fbpx
Connect with us

അന്‍വര്‍ അലി എന്ന പാക്കിസ്ഥാനി

ഹിന്ദിയില് ഉയര് ന്ന ആ ചോദ്യം കേട്ട് തിരിഞ്ഞു നോക്കിയപ്പോള് അവന് നില്ക്കുന്നു, അന്‍വര്‍ അലി എന്ന പാക്കിസ്ഥാനി, ബില് ഡിങ്ങിന്റെ കാവല് ക്കാരന്, നാത്തൂര് , അങ്ങിനെയാണല്ലോ , ആ ജോലിയിലുള്ളവരെ വിളിക്കുന്നത്

 152 total views

Published

on

പാക്കിസ്ഥാനി

‘എന്താ സഹോദരാ ..? എങ്ങിനെ ഇരിക്കുന്നു .? ‘

ഹിന്ദിയില് ഉയര് ന്ന ആ ചോദ്യം കേട്ട് തിരിഞ്ഞു നോക്കിയപ്പോള് അവന് നില്ക്കുന്നു, അന്‍വര്‍ അലി എന്ന പാക്കിസ്ഥാനി, ബില് ഡിങ്ങിന്റെ കാവല് ക്കാരന്, നാത്തൂര് , അങ്ങിനെയാണല്ലോ , ആ ജോലിയിലുള്ളവരെ വിളിക്കുന്നത്, …ആദ്യമായി ഈ നാട്ടിലെത്തിയപ്പോള് , ഭാഷ മനസ്സിലായതിനു ശേഷം ആ ചോദ്യവും കൈനീട്ടലും വലിയ കാര്യമായി തോന്നിയതു കൊണ്ട് തിരിച്ചും ക്യത്യമായ മറുപടിയും ഷേക്ക് ഹാന്ഡും നല്കിയിട്ടുണ്ട്..പക്ഷെ പിന്നീടാണു മനസ്സിലായത് ആ ചോദ്യം സത്യത്തില് യഥാര് ത്ഥമായ ഒരുത്തരവും തേടിയല്ലെന്ന്, മറുപടി പറഞ്ഞില്ലെങ്കില് ചോദിച്ചവര് തന്നെ ഉത്തരവും തന്നു കൊള്ളും.

‘ സുഖമായിരിക്കുന്നല്ലെ ..??!!’

അതിനും അതെയെന്നോ അല്ലെന്നോ മറുപടി വേണ്ടാ, അതിനു ശേഷം വരി വരിയായി അവന് തന്റെ ആവശ്യങ്ങളെ നിരത്തും ..!! അതു കൊണ്ട് തന്നെ സത്യത്തില് ആ ചോദ്യത്തിനോട് വെറുപ്പാണു , പിന്നെ ഷേക്ക് ഹാന്ഡ് , കൂടേയുണ്ടായിരുന്ന വരുണ് ആണു പറഞ്ഞത് ,
‘ നീ ചാടി ക്കേറി ,ഇവന് മാര് ക്കൊന്നും കൈ കൊടുക്കരുത് , ..സൂക്ഷിച്ചു നോക്ക് , കുളിച്ചിട്ട് ആഴ്ചകളായിട്ടുണ്ട്, ..വസ്ത്രം മാറിയിട്ട് മാസങ്ങളും , പല്ലു  തേയ്ക്കാറേയില്ല , നമുക്ക് കൈ തരുന്നതിന്റെ മുന്പ് വായിലെ നസ് വാര്  ( ഒരു തരം പുകയില ഉത്പന്നം ) എടുത്ത് കളഞ്ഞിട്ടൊന്നു തുടയ്ക്കുക പോലും ഇല്ല , അതിനേക്കാളും നിനക്ക് കാണാം എപ്പോഴും കക്ഷത്തിലും ഗുഹ്യഭാഗങ്ങളിലും ചൊറിയുന്നതും , ..ഞാന് ഇവര് ക്ക് കൈ കൊടുക്കാറേയില്ല ..’

Advertisementഅവന് അത് പറഞ്ഞതു മുതല് ഒരു തരം ഭയമാണു , ഷേക്ക് ഹാന്ഡ് ചെയ്യാറില്ല , പരമാവധി …,  ട്രാഫിക് പോലിസ് കാരന് വാഹനങ്ങള് നിറുത്താന് കാണിക്കുന്ന സിഗ്‌നല് മാതിരി കൈ കൊണ്ട് അടുത്തെത്തുമ്പോള് കാണിക്കും , വലിയ സലാം ആണെന്ന് കരുതി നീട്ടിയ കൈ പിന് വലിച്ച് അവരും തിരിച്ചു കാണിക്കും , അവ് വറിനോടും അതു തന്നെ ചെയ്തു , ഇവനു പക്ഷെ അത്  മനസ്സിലായെന്ന് തോന്നി , ഒഴിവാക്കലാണെന്ന് , മഞ്ഞ നിറമുള്ള പല്ലുകള് കാണിച്ച് ശബ്ദമില്ലാതെ ചിരിച്ച് നീട്ടിയ കൈ പിന് വലിച്ച് അവന് ചോദിച്ചു .

‘ എന്തേ ഇത്ര വൈകിയിട്ടും ഉറങ്ങിയില്ല ..? ‘
ഒരുത്തരത്തിനു പിന്നേയും ചോദ്യങ്ങള്

അവന്റെ മുഖത്തേയ്ക്ക് നോക്കിയില്ല , പുറത്തെ ഇരുട്ടിലേയ്ക്ക് നോക്കി , ആ ബില് ഡിങ്ങിനരുകിലെ പഴയ രണ്ട് കസേരകളില് ഒന്നില് ഇരുന്നതാണു ,സമയം പോയത് അറിഞ്ഞില്ല , അവിടെ കൊണ്ട് വന്നാക്കി , ഇവനെ പരിചയപ്പെടുത്തി , അവന് പറഞ്ഞ പൈസയും കൊടുത്ത് , അല്പം പൈസ തനിയ്ക്കും തന്നെ ചന്ദ്രു പോയപ്പോള് തുടങ്ങിയ ആലോചനയാണു ..ശ്രമവും , ഒന്നും വിജയിക്കുന്നില്ല , എത്ര ആപ്പ്‌ലിക്കേഷനുകള് , എത്ര ഇന്റര് വ്യൂകള് , ഒന്നും  ശരിയായില്ല , വിസയില് ആകേയുള്ള പത്തു ദിവസത്തില് എന്തെങ്കിലും ശരിയായില്ലെങ്കില് ..അറിയില്ല …മുന്നിലെ ഇരുട്ട് അതിന്റെ ഉത്തരം തരുന്നു …ഇരുട്ട് മാത്രം …അതും തനിച്ചാണെങ്കില് സാരമില്ല …അമ്മ , ഒരു പാട് മോഹിച്ചിട്ട് സ്വന്തമാക്കിയ പെണ്ണു  , അതും സ്വന്തം വീടും നാടും ഉപേക്ഷിച്ചു കൂടെ വന്നവള് ..അവള് ഒരു പാട് ആഗ്രഹിച്ചിരുന്ന , പ്രാര്ത്ഥിച്ച് , ഉള്ളില് പൊടിഞ്ഞിരിക്കുന്ന ഒരു ജീവന്  …

‘ സിഗറെറ്റ് വലിക്കുമോ ..? ‘

Advertisementഅവന്റെ ചോദ്യം ആദ്യം കേട്ടില്ല , പിന്നേയും ആവര് ത്തിച്ചപ്പോള് ഇല്ലെന്ന് തലയാട്ടി , .. പക്ഷെ അവന് കണ്ടിട്ടുണ്ട് വലിക്കുന്നത് ;
കയ്യിലെ പാക്കെറ്റില് നിന്ന് ഒന്നെടുത്ത് കത്തിച്ചിട്ട് അവന് പാക്കെറ്റ് തന്നു , അറിയാതെയാണു ഒന്നെടുത്തത് , അവന് നീട്ടിയ ലൈറ്റര് കൊണ്ട് കത്തിച്ചു ..

വന്നിട്ട് പലയിടത്തു പലരുടെയും കാരുണ്യത്തിലായിരുന്നു താമസം , ജീവിതം , ഇവിടെ ഒരാള് വെക്കേഷനില് നാട്ടില് പോയിരിക്കുന്നു , അവന്റെയും  കാരുണ്യം , സ്റ്റുഡിയോ ഫ്‌ലാറ്റില് തനിച്ച് , കാലത്തു പോയി ഇന്റെനെറ്റ് കഫെയില് , മെയിലുകളും ഒഴിവുകളും ചെക്ക് ചെയ്യും , വല്ല വിളികളും വന്നാല് അവിടെ വരെ പോയി ഇന്റര് വ്യൂ , ദിവസത്തിനോടൊപ്പം കയ്യിലെ ദാനം കിട്ടിയ പൈസയും നോക്കും , അതു കൊണ്ട് തന്നെ ചില നേരങ്ങളില് ഭക്ഷണം കഴിക്കാറില്ല , ചില ദിവസങ്ങളില് ഒരു നേരം മാത്രം , ബം ഗാളിയുടെ മൊബൈലില് നിന്ന് കൂടിയാല് 10 മിനിറ്റ് , മൂന്നോ നാലോ ദിവസം കൂടുമ്പോള് , അമ്മയും അവളും വിഷമിക്കരുതല്ലോ ..തിളച്ചു മറിയുന്ന കടല് പോലെ മനസ്സായിട്ട് പോകും , വിളിക്കാന് തുടങ്ങിയാല് അത് പറയില്ല …എല്ലാം ശരിയാകും , ഒരു കമ്പനി വിളിച്ചിട്ടുണ്ട്, ഒരു കൂട്ടുകാരന് പറഞ്ഞിട്ടുണ്ട് …അങ്ങിനെ പറഞ്ഞ് തീര് ക്കും ..
‘ സഹോദരാ , എന്തിനാ ഇങ്ങിനെ വിഷമിക്കുന്നത് , എല്ലാം ശരിയാകും , ഇവിടെ വന്നതു മുതല് ഞാന് നിങ്ങളെ ശ്രദ്ധിക്കുകയായിരുന്നു ..’

അവന്റെ ശബ്ദം ചിന്തകളില് നിന്നുണര് ത്തി

‘ ആരൊക്കെ ഉണ്ട് വീട്ടില് ..? ‘
‘ അമ്മ , ഭാര്യ ..’ , അവനോട് പതുക്കെ പറഞ്ഞു
‘ കുട്ടികള് ‘ അവന്റെ ചോദ്യത്തില് വലിയ  ആകാം ക്ഷ
‘ ഇപ്പൊ ഗര് ഭിണിയാണു ..’
അവന്റെ മുഖത്ത്  സന്തോഷം
‘ ദൈവമെ , കുഴപ്പങ്ങള് ഇല്ലാതിരിക്കട്ടെ ..:’  അവന് സ്വയ്യം പിറുപിറുക്കുന്നത് കേട്ടു , പക്ഷെ ഒന്നും തിരിച്ചു സം സാരിച്ചില്ല
‘ ഇത്ര ചെറിയ കുടും ബമായിരുന്നിട്ടും എന്തിനാ താങ്കള് ഇങ്ങോട്ട് വന്നത് ..? മുന്പ് പണിയെടുത്തിരുന്ന കമ്പനിയില് നിന്ന് പറഞ്ഞു വിട്ടതാണെന്ന് കേട്ടു , എന്തിനായിരുന്നു അത് ..? ‘

Advertisementമടിച്ചു മടിച്ചെന്ന പോലെ അല്പ സമയത്തെ മൌനത്തിനു ശേഷമുള്ള അവന്റെ ചോദ്യത്തിനു തിരിച്ചു ചോദ്യ്മാണു നല്കിയത്

‘ നീ എന്തിനാ വന്നത് ..?’
അവന് ചിരിച്ചു , പതിയെ പറഞ്ഞു
‘ താങ്കള് ക്ക് അറിയില്ല , ഇതു  ഞങ്ങളുടെ വിധിയാണു … സമ്പ്രദായങ്ങളുടെ പേരില് ഇങ്ങിനെ കുറെ കാര്യങ്ങള് ഉണ്ട് ഞങ്ങള് ക്ക്..!!’
അവന് പറഞ്ഞത് മനസ്സിലായില്ലെന്ന് മുഖ ഭാവത്തില് നിന്ന് ഊഹിച്ചു

‘ എന്ത് സമ്പ്രദായം ..? ‘

ആ ചോദ്യത്തിനു അവന് മറ്റൊരുത്തരമാണു പറഞ്ഞത് ….
‘ ആദ്യമായി ഇവിടെ വന്നത് ഒരു ബന്ധു തന്ന വിസയിലാണു , പണിയെടുത്ത് കുറച്ചായി പൈസ കൊടുക്കണം , ഒന്നുമറിയില്ല , എഴുതാനും , വായിക്കാനും പോലും ..എന്റെ ഭാഷ അല്പമല്ലാതെ , ദിവസകൂലിയില് ഒരു കമ്പനിയില് പണിയെടുക്കുമ്പോള് ഭാര മുള്ള ഒരു വസ്തു വീണു കാലില് , നിങ്ങളുടെ നാട്ടുകാരന് , നിങ്ങളെ പോലെ ഛായ ഉള്ള ഒരാളാണു , എന്ന് എന്നെ സഹായിച്ചത് …എനിക്ക് പക്ഷെ അയാളെ നഷ്ടമായി , അവിടെ പണി കഴിഞ്ഞപ്പോള് ഞങ്ങള് കുറച്ച് പേര് വേറെയിടത്ത് പോയി, അയാള് പണി യുപേക്ഷിച്ച് നാട്ടില് പോയി , ഒരിക്കല് എന്റെ മൊബൈല് നഷ്ടപ്പെട്ടതോടെ ആകെയുണ്ടായിരുന്ന നമ്പറും പോയി , നിങ്ങളെ കാണുപോഴെനിക്ക് അയാളെ ഓര് മ്മ വരും ..’
സിഗറെറ്റ് ഊതി വിട്ടു , അവന് അതെന്തിനു പറഞ്ഞെന്ന് മനസ്സിലായില്ല , ഒരു പക്ഷെ കാണിക്കുന്ന അടുപ്പം താന് തെറ്റിദ്ധെരിക്കേണ്ടാ എന്ന് കരുതിയിട്ടാകും , അതൊക്കെ ചിന്തിക്കാന് തനിയ്ക്ക് സമയമെവിടേ , അല്ലെങ്കില് മാനസികാവസ്ഥ , എരിയുന്ന ചൂളയില് എന്തു വീണാലും കത്തി പോകുകയെ ഉള്ളൂ , കത്താനായി ഇട്ടതാണൊ അറിയാതെ വീണതാണോ എന്ന് ചൂള നോക്കാറില്ല ..

Advertisementഅവന് പക്ഷെ പരഞ്ഞ് വന്നത് ഒരു ആമുഖമാണു , അവന്റെ സമ്പ്രദായത്തെ പറ്റി ,അവന് ഇവിടെ വന്നത് എന്തിനു എന്നൊക്കെ ഉള്ളതിന്റെ …ഒരു മുഷിച്ചലു തോന്നാതിരിക്കാന് മുഖത്തേയ്ക്ക് നോക്കിയപ്പോള്   പറഞ്ഞു

‘ എന്റെ ബാബ ( അവന്റെ പിതാവ് ) ഇവിടേ യാണു പണിയെടുത്തിരുന്നത് , 7 മക്കളാണു ഞങ്ങള് , ആ ഗ്രാമത്തിലെ മിക്കവരും ഇവിടെയാണു പണിയെടുക്കുന്നത് …മിക്കവരും െ്രെഡവര് മാര് ..’

‘ നിന്റെ ബാബയും ..? നീ െ്രെഡവര് ആയില്ലെ ..? ‘

ആ ചോദ്യം അവനെ ഒരേ സമയം സന്തോഷിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തതായി തോന്നി ..
അവന് പറയുന്നത് ശ്രദ്ധിക്കുന്നു എന്നത് സന്തോഷവും , അതിന്റെ ഉത്തരത്തെ പറ്റിയുള്ള ഓര് മ്മകള് സങ്കടവും

Advertisement‘ ഇല്ല ബാബ ഇവിടെ ഒരു വീട്ടില് പണിയെടുത്തു , ഞാന് െ്രെഡവര് ആയി പക്ഷെ ഈ കാല് ,  എന്നെ എന്നും ചതിച്ചിട്ടേയുള്ളു , ഒരു ഈ പണിയ്ക്ക് ..’

അവന് തന്റെ വലത്തെ കാലു കാണിച്ചു , ശോഷിച്ചിരിക്കുന്നു , അവനു നടക്കാനുള്ള ബുദ്ധിമുട്ട് അതാണെന്ന് അപ്പോഴാണു മനസ്സിലായത് ..

‘ വയസ്സായിട്ടും ഒന്നും സം ബാദിച്ചില്ല , ഒടുവില് വയ്യാതായപ്പോ ഞാന് ബാബയോട് പറഞ്ഞു ഇവിടെ നിന്ന് പൊയ്‌ക്കൊളാന് ..പോയി , കഷ്ടപ്പാടായിരുന്നു , കല്യാണം കഴിച്ചതും , സഹോദരങ്ങളേയും കഴിപ്പിച്ചതും , ജീവിക്കാനുമൊക്കെ , 4 സഹോദരന്മാരും 2 സഹോദരികളും …പിന്നെ..’

‘ പിന്നെ..?!!!’
‘ 5 മക്കളും  ‘
അത്ഭുതം തോന്നാതിരുന്നില്ല

Advertisement‘അപ്പോള് നീ എപ്പോ കല്യാണം കഴിച്ചു .? കണ്ടിട്ട് എന്നെ ക്കാളും പ്രായം കുറവാണെന്ന് തോന്നുന്നു..’
അവന് പതിയെ ചിരിക്കുന്നത് പോലെ തോന്നി , പിന്നെ മുഖം ഗൌരവമാകുന്നതും
‘ ഞാന് പറഞ്ഞില്ലെ ഞങ്ങള് ഞങ്ങളുടെ സമ്പ്രദായത്തിന്റെ അടിമകളാണു  ..’
നിശ്ശബ്ദത പാലിച്ചു അവന് പറയട്ടേ….
‘ ആണ് കുട്ടികളെ പതിനേഴ് വയസ്സാകുമ്പോള് കല്യാണം കഴിപ്പിക്കും , അവന്റെ ഇഷ്ടമല്ല , വീട്ടുകാരുടേയും മുതിര് ന്നവരുടേയും ഇഷ്ടപ്പെടുന്ന പെണ് കുട്ടി , അവള് ക്ക് കൂടിയാല് പന്ത്രണ്ട് , അല്ലെങ്കില് പതിമൂന്ന് , പിന്നെ ജീവിതകാലം അവിടെ തന്നെ ,എല്ലാവരും ഒരു വീട്ടില് വലിയ വീടുകള് , ഭര് ത്താവ് മരിച്ചാലും വേറെ വിവാഹം കഴിക്കാറില്ല , പകലൊന്നും സം സാരിച്ചിരിക്കാന് അനുവാദമില്ല , ഭാര്യയ്ക്കും ഭര് ത്താവിനും മാത്രമായി , രാത്രികളിലെ കണ്ട് മുട്ടലുകള് മാത്രം , അതും ചിലപ്പോ , ഒന്നോ രണ്ടോ പ്രസവം കഴിയുമ്പോള് മിക്ക പെണ്ണുങ്ങളും അസുഖക്കാരികള് ആകും , അപ്പോള് മിക്കവരും വേറെ പെണ്ണു കെട്ടും , ഒരു വീട്ടില് രണ്ട് , മൂന്ന് ഭാര്യമാര് , ആരോഗ്യമുള്ളവരെ സ്‌നേഹിക്കും ഭര് ത്താക്കന് മാര് , ഇവിടെ നിന്ന് ഫോണ് ചെയ്താലും വീട്ടുകാര് ഭാര്യയോട് സം സാരിക്കാന് അനുവദിക്കാറില്ല , പെണ് കുട്ടികളെ  സ്‌കൂളില് അയക്കില്ല  , ആണ് കുട്ടികളും പോകാറില്ല , മത പഠനം അല്ലാതെ ..’

‘ ഇപ്പോഴും ..’

വാക്കുകളിലെ അത്ഭുതഭാവം അവനെ ശരിക്കും നിരാശനാക്കിയത് പോലെ

‘ കാലം മാറുന്നു എന്നത് ഇവിടെ വന്നപ്പോഴാണറിഞ്ഞത് , അവിടെ ലോകം എന്നും ഒരേ പോലെയാണു ..’
‘ എവിടെയാണു നിന്റെ നാട് ‘
‘ പെഷ വാര് ..അവിടെ നിന്ന് അറുപതോളം കിലോമീറ്റര് ദൂരെ ഹങ്ക് എന്ന ഗ്രാമം , ഇന്നും ടി.വി ( ടെലിവിഷന് ) ഇല്ല ഒരു വീടുകളിലും , പിന്നെ ഓരോ വീട്ടിലും സ്ത്രീകളും കുട്ടികളും വയസ്സായവരുമായി ഒരു പാട് പേര് ഉണ്ടാകും , അവിടേ നിന്നാല് കിട്ടുന്ന ഒരു വരുമാനത്തിനും ചെലവു താങ്ങാനാകില്ല ..എല്ലാവരും ഇവിടേയാണു , അപ്പോള് ഞാനും …’
കത്തി തീര് ന്ന സിഗറെറ്റ് കുറ്റി വലിച്ചെറിഞ്ഞു , ഇരുട്ടിലേയ്ക്ക് തന്നെ പിന്നേയും കണ്ണുകള് പോയി , ഉറക്കം വരുന്നതേ ഇല്ല , റൂമില് പോയി തനിച്ചാകുമ്പോള് ഒരു തരം ഭയം കീഴ്‌പ്പെടുത്തിക്കളയും , നാളെ , സ്വപ്നങ്ങള് ….,
ഒരാള് അടുത്തിരിക്കുമ്പോള് ഒരല്പ്പം ധൈര്യം തരുന്നു , സ്വന്തം ചിന്തകള് അവന് പറഞ്ഞപ്പോള് അവന്റെ പുറകേ പോയി , സ്വന്തം ആധികളില് നിന്ന് ഒരല്പ്പ സമയത്തെ മോചനം തന്നു , ഒരു മറവി …

Advertisementഅവന്റെ ശബ്ദം തന്നേയാണു വീണ്ടും ചിന്തകളില് നിന്നുണര് ത്തിയത് ;
‘ എനിക്കറിയാം സാബ് , നിങ്ങള് ഷേക്ക് ഹാന്ഡ് തരാത്തത് , വ്യത്തി കുറവാണെന്ന് തോന്നിയിട്ടല്ലെ ..?’

മുഖത്ത് വന്ന ചമ്മല് ഒരു പുഞ്ചിരി കൊണ്ട് മറയ്ക്കാന് വെറുതെ ശ്രമിച്ചു
അവന് പക്ഷെ  അത് കാര്യമായെടുതെന്ന് തോന്നിയില്ല .., അതവന്റെ വാക്കുകളില് നിഴലിച്ചു ,

‘ സാരമില്ല , എനിക്ക് മനസ്സിലാകും , അതും ഞാന് പറഞ്ഞ സമ്പ്രദായത്തിന്റെ ഭാഗമാണു , ഈ വേഷം , ഈ ജീവിതം , ഇതൊന്നും മോശമാണെന്ന ചിന്തയില്ല , ആദ്യത്തെ നല്ല അനുഭവത്തില് നിന്ന് ഞാന് നിങ്ങളുടെ നാട്ടുകാരോട് കൂടുതല് അടുപ്പം കാണിച്ചിട്ടുണ്ട് ..എന്നോട് പലരും ഉപദേശിച്ചിട്ടുമുണ്ട് …വന്ന കാലത്തില് നിന്ന് ഞാന് ഒരു പാട് മാറി , ഒരു നേരം കുളിക്കാറുണ്ട് നിത്യവും , പിന്നെ വസ്ത്രങ്ങള് മാറുകയും ..’ അവസാനത്തെ  വാക്കുകള് പറയുമ്പോള് അവനില് ഒരു ചെറിയ നാണം വന്നത് പോലെ ,
പ്രതീക്ഷിച്ചിരുന്ന  ചോദ്യം വന്നു …!

‘ താങ്കള്  എന്തെ വന്നത് ..? പണി ഉപേക്ഷിച്ചതാണൊ അതോ പണി കുറവായപ്പോള് കുറച്ച് പേരെയൊക്കെ കമ്പനികള് പറഞ്ഞു വിട്ടതാണോ …?  എന്തിനാ ഇത്ര വിഷമം ..?

Advertisementഎല്ലാ ചോദ്യങ്ങള് ക്കും ഉത്തരങ്ങളുണ്ട് ..എന്താണു അവനോട് പറയേണ്ടത് ..? കാലമിത്ര പുരോഗമിച്ചിട്ടും ഇന്നും മാറാത്ത പഴയ കഥയോ ..? അച്ഛന് ചെറുപ്പത്തിലെ മരിച്ചു പോയ രണ്ട് മക്കളെ കഷ്ടപ്പെട്ടു വളര് ത്തിയെ ഒരമ്മയെ വയസ്സുകാലത്ത് നന്നായി നോക്കാന് , നാട്ടില് പറയത്തക്ക പണിയൊന്നും കിട്ടാതായപ്പോള് കിട്ടിയ പിടി വള്ളിയിലൂടേ കയറി വന്നെന്നോ ..? താഴെ ഉള്ള അനിയത്തിയെ പഠിപ്പിക്കാനും കല്യാണം കഴിപ്പിച്ചയക്കാനും ആയിട്ടെന്നോ..? കൂടെ വിശ്വസിച്ച് ഇറങ്ങി വന്ന പെണ്കുട്ടിയേയും , ജനിക്കാന് പോകുന്നതിനേയും നന്നായി നോക്കാനെന്നോ ..? ഓരോന്നായോ അല്ലെങ്കില് ഒരുമിച്ചോ …???
സമ്പ്രദായം എന്ന് അവന് കരുതുന്ന ബന്ധങ്ങള് ..അത് അത് തന്നേയാണു തന്നേയും കൊണ്ട് വന്നത് , പിന്നെ ജോലി പോയത് ..അവനോട് എന്തെങ്കിലും മറുപടി പറഞ്ഞെ മതിയാകൂ അവന് ഒരു പാട് പറഞ്ഞതല്ലെ ..

‘ ഭാര്യയ്ക്ക് പ്രസവത്തിന്യ തിയ്യതി ആയി , അവിടെ അമ്മ മാത്രമെ ഉള്ളു , പിന്നെ വരുമാനം ഒന്നും ആകാത്തതു കൊണ്ടും …ഭക്ഷണം കഴിക്കാന് തന്നെ ബുദ്ധിമുട്ടാ ..എന്തെങ്കിലും ജോലി കിട്ടിയില്ലെങ്കില് , തിരിച്ചു പോകേണ്ടി വന്നാല് ,അവിടെ ഒന്നുമില്ല , അതൊക്കെയാ വിഷമം  …’ പറഞ്ഞു തീര് ന്നപ്പോള് അവനോട് അതൊന്നും പറയേണ്ടിയിരുന്നില്ലെന്ന് തോന്നി , നാവില് നിന്ന് വീഴുകയായിരുന്നു , , ആരോടെങ്കിലും ഒന്ന് പറയാന് അത് ആഗ്രഹിച്ചിരിക്കുകയായിരുന്നിരിക്കണം
അവന്റെ മുഖത്ത്  വിഷമം വന്ന് നിറയുന്നത് കണ്ടു , എഴുന്നേറ്റത് അറിയാതെയാണു , കിടക്കാം , ഉറങ്ങിയില്ലെങ്കില് നേരത്തെ ഉണരാനാകില്ല , ആരെങ്കിലും വിളിച്ചാല് പോകേണ്ടതാണു , പിന്നെ പതിവു കര് മ്മങ്ങളും …!
നടന്ന് തുടങ്ങിയപ്പോള് പിന്നില് നിന്നു വിളി

‘ സാബ് ..ഞാന് ഒന്ന് ശ്രമിക്കട്ടേ ..’

ഒന്നും പറയാന് തോന്നിയില്ല , എന്ത് പറയാന് , എല്ലാവരും പറയുന്ന കാര്യമാണു , ബയോഡാറ്റ അയക്കൂ , നോക്കാം , കേള് ക്കുന്നയാള് ക്ക് ഒരാശ്വാസം …പതുക്കെ മൂളി , അവനെന്തെങ്കിലും കഴിവുണ്ടായിരുന്നെങ്കില് ഇങ്ങിനെ ഇവിടെ കഴിയുമായിരുന്നോ എന്ന് തോന്നി , പിന്നെ ഒരു ബയോഡാറ്റ പോലും ആവശ്യപ്പെടാതെയാണു ശ്രമിക്കുന്നതും  …!!!
കൂടെ എഴുന്നേറ്റെങ്കിലും അന് വര് പോയില്ല , അവിടെ തന്നെ നില്ക്കുന്നു ..

Advertisement‘ ഇനി നാളെ മുതല് 9 ദിവസം ബാക്കി  , വിസിറ്റ് വിസ പുതുക്കണമെങ്കില് 2 ദിവസം കൂടിയേ ഉള്ളു , ‘ ഒരാശ്വാസത്തിനു വേണ്ടി ഇതിനെ പറ്റി പറയരുതെന്ന് കരുതി തന്നെയാണു പറഞ്ഞതും .

റൂമില് വന്ന് കൈയും കാലും കഴുകി കുറച്ച് വെള്ളം കുടിച്ച് ലൈറ്റണച്ച് ബെഡ്ഡിലേയ്ക്ക്  കിടന്നിട്ടും ഉറക്കം വന്നില്ല …അച്ഛന്റെ കൂട്ടുകാരനായിരുന്നില്ല ശങ്കരേട്ടന് , കൂടെപ്പിറപ്പ് തന്നെ , അച്ഛനും അങ്ങിനെയായിരുന്നെന്ന് കേട്ടിട്ടുണ്ട്..അച്ഛന് ഇല്ലായിരുന്നെങ്കില് ശങ്കരേട്ടന് പടിച്ച് മാഷാവില്ലായിരുന്നു എന്ന് കേട്ടിട്ടുണ്ട് , അതു കൊണ്ട് തന്നെയാണു തന്നേയും മാളൂവിനേയും അച്ഛന് ഇല്ലാത്ത വിഷമം അറിയിച്ചിട്ടില്ല,  അവിടെ ഉള്ള മൂന്നുപേരില് ഞങ്ങള് 2 പേര് കൂടി എന്നല്ല , ഞങ്ങള് 2 പേര് ക്ക് താഴെ അവര് മൂന്നു പേര് , അനിയത്തി മായ യുടെ ഒപ്പം അവിടത്തെ മൂത്ത കുട്ടി ഇന്ദിര , താഴെ ചന്ദ്രു , അതിനും താഴെ രമ . രണ്ട് പെണ്കുട്ടികളും ഒരാണ് കുട്ടിയും ശങ്കരേട്ടന് , ഭാര്യ സരോജിനിയേട്ട്ത്തിയും ..ഒരു വിസ കിട്ടുമെന്നറിഞ്ഞപ്പോള്  കൊടുക്കേണ്ട പൈസ വലുപ്പം പേടിപ്പിച്ചു , ശങ്കരേട്ടന് പറഞ്ഞു

‘ അതു നോക്കണ്ട നീയ്യ്…എനിക്ക് തരണന്നാണെങ്കില് പ്രത്യേകിച്ചും , കണക്ക് പറയരുത് , ഞാനും നെന്റെ അച്ഛനും സ്വന്തം അച്ഛന് മാരെ കണ്ടിട്ടില്ല , നെന്റെ അച്ഛനു പേരിനെങ്കിലും ഒരാള് ഉണ്ടായിരുന്നു , നിക്കതും ഇല്ല, അതോണ്ട് ബന്ധുക്കളും ….എന്നെ പഠിക്കാന് നിര് ബന്ധിച്ചയത് അവനാ..കാട്ടില് തേക്കിന് തൈ വെയ്ക്കാന് പോയാല് 25 പൈസ ദിവസ കൂലി കിട്ടും , സ്‌കൂള് ഇല്ലാത്തപ്പോ ഞാനും പോകും , പിന്നെ പാടത്ത് അമ്മമാര് കൊയ്യാന് പോകുമ്പോള് കതിരു പെറുക്കും , വലുതാകും തോറും , എടുക്കുന്ന പണിയുടെ വലിപ്പവും കൂടി, കിളയ്ക്കാനും , കാട്ടില് നിന്ന് വിറക് കൊണ്ട് വന്ന് വിറ്റും ., നിക്ക് പണി കിട്ടുന്നത് വരെ നെന്റെ അച്ഛമ്മയോടൊപ്പം എന്റെ അമ്മയേയും അവനാ നോക്കിയത് ..നിങ്ങള് ക്ക് രണ്ട് പേര് ക്കും വാങ്ങുന്ന കൂട്ടത്തില് അവര് ക്ക് മൂന്നാള് ക്കും എന്തെങ്കിലും തിന്നാന് വാങ്ങി എന്നെ കാണാന് ഒരു വരവുണ്ട് രാത്രിയില് , അന്നും വന്നു കയ്യിലുള്ളത് കൊടുത്തു, ഇറങ്ങുമ്പോഴാ പറഞ്ഞത്, കാലില് എന്തോ കൊണ്ടെന്നു  , എത്ര നിര് ബന്ധിച്ചിട്ടും വൈദ്യരെ കാണാന് കൂട്ടാക്കിയില്ല, നാളെ പോകാമെന്ന് പറഞ്ഞു , പിന്നെ അത്ര പെട്ടെന്നൊന്നും നമ്മള് പിരിയില്ലെടാ എന്നും …പോയി …ഒന്നും പറയേണ്ടാ..പൂവാന് നോക്കിക്കോളൂ..’
മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണു തുടച്ചപ്പോള് പിന്നെ ഒന്നും പറയാന് തോന്നിയില്ല.
ഓര് ത്തപ്പോള് കരുതി , പഴയ കാലത്തിന്റെ , ചരിത്രത്തിന്റെ പുണ്യം ,വ്യക്തികള്ക്കും , അവസ്ഥകള് ക്കും , വ്യക്തിത്വത്തിനും സ്ഥാനമുണ്ട്..ഇന്ന് പണം മാത്രം …മറ്റൊന്നുമില്ല ..!!

വന്നു, ഒരു ലോണ് എടുത്ത് വീട് പുതുക്കി പണിയാന് പറഞ്ഞതും അതിനു മേല് നോട്ടം വഹിച്ചതും ശങ്കരേട്ടന് തന്നെയാണു , ഇന്ദിരയ്ക്ക് വന്ന ഒരു കല്യാണലോചന മാളുനെ കൊണ്ട് പോയി കാണിച്ച് നടത്തിയതും , പോകാന് കഴിഞ്ഞില്ല , അച്ഛമ്മയുടെ ഭാഗത്തില് കിട്ടിയിരുന്ന  10 സെന്റ് ഭൂമി വിറ്റും കയ്യിലുണ്ടായിരുന്ന സമ്പാദ്യവും ചെലവാക്കി, പിന്നെ അതു വരെ ഒരു യാത്രയ്ക്ക് സാധിക്കുമായിരുന്നില്ല , അതു കൊണ്ട് തന്നെ ഇന്ദിരയുടെ വിവാഹത്തിനു എന്തെങ്കിലും സഹായിക്കാനും , ശങ്കരേട്ടന് ചോദിച്ചുമില്ല , കുറി നടത്തിയും , അല്പം മണ്ണില് പണിയെടുത്തും കുട്ടികളെ ട്യൂഷനെടുത്തും , ക്യത്യനിഷ്ഠയോടെ ജീവിച്ചിരുന്നതു കൊണ്ട് ശങ്കരേട്ടനു കടങ്ങള് ഉണ്ടായിരുന്നില്ല , 3 വര്ഷം കഴിഞ്ഞ് , നിലവിലെ വിസ പുതുക്കി, ലീവിനു പോയപ്പോള് കയ്യില് വെച്ചു കൊടുത്ത ഷര് ട്ട് തുണി നോക്കിയും സങ്കടപ്പെട്ടു..

Advertisement‘ അവനിതിനുള്ള ഭാഗ്യം ണ്ടായില്ലല്ലോ ..? ‘

സ്‌നേഹിച്ചിരുന്ന പെണ്കുട്ടി , അവള് ക്കിനിയും പിടിച്ചു നില് ക്കാന് കഴിയില്ലെന്നും അത് സാധാരണ രീതിയില് നടക്കില്ലെന്നറിഞ്ഞപ്പോഴും കൂടെ നിന്നു, ലളിതമായി നടത്തി തന്നു , ലീവ് കഴിഞ്ഞ് വന്ന് ഒരു മാസം കഴിഞ്ഞപ്പോഴറിഞ്ഞു , ശങ്കരേട്ടന് ഒരു വശം തളര് ന്ന് വീണു കിടപ്പായെന്ന് ..ആ വീട് പതിയെ പട്ടിണിയിലേയ്ക്ക് പോകുകയാണെന്നും , അപ്പോഴും ഒന്നും ആവശ്യപ്പെട്ടില്ല , ചന്ദ്രു വിനു ഒരു ജോലി ശരിയാക്കനോ , പണത്തിനോ,  ആ സങ്കടം പക്ഷെ കാണാതിരിക്കാനായില്ല , അല്ലെങ്കിലും  അത് സ്വന്തം സങ്കടം തന്നെയാണല്ലോ …ഡിഗ്രി ആ വര് ഷം കഴിഞ്ഞ അവന് പാസ് പോര് ട്ട് എടുത്തതു പോലും പൈസ യച്ചു കൊടുത്തിട്ടാണു , സ്വന്തം കമ്പനിയിലും അറിയാവുന്ന എല്ലാവരോടും ഒരു പാട് തവണ യാചിച്ചിട്ട് പോലും ഒന്നും ശരിയായില്ല  ..

ഒടുവിലാണൊരു സുഹ്രുത്ത് പറഞ്ഞത് , അവനത്രമാത്രം കാര്യങ്ങള് അറിയുന്നത് കൊണ്ട് ,
‘ ഒരൊഴിവുണ്ട് , ഞാന് സം സാരിച്ചിരുന്നു , പക്ഷെ നിനക് അത് ചിലപ്പോള് ബുദ്ധിമുട്ടാകും , അറിയാലൊ യാതൊരു കാര്യമില്ലെങ്കിലും നിന്റെ കമ്പനിയും ഇവരും വാശിയിലും മത്സരത്തിലുമാണു …നിനക്ക് വേണ്ട പ്പെട്ട ഒരാള് ഇവിടെ വന്നു എന്നറിഞ്ഞാല് , അവര് ഇവരുടെ മുന്നില് ചെറുതാകും എന്ന് കരുതിയെങ്കിലും , നിന്നോട് പക കാണിക്കും , നിനക്ക് ഇവരുമായി നല്ല അടുപ്പമാണു  എന്ന ഒരു ചിന്ത മതി , പണി പോകാന് ., സത്യത്തില് ഒരു വാശി യുടെയും പ്രശനങ്ങളുടെയും കാര്യമില്ലെന്ന് നമുക്കറിയാം .’
അതെ ഇതില് വാശിയുടെയും പ്രശ്‌നമുണ്ടാക്കേണ്ടതുമായ ഒന്നുമില്ലെന്നായിരുന്നു മനസ്സില് അവനോടത് പറയുകയും ചെയ്തു

‘ എന്തിനു , ചന്ദ്രു അല്ലെങ്കില് വേറെ ഒരാള് വരും , മുന്പ് പരിചയമില്ലെങ്കിലും താന് ഉള് പ്പെടെ പലരേയും എനിക്കിപ്പോ പരിചയമുണ്ട് , ഇവിടെ ഒഴിവില്ല , അത്രയ്ക്ക് രഹസ്യമായ ബിസിനസ്സ് അല്ലല്ലോ ഇത് …’

Advertisementചന്ദ്രു വന്നു ,
കിട്ടുന്ന ശമ്പളത്തില് നിന്ന് നല്ലൊരു തുക ശങ്കരേട്ടനു ച്കിത്സിക്കാന് ചെലവാകുന്നു , താഴെ ഉള്ളവളുടെ പഠിപ്പ്, വീട്ടു ചെലവുകള് , കടം വാങ്ങാതെ പട്ടിണി കിടക്കാതെ നടന്നു പോകുന്നു , വലിയൊരു കാര്യം ചെയ്ത സം ത്യപ്തിയായിരുന്നു മനസ്സില് , അതെ അതു തന്നെയാണിപ്പോഴത്തേയും വലിയ സമ്പാദ്യം ..
മൂന്ന് മാസത്തോളം കഴിഞ്ഞപ്പോള് കമ്പനിയില് ആരോ പറഞ്ഞു , അതി ബുദ്ധിമാന് മാര് ആയതു കൊണ്ട് ‘ശിക്ഷ’ എന്ന് പറഞ്ഞില്ല , ‘ അറിഞ്ഞു കൊണ്ട് ഒരു അപകടം വെച്ചു പൊറുപ്പിക്കാന് കഴിയില്ല , നീ ഇവിടെയും നിന്നെ ഒരു പാട് പരിചയമുള്ള ഒരാള് അവിടെയും ശരിയാകില്ല ‘ വിസ ക്യാന് സല് ചെയ്തു , നാട്ടില് പോകുമ്പോള് പക്ഷെ ഒരാശ്വാസ്മുണ്ടായിരുന്നു , ഉണ്ടായ കാര്യം ചന്ദ്രു അവന്റെ കമ്പനിയില് പറഞ്ഞപ്പോള് ‘ ഞങ്ങള് കാരണം അങ്ങിനെ ഒരു ബുദ്ധിമുട്ടുണ്ടായെങ്കില് , അത് സാരമില്ല ,ഇവിടെ ജോലി തരാമെന്ന് ‘ പറഞ്ഞ ഒരു വാക്ക് ,അതു വിശ്വസിച്ച്,  നാട്ടില് ശങ്കരേട്ടന് ഉള് പ്പടെ എല്ലാവരോടും അത് പറഞ്ഞ് നിന്നത് 8 മാസത്തോളമാണു ..ഒടുവില് വന്നത് ഒരു മാസത്തെ വിസിറ്റ് വിസയാണു , അതും ചന്ദ്രു പൈസ നല് കിയിരുന്നെന്ന് പിന്നെ അറിഞ്ഞു ..
വന്നതിന്റെ പിറ്റേന്നെ അവര് പറഞ്ഞു

‘ ഇല്ല , ഇവിടെ ഇപ്പൊ ഒഴിവ് ഒന്നുമില്ല , പിന്നെ അവര് ഉപേക്ഷിച്ച് നമ്മള് എടുത്താല് അവരുടെ ചവറ്റുകുട്ടയാണു നമ്മളെന്ന് പറഞ്ഞു നടക്കും , അവര് ചെയ്തത് വെച്ച് നോക്കുമ്പോള് ഇയാള് ക്ക് അവിടെയുള്ള എല്ലാവരുമായും നല്ല കോണ്ടക്റ്റ്‌സ് കാണില്ലെ , അതു ബുദ്ധിമുട്ട് തന്നെയാണു , ചന്ദ്രകുമാറിന്റെ കാര്യം കുഴപ്പമില്ല , ഒരു കാര്യം ചെയ്യു , വിസയില് ഒരു മാസത്തെ സമയമുണ്ടല്ലോ ജോലി നോക്കിക്കോളൂ, ഞങ്ങള് ക്ക് എതിര് പ്പില്ല ‘
ചന്ദ്രു വിനെ ഓര് ത്തപ്പോള് ഒന്നും പറയാന് കഴിഞ്ഞില്ല , ഇറങ്ങി നടന്നു , സ്വന്തം നാട്ടുകാര് , ഒരേ ദേശക്കാര് , ഒരേ ഭാഷ പറയുന്നവര് , എന്തു കാര്യം ..അവര് ക്ക് വലുത് അവരുടെ വാശിയാണു , അതില് മറ്റൊരാളുടെ സങ്കടങ്ങള് ക്ക് എന്തു വില ?, ബലിയാട് ………!!!
ചന്ദ്രു ഇല്ലായിരുന്നാലും അവരോട് എന്തു പറയാന് ..??
ശബ്ദം കര് ണ്ണപുടത്തില് ചലനമുണ്ടാക്കിയിട്ട് കാര്യമില്ലല്ലോ , അതു ഹ്യദയത്തില് ചലനമുണ്ടാക്കണം ..അതിനു ഹ്യദയം വേണം ..!!  ലോകത്തില്  ഇല്ലാത്തത് അതാണല്ലോ ..!!!
എപ്പോഴാണു ഉറങ്ങിയതെന്നോര് മ്മയില്ല , വാതിലില് മുട്ടുന്നത് കേട്ടാണു ഉണര് ന്നത് , ബെല്ലു ശബ്ദവും മുഴങ്ങി , നേരം നന്നായി വെളുത്തു കഴിഞ്ഞിരുന്നു , എഴുന്നേറ്റ് മുഖം കഴുകി തുറന്ന് നോക്കിയപ്പോള് അന് വര് ..

‘ ഇപ്പൊ എഴുന്നേല് ക്കുന്നതെ ഉള്ളോ ..’ അവന്റെ ചോദ്യത്തിനു തലയാട്ടി
എന്തു പറയാന് ..?
‘ എനിക്ക് സാബിന്റെ ഒരു സീവീ വേണം , അതെ അങ്ങിനെ പറയാനാണു പറഞ്ഞത് ..’
അറിയ)ത്ത ഒരു കാര്യം ആരോ പഠിപ്പിച്ചു വിട്ടതു പോലെ അവന് പറഞ്ഞു
ഓ ..തലേന്ന് പറഞ്ഞ ശ്രമം , സന്തോഷം തോന്നി , അവന് അതിനെ പറ്റി ഓര് ക്കുന്നെങ്കിലും ഉണ്ട് , ആരോടെങ്കിലും സം സാരിച്ചു കാണും , അവര് ആവശ്യപ്പെടുകയും , ഒഴിവു സമയത്ത് ഓഫിസില് നിന്ന് ചന്ദ്രു , ബയോഡാറ്റ , പാസ്‌പോര് ട്ട് കോപ്പി , വിസിറ്റ് വിസ കോപ്പി അങ്ങിനെ എല്ലറ്റിന്റേയും പ്രിന്റ് എടുത്ത് ഒരു പാട് സെറ്റ് ഉണ്ടാക്കി കൊണ്ടു തന്നിട്ടുണ്ട് , അതിനു പൈസ ചെലവു വേണ്ടാ എന്ന് കരുതി , ഉള്ളിലേയ്ക്ക് വിളിച്ചെങ്കിലും അവന് കയറിയില്ല , ഒരു സെറ്റ് എടുത്ത് ഡോറില് തന്നെ കൊണ്ട് വന്ന് കൊടുത്തു , പിന്നേയും പോകാതെ അവന് നിന്നു പരുങ്ങിയപ്പോള് പറഞ്ഞു ..

‘ ഇതാണു നീ ചോദിച്ചത് , അതു മാത്രമല്ല , അതില് എല്ലാമുണ്ട് .’

Advertisementഅതല്ല അവന്റെ പ്രശ്‌നം എന്ന് തോന്നി , മുഖത്തേയ്ക്ക് തന്നെ നൊക്കിയപ്പോള് അവന് പിന്നില് നിന്ന് ഒരു പ്ലാസ്റ്റിക് കവര് മുന്നിലേയ്ക്ക് നീട്ടി ,
‘ അടുത്തുള്ള മലബാറി കടയില് നിന്ന് വാങ്ങിയതാണു , സാബ് ഒന്നും കരുതരുത് , കഴിക്കണം , എന്റെ ഒരു സന്തോഷത്തിനു ..’
കാലത്ത് ഒരു ചായ മാത്രം , ഉച്ചയ്ക്ക് ഒരു പാകറ്റ് ബ്രെഡിന്റെ പകുതി , ബക്കി പിറ്റേന്ന് ഉച്ചയ്ക്ക് , രാത്രി ഒരു ദിര് ഹം കൊടുത്ത് വാങ്ങന് കിട്ടുന്ന ഒരു പഠാണി റൊട്ടി , റൂമില് ഇരുന്നിരുന്ന അച്ചാര് കൂട്ടി , മുന്ന് നാലു ഗ്ലാസ്സ് വെള്ളം ..അതായിരുന്നു ഭക്ഷണം , അത് ശീലമാകുകയും ചെയ്തു, വാങ്ങിയത് വിശപ്പു കൊണ്ടോ , , കഴിക്കാനുള്ള കൊതി കൊണ്ടോ ആയിരുന്നില്ല അത്രയ്ക്ക് നിഷ്‌കളങ്കമായിരുന്നു അവന്റെ മുഖം …!നിരസിച്ചാല് അവന് സങ്കടപ്പെട്ടേയ്ക്കുമെന്നു തോന്നി  ..

വളരെ പ്രതീക്ഷിച്ചിരുന്ന ഒരിടത്തു നിന്ന് ‘ ബോസ്സ് എമര്ജന്‌സി ലീവിലാണു , അറിയിക്കാം ‘ എന്ന അറിവു കിട്ടി , നാട്ടിലേയ്ക്ക് വിളിച്ചിട്ട് മൂന്ന് ദിവസം കഴിഞ്ഞത് കൊണ്ട് പോയി വിളിച്ചപ്പോള് അവള് പറഞ്ഞു
‘ നിന്നെ കാണാന് തോന്നുന്നു , എന്റെ മനസ്സ് പറയുന്നു , നിനക് വലിയ സങ്കടാണെന്ന് , ഒന്നും ആലോചിച്ചു കൂട്ടേണ്ടാ , എന്നേയും മകനേയും ഓര് മ്മ വേണം ‘ അവള് തീരുമാനിച്ചിരിക്കുന്നു , അതു മകനാണെന്ന് , എപ്പോഴും പറയുന്ന ഒരാഗ്രഹം നിന്നെ പോലെ ഒരു മകനെ വേണം എനിക്ക് ..!!
അമ്മയ്ക്ക് വലിയ ആത്മവിശ്വാസം ‘ അവിടെയൊക്കെ മലയാളികള് അല്ലെ കൂടുതല് , ആരെങ്കിലും സഹായിക്കാതിരിക്കില്ല ‘
രണ്ടു പേരുടെയും വിശ്വാസങ്ങളെ തെറ്റിക്കാന് പോയില്ല , ഒന്നും പറഞ്ഞില്ല , ഇനിയിപ്പൊ പോകുന്നതിന്റെ തലേന്ന് പറയാം , തത്കാലം നാട്ടില് എന്തെങ്കിലും നോക്കാമെന്ന്…

പോക്കറ്റിന്റെ കനം ഉച്ചയ്ക്കുള്ള ബ്രെഡ് ഒഴിവാക്കാന് പ്രേരിപ്പിച്ചു , കാലത്ത് നന്നായി കഴിച്ചല്ലൊ , പക്ഷെ വൈകുന്നേരമായപ്പോഴേയ്ക്കും വയര് കത്തികാളാന് തുടങ്ങി , ഒരു ദിര് ഹമെടുത്ത് പഠാണി കടയില് പോയി നിന്നു , നാലഞ്ചു പേര് കാത്തു നില്ക്കുണ്ട് , റൊട്ടി എടുത്ത് പ്ലാസ്റ്റിക് കവറില് ഇട്ടു കൊടുക്കുന്ന ആള് തിരക്കിനിടയിലും പെട്ടെന്ന് ശ്രദ്ധിച്ചു , പിന്നെ ചോദിച്ചു

‘ സാബ് , അന് വറിന്റെ കെട്ടിടത്തിലാണൊ താമസം ?
‘ അതെ ‘ എന്ന മറുപടി പറഞ്ഞപ്പോള് പിന്നേയും ചോദിച്ചു

Advertisementമോഹന് എന്നാണൊ പേര് ? ‘
അതിനും അതെ യെന്നു പറഞ്ഞപ്പോള് അയാള് ഉള്ളില് നില് ക്കുന്ന വേറേ ഒരാളോട് അവരുടെ ഭാഷയായ പഷ്തൂണില് സം സാരിച്ചു
ഒരു പാട് നിര് ബന്ധിച്ചിട്ടും അവര് പൈസ വാങ്ങാന് കൂട്ടാക്കതായപ്പോള് തിരിച്ചു കൊടുക്കാന് തുനിഞ്ഞു , അവരപ്പോള് പറഞ്ഞു ,
‘ അന് വര് പറഞ്ഞിട്ടുണ്ട് ..സാബ് ദയവായി കൊണ്ട് പോകണം ‘

ഒന്നും മിണ്ടിയില്ല , രണ്ടെണ്ണം അത് കഴിക്കാനാകില്ല , ഒരെണ്ണം മടക്കി കൊടുക്കാന് നോക്കിയെങ്കിലും അവരതും സമ്മതിച്ചില്ല , അന്നും ആ കസേരകളില് ഒന്നില് ഇരുന്നു , അന് വറിനെ കണ്ടില്ല , എന്തോ അവന്റെ റൂമിലേയ്ക്ക് പോകാന് മനസ്സ് അനുവദിച്ചില്ല രണ്ട് റൊട്ടി കവറില് ഇട്ടു തന്നു , പൈസ കൊടുത്തപ്പോള് വാങ്ങിയില്ല  , അനുസരണ ഒട്ടും ഇല്ലാത്തത് സമയത്തിനാണെന്ന് തോന്നിയിട്ടുണ്ട് , ആരോടൂം അനുവാദം ചോദിക്കാതെ ഓടീ പോകും , ദിവസങ്ങളും , പകല് പറയാതെ കയറി വരും ,ഇറങ്ങി  പോകുകയും ചെയ്യും , രാത്രിയും അങ്ങിനെ തന്നെ , വിസിറ്റ് വിസ പുതുക്കാനുള്ള സമയ പരിധി കഴിഞ്ഞപ്പോള് തന്നെ പ്രാണന് പകുതി പോയി , ചന്ദ്രുവിനെ വിളിച്ചില്ല ,പൈസയും , അവന്റെ കമ്പനിയുടെ അനുമതിയും ആവശ്യമാണു രണ്ടും ബുദ്ധിമുട്ടാണു , ടിക്കെറ്റ് നീട്ടാനും പൈസ വേണം ;അവനെ ഇനിയും ബുദ്ധിമുട്ടിക്കാനാകില്ല , എന്നിട്ടും അവന് വിളിച്ചു

‘ ഏട്ടാ , പൈസ ഞാന് ശരിയാക്കി, പക്ഷെ പുതുക്കാന് കമ്പനി സമ്മതിച്ചില്ല  , ഏട്ടനു വിഷമമുണ്ടോ ..?’
‘ ഇല്ലെടാ..ഇനിയും ഒരാഴ്ച കൂടി സമയമുണ്ടല്ലോ , എന്തെങ്കിലും ശരിയാകും , അല്ലെങ്കില് നാട്ടില് എന്തെങ്കിലും നോക്കാം ‘ അവന് കരഞ്ഞു പോകുമെന്ന് തോന്നിയപ്പോള് പറയാതിരിക്കാന് കഴിഞ്ഞില്ല

‘ ചേച്ചിയുടെ കാര്യം ഓര് ത്ത് വിഷമിക്കേണ്ടാ , ഞാന് കൂട്ടുകാരോട് പറഞ്ഞിട്ടുണ്ട് , താഴത്തെ രാജുവില്ലെ , എന്തെങ്കിലും വിഷമം തോന്നിയാല് അവന് ഓടിയെത്തിക്കൊളും , ഞാന് വെള്ളിയാഴ്ച വരാം , ഏട്ടന്റെ കയ്യില് പൈസ ഉണ്ടോ ..? തീര് ന്നു കാണും അല്ലെ ..ഞാന് വന്നിട്ട് തരാം ..’
കേട്ടപ്പോള് കുറച്ചാശ്വാസം , അവളുടെ ഡേറ്റ് അടുത്ത് തന്നെയാണു ,മൂന്നോ നാലോ ദിവസം കൂടി ‘ പൈസ ഉണ്ട് , നീ പറ്റിയാല് വന്നാല് മതി , എന്തെങ്കിലും ഉണ്ടെങ്കില് ഞാന് വിളിക്കാം ‘
അധികം സം സാരിച്ചാല് രണ്ട് പേരും കരയും..

Advertisementഅനുസരണയില്ലെങ്കിലും പകല് വന്നെന്നറിയുമ്പോള് ഉള്ളില് ഒരു പ്രതീക്ഷ വളരാറുണ്ട് , പോയി കഴിയുമ്പോള് ഒരു ഭീതിയും , ചവുട്ടി മെതിച്ചാണു യാത്ര ..!
ചന്ദ്രു വരാമെന്ന് പറഞ്ഞ വെള്ളിയാഴ്ചയാണു മടങ്ങി പോകേണ്ട ദിവസം ,ഒരു വിളി പോലും വന്നില്ല  ചിന്തകള് ഭ്രാന്തു പിടിപ്പിക്കുമെന്ന് തോന്നി , അതില് നിന്ന് രക്ഷപ്പെടാന് അന് വറിനെ യെങ്കിലും കാണണം എന്ന് തോന്നി , പോകില്ലെന്ന് കരുതിയിരുന്നിട്ടും അവന്റെ റൂമിന്റെ ഡോറീല് പോയി തട്ടി , വാതില് തുറന്നത് വേറേ ഒരാളാണു , അന് വറിനെ അന്വേഷിച്ചപ്പോള് അയാള് ഉള്ളിലേയ്ക്ക് നോക്കി എന്തോ സം സാരിച്ചു , പിന്നെ ഇല്ലെന്ന് അറിയിച്ചു , ഉള്ളിലുണ്ടായിരുന്നിട്ടും ഒന്നും ചെയ്യാന് കഴിയാതിരുന്നതിന്റെ മടി കൊണ്ട് അവന് കാണാന് കൂട്ടാക്കിയില്ലെന്ന് തോന്നി ..എത്ര നേരം കസേരയില് ഇരുന്നെന്ന് ഓര് മ്മയില്ല  …

കയ്യിലുണ്ടായിരുന്ന പൈസ കൊണ്ട് വളരെ കഷ്ടപ്പെട്ടാണു നാട്ടിലെ 8 മാസം തള്ളി നീക്കിയത് , ഒടുവില് പോരുമ്പോള് വളരെ ആഗ്രഹിച്ച് വാങ്ങിയ കഴുത്തിലെ ചെറിയ മാല അമ്മയുടെ കയ്യില് ഊരി ക്കൊടുത്തു ,

‘ ആശുപത്രി ചെലവിനു വിറ്റോളൂ ‘
അതു മാത്രമായിരുന്നു ബാക്കി , പാവം 2 പശുക്കളില് ഒന്നിനെ കറന്നു വില്ക്കുന്ന പാല് കൊണ്ട് എങ്ങിനെയോ കഴിയുന്നു , അവളെയും നോക്കുന്നു ,
പോകാന് ഇനി ആ രാത്രി കഴിഞ്ഞ് ഒരു പകല് മാത്രം എന്നത് നിസ്സം ഗത തന്നു ..

യാന്ത്രികമായാണു എല്ലാം പാക്ക് ചെയ്തത്, ..ഒന്നുമില്ല , ഒരു ബാഗില് കുറച്ച് പഴയ തുണികള് , സര്ട്ടിഫിക്കറ്റ്‌സ് അടങ്ങുന്ന ഒരു ഫയല് ; തലച്ചുമടായി സ്വന്തവും മറ്റുള്ളവരുടെയും സ്വപ്നങ്ങളും പേരി ഇവിടെ വരുന്നു എല്ലാവരും , സ്വന്തം സ്വപ്ന്ന്ഗ്ങളെ മിക്കവാറും ഒരു തുള്ളി കണ്ണീരില് മുക്കി കളഞ്ഞ് മറ്റുള്ളവരുടേത് പൂര് ത്തിയാക്കി , തിരിച്ചു പോകുമ്പോള് നല്കിയ സ്‌നേഹത്തിനു ക്യത്യമായ സമ്മാനങ്ങളെ കാത്തിരിക്കുന്നവര് ക്ക് നല്കാനുള്ളത് തലച്ചുമടായി …വെറുതെ ഭാരം ചുമക്കുന്ന കഴുത ,പ്രവാസി ,  താന് പക്ഷെ അതു പോലും അല്ല , ഒന്നുമല്ല..!!
അന് വറിനെ കണ്ടിരുന്നെങ്കില് യാത്ര പറയാമെന്ന് കരുതിയാനു അന്നവിടെ പോയി ഇരുന്നത് , ഓര് ക്കുന്നുണ്ടെങ്കില് അവനീ തിയ്യതി അറിയാം , അങ്ങിനെ ചെയ്യും എന്നുറപ്പില്ല, ചെയ്യേണ്ടവര് ചെയ്യുന്നില്ല ,,,ഒരേ നാട്ടുകാര് , പിന്നെ ഇവന് ,,?? എന്തെങ്കിലും ആവട്ടെ , ദൈവം ഓരോരുത്തര് ക്കും ഓരൊ വഴികള് നിശ്ചയിച്ചിരിക്കുമെന്നല്ലെ പറയറുള്ളത് , ചന്ദ്രുവിന്റെ ഫോണ് ഉണ്ടായിരുന്ന ധൈര്യം മുഴുവന് ചോര് ത്തി , പോകുന്നതിനെ പറ്റി തിരക്കാന് വിളിക്കുകയാണെന്നാണു കരുതിയത് ,

Advertisement‘ ഏട്ടാ , ചേച്ചിയ്ക്ക് വേദന വന്നു , ഹോസ്പിറ്റലില് കൊണ്ട് പോയിട്ടുണ്ട് , ചിലപ്പോള് ഓപ്പറേഷന് വേണ്ടി വരുമെന്ന് പറഞ്ഞു , വല്ലിയമ്മയുടെ കയ്യിലെ പൈസ തികഞ്ഞില്ല  , കൂട്ടുകാര് ശരിയാക്കിയിട്ടുണ്ട് , ഏട്ടന് വിഷമിക്കേണ്ടാ , ഞാന് വിളിച്ചു അന്വേഷിക്കുണ്ട് …’
ഫോണ് കട്ടായതോര് മ്മയില്ല ,പൊട്ടി ക്കരഞ്ഞു പോയി , മുഖം കൈവെള്ളയിലേയ്ക്ക് പൂഴ്ത്തി , അഥവാ ആരെങ്കിലും വന്ന)ല് കാണാതിരിക്കാനായി, അ ഇരുട്ടിലേയ്ക്ക് അങ്ങിനെ ആരും വരാറില്ലെങ്കിലും …
ചുമലില് ആരോ പിടിച്ചതായി തോന്നിയപ്പോഴാണു മുഖമുയര് ത്തി നോക്കിയത് ;
അന് വര് …

കണ്ണു തുടച്ചു അവനോട് ചിരിക്കാന് ശ്രമിച്ചു
‘ നീ എവിടെയായിരുന്നു , നാളെ ഞാന് പോകല്ലെ , യാത്ര പറയാനായി , മൊബൈല് നമ്പര് വാങ്ങിയിരുന്നില്ലല്ലൊ ..’
അതിനവന് മറുപടി പറഞ്ഞില്ല
‘ എന്തേ കരഞ്ഞത് , നാട്ടില് ഭാര്യയ്‌ക്കെന്തെങ്കിലും ..?’
അതുഭുതം തോന്നതിരുന്നില്ല , അവനോട് കാര്യം പറഞ്ഞു
‘ ഒരു കുഴപ്പവും ഉണ്ടാകില്ല , ധൈര്യമായിരുന്നോളൂ ‘
അവന് പീന്നേയും ചുമലില് തട്ടി
‘ എനിക്ക് ഒരു സിഗറെറ്റ് വേണം ‘
‘ ഇപ്പൊ വലിക്കേണ്ടാ ‘ അവന് തന്നില്ല
പിന്നെ ചോദിച്ചുമില്ല
‘ നാളെ പോയിട്ട് എന്തു ചെയ്യും ..?’
എന്തു ചെയ്യാന് ..? അറിയാത്തതു കൊണ്ട് മറുപടി പറഞ്ഞില്ല
‘ ഇപ്പൊ അവിടെ പൈസയുടെ ഒരുപാട് ആവശ്യങ്ങള് ഇല്ലെ..? ‘
ഉണ്ടെന്ന് തലയാട്ടി
‘ കടങ്ങള് ഉണ്ടോ ..?’
ഉവ്വ് , ഇപ്പൊ അതും ആയിരിക്കുന്നു , ഒരു പക്ഷെ ഇനിയും ..
‘ എന്തു ചെയ്യും ..? ‘ ‘ എന്തു ചെയ്യും ഒന്നും കയ്യില് ഇല്ലാതെ പോയിട്ട്..?’
അറിയില്ലെന്ന് ആയിരം വട്ടം പറയണം എന്നുണ്ട് , അറിയില്ല , ഇവന് സമാധാനിപ്പിക്കാന് വന്നതല്ലെന്ന് തോന്നി , അവനെ കാണേണ്ടിയിരുന്നില്ല , അവിടെ വന്ന് ഇരിക്കരുതായിരുന്നു ..

ചോദ്യങ്ങള് സങ്കടപ്പെടുത്തിയെന്ന് തോന്നിയിട്ടാകും അവന് കുറച്ച് നേരം ഒന്നും മിണ്ടിയില്ല , അവന്റെ മുഖത്തേയ്ക്ക് നോക്കാതെ താഴത്തേയ്ക്ക് തന്നെ നോക്കിയിരുന്നു

‘ എന്താണു പറ്റിയത് ..’ എന്താണു ഇവനോട് പറയുക , ദേഷ്യപ്പെടാനും വയ്യ , അവനെന്തു പിഴച്ചു , കഴിയുന്ന സഹായങ്ങള് അവന് ചെയ്തിട്ടുണ്ട്
‘ സഹായിക്കാന് ആരുമില്ല അന് വറെ ..കഴിയുന്നവര് ക്കൊന്നും ഹ്യദയമില്ല ..’
അവനോട് പതിയെ പറഞ്ഞു , കണ്മുന്നില് അപ്പോഴും ആശു പത്രിയില് കിടക്കുന്ന അവളാണു ,അളിയനും പെങ്ങളും കുട്ടിയെ കാണാനെ വരു , അവര് ക്കൊന്നും താത്പര്യമില്ലാത്ത കല്യാണം , പിന്നെ സ്വന്തം ജീവിതമല്ലെ എല്ലാവര് ക്കും വലുത് , സമയമില്ല ..
കുനിഞ്ഞിരിക്കുന്ന മുഖത്തു നിന്നട ര് ന്ന കണ്ണീര് അവന്റെ കാലിലേയ്ക്ക് വീണു , അവന് അത്രയ്ക്ക് അടുത്താണു നിന്നിരുന്നത് ..
‘ സാബ് ..കരയരുത് , ദൈവം ഉണ്ട് , എഴുന്നേല്ക്കൂ , എന്റെ കൂടെ വരൂ ‘ കൈ പിടിച്ച് വലിച്ചപ്പോഴാണു എഴുന്നേട് പോയത് , ബില് ഡിങ്ങിനെ മറുവശത്തെ പാര്ക്കിങ്ങില് കിടന്നിരുന്ന ഒരു കാറിന്റെ അരികിലേയ്ക്കാണു അവന് കൂട്ടി കൊണ്ടു പോയത് , അതിനരുകിലെത്തിയപ്പോള് വലിയ ശരിരവും ., നീണ്ട താടിയുമായി അവന്റെ നാട്ടുകാരെന്ന് തോന്നിയ്ക്കുന്ന ഒരാള് ഇറങ്ങി വന്നു കൈ നിട്ട്;
‘ സഹോദരാ.. സുഖമല്ലെ ..’ ആ ചോദ്യത്തിനുത്തരമായി ആ കയ്യില് പതിയെ പിടിച്ച് തലയാട്ടി ..
‘ ഞാന് മുസ്തഫ അന് വര് അലിയുടെ( അവന്റെ പേര് അന് വര് അലിയെന്നപ്പോഴാണറിയുന്നത് )  പിതാവിന്റെ ജ്യേഷ്ഠന്റെ മകന് , ഇവിടെ ബിസിനസ്സ് ചെയ്യുന്നു , പഴയ വാഹങ്ങളുടെ വില്പ്പനയും പിന്നെ പുതിയതും പഴയതുമായ സ്‌പെയര് പാര് ട്ട്‌സിന്റെ കച്ച്വടവും 3 കടകള് ഉണ്ട് , അവിടെ മുഴുവന് ഞങ്ങളുടെ ആളുകളുണ്ട് , ഇവന് പക്ഷെ ഇങ്ങള്ക്ക് ഒരു ജോലി തരണമെന്ന് പറഞ്ഞ് , സഹോദരനാണെന്ന് കൂടി മറന്ന് എന്റെ കാലുപിടിക്കാണെന്ന് പറഞ്ഞു , നിങ്ങളുടെ അവസ്ഥ അറിഞ്ഞപ്പോള് സഹായിക്കണമെന്നും കരുതി ..അവിടെ ഇപ്പൊ കമ്പ്യൂട്ടര് ഒന്നുമില്ല, വെയ്ക്കണം , നിങ്ങള് ക്ക്  അറിയാമല്ലോ ..?’

Advertisementസം ഭവിക്കുന്നതെന്തെന്ന് മനസ്സിലായില്ല , അമ്പരപ്പോടെ അറിയാമെന്ന് തലയാട്ടി..
‘ കമ്പ്യൂട്ടര് ഒക്കെ വെയ്ക്കണം എന്നാലോചിച്ചിട്ട് കുറച്ചായി , നന്നായി അറിയുന്ന ഒരാളെ വേണ്ടിയിരുന്നു , ഇപ്പൊ നിങ്ങള് ഒരു സഹായവും ,,മുന്പത്തെ കമപ്നിയില് എത്രയായിരുന്നു സമ്പളം ..’

പതിയെ പറഞ്ഞു കൊടുത്തു

‘ അതു തരാം ..പിന്നെ താമ്‌സിക്കാന് ഒരു കടയുടെ പിന്നില് നല്ല ഒരു റൂമുണ്ട് , അടുക്കള്യും , ബാത്ത് റൂമുമായി, അത് വ്യത്തിയാക്കി തരാം , മറ്റാരും ഉണ്ടാകില്ല , ‘ അയാള് അന് വറിന്റെ മുഖത്ത് നോക്കി ചിരിച്ചു , അന് വറിനെ നോക്കിയപ്പോള് അവന് തല താഴ്ത്തി പറഞ്ഞിരിക്കുന്നു ശീലങ്ങള് …!!

‘ പക്ഷെ എനിക്ക് നാളെ കൂടിയെ ഇവിടെ , വിസയില് സമയമുള്ളു , രാത്രി തിരിച്ചു പോകണം ..

Advertisementഅത് പറഞ്ഞപ്പോള്   അയാള് കാറില് നിന്ന് ഒരു എന് വലപ്പ് എടുത്തു , അതില് നിന്ന് ഒരു പേപ്പര് എടുത്തു ,

‘ സാരമില്ല , നിങ്ങളുടെ ഒറിജിനല് വിസ ഞ്ങ്ങള് എടുത്തിട്ടുണ്ട് , ഇന്നാണു കയ്യില് കിട്ടിയത് , വൈകിയ ദിവസത്തെ പിഴ ഒടുക്കി ഇതിലേയ്ക്ക് മാറാം ..’ അയാള് അത് കയ്യില് കൊടുത്തപ്പോള് കൈ വല്ലാതെ വിറച്ചു

അവിശ്വസീനയതോടേയാണു നിന്നത് , ദൈവം നേരിട്ട് , ഇവരുടെ രൂപത്തില്

‘ അന് വര് പറഞ്ഞെന്ന് പറഞ്ഞല്ലൊ , കാര്യങ്ങള് , വിഷമിക്കരുത് , ദൈവം എപ്പോഴും കൂടെയുണ്ടാകും , നാളെ വരുമ്പൊള് എനിക്ക് ഒറിജിനല് പാസ് പോര് ട്ടും വിസിറ്റ് വിസയും തരണം ‘ അയാള് പിന്നേയും കൈ നീട്ടി , അതില് പിടിക്കുമ്പോഴും കൈ വിറച്ചിരുന്നു , അന് വറിനോട് എന്തോ സം സാരിച്ച് അയാള് കാറിലല് കയറി പോയി ,
മൊബൈലിന്റെ ശബ്ദമാണു പരിസരബോധം തന്നത്   …
ചന്ദ്രു ..’ ഏട്ടാ ചേച്ചി പ്രസവിച്ചു , ആണ് കുട്ടി , ഓപ്പറേഷന് വേണ്ടി വന്നില്ല , സുഖായിരിക്കുന്നു ..ഞാന് നാളെ വരാം ..അവനോട് പറയണം എന്നുണ്ടായിരുന്നു , പക്ഷെ പറഞ്ഞില്ല , അവന് കട്ട് ചെയ്തിരിക്കുന്നു …
മുഖത്തേയ്ക്ക് തന്നെ നോക്കി അരികില് നില്ക്കുന്നു അന് വര് , അവന് അന്നു കുളിച്ചിട്ടില്ല , വസ്ത്രവും മാറിയിട്ടില്ല , അഴുക്ക് കാണാനുണ്ട് , അവന് കുതറി മാറാന് നോക്കിയിട്ടും കെട്ടിപ്പിടിച്ചു , കരഞ്ഞു ,അകന്നു മാറിയപ്പോഴാണു കണ്ടത് , അവനും കരയുന്നു , അവന്റെ കൈകള് നെഞ്ചോട്   ചേര് ത്ത് വെച്ചിട്ട് പറഞ്ഞു ..

Advertisement‘ നിന്നോടും ദൈവത്തിനോടും നന്ദി പറയുന്നു , ഈ ജോലിയ്ക്കും , പിന്നെ കുഞ്ഞിനെ തന്നതിനും ..’

അവന്റെ മുഖം സന്തോഷത്താല് നിറയുന്നത് കണ്ടു , പിന്നെ രണ്ടു പേരും ഉറക്കെ ചിരിച്ചു , മനുഷ്യര് മനുഷ്യരുടെ ഇടയില് മനുഷ്യരാല് സ്യഷ്ടിച്ച എല്ലാ അതിര് വരമ്പുകളെയും ഭേദിച്ച് ആ ചിരി ദൂരെ ആകാശത്തില് പ്രതിധ്വനിച്ചു ..

 153 total views,  1 views today

Advertisementഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment9 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment11 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment11 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment11 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment15 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment15 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment15 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment15 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment15 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment15 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment16 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment16 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment9 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment18 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment20 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment2 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment2 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment3 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment5 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment6 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment7 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Advertisement