‘അന്വേഷിപ്പിൻ കണ്ടെത്തും’ -അണിയറ വിശേഷങ്ങൾ

ഒരു സിനിമ യുടെ ചിത്രീകരണത്തിൽ ഫൈനൽ ടേക്കിലേക്കു കടക്കുന്നതിനു മുമ്പ് നല്ല പരിശീലനങ്ങൾ ആവശ്യമാണ്.’ പ്രത്യേകിച്ചും ആക്ഷൻ, ,കോറിയോ ഗ്രാഫി രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ‘ റിസ്ക്കി രംഗങ്ങൾ ചിത്രീകരിക്കുമ്പോഴൊക്കെ നല്ല പരിശീലനം ഉണ്ടാകും.’ അത്തരം ചില മുഹൂർത്തങ്ങളാണ് ഈ വീഡിയോയിലൂടെ പുറത്തുവിട്ടിരിക്കുന്നത്.ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിലെ ടൊവിനോ തോമസ്സിൻ്റെ ചില പോഷനുകളാണ് ഈ വീഡിയോയിലൂടെ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.ഒരു സിനിമയുടെ ചിത്രീകരണത്തിനു പിന്നിലെ ഇത്തരം കാര്യങ്ങൾ പ്രേക്ഷകർക്ക് ഏറെ കൗതുകം പകരുന്നതാണ് ‘ അന്വേഷിപ്പിൻ കണ്ടെത്തും പൂർണ്ണമായും ഇൻവസ്റ്റിഗേഷൻ ത്രില്ലർ മൂവിയാണ്.

സർവ്വീസ്സിൽ പുതുതായി ചുമതലയേൽക്കുന്ന എസ്.ഐ.ആനന്ദ് രാജ് എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.മധ്യതിരുവതാംകൂറിൻ്റെ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥ നടക്കുന്നത്.തികച്ചും റിയലിസ്റ്റിക്കായ അവതരണമാണ് ഈ ചിത്രത്തിനു വേണ്ടി സംവിധായകനായ ഡാർവിൻ കുര്യാക്കോസ് ഒരുക്കിയിരിക്കുന്നത്.ഈ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നതും ഈ റിയലിസ്റ്റിക്കായ അവതരണമാണ്.യൗവ്വനത്തിൻ്റെ നെഗളിപ്പും, ആത്മാർത്ഥതയും ‘കൃത്യനിഷ്ടയുമൊക്കെ ഇഴുകി ച്ചേർന്ന ആനന്ദ് രാജ് എന്ന കഥാപാത്രം: ഓരോ പ്രേഷകൻ്റേയും നെഞ്ചിലേറ്റാൻ പോന്നതായിരിക്കും സിദ്ദിഖ്, ബാബുരാജ്, ഷമ്മി തിലകൻ, ഇന്ദ്രൻസ്, ഹരിശീ അശോകൻ, കോട്ടയം നസീർ, പ്രമോദ് വെളിയനാട്, ജയ്സ് ജോർജ്, എസ്തറ്റിക്ക് കുഞ്ഞമ്മ, അസീസ് നെടുമങ്ങാട്, കെ.കെ.സുധാകരൻ, അർത്ഥനാ ബിനു, രമ്യാ സുവി(നൻ പകൽ മയക്കം ഫെയിം) അശ്വതി മനോഹരൻ, റിനി ശരണ്യ, മനുഷി കെർ എന്നിവരും ടൊവിനോ തോമസ്സിൻ്റെ പിതാവ് അഡ്വ.ഇല്ലിക്കൽ തോമസ്സും ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു ‘.

ജിനു .വി .ഏബ്രഹാമിൻ്റേതാണു തിരക്കഥ സന്തോഷ് വർമ്മയുടെ വരികൾക്ക് പ്രശസ്ത തമിഴ് സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ഈണം പകർന്നിരിക്കുന്നു.ഛായാഗ്രഹണം -ഗൗതം ശങ്കർ.
എഡിറ്റിംഗ്‌ സൈജു ശ്രീധർ ”മേക്കപ്പ് – സജി കാട്ടാക്കട കോസ്റ്റ്യും – ഡിസൈൻ -സമീരാസനീഷ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനീവ് സുകുമാരൻ. പ്രൊഡക്ഷൻ എക്സിക്യട്ടീവ് – പ്രതാപൻ കല്ലിയൂർ.
പ്രൊഡക്ഷൻ കൺട്രോളർ-സഞ്ജു.ജെ.: തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു. .വി .ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.: ഫെബ്രുവരി ഒമ്പതിന് ഈ ചിത്രം പ്രദർശനത്തിനെ ത്തുന്നു.വാഴൂർ ജോസ്. ഫോട്ടോ – സിനറ്റ് സേവ്യർ.

You May Also Like

കാൽനൂറ്റാണ്ട് പിന്നിടുന്ന ‘സമ്മര്‍ ഇന്‍ ബത്‌ലഹേ’മിൻ്റെ ഓഡിയോ ലോഞ്ച് വിഡിയോ പുറത്തിറക്കി കോക്കേഴ്സ് മ്യൂസിക്ക്

കാൽനൂറ്റാണ്ട് പിന്നിടുന്ന ‘സമ്മര്‍ ഇന്‍ ബത്‌ലഹേ’മിൻ്റെ ഓഡിയോ ലോഞ്ച് വിഡിയോ പുറത്തിറക്കി കോക്കേഴ്സ് മ്യൂസിക്ക് മലയാളത്തില്‍…

കോലോത്തെ തമ്പുരാട്ടിയും പരിചാരകനും , ഫോട്ടോഷൂട്ട് വൈറലാകുന്നു

ഫോട്ടോഷൂട്ടുകൾ ഒരിക്കലും ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നായി മാറികഴിഞ്ഞിരിക്കുന്നു.വ്യത്യസ്ത ആശയത്തിൽ നടത്തുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം…

അന്വേഷിപ്പിൻ കണ്ടെത്തും റിവ്യൂ:  ഒരു സിനിമാറ്റിക് മാസ്റ്റർപീസ്

അന്വേഷിപ്പിൻ കണ്ടെത്തും റിവ്യൂ:  ഒരു സിനിമാറ്റിക് മാസ്റ്റർപീസ് ഡാർവിൻ കുര്യാക്കോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്…

ഒരുപാടു ചിന്തിപ്പിച്ച, ഒരു സിനിമ.ഓരോ വാക്കുകളിലും ഒരുപാട് അർഥങ്ങൾ ഒളിപ്പിച്ചു വച്ച സംഭാഷണങ്ങൾ

Anoop Devazia ഗുരു…അജ്ഞതയുടെ തിമിരം കൊണ്ട് അന്ധരാകുന്നവരെ അറിവിന്റെ അഞ്ജനത്താൽ കണ്ണ് തുറപ്പിക്കുന്നവൻ.ഒരുപാടു ചിന്തിപ്പിച്ച ഒരു…