ഡോ.അംബേദ്ക്കർ: നീതിപക്ഷം ചേർന്ന് ഇരകൾക്കൊപ്പം പോരാടിയ വിപ്ളവകാരി !

737

ഡോ.അംബേദ്ക്കർ: നീതിപക്ഷം ചേർന്ന് ഇരകൾക്കൊപ്പം പോരാടിയ വിപ്ളവകാരി !

Prasanth Geetha Appul എഴുതുന്നു

Prasanth Geetha Appul
Prasanth Geetha Appul

ഒരു April 14 കൂടി കടന്നു പോകുമ്പോൾ, ലോകം തന്നെ കണ്ട ഇന്ത്യയുടെ എറ്റവും വലിയ സംഭാവന ഭാരതരത്നകളിലെ യഥാർത്ഥ രത്നം, ബാബ സഹേബ് ഭീംറാവ് അംബേദ്ക്കറുടെ ജന്മ ദിനം കൂടിയാണ് കടന്ന് പോകുന്നത്. അംബേദ്ക്കറിലെ നിയമജ്ഞനെയും, വിമോചകനെയും, സാമ്പത്തിക ശാസ്ത്രജ്ഞനെയും. തീയോളജിസ്റ്റേനയും ഒരുപാട് ചർച്ച ചെയ്യുമ്പോളും, ബാബയിലെ പൊളിറ്റിക്കൽ സയൻ്റിസ്റ്റിനെ ആരും ചർച്ച ചെയ്തതായി കാണാറില്ല.

ഒരു പക്ഷെ 17-18 നൂറ്റാണ്ടിലെ യുറോപ്യൻ ജ്ഞാനോദയത്തിൻ്റെ സംഭാവനയായിരുന്നു. ജനാധിപത്യം എങ്കിൽ. കൊളോണിയൽ ആധുനികത വഴി അതിനെ ഇന്ത്യയിലേക്ക് പറിച്ച് നടുകയും , അതിനെ മുന്നോട്ട് കൊണ്ടു പോയതും അതിനെ ഇന്ത്യൻ സാഹചര്യത്തിൽ പുനർ നിർവചിക്കുകയും, ലോകത്തിന് തന്നെ പുതിയോരു ജനാധിപത്യ ബോധം സംഭാവന ചെയ്യുകയും ചെയ്ത വ്യക്തിത്വമാണ് അംബേദ്ക്കർ.

അംബേദ്ക്കറുടെ എറ്റവും വലിയ സംഭാവനയായി ഭരണഘടനയെയോ, വിമോചന പ്രത്യയ ശാസ്ത്രത്തേയോ പറയുന്നത് പോലെ തന്നെ ഏറ്റവും വലിയ സംഭാവനയാണ് പ്രാതിനിധ്യ ജനാധിപത്യം എന്നത്, പ്രാതിനിധ്യ ജനാധിപത്യം എന്നതിനെ സംവരണം എന്ന് ചുരുക്കി കാണുന്നത് തീരെ ഉപരിപ്ലവമായ Image result for ഡോ.അംബേദ്ക്കർവായന ആയിരിക്കും കുറച്ചു കൂടി ആഴത്തിൽ ചിന്തിച്ചാൽ. പ്രാതിനിധ്യ ജനാധിപത്യം എന്നാൽ വിവേചനം അനുഭവിക്കുന്ന വ്യത്യസ്ത വിഭാഗങ്ങളെ, അവരുടെ വിവേചനത്തിന് കാരണമായ അതേ സ്വത്വത്തിൻ്റെ അടിസ്ഥാനത്തൽ. രാഷ്ട്രീയ സാമൂഹിക അധികാര ശ്രേണികളിൽ പ്രാതിനിധ്യം ഉറപ്പാക്കി അവിടെ എത്തിക്കുക എന്നതാണ്. വ്യക്തിക്ക് പ്രാധാന്യം നൽകുന്ന യുറോപ്യൻ ആധുനികതയിൽ നിന്ന ചെറിയ വ്യത്യാസമുണ്ട് ഇതിന്.

യുറോപ്യൻ ജ്ഞാനോദയത്തിൻ്റെ , ജനാധിപത്യത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത എന്നത്, അത് വ്യക്തികളെ അടിസ്ഥാനപ്പെടുത്തിയാണ് എന്നതാണ്, അവരുടെ രാഷ്ട്രീയആഖ്യാനങ്ങൾ ഓരോ വ്യക്തിയേയുമാണ് കാണുന്നത്. സ്റ്റേറ്റ് ഓരോ വ്യക്തിക്കുമാണ് അവകാശം കൊടുക്കുന്നത്, ഇവിടെ എല്ലാവരും തുല്യ അവകാശമുള്ള വ്യക്തികളായി ആദ്യമേ സ്റ്റേറ്റ് കണക്കാക്കുകയും. തുടർന്ന് തുല്യത അവകാശമാണെന്നുള്ള ഒരു സോഷ്യൽ കോൺട്രാക്റ്റ് ഉറപ്പാക്കുകയും ചെയ്യുന്നു.

ഇവിടെയാണ് അംബേദ്ക്കറിൻ്റെ ശക്തമായ ഒരു ഇടപെടൽ ഉണ്ടാകുന്നത്. യുറോപ്പിലെ പോലെ തികച്ചും തൂല്യരാണെന്നുള്ള സങ്കല്പം ഇന്ത്യൻ സാമൂഹിക രാഷ്ട്രീയ സാഹചര്യത്തിൽ സാദ്ധ്യമല്ലെന്നും അത് ആർജ്ജിച്ചെടുക്കേണ്ടതാണെന്നും, അത് ആർജ്ജിക്കുന്നത് വരെ ഒരു വ്യക്തിയെ പോലെ തന്നെ പ്രധാന്യം അവരുടെ വിവേചന കാരണമായ വിഭാഗിയ സ്വത്വ ബോധത്തെ കൂടി പരിഗണിക്കണമെന്നും ആ നിലക്ക് സമത്വമെന്ന ആശയം എത്തിപ്പിടിക്കുന്നത് വരെ , കേവല വ്യക്തി എന്നതിനെക്കാൾ അയാളുടെ സ്വത്വവും പ്രസക്തമാണെന്നും അംബേദ്ക്കർ ജനാധിപത്യത്തെ പുനർ നിർവചിക്കുന്നു. എന്നാൽ സ്റ്റേറ്റിൻ്റെ പരിഗണന ഘട്ടത്തിൽ മാത്രമേ ഇത്തരം വിഭാഗങ്ങളെ പ്രസക്തമാക്കേണ്ടതുള്ളു എന്നും സ്റ്റേറ്റിൻ്റെ ഇടപെടൽ വ്യക്തിയോട് തന്നെ ആയിരിക്കണമെന്നും അംബേദക്കർ പറയുന്നു.
അതായത് അംബേദ്ക്കറിൻ്റെ ആശയം വിഭാഗങ്ങളെ പ്രസക്തമാക്കുമ്പോൾ, സ്റ്റേറ്റിൻ്റെ വിനിമയം ഒരു വ്യക്തിയെ അടിസ്ഥാനമാക്കി തന്നെയാണ് . അത് ഒരിക്കലും കളക്ടീവിസം അല്ല

തൻ്റെ പ്രശസ്തമായ One man One Value എന്ന CAD പ്രസംഗത്തിലൂടെ അംബേദ്ക്കർ വ്യക്തമാക്കുന്ന ഒരു കാര്യം One man One Vote, One Vote One Value
എന്നതിലൂടെ യുറോപ്പ്യൻ ജനാധിപത്യം പൂർണമായി എന്നും രാഷ്ട്രീയമായി എല്ലാവരും തുല്യരായി എന്നും, എന്നാൽ One man One value ആണ് വേണ്ടത് എന്ന് പറയുന്നതിലൂടെ സാമൂഹികമായും മനുഷ്യർ തുല്യമാകണം എന്ന് മാത്രം പറയുകയല്ല അംബേദക്കർ പറയുന്നത്, മറിച്ച് സാമൂഹികമായ തുല്യത സ്റ്റേറ്റിൻ്റെ ഉത്തരവാദിത്വമാണ് എന്ന പുതിയ ഒരു യുക്തി ആണ് അംബേദ്ക്കർ മുന്നോട്ട് വെക്കുന്നത്. കേവലമായ രാഷ്ട്രീയ അവകാശം ഭരണഘടനയിൽ എഴുതി വെക്കുക മാത്രമല്ല, അത് നടപ്പിലാക്കാനുള്ള ഭരണഘടനാപരമായ ബാദ്ധ്യതകൂടി സ്റ്റേറ്റിനെ എൽപ്പിക്കുന്ന സംവിധാനമാണ് ഇന്ത്യൻ ഭരണഘടനയെ മറ്റു രാജ്യങ്ങളുടെ ഭരണഘടനയിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഭരണഘടനയേയും സ്റ്റേറ്റിനേ തന്നെയും സാമൂഹിക പരിഷ്കാരത്തിനുള്ള ഒരു മാർഗ്ഗവും , ഉത്തരവാദിയുമായി കാണുന്നു എന്നതാണ് സാധാരണ ജനാധിപത്യ രാഷ്ട്രങ്ങളിൽ നിന്നും ഇന്ത്യൻ ജനാധിപത്യ ഭാവനയ്ക്കുള്ള വ്യത്യാസം ഇത് അംബേദ്കറിൻ്റെ മാത്രം സംഭാവനയാണ്.

മേൽപ്പറഞ്ഞ ഉത്തരവാദിത്വം സ്റ്റേറ്റിലേക്ക് വരുന്നതിലൂടെ നീതി നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം കൂടി സ്റ്റ്റ്റിലേക്ക് മാറ്റപ്പെടുന്നു. ഇവിടെയാണ് സ്റ്റേറ്റ് വ്യക്തികളെ എങ്ങനെ കാണണം എന്നത് പ്രസക്തമാകുന്നത് ഇന്ത്യൻ ഭരണഘടന നിലവിൽ വരുന്നതിന് മുമ്പ് ഉണ്ടായിരുന്ന മറ്റു ജനാധിപത്യ സംവിധാനങ്ങളിൽ
വ്യക്തികൾ നിയമത്തിനും രാശ്ട്രീത്തിനും മുമ്പിൽ തുല്യരാണ് എന്ന സങ്കല്പം മാത്രമേ ഉണ്ടായിരുന്നുള്ളു. അതായത് സ്റ്റേറ്റ് എല്ലാതരം വിവേചനങ്ങൾക്കും ഉപരിയായി എല്ല വ്യക്തികളേയും തുല്യരായി കണക്കാക്കുന്ന രാഷ്ട്രീയ സങ്കല്പം. എന്നാൽ എല്ലാവരും തുല്യരല്ലാത്ത സമൂഹത്തിൽ , തുല്യരായി പരിഗണിക്കുക. (Treating Unequals Equally is injustice and unfair ) അനീതികരവും അയുക്തികരവും ആണ് എന്ന സങ്കല്പമാണ് സൌത്ത് ബോറോ കമ്മിറ്റിയുടെ മുമ്പാകെ പ്രാതിനിധ്യ ജനാധിപത്യം മുന്നോട്ട് വെക്കുന്നതിലൂടെ അംബേദ്ക്കർ ചെയ്യുന്നത്. ലോക ചരിത്രത്തിൽ തന്നെ ഇത് ആദ്യമായിട്ടാണ് ഞാൻ കരുതുന്നത്.

തുല്യരല്ലാത്തവരെ തുല്യരായി പരിഗണിക്കുന്നത് നീതിയുക്തമല്ല എന്ന് വരുമ്പോൾ സ്റ്റേറ്റിൻ്റെ പരിഗണനയിൽ വ്യക്തികൾക്ക് നേരേ അസമത്വമാകാം എന്ന തത്വമാണ് മുന്നോട്ട് വരിക.
ഒറ്റനോട്ടത്തിൽ സ്റ്റേറ്റ് തന്നെ അസമത്വം കാണിക്കുന്നത് പോലെ അനുഭവപ്പെട്ടേക്കാം. അതുകൊണ്ട് കൂടിയാണ് ഇന്ത്യൻ ഭരണഘടനയിലെ സംവരണവും , ഗാർഹിക പീഡന നിയമവും , ഒരു അസമത്വ പൂരിതമായി തോന്നുന്നതും. അതിനെതിരെ ‘സമത്വ’വാദികൾ തന്നെ സംസാരിക്കുന്നതും. എന്നാൽ ഇന്ത്യൻ ഭരണഘടന തന്നെ വ്യത്യസ്തരായ മനുഷ്യരെ(വിഭാഗങ്ങളായി പരിഗണിച്ച് കൊണ്ട്)
വ്യത്യസ്ത പരിഗണനയാണ് നൽകുന്നത്. അതായത്
ഭരണഘടന ഒരു Reasonable Classification (യുക്തികരമായ വിവേചനം), അനുവദിക്കുന്നുണ്ട്.
ഇന്ത്യൻ ഭരണഘടനയിൽ ഈ യുക്തി അംബേദ്ക്കറിൻ്റെ സംഭാവനയാണ്.

സ്വതന്ത്ര്യാനന്തര ഇന്ത്യയിലാകാമാനം
വളരെയധികം ശബ്ദകോലഹലമുണ്ടാക്കിയ രണ്ടു ഭരണകൂട തീരുമാനങ്ങൾ എന്താണെന്ന് നോക്കിയാൽ, അത് ഹിന്ദു കോഡ് ബില്ലും, മണ്ഢൽ പ്രക്ഷോഭവും ആണ്. ഹിന്ദുകോഡ് ബില്ലിലെ സ്ത്രീകളുടെ സമത്വമാണ് പ്രശ്നമായതെങ്കിൽ, മണ്ഢലിലെ പിന്നോക്ക വിഭാഗങ്ങളുടെ സമത്വമാണ് ഇന്ത്യൻ ഹിന്ദുത്വത്തെ ഞെട്ടിച്ചത്, ഇത് രണ്ടും അംബേദ്ക്കറൈറ്റ് രാശ്ട്രീയത്തിൻ്റെ പ്രസക്തി വെളിവാക്കുന്നുണ്ട്.
സമൂഹം പൂർണ മനുഷ്യത്വം കൽപ്പിക്കാത്ത മനുഷ്യർക്ക് വേണ്ടിയുള്ളതാണ് ഇന്ത്യയിലെ ആധുനികത എന്ന തിരിച്ചറിവ്, അംബേദ്ക്കർ രാശ്ട്രീയത്തിലെ പ്രധാന വസ്തുതയാണ് അതിന് മേലാണ് ഇന്ത്യയുടെ ഭരണഘടന തന്നെ കെട്ടി പൊക്കിയിരിക്കുന്നത്. അവിടെയാണ് ദലിത് ഫെമിനിസവും, മറ്റും പ്രസക്തമാകുന്നത്.

ഇനിയും ഇന്ത്യ കാണാൻ പോകുന്ന യുദ്ധങ്ങൾ (പ്രശ്നങ്ങൾ) സാമൂഹിക, ലിംഗ നീതിയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും അതിൻ്റെ ഒരു വശത്ത് ഹിന്ദുത്വമായിരിക്കും എന്ന് സംശയമില്ല മറുവശത്തിൻ്റെ അഖ്യാനം എന്തായിരിക്കും എന്നത് മാത്രമാണ് ഇനിയും നിശ്ചയിക്കപ്പെടേണ്ടത്. അത് അംബേദ്ക്കറിൻ്റെ ജനാധിപത്യ വഴി അല്ലെങ്കിൽ
വലിയൊരു കലാപമായിരിക്കും ഫലം എന്ന് തന്നെ കരുതുന്നു. ഈയിടെ കേരളത്തിൽ അത്തരം പ്രശ്നങ്ങൾ ഉടലെടുത്തപ്പോ, അതിനെ നേരിട്ടത് ഭരണഘടന ക്ലാസുകളും, ദലിതുകളുമായുള്ള ഐക്യപ്പെടലുകളും , ലിംഗ നീതിയുടെ മതില് കെട്ടിയും ആണെന്ന് മറക്കരുത്. അവിടെയാണ് അംബേദക്കർ വീണ്ടും വീണ്ടും പ്രസക്തനാകുന്നത്.
അംബേദക്കറിൻ്റെ ജയന്തികൾ (ശുചിത്വ) പ്രഹസന്നങ്ങളായല്ലാതെ, വിജ്ഞാന സദസ്സുകളായി പരിണമിക്കുന്നത്.

യുക്തിവാദികളോട് പ്രത്യേകിച്ച് 17-18 നൂറ്റാണ്ടിലെ ഹോമോ സാപ്പിയന്മരായി ജീവിക്കുന്നതിൽ കാര്യമില്ല, 20-21 നൂറ്റാണ്ടിലെ പൌരന്മാരായി ജീവിക്കനാണെങ്കിൽ അംബേദ്കറൈറ്റ് രാഷ്ട്രീയം തന്നെ പിടിക്കേണ്ടി വരും അല്ലാത്ത പക്ഷം യുക്തിവാദികളെ രക്ഷിക്കാൻ ദൈവം തന്നെ വരേണ്ടി വരും…