മേൽ ഗിബ്സൺ എങ്ങനെ മികച്ച സംവിധായകനാകുന്നു എങ്ങിനെ മികച്ച തിരകഥാകൃത്ത് ആകുന്നു
Nouhar Shah
വലിയ ആർട്ടിസ്റ്റുകളും ക്യാൻവാസും കിട്ടി..അവരുടെ സഹായത്തോടെ നൂറു കോടി ക്ലബ്ബിൽ കയറുന്ന സംവിധായകർക്ക് അറിയില്ല മേൽ ഗിബ്സൺ എന്ന സംവിധായകന്റെ മരണ മാസ്സിനെ പറ്റി ,അപകലിപ്റ്റോ എന്ന ബ്രമാണ്ട സിനിമ ചെയ്യാൻ അദ്ദേഹം തിരഞ്ഞെടുത്തത് ചില മെക്സിക്കൻ നാടക ആർട്ടിസ്റ്റുകളെയായിരുന്നു , ഇത്തരം കട്ടിയുള്ള വിഷയം പുതുമുഖങ്ങളെ ഏൽപ്പിക്കരുത് എന്ന് പല പ്രെമുഖരുടെ മുന്നറിയിപ്പുകൾ അവഗണിച്ചാണ് ഗിബ്സൺ അവരെ സെലക്ട് ചെയ്തത് ചെയ്തത് , അതിനു അദ്ദേഹം കണ്ടത്തിയ ഉത്തരം
ഇത് മായൻ സംസ്ക്കാരത്തിന്റെ കഥയാണ് , ഈ കഥയ്ക്ക് ഇവരെ ക്കൽ മികച്ച ആർട്ടിസ്റ്റുകൾ വേറെയില്ല , പടം ഷൂട്ട് കഴിഞ്ഞു നല്ല രീതിയിൽ പ്രൊമോഷൻ ചെയ്യാൻ പോലും മേൽ ഗിബ്സൺ തയ്യാറാവാതിരുന്നപ്പോൾ , പല പത്രക്കാരും ചോദിച്ചു എന്ത് കൊണ്ട് സിനിമ നിങ്ങൾ പ്രൊമോട്ട് ചെയ്യുന്നില്ല അതിനു അദ്ദേഹം പറഞ്ഞ ഉത്തരം , ഞാൻ ഈ സിനിമയെ വിശ്വസിക്കുന്നു ഇതു കാണുന്ന ഓരോരുത്തരും ഇതിനു വേണ്ടി മാർക്കറ്റ് ചെയ്തോളും അങ്ങനെ സിനിമ ഇറങ്ങി അന്ന് മുതൽ ഇന്ന് വരെ മേൽ ഗിബ്സൺ എന്ന സംവിധായകന്റെ ഏറ്റവും വലിയ സിനിമ എന്ന് മാത്രമല്ല , ഇന്നും ലോകം ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന സിനിമയാണ് അപകലിപ്റ്റോ , ഇന്നും ഇതിനെ വെല്ലാൻ വേറെ സിനിമയില്ല അതുകൊണ്ടു ഇന്നും നമ്മുക്ക് വിളിക്കാം മേൽ ഗിബ്സൺ, യു ആർ എ ലെജൻഡ്
പിനീട് ബാഹുബലി വന്നപ്പോൾ രാജ മൗലി പറഞ്ഞ ഒരു വാക്ക് ഉണ്ട് ,ഞൻ ഇന്ന് ഈ സിനിമ എടുത്തുട്ടുണ്ടെങ്കിൽ അതിന്റെ പിന്നിൽ മേൽ ഗിബ്സണും അദ്ദേഹത്തിന്റെ അപകലിപ്റ്റോയും എന്നിൽ ചെലുത്തിയ സ്വാധീനം ചെറുതല്ല എന്ന് ഈ സിനിമ കാണാത്ത ഒരുപാട് പേർ ഇനിയും ഉണ്ടാവും അവർ എന്തായാലും ഈ സിനിമ കാണാൻ ശ്രമിക്കുക.സംവിധായകന്റെ കണ്ണിലൂടെ കാഴ്ചകൾ കാണണം തിരക്കഥാകൃത്ത്.അല്ലെങ്കിൽ തിരക്കഥാകൃത്ത് സംവിധായകൻ ആകണം.