അപ്പുക്കുട്ടൻ എന്ന സൈക്കോ

70

അപ്പുക്കുട്ടൻ എന്ന സൈക്കോ

മറ്റുള്ളവരുടെ മുന്നിൽ എന്നും ഒരു മണ്ടൻ ഇമേജ് ആയിരുന്നു അപ്പുക്കുട്ടന്. പക്ഷെ മണ്ടനായി അഭിനയിച്ച് അതിൽ സന്തോഷം കണ്ടെത്തുന്ന ഒരു പക്കാ സൈക്കോ, അതായിരുന്നു അപ്പുക്കുട്ടൻ. എത്രയൊക്കെ അഭിനയിച്ചാലും ചില സന്ദർഭങ്ങളിൽ നമ്മൾ പോലും അറിയാതെ നമ്മുടെ ശരിയായ സ്വഭാവം പുറത്തുവരും. ഇൻ ഹരിഹർ നഗറിലെ ബുദ്ധിമാനായ അപ്പുക്കുട്ടനെ കാണിച്ചു തരുന്ന 3സീനുകൾ ആണ് ഇനി പറയാൻ പോകുന്നത്.

Appukuttan - YouTube1) മായയെ വളക്കാൻ വേണ്ടി ഇവർ നാലു പേരും കൂടി രാത്രി പാട്ടു പാടുന്ന ഒരു സീൻ ഉണ്ട്. ആ സമയം മഹാദേവന്റെ അമ്മ വന്ന് ഇവരോട് ദേഷ്യപെടുന്നു. ആ നിമിഷത്തിൽ ഒരു നിമിഷം അപ്പുക്കുട്ടൻ സൈക്കോ ആയി മാറുകയായിരുന്നു. “ഇത് കൊണ്ടാ നിന്റെ അച്ഛൻ കുവൈറ്റിൽ നിന്നും വരാത്തത്” എന്ന് പറയുമ്പോൾ അപ്പുക്കുട്ടന്റെ മുഖത്ത് വരുന്ന മാറ്റം ശ്രദ്ധിച്ചാൽ മനസ്സിലാകും.

2) അന്ന് രാത്രി തന്നെ മായയുടെ വീടിന്റെ മതിൽ ചാടികടന്ന് നാലുപേരും സദാചാര ലംഘനം നടത്താൻ പോകുന്ന മറ്റൊരു സീൻ ശ്രദ്ധിക്കാം. കൂട്ടത്തിൽ ബുദ്ധിമാൻ എന്ന് മറ്റുള്ളവർ പറയുന്ന മഹാദേവൻ പോലും ആക്രാന്തം കാരണം ഓടിപ്പോകുന്നു. എന്നാൽ അപ്പുക്കുട്ടൻ, “ആരെങ്കിലും വന്നാൽ signal തരണം” എന്ന് ഗോവിന്ദൻകുട്ടിയോടും തോമസുട്ടിയോടും പറയുന്നുണ്ട്. ദീർഘവീക്ഷണമുള്ള ആ അപ്പുക്കുട്ടനെ നമുക്ക് അവിടെ കാണാം.

3) ഇനി മൂന്നാമത്തെ സന്ദർഭം. മായയോട് അടുക്കാൻ വേണ്ടി ഇവർ കഷ്ടപെടുന്ന സമയത്ത്, ആ കൂട്ടത്തിൽ മറ്റാർക്കും തോന്നാത്ത ഒരു കിടിലൻ ബുദ്ധി അപ്പുക്കുട്ടൻ പറയുന്നു. അവളുടെ മുത്തശ്ശനിലൂടെ അവളിലേക്കെത്തുക. ബുദ്ധിമാനായ അപ്പുക്കുട്ടനെ നമുക്ക് അവിടെ കാണാം. പക്ഷെ ആ plan പാളിപോകുന്നുണ്ട്. പക്ഷെ മറ്റൊരു കാര്യം, ഇത്ര കിടുവായി plan ചെയ്യാൻ പറ്റുന്ന ഒരാൾക്ക് അത് വൃത്തിയായി ചെയ്യാനും പറ്റും. അവിടെയാണ് അപ്പുക്കുട്ടൻ എന്ന സൈക്കോയെ നമ്മൾ മനസ്സിലാക്കേണ്ടത്. മറ്റുള്ളവരുടെ മുന്നിൽ മണ്ടനായി അഭിനയിച്ചു സന്തോഷം കണ്ടെത്തുന്ന ഒരു ബുദ്ധിമാനായാ സൈക്കോ, അപ്പുക്കുട്ടൻ.