പൂച്ച ദ്വീപ്

അറിവ് തേടുന്ന പാവം പ്രവാസി

പൂച്ചകളാൽ നിറഞ്ഞ ദ്വീപാണ് ഓഷിമ. ടൂറിസ്റ്റ് സ്പോട്ടായതോടെ ഇവിടെ ഇപ്പോൾ അറിയപ്പെടുന്നത് പൂച്ച ദ്വീപ് എന്നാണ്.മനുഷ്യരേക്കാൾ പൂച്ചകളാണ് ഈ ദ്വീപിൽ അധികവും. പതിനൊന്ന് ഏക്കറുള്ള ഓഷിമ ദ്വീപിൽ വെറും പതിനഞ്ച് കുടുംബങ്ങള്‍ മാത്രമാണ് താമസിക്കുന്നത്. മീന്‍പിടിത്തമാണ് ഇവരുടെ പ്രധാന തൊഴില്‍. പണ്ട് കപ്പലിലും , മത്സ്യബന്ധന ബോട്ടുകളിലും എലിശല്യം നിയന്ത്രിക്കാന്‍ കൊണ്ടു വന്ന പൂച്ചകളാണ് ദ്വീപിലെ അന്തേവാസികളായത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ദ്വീപ്‌ നിവാസികള്‍ ജോലി തേടി മറ്റ് നഗരങ്ങളിലേക്കു പോയതോടെ ഓഷിമയില്‍ പൂച്ചകളും കുറച്ചു മനുഷ്യരും മാത്രമായി. പിന്നീട് പൂച്ചകള്‍ പെറ്റു പെരുകി. ഇന്ന് ഇവിടെയുള്ള താമസക്കാരേക്കാൾ ഇരട്ടിയിലധികമുണ്ട് പൂച്ചകൾ.

ഈ പൂച്ചപ്പട്ടാളത്തെ കാണാനായി നൂറുക്കണക്കിനു സഞ്ചാരികൾ ഓരോ ദിവസവും ദ്വീപിലെത്തുന്നുമുണ്ട്. ഒരാൾക്ക് 6 പൂച്ചകൾ എന്നാണ് ഇവിടുത്തെ കണക്ക്. അതും 50-80 വയസ്സിനു ഇടയിലുള്ള പ്രായമായവർ. അവർക്ക് കൂട്ടായി നൂറുകണക്കിന് പൂച്ചകളും. 900 ലധികം ആളുകൾ താമസിച്ചിരുന്ന സ്ഥലമായിരുന്നു ഈ ദ്വീപെന്നതിനുള്ള ഏക തെളിവ് ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളും അവർ കൊണ്ടുവന്ന പൂച്ചകളും മാത്രമാണ്. ദ്വീപിലേക്കുള്ള സന്ദർശനത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.

Large group of hungry cats feeding on japanese nekojima, Aoshima cat island

✨ഹോട്ടലുകളോ, റെസ്റ്റോറന്റുകളോ, ഷോപ്പുകളോ , വെൻഡിംഗ് മെഷീനുകളോ ദ്വീപിൽ ഇല്ല.
✨സന്ദർശകർ സ്വന്തമായി ഭക്ഷണവും ,പാനീയവും കൊണ്ടുവന്ന് മാലിന്യങ്ങളെല്ലാം തിരിച്ച് കൊണ്ടു പോകണം.
✨ഭക്ഷണം കൊണ്ടുവരുമ്പോൾ പൂച്ചകൾക്ക് ഉള്ളത് കൂടി കണക്കാക്കി വേണം കൊണ്ടു വരാൻ. അല്ലെങ്കിൽ നിങ്ങളുടെ ഫുഡ് ഷെയർ ചെയ്യേണ്ടി വരും.
✨ഓഷിമയില്‍ താമസിക്കുന്ന ഭൂരിഭാഗം ആളുകളും പ്രായമായവരാണ്, അതിനാൽ ദയവായി നിങ്ങളുടെ സന്ദർശന വേളയിൽ മനുഷ്യരെയും പൂച്ചകളെയും, ബഹുമാനിക്കുക.

You May Also Like

മാളവിക ജയറാമിന്റെ ഹോട്ട് സെൽഫി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്

ജയറാമിന്റെ മകൻ കാളിദാസ് ജയറാമിന്റെ സിനിമാപ്രവേശനം മുതൽ പലർക്കുമുള്ള സംശയമാണ് മാളവിക ഇതുവരെ സിനിമയിൽ അരങ്ങേറ്റം…

വെറുപ്പുളവാക്കുന്ന നിങ്ങളുടെ അഭിപ്രായങ്ങള്‍ തന്നെ ബാധിക്കുന്നില്ലെന്ന് ലിയോ കല്യാൺ

നടി സോനം കപൂറിന്റെ ബേബി ഷവർ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ട ഗായകന്‍ ലിയോ കല്യണിനെതിരെയുള്ള വ്യക്ത്യധിക്ഷേപ കമന്റുകൾക്കു…

ആറ്റംബോംബ് ഉണ്ടാക്കിയ മുറിവുകളെ നമ്മിലേക്ക് ആവാഹിക്കാൻ പടത്തിന് കഴിയുന്നു

Oppenheimer 2023/English Vino Again “A Christopher nolan magic” ….ആദ്യമേ പറയട്ടെ അങ്ങേര് ഈത്തവണയും…

നേർത്ത വിഷാദ ഛവിയുള്ള ശബ്ദത്താൽ ഹിന്ദി സിനിമാ സംഗീതലോകത്തെ തന്റെ ആരാധകരാക്കിയ ഗായകൻ മുകേഷിൻ്റെ 100-ാം ജന്മവാർഷികം

Saji Abhiramam ഹിന്ദിസിനിമാ സംഗീതലോകത്തെ അനശ്വര ഗായകൻ മുകേഷിൻ്റെ 100-ാം ജന്മവാർഷികം ഇന്ത്യൻ സിനിമാ ഗാനങ്ങളിലെ…