അപർണ്ണ ബാലമുരളി വീണ്ടും ആസിഫ് അലിക്കൊപ്പം

അയ്മനം സാജൻ

ആസിഫ് അലിയും അപർണ്ണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്നു. ‘കക്ഷി അമ്മിണിപ്പിള്ള’യുടെ സംവിധായകൻ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. വിജയരാഘവനും ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിൽ എത്തുന്നുവെന്ന് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.കുടുംബ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയുടെ ക്യമാറ ബാഹുൽ രമേശായിരിക്കും കൈകാര്യം ചെയ്യുക. സിനിമയുടെ പോസ്റ്ററും കൂടുതൽ വിവരങ്ങളും ആഗസ്റ്റിൽ പുറത്തുവിടും. ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കുമെന്നാണ് സൂചന.

ഇത് അഞ്ചാം തവണയാണ് അപർണ്ണയും ആസിഫ് അലിയും ഒരു ചിത്രത്തിൽ ഒന്നിച്ച് അഭിനയിക്കുന്നത്. 2017ൽ പുറത്തിറങ്ങിയ ‘സൺ‌ഡേ ഹോളിഡേ’യായിരുന്നു ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. തുടർന്ന് ‘തൃശ്ശുവപേരൂർ ക്ലിപ്തം’, ‘ബി ടെക്ക്’ എന്നീ ചിത്രങ്ങളിലും ആസിഫും അപർണ്ണയും ഒന്നിച്ചു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കാപ്പ’യിലും ഇരുവരും പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്.

 

Leave a Reply
You May Also Like

‘ഫാലിമി’ റിവ്യൂ: കോമഡി, ഇമോഷൻ, ഫാമിലി ഡൈനാമിക്സ് എന്നിവയുടെ ഹൃദയസ്പർശിയായ മിശ്രിതം

‘ഫാലിമി’ റിവ്യൂ: കോമഡി, ഇമോഷൻ, ഫാമിലി ഡൈനാമിക്സ് എന്നിവയുടെ ഹൃദയസ്പർശിയായ മിശ്രിതം ‘ഫാലിമി’ ഒരു കുടുംബ…

രാവിലത്തെ തല്ലിന് മാപ്പുചോദിച്ചു ലൈംഗികബന്ധത്തിനു കൺസെന്റ് ചോദിക്കുന്ന രാഘവൻ നായരുടെ തന്ത്രം ഇന്ന് വിലപ്പോകില്ല

രാഘവൻ എന്ന കുടുംബഭാരം മുഴുവൻ ഏറ്റെടുത്ത കർഷകൻ തന്റെ സഹോദരൻ വിജയകുമാരനെ വിദ്യാഭ്യാസം നൽകി വളർത്തുന്നു…

കേരളത്തിൽ തന്റെ പേരിൽ അന്നുണ്ടായിരുന്ന ഫാൻസ്‌ അസോസിയേഷനെ കുറിച്ച് പറയുകയാണ് സുചിത്ര

ഒരുകാലത്തു മലയാളത്തിൽ തിളങ്ങി നിന്ന താരമാണ് സുചിത്ര. രണ്ടാംനിര നായകരുടെ ചിത്രങ്ങളിൽ ആയിരുന്നു താരം അന്ന്…

എത്തിപ്പോയി ആരാധകര്‍ കാത്തിരുന്ന ‘എമ്പുരാന്‍’ അപ്ഡേറ്റ്

മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാന്റെ ലോഞ്ച് വീഡിയോ പ്രൊമോ ടീസർ പുറത്തിറങ്ങി. ലൂസിഫറിന്റെ…