പ്രാകൃത അനാചാരങ്ങളിൽ തൃപ്തിയടിയുന്നവരേ ആധുനിക ഇന്ത്യയിലെ ഹിന്ദുക്കൾക്ക് ആരാധിക്കാൻ ഒരു ധർമസ്ഥാപകനുണ്ടെങ്കിൽ അത് ഡോ. ബി ആർ അംബേദ്ക്കർ മാത്രമാണ്

66

വിധിന്യായത്തിൽ മനുസ്മൃതി ഉദ്ധരിക്കുന്ന ന്യായാധിപനും സിന്ദൂരം തൊടാത്തവളെ ഒഴിവാക്കാൻ ഭർത്താവിന് അധികാരമുണ്ടെന്ന് വിധിക്കുന്ന ന്യായാധിപനും അരങ്ങുവാഴുന്ന വർത്തമാനകാലത്താണ് നമ്മൾ. അനാചാരങ്ങൾ പൂർവ്വാധികം ശക്തിയായി തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. സിന്ദൂര തിലകവുമായ് പെണ്ണുമ്പിള്ളേ പോരു നീ…!ഗുവാഹാട്ടിയിൽ നിന്നൊരു ഗ്രേറ്റ് ന്യൂസുണ്ട്.ഭാര്യ സിന്ദൂരം അണിയാത്തതിന്റെ പേരിൽ വിവാഹബന്ധം വേർപെടുത്തി.പോയകാല അനാചാരങ്ങൾ തിരിച്ചു വരുന്ന കാലം.സതി അനുഷ്ഠിക്കാമെന്ന് വിവാഹം കഴിക്കുമ്പോൾ ഇനിമുതൽ സ്ത്രീകൾ സമ്മതിക്കേണ്ടി വരുമോ..?താലിയും സിന്ദൂരവും വൃത്തികെട്ട രണ്ട് ആചാരങ്ങളാണ്.‘ ഞാൻ നിന്റെ കഴുത്തിൽ താലി കെട്ടി നീ എന്റെ കാലിൽ കയറു കെട്ടി ‘എന്ന കുഞ്ഞുണ്ണിക്കവിതയൊക്കെ ഭോഷ്ക്കായേ കാണാൻ കഴിയൂ.വിവാഹത്തിൽ പുരുഷനു അടയാളങ്ങളൊന്നും ആവശ്യമില്ലാത്തപ്പോൾ.സ്ത്രീകൾ സീമന്ത രേഖയിൽ സിന്ദൂരം ചാർത്തേണ്ടി വരിക.ലുക്ക്, ദിസ് കന്യകാത്വം ഒരുത്തനു സമർപ്പിച്ചുവെന്ന പ്രഖ്യാപനം.താലി മാല ഈ ഉടലിനും ഉയിരിനും ഒരുവൻ അധികാരിയായി ഉണ്ടെന്ന് ബോധ്യപ്പെടുത്തൽ. വൈകാരിക തലം വിട്ട് വിവേക പൂർവ്വം ചിന്തിച്ചാൽ. ശുദ്ധ ആഭാസവും അശ്ലീലവുമാണ്..!അതിനാണു കോടതി വിധി സാധൂകരണം നൽകുന്നത്, കഷ്ടം ! കേരളത്തിൽ ഏതെങ്കിലും ഒരുത്തന് ഇതും പറഞ്ഞ് കോടതിയിൽ വിവാഹ മോചനത്തിനു പോയാൽ പിറ്റേന്ന് ഒരു വാർത്ത വായിക്കാൻ പറ്റും സിന്ദൂരം ധരിക്കാത്തതിന്റെ പേരിൽ വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയിൽ കേസുകൊടുത്ത യുവാവിന്റെ കൈയ്യും കാലും ഭാര്യ തല്ലിയൊടിച്ചു. !

ഇപ്പോഴും ഹൈന്ദവ വിശ്വാസങ്ങളിൽ ചുരുണ്ട് കൂടി, അബദ്ധജടില വിശ്വാസങ്ങളിൽ തൃപ്തിയടിയുന്ന ഹിന്ദു ഭക്തന്മാരോട് എനിക്ക് പറയാനുള്ളത്,നിങ്ങൾ സങ്കൽപങ്ങളിൽ അഭിരമിക്കാതെ റിയാലിറ്റിയിലേക്ക് കടന്നുവരൂ. മുപ്പത്തിമുക്കോടി ദൈവ സങ്കൽപങ്ങളിൽ വിശ്വസിച്ച് ധർമം എന്നു പറഞ്ഞ് നടക്കാനല്ലാതെ നിങ്ങളുടെ സംസ്കാരത്തിൽ എന്തെങ്കിലും ധർമ സംസ്ഥാപനം നടന്നതായി നിങ്ങൾക്ക് അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ടോ. ആധുനിക ഇന്ത്യയിലെ ഹിന്ദുക്കൾക്ക് ആരാധിക്കാൻ ഒരു ധർമസ്ഥാപകനുണ്ടെങ്കിൽ അത് ഡോ. ബി ആർ അംബേദ്ക്കർ മാത്രമാണ്. അദ്ദേഹം തയ്യാറാക്കിയ ഭരണഘടനയുള്ളതു കൊണ്ട് മാത്രമാണ് കിരാത മനുവാദികളുടെ അതിക്രമങ്ങൾ ഇല്ലാതെ ഇവിടത്തെ സാധാരണ ഹിന്ദു ജനങ്ങൾക്ക് ഒന്ന് ശ്വസിക്കാനെങ്കിലും കഴിയുന്നത്.പിന്നെ എന്താണ് നിങ്ങളുടെ ധർമം? വർണ്ണാശ്രമ ധർമമല്ലെ നിങ്ങൾ പറയുന്ന ധർമം….?

ശൂദ്രനെ തൊഴിക്കാനുള്ള ബ്രാഹ്മണൻ്റെ അധികാരം. പുലയനും ഈഴവനും ചണ്ഡാളനും ഇങ്ങനെ അടിച്ചമർത്തപ്പെട്ട സകല അസവർണ്ണ അനാര്യ വിഭാഗങ്ങളും അടിമകളായി കഴിയേണ്ട ജാതീയ ഉച്ഛനീചത്വത്തിലധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥ. ഇതല്ലെ നിങ്ങളുടെ ധർമം. ഇതിൽ മാറ്റം വരുത്താൻ രാമനോ കൃഷ്ണനോ മറ്റ് നിങ്ങളുടെ മുപ്പത്തി മുക്കോടി കഥാപുരുഷന്മാർ ആരെങ്കിലും ശ്രമിച്ചിരുന്നോ ? ആധുനിക ജനാധിപത്യ സംവിധാനവും ഭരണഘടനയുമുണ്ടായിരുന്നില്ലെങ്കിൽ ഇവിടെ മനുസ്മൃതിയുടെ കാട്ടാളനീതിയും തെമ്മാടിത്തങ്ങളും നടമാടുമായിരുന്നില്ലേ….?

ഏതോ പുരാണങ്ങളിൽ ഭൂതകാല കുളിര് കൊണ്ട് വെറുതെ ധർമമെന്ന് നാവിട്ടലക്കാനല്ലാതെ ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്കിയാൽ രാമനും കൃഷ്ണനും ഇവിടെ എന്തെങ്കിലും വരുത്തിയതായി കാണാൻ സാധിക്കുമോ ? അസവർണ്ണ സമുദായങ്ങളെ അടിച്ചമർത്തിയ ബ്രാഹ്മണ ജന്മി ഭീകരന്മാരുടെ ചരിത്രത്തിലേക്ക് നോക്കൂ. അതിൽ നിന്ന് മോചനം നൽകിയത് ആധുനിക ജനാധിപത്യമാണ്.
ഐതിഹ്യ പുരുഷന്മാരെ കൊണ്ട് ഇവിടെ ധർമം സ്ഥാപിച്ചതായി അവകാശപ്പെടാൻ എന്തെങ്കിലും തെളിവുകളുണ്ടോ നിങ്ങളുടെ പക്കൽ….?

ദുർഗന്ധം വമിക്കുന്ന അനാചാരങ്ങൾ നിറഞ്ഞ ഹൈന്ദവ സംസ്കാരത്തെ പരിഷ്കരിച്ചത് ആരാധനാ കഥാപാത്രങ്ങൾ മാത്രമായ ഏതെങ്കിലും കഥാപുരുഷന്മാരല്ല എന്നു മനസ്സിലാക്കുക.രാമനും കൃഷ്ണനും കഥകളിലെ നായകന്മാർ മാത്രം. മനുഷ്യ കുലത്തിന് വേണ്ടി ഒരു ചുക്കും ചെയ്തിട്ടില്ല.അമ്പലങ്ങൾക്ക് തീവെക്കുക എന്ന് പ്രസംഗിച്ചു നടന്നത് ശ്രീമാൻ വിടി ഭട്ടതിരിപ്പാടാണ്.നമ്മുടെ മനുവിനേക്കാൾ എത്രയോ പാവമാണ് അവരുടെ ഹിറ്റ്ലർ എന്ന് പറഞ്ഞത് ശ്രീ സഹോദരൻ അയ്യപ്പനാണ്.21 നൂറ്റാണ്ടിലും ദുർഗന്ധം വമിക്കുന്ന ഹൈന്ദവ സങ്കൽപങ്ങളും കഥകളും ചുമന്ന് നടക്കുന്നതും അവയെ ന്യായീകരിക്കുന്നതും അതിൽ ഭൂതകാലകുളിര് കൊള്ളുന്നതും കാണുമ്പോൾ സഹതാപം മാത്രമാണ് ഭക്തരേ നിങ്ങളോടുള്ളത്.