ
വലിയ മാറിടം കാരണം തുറിച്ചുനോട്ടവും പരിഹാസവും മാത്രമാണ് നേരിട്ടതെന്നും മോഡലിംഗ് രംഗത്ത് തന്റെ ആറ്റിട്യൂഡും പാഷനും ആണ് ഗുണം ചെയ്തതെന്നും താരം പറഞ്ഞു. ചിലർ മാറിടത്തിൽ തന്നെ തുറിച്ചു നോക്കുമ്പോൾ ജാള്യത ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അത് പിന്നീട് മാറിയെന്നും താരം പറയുന്നു. പഠിക്കുമ്പോൾ ആൾകുട്ടികൾ ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയിട്ടുണ്ടെന്നും അതിൽ മനംനൊന്ത് ക്ലാസിൽ പോകാതിരുന്നപ്പോൾ ധൈര്യപൂർവ്വം എന്തിനെയും അഭിമുഖീകരിക്കാനുള്ള പ്രചോദനം അമ്മയായിരുന്നു എന്നും അന്വേഷി പറയുന്നു .