എന്തെല്ലാം ക്രൂരതകളാണ് എവിടെയും

21

Venu Gopal

എന്തെല്ലാം ക്രൂരതകളാണ് എവിടെയും..കഴുത്തു ഞെരിച്ചു കൊല്ലുന്ന പോലീസ്, പാമ്പിനെകൊണ്ട് കൊത്തിച്ചു കൊല്ലുന്ന ഭർത്താവ്. അങ്ങിനെ ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലും ആളെകൊല്ലൽ ഒരു പ്രത്യേക രീതികളിലേക്ക് നീങ്ങുന്നുണ്ട്.സാധാരണക്കാരും നിയമപാലകരും പട്ടാളക്കാരും ആത്മീയ ഗുരുക്കന്മാരും അങ്ങിനെ ഏവരിലും.നിരായുധരും ശാരീരികമായും മാനസികമായും അബലരായ മനുഷ്യർ. ജീവിക്കാൻ തന്നെ പാടുപെടുമ്പോഴാണ് കെണികളായ കെണികൾ ഓരോന്നായി വന്നുപതിക്കുന്നത്. എത്രയെത്ര അപകടങ്ങളിലൂടെയാണ് ഓരോ ദിവസവും രക്ഷപ്പെട്ടെന്നു കരുതി ഉറങ്ങാൻ കിടക്കുന്നത്. അടുത്ത ദിവസം തലേദിവസം രക്ഷപ്പെട്ടരെന്നു കരുതുന്ന ആരുടെയെങ്കിലും മരണവാർത്തയുമായാണ് പത്രങ്ങൾ വരുന്നത്.

ഒരാളെ കൊന്നാൽ മാത്രമേ അല്ലെങ്കിൽ അപമാനിച്ചു പുറത്താക്കിയാൽ മാത്രമേ, അല്ലെങ്കിൽ കയ്യൂക്കും രാഷ്ട്രീയവും കാണിച്ചു തല്ലിചതച്ചാൽ മാത്രമേ രക്ഷയുള്ളുവെന്നായാൽ? അത്തരമൊരു മാനസികാവസ്ഥയിലേക്ക് എത്തിയാൽ? സാംസ്കാരികമായ ജീർണ്ണതകൊണ്ട് ഏവരെയും സംശയിക്കേണ്ടി വരുന്ന ഒരു മാനസികാവസ്ഥയിലേക്ക് ഒരു സമൂഹം എത്തിയാൽ? എല്ലാവരും കള്ളന്മാരാണ് തട്ടിപ്പുകാരാണ് എന്നൊക്കെയുള്ള സംശയങ്ങളും തോന്നലുകളും സാമൂഹ്യബോധത്തിൽ ഉറയ്ക്കുന്ന ഒരു സ്ഥിതിവിശേഷം വന്നാൽ? അപ്പോഴാണല്ലോ കൂട്ടമായി ആക്രമിച്ചു തല്ലിക്കൊല്ലൽ വരെ നടക്കുന്നത്.

ആ തല്ലിക്കൊല്ലൽ നടത്തുന്നവരിൽ സാധാരണക്കാർ പോലും പങ്കുകാരാകുന്നില്ലേ? സാധാരണക്കാരായ നമ്മൾ പോലും ഇതേ മാനസികാവസ്ഥയിലല്ലേ? നമ്മൾ എന്നാണ് നന്നാവുക എന്നല്ല.. നമ്മൾ എന്നാണ് രക്ഷപ്പെടുക?എത്രയെത്ര ജോർജ്ജ് ഫ്ലോയിഡുമാരാണ് നിരന്തരം.എത്രയെത്ര കുട്ടികൾ,,എത്രയെത്ര സ്ത്രീകൾ, വൃദ്ധർ… നിരാലംബരാകുന്നു..യാതൊരു സുരക്ഷയുമില്ലാത്ത തരത്തിൽ രാഷ്ട്രീയവും നിയമപരിപാലനവും അസഹ്യമായി മാറുന്നത്.സാമ്പത്തിക ദുരന്തങ്ങളുടെ ഇരകളായി മാറുന്നത്. എല്ലായിടങ്ങളിലും അപമാനിതരായി ആട്ടിയകറ്റുന്നത്.

Advertisements