Entertainment
ജയറാമിന്റെ ആദ്യ ചിത്രം അപരൻ റിലീസ് ആയി 34 വർഷങ്ങൾ, ജയറാമിന്റെ കടപ്പാട്

ജയറാമിന്റെ ആദ്യ ചിത്രമാണ് അപരൻ. പത്മരാജൻ രചനയും സംവിധാനവും നിർവഹിച്ച ഒരു മനോഹരച്ചിത്രം. നമുക്ക് ഒരു അപരനുണ്ടായാൽ എങ്ങനെയിരിക്കും ? കേൾക്കാൻ രസകരമാണ് അല്ലെ? ഒരുപാട് സങ്കീർണ്ണമായ കഥാപാത്രമായിരുന്നു അപരനിൽ ജയറാമിന്റേത്. ജയറാം അതിൽ രണ്ടു കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. കെ. വിശ്വനാഥപിള്ള, ഉത്തമൻ എന്നീ കഥാപാത്രങ്ങൾ ഒരു തുടക്കക്കാരന്റെ പതർച്ച ഇല്ലാത്ത തന്നെ ജയറാം ചെയ്തു.
1988 മെയ് 12 -നാണു ചിത്രം റിലീസ് ചെയ്തത്. ശോഭനയാണ് നായികാ. മധു, സുകുമാരി, ജലജ എന്നിവരും ചിത്രത്തിൽ വേഷമിട്ടു. അപരൻ റിലീസ് ആയി 34 വര്‍ഷങ്ങൾ കഴിയുമ്പോൾ സോഷ്യൽ മീഡിയിൽ കുറിക്കുകയാണ് ജയറാം. “മേയ് 12..ആദ്യ ചിത്രമായ അപരന് 34 വയസ്സ് പൂര്‍ത്തിയായി…ഒരുപാടു പേരോട് കടപ്പാട്…🙏🙏🙏” എന്നാണു ജയറാം കുറിച്ചത്.
440 total views, 4 views today