സൂപ്പർ ശരണ്യ ഒരു സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു. തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയുടെ ഒരു സ്ത്രീപക്ഷ അവതരണമാണ് സൂപ്പർ ശരണ്യ, ഗിരീഷ് എഡി ആണ് രണ്ടു ചിത്രങ്ങളുടെയും സംവിധായകൻ. സൂപ്പർ ശരണ്യ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ കുറിച്ചുള്ള ചില തർക്കങ്ങൾ പലയിടത്തും കാണുന്നുണ്ട്. ശരണ്യ എന്നെ വേഷം ചെയ്ത അനശ്വര രാജനോടുള്ള ചിലരുടെ ഇഷ്ടമില്ലായ്മ അതിൽ സോനാ എന്ന കഥാപാത്രം ചെയ്ത കുട്ടിയോടുള്ള ഇഷ്ടമായി ചിലർക്ക് മാറി. ശരണ്യ അല്ല സോന ആണ് ചിത്രത്തിൽ സൂപ്പർ എന്ന് മിക്ക പ്രേക്ഷകരും അഭിപ്രായപ്പെട്ടിരുന്നു. ശരണ്യയെക്കാൾ സോനയ്ക്ക് ആയിരുന്നു ആരാധകർ ഏറെയും. എന്നാൽ ഇപ്പോൾ സോനാ അത്ര സൂപ്പർ അല്ല എന്നും, ഇമോഷണലി ദുരുപയോഗം ചെയ്യുന്ന ഒരു ഫ്രണ്ട് മാത്രമാണ് സോന എന്നും അഭിപ്രായപ്പെടുന്ന ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. 90 ശതമാനവും ഈ കുറിപ്പിനോട് യോജിക്കുന്നു എന്ന് അഭിപ്രായപ്പെട്ടുകൊണ്ട് സൂപ്പർ ശരണ്യയുടെ സംവിധായകനും ഈ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. കുറിപ്പ് ഇപ്രകാരം..

 

Aparna KH എഴുതുന്നു 

സൂപ്പർ ശരണ്യ തിയേറ്ററുകളിൽ ഇറങ്ങിയ സമയത്ത് സോഷ്യൽ മീഡിയയിൽ ആവർത്തിച്ചു കേട്ടതാണ് ശരണ്യ അല്ല സോന ആണ് ശരിക്കും സൂപ്പർ എന്നും, അവസാനം നായകൻറെ ഭീഷണി കേട്ട് സോന ഒതുങ്ങി പോകുന്നത് അതുവരെയുള്ള കഥാപാത്രത്തിൻറെ ഫ്രീഡം ഇല്ലാതാക്കി എന്നൊക്കെ. സിനിമ ഇപ്പോഴാണ് കാണാൻ സാധിച്ചത്. സോന സൂപ്പർ ആണെന്ന് തോന്നിയില്ല. ഇതുമാത്രമല്ല ഒരു ഇമോഷണലി അബ്യൂസീവ് ഫ്രണ്ട് ആയിട്ടാണ് തോന്നിയത്. ആ കഥാപാത്ര രൂപീകരണവും, അത് അവതരിപ്പിച്ച നടിയുടെ പ്രകടനവും വളരെ മനോഹരമാണ്. പക്ഷേ കഥാപാത്രം വളരെ ടോക്സിക് ആണ്. ഒന്നാമതായി അജിത മേനോൻ എന്ന അർജുൻ റെഡ്‌ഡിയോട് സോനയ്ക്ക് ബഹുമാനവും ആരാധനയും ആണ് എന്നത് സിനിമയിൽ വ്യക്തമാണ്. ദീപുവിന് പകരം അജിത്ത് മേനോനും ആയിട്ടാണ് ശരണ്യ ഇഷ്ടത്തിൽ ആയത് എങ്കിൽ സോനയുടെ ഫുൾ സപ്പോർട്ടും ഉണ്ടാകും ആയിരുന്നു എന്നാണ് അയാളെ കാണുമ്പോൾ ഉള്ള സോനയുടെ ഫേഷ്യൽ എക്സ്പ്രഷനിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.

 

അജിത്ത് മേനോൻ ശരണ്യയോട് ആദ്യമായി സംസാരിക്കുമ്പോൾ സോന ആണ് ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകുന്നത്. ഇത് ശരണ്യയുടെ ഐഡൻറിറ്റിയെ പൂർണമായി അവഗണിക്കുന്നതിൻ്റെയോ, ശരണ്യയുടെ സ്ഥാനത്ത് താൻ ആയിരുന്നെങ്കിലോ എന്ന ആഗ്രഹത്തിൻ്റെ സൂചനയാണ്. രണ്ടാമതായി ഈ സിനിമയിൽ സോന ചെയ്യുന്നതുപോലെ ഗ്രൂപ്പിൽ ഉള്ള ഒരാളെ സ്റ്റേജിൽ വെച്ച് ചീത്ത വിളിക്കുന്നതും, അയാൾക്ക് സ്വന്തമായി ഒരു വ്യക്തിത്വം ഇല്ല എന്ന് മുഖത്തുനോക്കി പറയുന്നതും എല്ലാം നല്ല ഫ്രണ്ട്ഷിപ്പിൻ്റെയോ നല്ല ഡീലർഷിപ്പിൻ്റെയോ ഭാഗമായി കാണാൻ ബുദ്ധിമുട്ടുണ്ട്. സോന ശരണ്യയോട് തുടർച്ചയായി പറയുന്നു നിന്നെക്കൊണ്ട് ഇതിന് ഒന്നും പറ്റില്ല, നീ ചെയ്താൽ ശരിയാവില്ല, നിനക്ക് ഒരു ബോധവുമില്ല, മെച്യൂരിറ്റി ഇല്ല എന്നിട്ട് ആ ആളുടെ ഒപ്പം നടന്ന് ഞാൻ ഒപ്പം വരാം, ഞാൻ കാണിച്ചു തരാം, ഞാൻ പറയുന്നതുപോലെ ചെയ്താൽ മതി എന്നുപറഞ്ഞ് സെൽഫ് ഇൻസൾട്ട് ചെയ്യുന്നു. അങ്ങിനെ ആ വ്യക്തിയെ പൂർണ്ണമായും തൻറെ നിയന്ത്രണത്തിൽ ആകുന്നു. ഒടുവിൽ ആ വ്യക്തി സ്വന്തം ഇഷ്ടത്തിന് എന്തെങ്കിലും ചെയ്യുമ്പോൾ അത് തൻറെ സ്വന്തം താൽപര്യങ്ങളിൽ നിന്നും അണുവിട മാറിയാൽ വഴക്കുണ്ടാക്കുകയും ഒന്നുകിൽ തീരുമാനം മാറ്റാനോ, അല്ലെങ്കിൽ ഇതോടെ തീർന്നു നമ്മൾ തമ്മിലുള്ള ബന്ധം എന്ന് പറഞ്ഞു ഭീഷണിപ്പെടുത്താനോ ശ്രമിക്കുന്നു.

മൂന്നാമതായി തന്നെക്കാൾ പവർഫുൾ ആയ ആളുകളുമായുള്ള ഇൻ്ററാക്ഷൻ കണ്ടാലറിയാം സോനയുടെ ബോൾഡ്നെസ്സ് വെറും പൊള്ളയാണ് എന്നുള്ളത്. സ്വന്തം കൂട്ടുകാരികളോടും, ദീപുവിനോടും, ഹോട്ടലിലെ ഓണർ നോടും ഒക്കെ എളുപ്പം തട്ടിക്കയറി ദേഷ്യം കാണിക്കുന്ന സോന പക്ഷേ അജിത മേനോൻ്റെ ഗുണ്ടായിസത്തിനും, അരുൺ സാറിൻറെ പവറ് അബ്യൂസിനും മുന്നിൽ ഒന്നും മിണ്ടുന്നില്ല. ഒരു പരിധിവരെ ഇതു വെറും പ്രായോഗികതയാണ്. സോനയെ പോലെ ഒരു പെൺകുട്ടിക്ക് ഇവരോട് പ്രതികരിക്കുക എന്നത് എളുപ്പമല്ല, മാത്രമല്ല റിസ്കും ആണ്. അജിത് മേനോനെക്കാൾ അലമ്പാണ് അരുൺ സർ. എന്നാൽ അരുൺ സാറിൻ്റെ ഹറാസ്മെൻ്റിന് ഇരയാകുന്ന ശരണ്യയ്ക്ക് ഒരു സുഹൃത്ത് നൽകേണ്ട ഇമോഷണൽ സപ്പോർട്ട് ഒന്നും തന്നെ സോന കൊടുക്കുന്നില്ല എന്ന് മാത്രമല്ല, നിൻറെ ഫ്രണ്ട് ആയതുകൊണ്ട് ഞാൻ കൂടി തോൽക്കുമോ എന്ന് പറഞ്ഞു ശരണ്യയെ കൂടുതൽ വിഷമിപ്പിക്കുകയും ചെയ്യുന്നു. ഇതൊക്കെ കാരണം സിനിമയുടെ ക്ലൈമാക്സിൽ നായകൻ്റെ ഭീഷണി ഡയലോഗ് കേട്ട് സോന പേടിച്ച് ഒതുങ്ങുന്നത് ഒരുതരത്തിലും ഔട്ട് ഓഫ് ക്യാരക്ടർ ആയി തോന്നിയില്ല. ഈ സിനിമയിൽ ഞാൻ കണ്ട സോന അത്രയൊക്കെ തന്നെ ഉള്ളൂ. താൻ ഉദ്ദേശിച്ചതുപോലെ കാര്യങ്ങൾ നടക്കാതിരിക്കുമ്പോൾ, തന്നെക്കാളും വീക്കായ ആളുകളോട് തട്ടിക്കയറുകയും, വയലൻസ് ഉണ്ടാകുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സോനയ്ക്ക് മനസ്സിലാകുന്ന ഭാഷ ദീപു ഉപയോഗിച്ച് തന്നെയാണ്.

Leave a Reply
You May Also Like

സിനിമയിൽ എഴുതാൻ പോലും ജ്യോത്സ്യൻ തീരുമാനിക്കേണ്ട കാലമുണ്ടായിരുന്നു

Bejoy R കാറ്റത്തെ കിളിക്കൂട് ജോൺ പോൾ – ഭരതൻ സിനിമയാണെന്നല്ലേ പെട്ടെന്ന് ഓർമ വരൂ…

“പ്രതിഫലതർക്കത്തിൽ ന്യായം ആരുടെ ഭാഗത്തായാലും, ബാല കാട്ടിക്കൂട്ടുന്നത് ഒക്കെ കണ്ടാൽ സഹതാപം തോന്നുന്നു”

പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടനാണ്‌ ബാല. ‘അൻപ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതം…

റോളിംഗ് ലൈഫ് , അഹങ്കാരത്തിൽ നിന്നും വിധേയത്വത്തിലേക്കും…തിരിച്ചും

രാജേഷ് ശിവ ശ്യാം ശങ്കർ സംവിധാനം ചെയ്ത റോളിംഗ് ലൈഫ് തികച്ചും പുതുമയുള്ള ഒരു ഷോർട്ട്…

ബൂലോകം ഒടിടി പ്ലാറ്റ് ഫോം നിങ്ങൾക്ക് വരുമാനം നൽകും

ബൂലോകം ടീവി ഒടിടി പ്ലാറ്റ് ഫോം കലാകാരന്മാർക്ക് വരുമാനം ലഭിക്കാൻ ഉള്ള ഇടമാകുകയാണ്. നിങ്ങൾ തന്നെ…