ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പണി തുടങ്ങി; നഗ്ന ചിത്രങ്ങൾക്കായി ആപ്പ്, പിൻവലിച്ച് നിർമാതാക്കൾ ⭐

കടപ്പാട് : അറിവ് തേടുന്ന പാവം പ്രവാസി

???? നഗ്ന ചിത്രങ്ങൾ സൃഷ്ടിക്കാനായി ഉണ്ടാക്കിയ ‘ഡീപ് ന്യൂഡ്’ എന്ന ആപ്പ് വൻ വിവാദത്തെ തുടർന്ന് പിൻവലിച്ചു. വസ്ത്രങ്ങൾ ധരിച്ച ഫോട്ടോകളിലൂടെ തന്നെ നഗ്ന ചിത്രങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ആപ്പാണിത്. ആരുടേയും സമ്മതം കൂടാതെ തന്നെ അവരുടെ ഫോട്ടോകൾ ഉപയോഗിച്ചു കൊണ്ട് നഗ്ന ചിത്രം സൃഷ്ടിക്കാൻ കഴിയുന്ന ആപ്പ് ഭീതിയുണർത്തുന്നതായിരുന്നു. 50 ഡോളറായിരുന്നു ഇതിന്റെ വില. സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നാരോപിച്ച് ഇന്റർനെറ്റിൽ ഇത് വൻ പ്രകോപനം സൃഷ്ടിച്ചു. വിനോദത്തിനു വേണ്ടി ഉണ്ടാക്കിയതാണെന്നും വിവാദം പ്രതീക്ഷിച്ചിരുന്നില്ലെന്നും ഡെവലപ്പർമാർ അറിയിച്ചു. വിമർശനങ്ങൾ മാനിച്ചു കൊണ്ട് ആപ്പ് പിൻവലിക്കുകയാണെന്ന് ഡെവലപ്പർമാരിൽ ഒരാളായ ഏലിയാസ് ആൽബർട്ടോ ട്വിറ്ററിലൂടെ അറിയിച്ചു.

മാസങ്ങളോളം അധികമാരും അറിയാതെ പ്രവർത്തിച്ചിരുന്ന ആപ്പ്, ടെക്‌നോളജി ന്യൂസ് വെബ്‌സൈറ്റായ ‘മദർ ബോർഡിന്റെ’ റിപ്പോർട്ടിനെ തുടന്നാണ് ജനശ്രദ്ധ ആകർഷിക്കുന്നത്. ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ ഉപയോഗിച്ച് പ്രവർത്തിച്ച ആശങ്കാജനകമായ ആപ്പാണ് ഡീപ്ന്യൂഡ്. ഭാവിയിൽ ധാർമിക മൂല്യങ്ങളെ ചോദ്യം ചെയ്യുന്ന നിലയിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വളരുമോ എന്ന ആശങ്കയും സൈബർ ലോകത്ത് ഇതുണ്ടാക്കിയിട്ടുണ്ട്.

 

Leave a Reply
You May Also Like

എന്താണ് ആൻഡ്രോയിഡ് ഫോൺ റൂട്ടിങ് ?

എങ്ങനെ നിങ്ങളുടെ ഫോൺ റൂട്ട് ചെയ്യാം: സൂപ്പർ യൂസർ കരുത്ത്, അല്ലെങ്കിൽ ഇപ്പോഴുള്ള മജിസ്ക് പോലുള്ള സൗകര്യം ഫോണിൽ ലഭ്യമാക്കുകയാണ് ഏതൊരു കമ്പനിയുടെ ,ഏതൊരു മോഡലിലും റൂട്ടിങ് വഴി ലഭിക്കുക. എന്നാൽ ഓരോ കമ്പനികളെയും ഓരോ മോഡലുകളെയും സംബന്ധിച്ച് റൂട്ട് ചെയ്യുന്ന പ്രക്രിയ തീർത്തും വ്യത്യസ്തമായിരി ക്കും എന്ന് മാത്രം

എസ് ഡി കാർഡിനെ ഇന്റേണൽ മെമ്മറീ ആയി ഉപയോഗിക്കുന്നത് നല്ലതോ ?

Sujith Kumar (ഫേസ്ബുക്കിൽ എഴുതിയത് ) ഒരു ജി ബി യും രണ്ട് ജി ബിയും…

നമ്മുടെ ഫോണിലേക്ക് അപരിചിതര്‍ നോക്കിയാല്‍ സ്‌ക്രീന്‍ കാണാൻ പറ്റാത്ത സാങ്കേതികവിദ്യയ്ക്ക് പറയുന്ന പേരേന്ത്?

സാധാരണക്കാരന്റെ കാര്യം പോട്ടെ, പ്രധാനമ ന്ത്രിമാര്‍ പോലും ഈ പ്രശ്‌നമോര്‍ത്ത് ഭയക്കുന്നുണ്ടാകും. ഇത്തരം പേടിയുള്ളവര്‍ക്ക് ആശ്വാസമാകുന്ന ടെക്‌നോളജി ഐഫോണുക ൾക്ക് വേണ്ടി ആപ്പിള്‍ വികസിപ്പിച്ചിട്ടുണ്ട്.

കുഞ്ഞുങ്ങൾക്കു കൊടുക്കുമ്പോൾ മാത്രമല്ല, മുതിർന്നവർ ഉപയോഗിക്കുമ്പോഴും നമ്മുടെ മൊബൈൽ ഫോണിൽ ശ്രദ്ധിക്കേണ്ടതായ ഒട്ടേറെ കാര്യങ്ങളുണ്ട്

കേരള പോലീസ് പേജിൽ പങ്കുവച്ച പോസ്റ്റ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച്‌ ഉണ്ടാകുന്ന അപകടങ്ങൾ അടുത്തിടെയായി ഏറെ…