അന്വേഷിപ്പിൻ കണ്ടെത്തും സെറ്റിൽ 2018 ന്റെ വിജയാഘോഷം

ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത് തോമസ് നായകനായി അഭിനയിക്കുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ ആദ്യ ‘ ഘട്ട ചിത്രീകരണം പൂർത്തിയാക്കി മെയ് പത്തിന് രണ്ടാം ഷെഡ്യൂൾ കോട്ടയത്ത് ആരംഭിച്ചു. ചിതീകരണം ആരംഭിച്ചതിന്റെ ഇടയിൽ ഒരു വിജയാ ഘോഷത്തിനും വേദിയായി മാറി.മഹാ വിജയത്തിലേക്കു കുതിക്കുന്ന2018 എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ടൊവിനോ തോമസ്സിന് യൂണിറ്റ് സ്റ്റേഹാദരം നൽകി ഈ വിജയത്തിൽ പങ്കു ചേർന്നു. കേക്കു മുറിയ്യായിരുന്നു യൂണിറ്റ് ഒന്നടങ്കം ഈ വിജയത്തിൽ സന്തോഷം പങ്കിട്ടത്.

2018 ലെ മറ്റൊരഭിനേതാവായ സിദ്ദിഖും ഈ സെറ്റിലുണ്ടായിരുന്നു. ടൊവിനോ ക്കൊപ്പം പിതാവിനും ഈ ധന്യമുഹൂർത്തത്തിൽ പങ്കുചേരാൻ അവസരമുണ്ടായി.അയ്മനത്തായിരുന്നു ചിത്രീകരണം. ടൊവിനോ യും സിദ്ദിഖും പങ്കെടുക്കുന്ന ഒരു രംഗമാണ് ഇവിടെ ചിത്രീകരിക്കുന്നത്.തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു.വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.അമ്പതു ദിവസത്തോളം നീണ്ടു നിൽക്കുന്ന ഷെഡ്യൂളാണ് ഈ ചിത്രത്തിനു വേണ്ടി പ്ലാൻ ചെയ്തിരിക്കുന്നത്. കോട്ടയം, കട്ടപ്പന, തൊടുപുഴ ഭാഗങ്ങളിലായാണ് ഈ ചിത്രത്തിന്റെ ഒന്നാം ഘട്ട ചിത്രീകരണം പൂർത്തിയാക്കിയത് -വാഴൂർ ജോസ്.

Leave a Reply
You May Also Like

കേവലം 26 വയസു മാത്രമുള്ളപ്പോഴാണ് 32 – 35 പ്രായം വരുന്ന പണിക്കരെ മോഹൻലാൻ അഭിനയിച്ചു പ്രതിഫലിപ്പിക്കുന്നത്

Bineesh K Achuthan  മലയാള സിനിമക്ക് നർമ്മത്തിൽ പൊതിഞ്ഞ ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച സത്യൻ അന്തിക്കാട്…

ദക്ഷിണേന്ത്യന്‍ സിനിമകളില്‍ തിളങ്ങിയ മലയാളി താരം’ ദേവിക സതീഷ്’ മലയാളത്തിലെ നായികാ നിരയിലേക്ക്

ദക്ഷിണേന്ത്യന്‍ സിനിമകളില്‍ തിളങ്ങിയ മലയാളി താരം’ ദേവിക സതീഷ്’ മലയാളത്തിലെ നായികാ നിരയിലേക്ക്. പി.ആർ.സുമേരൻ. തെലുങ്ക്,…

അമൃത സുരേഷും ഗോപി സുന്ദറും പുതിയ അതിഥിക്കൊപ്പം

ഒരു യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രവുമായി ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിയ്ക്കുകയാണ് അമൃത സുരേഷും ഗോപി സുന്ദറും. ഒരു കടുവയാണ്…

മക്കൾ സെൽവൻ വിജയ് സേതുപതി നായകനായി ഒരുങ്ങുന്ന VJS50 ടൈറ്റിൽ ലുക്ക്

മക്കൾ സെൽവൻ വിജയ് സേതുപതി നായകനായി ഒരുങ്ങുന്ന VJS50 ടൈറ്റിൽ ലുക്ക് പി ആർ ഓ…