fbpx
Connect with us

Anything can happen over a coffee- കഥ

നീണ്ട 3 മണിക്കൂര്‍ നേരത്തെ യാത്രക്ക് ശേഷമാണ് കോഴിക്കോട് എത്തിയത് , ചൂടുള്ള പകല്‍ .. കുളിരുള്ള ഒരു കാര്യം ആണല്ലോ ചെയാന്‍ പോകുന്നതെന്ന് ഓര്‍ത്തപ്പോള്‍ തെറി പറയണ്ടാന്ന് വെച്ചു. തലേന്ന് രാത്രി പെയ്ത മഴയുടെ അവശിഷ്ടങ്ങള്‍ റോഡ് ഇല്‍ തളം കെട്ടി നിക്കുന്നു !!

 142 total views

Published

on

നീണ്ട 3 മണിക്കൂര്‍ നേരത്തെ യാത്രക്ക് ശേഷമാണ് കോഴിക്കോട് എത്തിയത് , ചൂടുള്ള പകല്‍ .. കുളിരുള്ള ഒരു കാര്യം ആണല്ലോ ചെയാന്‍ പോകുന്നതെന്ന് ഓര്‍ത്തപ്പോള്‍ തെറി പറയണ്ടാന്ന് വെച്ചു. തലേന്ന് രാത്രി പെയ്ത മഴയുടെ അവശിഷ്ടങ്ങള്‍ റോഡ് ഇല്‍ തളം കെട്ടി നിക്കുന്നു !!

ബസ് സ്റ്റാന്റ് ന്റെ അടുത്ത് കെട്ടികിടന്ന ചളിവെള്ളത്തില്‍ എന്നെ തന്നെ നോക്കി നില്‍ക്കുകയാണ് ഞാന്‍ .. നീല ജീന്‍ ഉം നീലയില്‍ കള്ളികളുള്ള നീളങ്കയ്യാന്‍ കുപ്പായവും ഒരു ചെറു കാറ്റിന്റെ ഗതികൊത്തു വെള്ളത്തില്‍ ഇളകി മാഞ്ഞു. കൈ തെറുത്ത് വെച്ചിട്ടുണ്ടാര്‍ന്നു . കാറ്റു ഏറ്റു പറന്നു അലങ്കോലമായ തലമുടി ചീകി ഒതുക്കി ‘വീണ്ടും’ സുന്ദരനായി

ബസ്സുകള്‍ ആളുകളെ കയറ്റിയും ഇറക്കിയും പോയ് കൊണ്ടിരുന്നു .. അവള്‍ മാത്രം വന്നില്ല ! കീശയില്‍ കിടന്നു വിറച്ചു ഒച്ച വെക്കണ നോക്കിയ കുട്ടനെ എടുത്ത് ചെവിയില്‍ വെച്ചു .

‘ എത്തിയോ ? എവിടെയാ നിക്കണേ ? ‘

Advertisement‘ഉം , ഞാന്‍ പറഞ്ഞ ബസ് സ്‌റ്റോപ്പ് ഇല്‍ ഉണ്ട് ‘

‘ഞാന്‍ കണ്ടു , എന്നെ കണ്ടോ ?

ഞാന്‍ 360 ഡിഗ്രി ഇല്‍ ഒന്ന് കറങ്ങി നോക്കി .. അതാ റോഡ്‌ന്റെ മറ്റേ അറ്റത്തു , ആകാശത്തോളം പടര്‍ന്നു പന്തലിച്ചു നിക്കുന്ന വഴിമരങ്ങളുടെ ഇടയില്‍ കൈ വീശികൊണ്ട് ഒരു തട്ടമിട്ട പെണ്‍കുട്ടി

‘ നീയെന്താ അവിടെ നില്‍കുന്നെ ? റോഡ് ക്രോസ് ചെയ്തു ഇങ്ങോട്ട് വാ ‘

Advertisement‘നമുക്ക് ഇന്ന് തന്നെ കാണണോ ? എനിക്ക് എന്തോ പേടി പോലെ , ഞാന്‍ പോവട്ടെ ?’ മൊബൈലില്‍ സ്വരം നേര്‍ത്തു വന്നു .

കൈ നീട്ടി ഒന്ന് കൊടുക്കാനാ തോന്നിയത് , ഉറങ്ങിക്കിടന്ന എന്നെ വിളിച്ചുണര്‍ത്തി ഇപ്പോള്‍ ചോറില്ലെന്നോ ?? നീ പറഞ്ഞത് കൊണ്ടല്ലേടീ ടാഷേ ഞാന്‍ വീട്ടില്‍ നിന്ന് കിട്ടിയ വണ്ടിയും പിടിച്ചു ഇങ്ങോട്ടേക് വന്നത് !! ഇങ്ങനെയൊക്കെ മനസ്സില്‍ വന്നെങ്കിലും ഒന്നും പറഞ്ഞില്ല, ‘ നല്ല കാമുകന്‍ ആകാന്‍ ക്ഷമ അത്യാവശ്യം ആണെന്ന് ‘ പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട് , ഫസ്റ്റ് ഡേറ്റ് അല്ലേ , അത് തന്നെ കൊളമാക്കണോ ?

ഇതുവരെ വന്നിട്ട് കണ്ടില്ലെങ്കില്‍ മോശമല്ലേ എന്ന് കരുതിയിട്ടാണോ , അതോ എന്നോടുള്ള സ്‌നേഹകൂടുതല്‍ കൊണ്ടാണോ എന്നറിയില്ല അവള്‍ റോഡ് ക്രോസ് ചെയ്തു വന്നു.കാറ്റില്‍ പറന്നു പൊങ്ങിയ കുട പിടിചൊതുക്കി അലക്ഷ്യമായി ഓടി കൊണ്ടിരുന്ന വാഹനങ്ങളെ മറി കടന്നു അവള്‍ എന്റെ അരികിലേക്ക് വന്നു ,

അവള്‍ : എന്റെ ഫേസ്ബൂക് ലെ കൂട്ടുകാരി , പരിചയപെട്ടിട്ട് മാസങ്ങളേ ആയുള്ളൂ എങ്കിലും ചാറ്റ് ഉം ടെക്സ്റ്റ് ഉം ഫോണ്‍ വിളിയും കൊണ്ട് ഒരു പ്രണയത്തിന്റെ മുന്നില്‍ എത്തി നില്‍ക്കുകയാണ് , അവള്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്ന ‘ ഐ ലവ് യു ‘ കള്‍ക്കും , കാതില്‍ പതിഞ്ഞ സ്വരത്തില്‍ തന്നിരുന്ന ചുംബനങ്ങള്‍ക്കും ഞാന്‍ വിലകൊടുക്കുന്നുണ്ട് എന്ന് അറിയിക്കാന്‍ ഉള്ള എന്റെ ആദ്യ ശ്രമം ആണീ കൂടിക്കാഴ്ച. അവള്‍ അയച്ചു തന്ന ചിത്രങ്ങളിലൂടെ അവളെ ഞാനും എന്റെ വീട്ടുകാരും ( ഉമ്മയും , പെങ്ങളും ; ഉപ്പയെ കാണിക്കാന്‍ ഉള്ള ധൈര്യം ഉണ്ടായില്ല ) കണ്ടു കഴിഞ്ഞതും ആണ് ..

Advertisementഞാന്‍ അവളെ അടിമുടിയൊന്നു നോക്കി , വലിയ ഉയരം ഒന്നും ഇല്ല , എന്നേക്കാള്‍ ഒരു 2 ഇഞ്ച് കുറവാണ് .. ഭാഗ്യം കെട്ടികഴിഞ്ഞു ഒരുമിച്ചു നടക്കുമ്പോ ഒരുത്തനും ‘ അയ്യേ’ എന്ന് പറയൂല്ല ! അധികം മേക് അപ്പ് ഒന്നും ഇല്ല, സമാധാനം , കിട്ടണ ശമ്പളം ആ വഴിക്ക് തീരൂല്ല , തിളക്കമില്ലാത്ത കണ്ണുകളില്‍ സുറുമയും കണ്മഷിയും ഇട്ടു ഭംഗി വരുത്തിയിട്ടുണ്ട് , ചുരിദാര്‍ ന്റെ ഷാള്‍ തട്ടം പോലെ ഇട്ടിട്ടുണ്ട് , വെളുത് മെലിഞ്ഞ ഒരു സുന്ദരി ഉമ്മച്ചി കുട്ടി , യ അല്ല് , ഇവള്‍ ആണോ എന്റെ വാമഭാഗം ?? എന്റെ നെഞ്ചിന്‍ കൂടില്‍ നിന്ന് ഒരു എല്ല് എടുത്തത് ഇവളെ പടക്കാന്‍ ആയിരുന്നോ ??

നല്ല കുട്ടി .. ഞമ്മക്ക് ശ്ശെ അങ്ങട് ബോധിച്ചു , ‘ അപ്പൊ എന്താ പരുപാടി ? ‘

‘ എനിക്ക് അറിഞ്ഞൂടാ ‘

‘ നമുക്ക് എവിടെയെങ്കിലും പോയി ഇരുന്നു സംസാരിക്കാം , നിന്റെ നില്പ് അത്ര പന്തിയായിട്ടു എനിക്ക് തോന്നുന്നില്ല ‘ എന്നെ കണ്ട എക്‌സൈട്‌മെന്റ്‌റ് ഇല്‍ നാണം കുണുങ്ങി നിക്കണ അവളെ കണ്ടപ്പോ എനിക്ക് അങ്ങനെ പറയാനെ തോന്നിയുള്ളൂ

Advertisement‘ ഇക്ക പറ , എനിക്ക് അറിഞ്ഞൂടാ ‘

‘ ഹ ഹ ബെസ്റ്റ് , നീ ആണോ ഞാന്‍ ആണോ ഈ നാട്ടുകാരന്‍ ? ഓക്കേ നമുക്ക് കോഫി ഡേ ഇല്‍ പോകാം , 60 രൂപക്ക് കാപ്പി കൊടുക്കുന്ന കാരണം എന്തായാലും അവിടെ വല്യ തിരക്കൊന്നും കാണില്ല ‘

ഹ .. അങ്ങനെ വിറച്ചു വിറച്ചു ഇല്ലാണ്ടാവാന്‍ പോകുന്ന ആ പെണ്ണിനേയും കൂട്ടി ഞാന്‍ ഒരു ഓട്ടോ ഇല്‍ കയറി .. ഓട്ടോ ഇല്‍ വെച്ചു അവള്‍ വരുമ്പോള്‍ ഉണ്ടായ വല്യ സംഭവങ്ങള്‍( ഒക്കെ വിവരിച്ചുകൊണ്ടിരുന്നു , ഞാന്‍ അവളുടെ കൈകള്‍ എന്റെ കൈകല്കുള്ളില്‍ ആക്കി വെച്ചു . എന്തോ വല്ലാത്ത ഒരു അനുഭൂതി തോന്നി … അവള്‍ മറ്റേ കൈ എടുത്ത് എന്റെ കയ്യിനു മുകളി വെച്ചു .. ഞാന്‍ മനസ്സില്‍ പറഞ്ഞു ‘ അളിയാ .. ഇതാണ് ലോകത്തിലെ ഏറ്റവും നല്ല ഫീലിംഗ് , സ്വന്തം പെണ്ണിനെ ആദ്യായിട്ട് തൊടുമ്പോള്‍ ഉണ്ടാകുന്ന ഫീലിംഗ് ‘ ( എന്റെ മനസ്സില്‍ ലഡ്ഡു മാത്രം അല്ല , ജിലേബിയും അവലോസ് ഉണ്ടയും പോലും പൊട്ടി കൊണ്ടിരുന്നു )

കുറെ വളവു തിരിവുകളും കഴിഞ്ഞു കഫെ കോഫി ഡേ എന്നാ ചുവന്ന ബോര്‍ഡ് നു മുന്നില്‍ ഓട്ടോ നിന്നു .. കോഫി ഡേ യുടെ ഒരു പ്രത്യേകത ആണ് , ഇപ്പോഴും ഒരു സ്മസാന മൂകത അവിടെ തളം കെട്ടി നില്കും .. അത് ഒരു അനുഗ്രഹവും ആണ് , 2 ലാര്‍ജു കാപ്പുച്ചിനോ ഉം ചിക്കന്‍ ടിക്ക സാന്റ്വിച് ഉം ഓര്‍ഡര്‍ ചെയ്തു ഞങ്ങള്‍ കുറെ നേരം ഇരുന്നു സംസാരിച്ചു ..

Advertisementഅവളുടെ മൊബൈല്‍ എടുത്തു നോക്കിയാ എനിക്ക് ഒരു കാര്യം മനസ്സിലായി , കക്ഷിക് പ്രേമം തലക് പിടിച്ചിരിക്കുകയാണ് , ഈ പ്രായത്തിന്റെയാ .. അല്ലെങ്കില്‍ പാസ്സ്‌വേര്‍ഡ് ആയിട്ട് എന്റെ പേര് യുസ് ചെയ്യുവോ ??

വലിയ കപ്പുകളില്‍ കൊണ്ടുവന്ന ചവര്കുന്ന കോഫി ഇച്ചിരി പഞ്ചാരയും ഇട്ടു കൊടുത്തു കഷ്ടപ്പെട്ട് കുടിക്കുവാന് കക്ഷി .. നോക്കുമ്പോള്‍ സംഗതി അതല്ല , ആള്‍ക് ആ കോഫി മഗ് ന്റെ ഭാരം താങ്ങാന്‍ പറ്റുന്നില്ല , 2 കൈ കൊണ്ടും കൂട്ടിപിടിച്ചു കഷ്ടപ്പെട്ട് കുടിക്കുന്ന കണ്ടപ്പോള്‍ സത്യത്തില്‍ സങ്കടം വന്നു , പടചോനെ ഒരു കോഫി മഗ്ഗ് ന്റെ ഭാരം താങ്ങാന്‍ കഴിയാത്ത ഇവളെങ്ങനെയാ കുടുംബ ഭാരം താങ്ങുക !!

പിന്നെ അവള്‍ടെ കയ്യും പിടിച്ചു കോഴിക്കോട് നഗരത്തിലെ ഇടവഴികളിലൂടെ നടന്നു തീര്‍ത്തു അന്നത്തെ ദിവസം .. ഇത്രേം നന്നായി എനിക്ക് ആ നഗരത്തെ അറിയുമെന്ന് ഞാന്‍ അന്ന് മനസ്സിലാക്കി .. വടക്കന്‍ കേരളത്തില്‍ മാത്രം കാണുന്ന ആ ‘വൃത്തികെട്ട കാറ്റ് ‘അപ്പോള്‍ എന്നെയും അവളെയും കടന്നു പോയി ( കടപ്പാട് : വിനീത് ശ്രീനിവാസന്‍ ) ഞങ്ങളതൊന്നും മൈന്‍ഡ് ആക്കാണ്ട് വലിയങ്ങാടിയിലൂടെയും ബീച്ച് ലൂടെയും ഒക്കെ നടന്നു ..

പിന്നെ ഒരു നല്ല റൊമാന്റിക് ഡേ സമ്മാനിച്ച അവള്‍ക്കും , ഞങ്ങളെ ഒരു കുടക്കീഴില്‍ ഒട്ടി നിര്‍ത്തിച്ച മഴയ്ക്കും നന്ദി പറഞ്ഞു കൊണ്ട് ഞാന്‍ തിരിച്ചു വീട്ടിലേക് ട്രെയിന്‍ കയറി ,

Advertisement********************

ട്രെയിന്‍ ഇരുന്നപ്പോള്‍ അവളുടെ മെസ്സേജ് വന്നു ‘ ഇക്ക ഐ ലവ് യു , ‘

ഞാന്‍ തിരിച്ചു മറുപടി അയച്ചു ‘ ഐ ലവ് യു ടൂ ‘

‘ഐ ലവ് യു ’

Advertisement”അയ്യേ ഇതെന്തോന്ന് ഐ ലവ് യു ?? കേള്‍കുന്നവന് ഒരു സുഖമൊക്കെ വേണ്ടേ ? ‘

ടിവി ഇല്‍ ‘ വന്ദനം’ തകര്‍തോടുകയാണ് , മുകളിലെ റൂം ഇല്‍ നിന്നും എന്റെ മൊബൈല്‍ ഉച്ചത്തില്‍ ശബ്ദിച്ചു കൊണ്ടിരുന്നു , ഇത് അവളാണ് , അവള്‍ക് വേണ്ടി പ്രത്യേക ടോണ്‍ ഇട്ടതു നന്നായി ..

‘ അതേയ് ഇക്ക എന്നാ വരിക  ? എനിക്ക് കാണണം ‘

വേറെ ഒരു പണിയും ഇല്ലഞ്ഞിട്ടും , മലമറിക്കുന്ന പണി ഉള്ളത് പോലെ ഞാന്‍ ഇച്ചിരി ഗൗരവം കാണിച്ചു ( വില കളയാന്‍ പാടില്ലല്ലോ )

Advertisement‘ അതിപ്പോ , … ഞാന്‍ എപ്പോഴാന്നു വെച്ചാ … ഹാ നോക്കട്ടെ , സമയം കിട്ടിയാല്‍ ഞാന്‍ എന്റെ മുത്തിനെ കാണാന്‍ വരൂല്ലേ ? എനിക്കും ഇല്ലേ നിന്നെ കാണാന്‍ പൂതി ?’

‘ ഹും , അതൊക്കെ ഉണ്ടല്ലേ , ഈ സണ്‍‌ഡേ വരുമോ ?

‘ നാളെയോ ?? ഇന്നലെ അല്ലെടീ ഞാന്‍ വന്നത് !! നിന്നോട് ഞാന്‍ പറഞ്ഞില്ലേ ഇവിടെ അങ്കിള്‍ ന്റെ വീടുപണി നടക്കുവാ , തിരക്കാണെന്ന് , നോക്കട്ടെ എങ്ങനെ എങ്കിലും ഊരി വരാന്‍ പറ്റുമോ എന്ന് ‘ അലമാരയില്‍ ഇല്‍ ഉള്ള നീളന്‍ കണ്ണാടിയില്‍ എന്നെ നോക്കി കൊണ്ട് ഞാന്‍ പറഞ്ഞു

‘ഞാന്‍ രാത്രി വിളിക്കാം , ഇനി അങ്കിള്‍ ഉണ്ട് , കസിന്‍ ഉണ്ട് എന്നൊക്കെ പറഞ്ഞാല്‍ ആ മൂക്ക് കടിച്ചു പറിക്കും ഞാന്‍ , ബൈ .. ലവ് യു ‘ ( പെണ്ണ് വന്നു വന്നു ഭയങ്കര അക്രമം ആണ് , ഞാന്‍ ചുണ്ടും തടവികൊണ്ട്  ഓര്‍ത്തു )

Advertisement‘ലവ് യു ടൂ .’

സൈമണ്‍ പണ്ട് പറഞ്ഞിട്ടുണ്ട് ‘ അണ്ടിയോട്‌ അടുക്കുമ്പോഴേ മാങ്ങയുടെ പുളി അറിയൂ എന്ന് ‘ എന്റെ ജീവിതത്തില്‍ ഏറെ കുറെ എല്ലാ സന്ദര്‍ഭങ്ങളിലും ഉപയോഗം ഉണ്ടായ ആപ്തവാക്യം ഇതുമാത്രം ആണ് .

വീണ്ടും കോഴിക്കോട് , പ്രണയം അത്  ’ രജനികാന്ത്  മൂവി ’നിര്‍മ്മികനത്  പോലെ ചെലവേറിയ ഒരു സംഭവം ആണെന്ന് അറിഞ്ഞു വരുന്നതെ ഉള്ളൂ , ഇങ്ങനെ പോയി വരുന്നതിനേക്കാള്‍ ലാഭം അവളുടെ വീടിനടുത് വാടകയ്ക്ക് വീട് എടുക്കുന്നതാ !!

മുമ്പ് പലതവണ പ്രണയം എന്നാ സൂക്കേട്‌ ഉണ്ടായിട്ടുണ്ടെങ്കിലും ഇതുപോലെ തലയ്ക്കു പിടിച്ചതൊന്നു ഇതാദ്യമാ , ഓരോ പോക്കും കൂടുതല്‍  ആസ്വാദ്യമായി വന്നു , വിട്ടു പിരിഞ്ഞു വരുമ്പോള്‍ മനസ്സില്‍ ഉണ്ടാകണ വേദന ആണ് സഹിക്കാന്‍ പറ്റാത്തത് , അവള്‍ടെ പ്രാന്തിന് പോകുന്നതാനെങ്കിലും , വിട്ടു വരാന്‍ നേരത്ത് ” അല്ല .. ഞാന്‍ പോകാനു . നാളെ പോയാല്‍ പോരെ ‘ എന്നാകും കാര്യങ്ങള്‍

Advertisementഇത് പോലെ വിളിച്ചു പ്രാന്താക്കിയപ്പോള്‍ ആണ് കഴിഞ്ഞ പ്രാവശ്യം പോയത് , വീട്ടില്‍ പറഞ്ഞു അവിടെ ഒരു ഇന്റര്‍വ്യൂ ഉണ്ടെന്നു , ഇതും ഒരു തരത്തില്‍ ഇന്റര്‍വ്യൂ ഉം ഗ്രൂപ് ഡിസ്കഷന്‍ ഉം ഒക്കെ ആണല്ലോ .. KFC ഇല്‍ പോയി കുറെ സമയം അവിടെ കളഞ്ഞു ബീച്ചിലെ തിരകളെ എന്നി കളിചോണ്ടിരുന്നപ്പോള്‍ ആണ് കവിളില്‍ അവളുടെ അധരം വന്നു ചേര്‍ന്നത്‌ , ‘ തേപ്പു പെട്ടി ‘ കൊണ്ട് മുഖം പോള്ളിയവനെ പോലെ ഞാന്‍ പെട്ടെന്ന് മുഖം തിരിച്ചു കളഞ്ഞു .. (സംഭവം എനിക്ക് ആദ്യം കത്തിയില്ല  .. പിന്നീടല്ലേ ) , ‘ഡേയ് വല്ലതും ചെയ്യുമ്പോ ഒന്ന് പറഞ്ഞിട്ട് ചെയ്തൂടെ , മനുഷ്യനെ പേടിപ്പിക്കല്ല് ‘

‘ ഞാന്‍ കടിച്ചു പറിക്കും മനുഷ്യാ , ‘ ദേഷ്യത്തോടെ അല്പം ഇറങ്ങി നിക്കണ തെറ്റ പല്ല് കാണിച്ചു അവള്‍ പറഞ്ഞു , പിന്നെ അവളെ കൊണ്ട് ഒന്നും ഞാന്‍ പറയിപ്പിച്ചില്ല .. ബീച്ച് ഇല്‍ ഇമ്മാതിരി പരുപാടി കാണിച്ചതിന്റെ ജാള്യത മനസ്സില്‍ ഉണ്ടാര്‍ന്നെങ്കിലും ‘കുട ‘ ഞങ്ങള്‍ക്ക് മറയേകി !!

കോഴികോട് എത്തി , ട്രെയിന്‍ ഇറങ്ങി വേഗത്തില്‍ നാലാം നമ്പര്‍ പ്ലാട്ഫോരം ഇല്‍ പോയി , മഞ്ഞയില്‍ കറുപ്പില്‍ കോഴിക്കോട് എന്ന് എഴുതിയ സിമന്റ്‌ ബോര്‍ഡ്‌ ന്റെ അരികില്‍ ഉള്ള മാര്‍ബിള്‍ ബെഞ്ച്‌ ഇല്‍ കറുത്ത മൂന്നു മടക്കു കുടയും നിവര്‍ത്തി ഒറ്റക്ക് ഇരികുന്നുണ്ട് അവള്‍ ,

ഇന്ന് എങ്ങോട്ട് പോകും എന്ന് ഒരു ധാരണയും ഇല്ല ,

Advertisementവലിയങ്ങാടിയില്‍ ചെന്ന് അന്ദ്രൂക്കാന്റെ കടയില്‍ കയറി ഒരു അവില്‍ മില്‍ക്ക് ഉം കുടിച്ചു , അഫ്സലിന്റെ ഹോണ്ട ആക്ടിവ യും കടം വാങ്ങി അവളെയും പുറകില്‍ ഇരുത്തി ഊര് തെണ്ടാന്‍ ഇറങ്ങി

‘അവിടെ പോയാല്‍ ഉമ്മ കാണും , ഇവിടെ പോകണ്ട ഉപ്പാന്റെ ഓഫീസി അവിടെ ആ , അവിടെ വേണ്ട കസിന്‍ ഉണ്ട് ‘ ,,, ഹാ ഈ കോഴിക്കോട്നഗരം മുഴുവന്‍ ഇവള്‍ടെ ബന്ടുക്കള്‍ ആണല്ലോ അല്ലഹ് !!

ഒടുവില്‍ കോഴികോട് പ്ലനിടോരിയത്തിനു നറുക്ക് വീണു , അവിടെ കുഞ്ഞു പിള്ളേര് മാത്രേ പോകാറുള്ളു , ഞങ്ങളും കുറച്ചു നേരത്തേക്ക് കുഞ്ഞു പിള്ളേര്‍ ആയി , അവിടെ ഉള്ള സയന്‍സ് പരീക്ഷണ കളികളും പുറത്തുള്ള പാര്‍ക്ക്‌ ഉം ഐസ് ക്രീം ഷോപ്പ് ഉം , 3D തിയടെര്‍ ഉം … അതും ഇതും .. ഉണ്ണലും  ഊട്ടലും .. ബൈക്ക് ല്‍ കെട്ടിപിടിച്ചുള്ള യാത്രയും.. ഇതൊന്നും  പോരാഞ്ഞിട്ട് വീണ്ടും ബീച് ഇല്‍ പോയിരുന്നു

അപ്പൊ അവള്‍ മെല്ലെ … ബാറ്റെരി ഡൌണ്‍ ആയ ബൈക്ക് സ്റ്റാര്‍ട്ട്‌ ആകുന്നതു പോലെ  ” ഇക്ക , ഞാന്‍ വീട്ടില്‍ പറഞ്ഞു , ഉമ്മനോടും  ഇത്താതനോടും .. അവര്‍ക്ക് ഇക്കാനെ ഒന്ന് കാണണം എന്ന് , ഞാന്‍ പറഞ്ഞു  കൂട്ടികൊണ്ട് വരാമെന്ന് , വരൂല്ലേ.”

Advertisementകുറച്ചു നേരത്തേക്ക് എനിക്ക് ജീവന്‍ ഉണ്ടോ എന്ന് പോലും ഞാന്‍ സംശയിച്ചു , പിന്നെ ’ ഇജ്ജു ആണ്‍കുട്ടി ആടാ , കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ആണ്‍കുട്ടികള്‍ക്ക് പറഞ്ഞിട്ടുള്ളതാ  ’ എന്നും മനസ്സില്‍ ഓര്‍ത്തു

“ഓക്കേ .. ഞാന്‍ വരാം ”

( എന്റെ നെഞ്ചില്‍ അപ്പോള്‍ ശങ്കരന്‍ കുട്ടി മാരാരുടെ പഞ്ചവാദ്യം നടക്കുകയായിരുന്നു )

സോഫയില്‍ ഇരുന്നു പത്രം വായിക്കുകയാണ് ഞാന്‍ , അരികിലെ ടേബിള്‍ ഇല്‍ ആവി പറത്തുന്ന ചായയും , കുഴലപ്പം , ജിലേബി തുടങ്ങിയ പലഹാരങ്ങളും.. നാളെ ‘ഐ എ സ് ‘ എക്സാം ആണെന്നപോലെ ഭയങ്കര കാര്യായിട്റ്റ് വായിക്കുകയാണ് ഞാന്‍  

Advertisementക്യാമറ പെട്ടെന്ന് ഒരു 180 ഡിഗ്രി തിരിഞ്ഞു ഒരു ‘ഗ്ലാസ്‌ നേം കട്ടി മീശയെയും’ ഫോക്കസ് ചെയ്തു അങ്ങനെ നിന്നു , ‘ ഹിടലെര്‍ കുരൈഷി ‘ !!! അവള്‍ടെ ബാപ്പ !! ഹാ വെറുതെ അല്ല ഞാന്‍ പത്രത്തില്‍ തന്നെ ശ്രദ്ധിച്ചു ഇരിക്കുന്നത്. എന്റെ പുറകിലൂടെ അടുക്കളയിലേക്കു എന്നവണ്ണം പോയിരുന്ന അവള്‍ടെ കൈ പിന്നിലൂടെ പിടിച്ചു എന്റെ മടിയിലേക് വലിച്ചിട്ടു ഒരു ചുംബനം കൊടുക്കാന്‍ ഉള്ള ശ്രമത്തിലാണ് ഞാന്‍.. !
 
എന്റെ മുന്നിലൂടെ പത്രവും ചായ കോപ്പയും വിപരീത ദിശകളിലേക്ക് സ്ലോ മോഷന്‍ ഇല്‍  പറക്കുകയാണ് .. ചായ കോപ്പ താഴെ വീണു ചിതറി നൂറു കഷണമായി ഒരു തുള്ളി ചായ എന്റെ കവിളില്‍ വന്നു കൊണ്ടു ..
 
ഒരു ഇരട്ടക്കുഴല്‍ തോക്കിന്റെ മുന്‍വശം മാത്രം കണ്ടു ! എന്റുമ്മോ !! അങ്ങേരു എന്റെ നെഞ്ചത്തെക്ക് ഉന്നം പിടിച്ചു നിക്കുകയാണ് 
 
ടിഷ്യൂം ടിഷ്യൂം ടിഷ്യൂം 
 
‘ പടച്ചോനേ ഞമ്മളെ കാത്തോളീന്‍’ 
ഞെട്ടി പിടഞ്ഞു എഴുന്നേറ്റു , നെഞ്ചത്ത്‌ തപ്പി നോക്കി, ഭാഗ്യം ചത്തിട്ടില്ല ! സ്വപ്നമായിരുന്നു .. പടച്ചോനേ സ്വപ്നം ഇതാണെങ്കില്‍ ശരിക്കും എങ്ങനെ ആയിരിക്കും !! അങ്ങേര്‍ടെ കയ്യില്‍ തോക്ക് കാണുമോ ? ഹേ .. അത്രക് സംഭവം ഒന്നുമല്ല അവള്‍ടെ ബാപ്പ .. ഞാന്‍ സമാധാനിച്ചു.
അവള്‍ടെ വീട്ടില്‍ പോകുന്ന കാര്യം ആലോചിക്കുമ്പോ തന്നെ വയറ്റില്‍ ‘ ഗുളു ഗുളു ‘ ആണ് , ഓരോ തവണയും എന്തൊക്കെയോ കാരണം പറഞ്ഞു ഒഴിവാക്കി . അതിനിടയില്‍ ബാംഗ്ലൂര്‍ ഇല്‍ ചെന്ന് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉം ഓഫീസില്‍ ചെന്ന് അപ്പോയിണ്ട് ലെറ്ററിന്റെ പ്രിന്റെട് കോപ്പി ഉം വാങ്ങിച്ചു വെച്ചു .. ഇനിയെങ്ങാനും അവള്‍ടെ ബാപ്പ ” അനകെന്താ പണി ? അനകെന്റെ മോളെ എന്തുരപ്പിലാ നികാഹ് കയ്ച്ചു തരികാന്നും ‘ ചോദിച്ചാല്‍ എടുത്ത് കാണിക്കാമല്ലോ !! ഹും ഒരു എഞ്ചിനീയര്‍ ന്റെ അടുത്താ കളി !!
ഒരു സോലുഷന്‍ ഉം കിട്ടുന്നില്ല .. നേരെ ആല്‍വിനെ വിളിച്ചു കാര്യം പറഞ്ഞു ‘ അളിയാ .. കുടുങ്ങി അളിയാ കുടുങ്ങി .. അവള് ചെന്ന് വീട്ടില്‍ പറഞ്ഞു , ഇപ്പൊ അവര്‍ക്ക് എന്നെ കാണണം പോലും ‘
ആല്‍വിന്‍ തുടങ്ങിയാല്‍ നിര്‍ത്താത്ത ആ ചിരിയും ചിരിച്ചോണ്ട് ‘ നെനക്ക് അങ്ങനെ തന്നെ വേണം !! ഹും എന്തൊക്കെ ആയിരുന്നു , CCD ഉം KFC ഉം ബേപ്പൂരും ബീച്ചും .. ഹും .. പവനായി ശവം ആയോ ?

‘ ഡേയ് ശവത്തില്‍ കുത്താടെടാ മൈ മൈ ടിയരേ .. ഒരു സോലുഷന്‍ പറ .. ഞാന്‍ ഇന്ന് അവള്‍ടെ തന്ത എന്നെ വെടി വെച്ചു കൊല്ലണ സ്വപ്നം കണ്ടു !!’

‘ ഹ ഹ ഹ .. ബെസ്റ്റ് .. ഇത്രേം ആയ സ്ഥിതിക് ഇനി ഒരൊറ്റ സോലുഷന്‍ ഏയ് ഉള്ളൂ .. നീ അവളെ അങ്ങട് മറന്നേക്കു ‘ അവന്‍ വീണ്ടും ചിരിക്കാന്‍ തുടങ്ങി !

എനിക്ക് വിഷമം ആയി .. ഒരുത്തനോട് സോലുഷന്‍ ചോദിക്കുംപോഴെക് ആ തെണ്ടി ചിരിചോണ്ടിരിക്കുന്നു !!

‘ മച്ചീ .. ലവ് മച്ചീ .. ലവ് .. പ്രേമിക്കുന്നവരെ ഒന്നിപ്പിക്കണം എന്നല്ലേ ബൈബിള്‍ ഇല്‍ പറഞ്ഞേക്കുന്നത് ! ഞാന്‍ ഏതായാലും അവളുടെ വീട്ടിലേക് പോകാന്‍ തീരുമാനിച്ചു , നീയും കൂടെ വരണം .. എനിക്ക് വല്ലതും പറ്റിയാല്‍ വീട്ടില്‍ എത്തിക്കാന്‍ ഒരാള് വേണ്ടേ ??

Advertisementഞാന്‍ കാള്‍ കട്ട് ചെയ്തു ബെഡ് ഇല്‍ ഇരുന്നു ! തിരിഞ്ഞു നോക്കുമ്പോ വാതില്‍കല്‍ ചിരിച്ചും കൊണ്ട് നിക്കുന്നു എന്റെ ഉപ്പ !! എന്തോ അപകടം മണത്തത് കൊണ്ടാണോ എന്നറിയില്ല , എന്നെ വിളിച്ചിരുത്തി സംസാരിക്കാന്‍ തുടങ്ങി ..

‘ എന്താ പ്രശ്‌നം ? നീ വളരെ അപ്‌സെറ്റ് ആണല്ലോ !’

‘ ഏയ് അങ്ങനെ ഒന്നുമില്ല , ഉപ്പാക്ക് തോന്നുന്നതാ .. ‘ ഞാന്‍ ഒഴിയാന്‍ നോക്കി

‘ എന്ത് പറ്റീ .. കയ്യിലെ കാശ് ഒക്കെ തീര്‍ന്നോ ?

Advertisement‘ ഏയ് കാശൊക്കെ ഉണ്ട് – ആവശ്യത്തിനു ‘

‘ പിന്നെ നിനകെന്താ , കല്യാണം കഴിക്കണോ ?? ‘

ഉപ്പാടെ തികച്ചും അപ്രതീക്ഷിതമായ ഈ ചോദ്യം കേട്ട് ഞാന്‍ ഒന്ന് ഞെട്ടി !! ( ഉപ്പ ഇതൊക്കെ എങ്ങനെ അറിഞ്ഞു ?? പെങ്ങള് പറഞ്ഞു കാണുമോ ? ഹേ ഇല്ല .. പിന്നെ ആര് എന്നെ ഒറ്റികൊടുത്തു ? ഉമ്മ !! ഇത് ഉമ്മ തന്നെ !! … ്ര്രഗ്ര്! )

‘ വേണ്ട , കല്യാണം ഒന്നും ‘ഇപ്പൊ ‘ കഴികണ്ട , അതൊക്കെ ഒരു 4 വര്‍ഷം കഴിഞ്ഞു മതി , ‘ ലാപ്‌ടോപ് ഇല്‍ അവളുടെ ഫോട്ടോ കാണിച്ചു കൊണ്ട് ‘ ഉപ്പാ , ലവര്‍ ആണ്, ഉമ്മനോടും ഇത്താനോടും തുടങ്ങിയപോ പറഞ്ഞര്‍ന്നു, സംഗതി കാര്യം ആകുമ്പോ മാത്രം ഉപ്പാനോട് പറയാം എന്ന് വെച്ചു , അതോണ്ടാ , ഇവള് കോഴിക്കോട് ഗവണ്മെന്റ് കോളേജ് ഇല്‍ എഞ്ചിനീയറിംഗ് നു പഠിക്കുവാ, ഫസ്റ്റ് ഇയര്‍ ഏയ് ആയുള്ളൂ .. അവള് പഠിച്ചിറങ്ങി , ഒരു കൊല്ലം എവിടെയെങ്കിലും ജോലിയൊക്കെ ചെയ്യട്ടെ , എന്നിട്ടാവാം കല്യാണം ‘ ( എവിടുന്നു എനിക്ക് ഇത്രയും ധൈര്യം വന്നു എന്ന് എനിക്ക് അറിഞ്ഞൂടാ .. ഉപ്പനോട് ഇങ്ങനെയൊക്കെ ഇത് ആദ്യമാ )

Advertisementഎന്റെ ഉറച്ച ശബ്ദം കേട്ടത് കൊണ്ടാണെന്ന് തോന്നുന്നു , ഉപ്പ കുറെ നേരം മിണ്ടാതിരുന്നു .. എന്നിട്ട് എന്നോട്

‘ എല്ലാം ആലോചിച്ചു നോക്കിയിട്ടുണ്ടോ നീ ? കോഴിക്കോട്ടെ മുസ്ലിം സംസ്‌കാരം അല്ല ഇവിടെ നിന്റെ നാട്ടില് , ആ പെണ്ണിന് ഇവിടെയും നിനക്ക് അവിടെയും പൊരുത്തപ്പെടാന്‍ കഴിയുമോ ? അവളുടെ കുടുംബം എങ്ങനെ ഉള്ളതാണെന്ന് നീ അന്വേഷിച്ചോ ? ഒരു കല്യാണം ഒക്കെ ആകുമ്പോ അതും കൂടി നോക്കണം .. പിന്നെ എന്റെ മരുമകളെ കാണണം എങ്കില്‍ 3 മണിക്കൂര്‍ യാത്ര ചെയ്യുക എന്നത് .. എന്തോ ..എനിക്ക് ‘ ഉപ്പ ചോദ്യശരമെന്ന വണ്ണം ഒരു നോട്ടം എറിഞ്ഞു .

‘ ഒന്നും ആലോചിക്കാതെ ആണ് പ്രണയിച്ചത് , പ്രണയം എന്നത് ബുദ്ധി കൊണ്ട് ചെയ്യുന്നതല്ലല്ലോ , മനസ്സിന്റെ കളി അല്ലേ .. എനിക്കവളെ ഇഷ്ടമാണ് , അവള്‍ക് എന്നെയും .. തുടക്കം അങ്ങനെ ആയിരുന്നു .. പോക പോകെ എനിക്ക് മനസ്സിലായി , ഞാന്‍ ഈ കുടുംബത്തിനു ഒത്ത ഒരാളെ ആണ് കണ്ടു പിടിചെക്കനതെന്ന് . എനിക്ക് കണക്കു കൂട്ടി ജീവിക്കാന്‍ അറിയില്ല ഉപ്പാ .. പക്ഷെ ഒന്നറിയാം .. ഈ ജീവിതം മുഴുവന്‍ ഞാന്‍ സന്തോഷവാന്‍ ആയിരിക്കും , എന്ന് വെച്ചു നിങ്ങളെ ഒക്കെ എതിര്‍ത്ത് ഒന്നിനും ഞാന്‍ ഇറങ്ങി തിരിക്കത്തും ഇല്ല ‘

പിന്നെ ഒന്ന് നിര്‍ത്തി , എന്നെ തന്നെ നോക്കി നില്‍കുന്ന ഉപ്പനെയും പെങ്ങളെയും നോക്കി ( ഉപ്പാ സംസാരിക്കാന്‍ തുടങ്ങിയപ്പോഴേ അവള് വന്നു സൈഡ് ഇല്‍ ഇരിക്കുന്നുണ്ട് ) ‘ എനിക്ക് വലിയ സ്വപ്‌നങ്ങള്‍ ഒന്നും ഇല്ല ഉപ്പാ .. നിങ്ങളും ഉമ്മയും ഇത്താതയും മാത്രം ആയിരുന്നു എന്റെ ലോകം .. ഇപ്പൊ ഇതാ അവളും ‘

Advertisementഉപ്പാ ചിരിച്ചോണ്ട് എന്നെ ആലിംഗനം ചെയ്തു , എനിക്ക് പോട്ടികരയണം എന്ന് തോന്നി , സ്വന്തം മകന് കാര്യ പ്രാപ്തി വന്ന സന്തോഷമോ , അതോ ഇവന് ഇതുവരെ കുട്ടികളി മാറിയില്ലേ എന്നാ അത്ഭുതമോ , ആ കണ്ണുകളില്‍ എന്തായിരുന്നു എന്ന് എനിക്ക് മനസ്സിലായില്ല

പിന്നെ അവളെയും അവള്‍ടെ വീട്ടുകാരെയും പറ്റി എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞു ഫാമിലി ഫോട്ടോ ഉം ഒക്കെ നോക്കി എനിക്ക് ഒരു ‘ ഓള്‍ ദി ബെസ്റ്റ് ‘ ഉം തന്നോണ്ട് ചോദിച്ചു ‘ നീ തനിച്ചു പോകണ്ട ,, ഞാനും വരാം ‘

‘വേണ്ട ഉപ്പാ .. ഇപ്പോള്‍ ഞാന്‍ തനിച്ചു മതി .. എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചാല്‍ മതി എല്ലാരും ‘

എന്റെ വീട്ടുകാര്‍ ഇത്രക് സപ്പോര്ടീവ് ആയി നിക്കുമ്പോ എനികെന്ത് പേടി .. അവള്‍ക് ാെ െഅയച്ചു ‘ ഞാന്‍ വരും ‘

Advertisementപിന്നെ ആല്‍വിനെ വിളിച്ചു പറഞ്ഞു ‘ അളിയാ , അപ്പോള്‍ നമ്മള്‍ പോകുന്നു , 8 മണിക്ക് , കണ്ണൂര്‍ .. ഓക്കേ ‘

‘ ഡബിള്‍ ഓക്കേ ‘
ഇവിടെ നിന്നാല്‍ അവള്‍ടെ വീട് ശരിക്കും കാണാം , ആ വരാന്തയും , മുന്നിലെ പൂന്തോട്ടവും ഒക്കെ , ആല്‍വിന്‍ താഴെ വണ്ടിയില്‍ ഇരിക്കുകയാണ് , പറഞ്ഞ സമയത്ത് തന്നെ എത്തിയാര്‍ന്നു അവന്‍ വീട്ടിലേക് വരില്ലെന്ന് കണ്ടപ്പോഴേ ഉറപ്പിച്ചതാണ് , ഞാന്‍ പറഞ്ഞു ‘ നീ വീട്ടിലെക്കൊന്നും വരണ്ട , എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ മാത്രം വന്നാ മതി .. ടൂള്‍സ് ഒക്കെ എടുത്തിട്ടില്ലേ ‘

ഇത് കേട്ടതും എന്നെ ആകെ മൊത്തം ഉഴിഞ്ഞു നോക്കി .. ത്ഫൂ എന്ന് ഒരു ആട്ടു തന്നു ആല്‍വിന്‍ !!

ഞാന്‍ അവളെ വിളിച്ചു ‘ ഡാ ഞാന്‍ വന്നിട്ടുണ്ട് , നീ എവിടാ ?
‘ ഞാന്‍ വീട്ടില്‍ തന്നെ ഉണ്ട് , ഇങ്ങോട്ട് കയറി വാ മനുഷ്യാ .. ആരും നിങ്ങളെ പിടിച്ചു തിന്നതൊന്നും ഇല്ല ‘

Advertisementഅവളും ചിരിക്കുന്നു !! ആല്‍വിന്‍ ഉം ചിരിക്കുന്നു !! എനിക്ക് മാത്രം ചിരി വരുന്നില്ല !! ഇനിയും നീയൊക്കെ ഇങ്ങനെ ചിരിക്കുവാനെങ്കില്‍ സത്യായിട്ടും ഞാന്‍ കരയും !!

‘ഞാന്‍ നിന്റെ വീട്ടിന്റെ അടുത്ത് ഉണ്ട് .. ആ ഇപ്പൊ നിന്നെ കാണാം ,, നീ എന്തോന്നിത് വെള്ള കുപ്പായം ഒക്കെ ഇട്ടു .. മാലാഖയോ ?

അവള് തിരിഞ്ഞു നോക്കി .. ഞാന്‍ കൈ വീശി കാണിച്ചു .. അവള് ചുംബനങ്ങള്‍ അയച്ചു തന്നു !! എനിക്ക് ഇച്ചിരി ധൈര്യം വന്നു .. ഒരു പെണ്ണിനെ പ്രേമിക്കുന്നത് , കൊലകുറ്റം ഒന്നും അല്ലല്ലോ .. ഞാന്‍ ആശ്വസിച്ചു ..

എന്നാലും അവളുടെ ധൈര്യം സമ്മതിച്ചു കൊടുക്കണം .. ഹാ ഇത് അവളുടെ വീട് .. അവള്‍ക് എന്തും കളിക്കാം .. ഞാന്‍ അങ്ങനെ ആണോ? .. അവള്‍ടെ ബാപ്പ ‘ ഹിടലെര്‍ കുരൈഷി ‘ എന്നെ എങ്ങാനും കൊന്നാല്‍ !! പിന്നെ ഞാന്‍ എങ്ങനെ ജീവിക്കും ??

Advertisementഅവള്‍ എന്നെയും കൂട്ടി ഉള്ളിലേക്ക് പോയി ‘ ടാന്‍ ടടേം ” ഇതാണ് ഞാന്‍ പറഞ്ഞ എന്റെ സ്വന്തം .. ‘ അവള്‍ എന്നെ അവള്‍ടെ ഉമ്മക്കും ഇത്തതാക്കും പരിചയപെടുത്തി .. ( ഇവക്കു പ്രാന്താണോ ? സത്യായിട്ടും എനിക്ക് ഒന്നും മനസ്സിലാകുന്നില്ല .. ഞാന്‍ ഇവിടെ ടെന്‍ഷന്‍ അടിച്ചു എന്താകും , പ്രണയത്തിനു ഇന്ന് ഗുഡ് ബൈ പറയേണ്ടി വരുമോ എന്നും ശങ്കിച്ച് നിക്കുവാന് .. അവള്‍ കൂള്‍ ആയിട്ട് . മൈ !! മൈ )

കുറച്ചു നേരത്തിനുള്ളില്‍ എനിക്ക് സങ്കതിയുടെ ഇരിപ്പുവശം മനസ്സിലായി .. അവള്‍ടെ ബാപ്പ സ്ഥലത്തില്ല .. അങ്ങേരു പുറത്തു പോയിരിക്കുകയാണ് .. അതാണ് .. അല്ലെങ്കില്‍ ഇവള്‍ക്ക് എവിടുന്നു ധൈര്യം ?

മുന്നില്‍ പലഹാരങ്ങള്‍ നിരത്തി വെച്ച് .. ഞാന്‍ ഒരു പ്രദര്‍ശന വസ്തു എന്നപോലെ ഇരിക്കുകയാണ് .. എല്ലാരും വന്നു വിശേഷങ്ങള്‍ പറഞ്ഞു .. അവള്‍ടെ ചേച്ചിയുടെ കല്യാണം കഴിഞ്ഞു ഒരു ചെറിയ കുട്ടി ഉണ്ട് ‘ സന ‘ , അവള്‍ടെ ഉമ്മ തൊട്ടു അടുത്തുള്ള സ്‌കൂള്‍ ഇല്‍ ടീച്ചര്‍ ആണ് .. ഞാന്‍ എന്നെ കുറിച്ചും എന്റെ ഭാവി തീരുമാനങ്ങളെ കുറിച്ചും പറഞ്ഞു .. അപ്പോഴൊന്നും ഉടനെ സംഭവിക്കാന്‍ പോകുന്ന അപകടത്തെ കുറിച്ച് ഞാന്‍ ബോധ്യവാന്‍ ആയിരുന്നില്ല ..

പെട്ടെന്ന് ആല്‍വിന്റെ കാള്‍ വന്നു . ‘ അളിയാ ഒരു മാരുതി അങ്ങോട കയറി വരുന്നുണ്ട് , അവള്‍ടെ തന്ത ആണെന്ന തോന്നണേ .. ‘

Advertisementഅതുവരെ ചിരിചോണ്ടിരുന്ന എന്റെ ചിരി മാഞ്ഞു , അവള്‍ടെ മുഖത്ത് നിറഞ്ഞു നിന്നിരുന്ന ചിരിയെ വെവലാതികളുടെ മേഖങ്ങള്‍ വന്നു മറക്കുന്നത് ഞാന്‍ കണ്ടു .. പെട്ടെന്ന് വീട് നിശ്ചലമായി .. ഒരു സൂചി വീണാല്‍ പോലും കേള്‍ക്കാവുന്ന നിശബ്ദത .

‘ ഓ ഇതാണോ , ഫ്രണ്ട് ? ഫ്രണ്ട് എന്ത് ചെയ്യുന്നൂ ‘ അവള്‍ടെ ഉപ്പ വന്നപാടെ ചോദിച്ചു കൊണ്ട് എനിക്ക് എതിരില്‍ വന്നിരുന്നു ..

ഞാന്‍ ബാംഗ്ലൂര്‍ ഇല്‍ ആണ് , ഹണിവെല്‍ ഇല്‍ എഞ്ചിനീയര്‍ ആണ് ..

‘ സുഹൃത്ത് ബന്ധം അല്ല , അതില്‍ കവിഞ്ഞു എന്തൊക്കെയോ ആണ് എന്നൊക്കെ കേട്ടല്ലോ ‘ ( ഇത് കേട്ടതും അവള്‍ അകത്തേക് ഓടി .. വാതിലില്‍ ചാരി നിന്നിരുന്ന അവള്‍ടെ ഉമ്മനെയും ഇത്താനെയും കാണുന്നുമില്ല .. ഞാനും അവള്‍ടെ ബാപ്പയും മാത്രം .. എന്റെ വയറ്റില്‍ ‘ ഗുളു ഗുളു ‘ ആവാന്‍ തുടങ്ങി .. ഇങ്ങനെ വിസ്താരം നടത്താന്‍ ആണ് കൊണ്ട് വന്നേകുന്നെ എന്ന് അറിഞ്ഞിരുന്നെങ്കില്‍ വരില്ലായിരുന്നു )

Advertisementഅത് .. അത് .. ഞാന്‍ കിടന്നു പരുങ്ങാന്‍ തുടങ്ങി .. ഉള്ളില്‍ സംഭരിച്ചു വെച്ചിരുന്ന എല്ലാ ഊര്‍ജ്ജവും ഏതോ ഒരു തുളയിലൂടെ പുറത്തേക്കു പോയി !!

പെട്ടെന്ന് വാതിലില്‍ അവളെ മിന്നായം പോലെ ഒന്ന് കണ്ടു .. ‘ നീ ഇനി പുറത്തേക്ക ഇറങ്ങുമല്ലോ .. അപ്പൊ കാണിച്ചു തരാമെടീ .. പുല്ലേ .. സിംഹകൂട്ടില്‍ എന്നെ തനിച്ചാക്കി പോയല്ലേ എന്തിനും ഏതിനും ‘ഇക്കാടെ കൂടെ ‘ ഞാന്‍ ഉണ്ടാകും എന്ന് പറഞ്ഞിട്ട് !! ‘

ഞാന്‍ പതുക്കെ പറഞ്ഞു ‘ അങ്ങനെ ഒന്ന് ഉണ്ട് , ഞങ്ങള്‍ തമ്മില്‍ ഒരു പ്രണയം ഉടലെടുത്തിട്ടുണ്ട് , എന്ന് കരുതി നിങ്ങളെ ഒക്കെ എതിര്‍ത്ത് ഒളിച്ചോടി കല്യാണം ചെയ്യാന്‍ ഒന്നും ഞാന്‍ ഒരുക്കം അല്ല , ഇങ്ങനെ ഒന്ന് ഞങ്ങടെ മനസ്സില്‍ മുളച്ചു വന്നപോഴേ എന്റെ വീട്ടില്‍ ഞാന്‍ പറഞ്ഞിരുന്നു , ഇവിടത്തെ ഉമ്മനോടും ഇത്താനോടും സൂചിപ്പിക്കുകയും ചെയ്തു , ഞാന്‍ എഞ്ചിനീയര്‍ ആണ് , ഒരു നല്ല ജോലി ഉണ്ട് , നിങ്ങള്‍ അവള്‍ക് കൊടുക്കുന്ന സന്തോഷം അവള്‍ക് കൊടുക്കാന്‍ കഴിയുമോ എന്ന് എനികറിയില്ല .. പക്ഷെ ഞാന്‍ അവളെ ഒരിക്കലും കരയിപ്പിക്കില്ല .. ‘ എന്റെ കണ്ണുകള്‍ നിറഞ്ഞു

‘അതൊക്കെ പിന്നീടുള്ള കാര്യം ആണ് .. നിങ്ങള്‍ കുട്ടികള്‍ തീരുമാനികെണ്ടതല്ല , ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട് എന്താണ് ചെയ്യേണ്ടതെന്ന് .. മോന്‍ വാ ഭക്ഷണം കഴിച്ചിട്ട് പോകാം’ .. ആ ‘വലിയ മനുഷ്യന്‍ ‘ എന്റെ പുറത്തു തട്ടിക്കൊണ്ടു പറഞ്ഞു ..

Advertisementമല പോലെ വന്നത് എലി പോലെ പോയതിന്റെ അന്താളിപ്പില്‍ നിക്കണ എന്റെ കയ്യിലേക് ഒരു പഴയ വിവാഹ ഫോട്ടോ വെച്ച് തന്നു അങ്ങേരു ചോദിച്ചു , ഇയാളെ അറിയോ ? എന്റെ കൂടെ ഫെരൂക് കോളേജ് ഇല്‍ പഠിച്ച ഒരു കണ്ണൂര്‍ കാരന്‍ ആണ് , അതില്‍ അവളുടെ ഉപ്പയുടെയും ഉമ്മയുടെയും അരികില്‍ ചിരിച്ചു കൊണ്ട് നിക്കണ ചെറുപ്പക്കാരനെ കണ്ടു ഞാന്‍ ഞെട്ടി ‘ എന്റെ ഉപ്പ ‘

————— ശുഭം —————

 143 total views,  1 views today

AdvertisementAdvertisement
Entertainment50 mins ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment59 mins ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment1 hour ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment5 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment5 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment5 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment5 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment5 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment5 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment5 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment5 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

Entertainment6 hours ago

നിങ്ങളുടെ കയ്യിൽ മികച്ച തിരക്കഥകൾ ഉണ്ടോ? അൻവർ റഷീദ് കഥകൾ ക്ഷണിക്കുന്നു.

controversy5 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment8 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment10 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story1 day ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment1 day ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment1 day ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment2 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment4 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment4 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment5 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment6 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment6 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Advertisement