നടി സംയുക്തയെ ലിപ്‌ലോക് ചെയ്തശേഷം കോവിഡ് വന്നെന്നു നടൻ അശോക് സെൽവൻ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
35 SHARES
416 VIEWS

തമിഴിലെ പ്രധാന യുവനടന്മാരിൽ ഒരാളാണ് അശോക് സെൽവൻ. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിൽ അച്യുതൻ മാങ്ങട്ടച്ചന്‍ എന്ന കഥാപാത്രത്തിന്റെ യൗവ്വനകാല വേഷം ചെയ്തത് അശോക് ആയിരുന്നു . ഓ മൈ കടവുളെ എന്ന സിനിമയിലെ അശോകിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മന്മഥ ലീല എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട ഒരു സംഭവമാണ് നടൻ ഇപ്പോൾ തുറന്ന് പറയുന്നത് . ഏപ്രിൽ ഒന്നിനാണ് ചിത്രം റിലീസ് ചെയ്തത്. ഈ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള പരിപാടിയിൽ താരം സംസാരിക്കവെ ആണ് അക്കാര്യത്തെ കുറിച്ച് പറഞ്ഞത്

അശോക് സെൽവനൊപ്പം നായികയായി അഭിനയിച്ചത് സംയുക്ത ഹെഡ്‌ഹെ ആണ്. ചിത്രത്തില്‍ സംയുക്ത ഹെഡ്ഹെയുമായുള്ള ഒരു ലിപ് ലോക്ക് സീന്‍ ഉണ്ടായിരുന്നു. ആ സീൻ ചിത്രീകരിച്ച ശേഷം തനിക്കൊരു ചൂട് അനുഭവപ്പെട്ടു എന്നും ടെസ്റ്റ് ചെയ്തപ്പോൾ കോവിഡ് പോസിറ്റിവ് ആയിരുന്നു എന്നും അശോക് പറയുന്നു. റിസള്‍ട്ട് വന്ന ഉടനെ ആദ്യം വിവരം അറിയിച്ചത് നടി സംയുക്തയെ ആണ്. എന്നാൽ സെറ്റിൽ മറ്റാർക്കും രോഗം പകർന്നില്ലെന്ന് അശോക് സെൽവൻ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ

“എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാൽ പിന്നെ അതു അങ്ങോട്ട്‌ സാധിച്ചു കൊടുക്കാണ്ട്, എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിൻ”!

കഴുഞ്ഞ കുറച്ചു ആഴ്ചകൾക്കു മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു ഫോട്ടോഷൂട്ട് ആണ്

രാവിലത്തെ തല്ലിന് മാപ്പുചോദിച്ചു ലൈംഗികബന്ധത്തിനു കൺസെന്റ് ചോദിക്കുന്ന രാഘവൻ നായരുടെ തന്ത്രം ഇന്ന് വിലപ്പോകില്ല

രാഘവൻ എന്ന കുടുംബഭാരം മുഴുവൻ ഏറ്റെടുത്ത കർഷകൻ തന്റെ സഹോദരൻ വിജയകുമാരനെ വിദ്യാഭ്യാസം