Narmam
സത്യായിട്ടും ഒള്ളതാ.. നൊണേല്ല!
ഇന്ന് നേരം വെളുത്തെണീറ്റപ്പം ഞാന്‍ ഒരു കൊച്ച് പയ്യനാരുന്നു! ഒരു അന്തോം കുന്തോം ഇല്ലാത്ത പയ്യന്. എനിക്കിന്ന് ഒരു നേരം പോക്കും ഇല്ല. ആരുടെ മെക്കെട്ട് കേറണമെന്നറിയില്ല. ഞാന്‍ തീരുമാനിച്ചു. മൊത്തം കീഴ്മേല്‍ മറിയ്ക്കാം!
ഞാനൊരു ലോക ഭൂപടം എടുത്തു….! നിറയെ വരയും കുറിയുമുള്ള വൃത്തിയും വെടിപ്പുമില്ലാത്ത ഈ ഭൂപടം എനിക്ക് പണ്ടേ ഇഷ്ടല്ല. ആ കുറുവരകള്‍ക്ക് അവര്‍ അതിര്‍ത്തികള്‍ എന്ന് പേരിട്ടിരിക്കുന്നു! അവക്കിടയിലുള്ള മണ്ണിനെ അവര്‍ രാജ്യം എന്ന് വിളിക്കുന്നു! അതിര്‍ത്തികള്‍. അവ ലോകത്തെ മലീമസമാക്കി. പിച്ചിയെറിഞ്ഞ ലില്ലി പൂ പോലെ!
73 total views

ഇന്ന് നേരം വെളുത്തെണീറ്റപ്പം ഞാന്‍ ഒരു കൊച്ച് പയ്യനാരുന്നു! ഒരു അന്തോം കുന്തോം ഇല്ലാത്ത പയ്യന്. എനിക്കിന്ന് ഒരു നേരം പോക്കും ഇല്ല. ആരുടെ മെക്കെട്ട് കേറണമെന്നറിയില്ല. ഞാന്‍ തീരുമാനിച്ചു. മൊത്തം കീഴ്മേല്‍ മറിയ്ക്കാം!
ഞാനൊരു ലോക ഭൂപടം എടുത്തു….! നിറയെ വരയും കുറിയുമുള്ള വൃത്തിയും വെടിപ്പുമില്ലാത്ത ഈ ഭൂപടം എനിക്ക് പണ്ടേ ഇഷ്ടല്ല. ആ കുറുവരകള്‍ക്ക് അവര്‍ അതിര്‍ത്തികള്‍ എന്ന് പേരിട്ടിരിക്കുന്നു! അവക്കിടയിലുള്ള മണ്ണിനെ അവര്‍ രാജ്യം എന്ന് വിളിക്കുന്നു! അതിര്‍ത്തികള്‍. അവ ലോകത്തെ മലീമസമാക്കി. പിച്ചിയെറിഞ്ഞ ലില്ലി പൂ പോലെ!
ഈ അതിര്‍വരകള്‍, അപ്പുറത്തുള്ള മനുഷ്യനെ വിദേശി എന്നും അലിയന് എനിമി എന്നും വിളിപ്പിച്ചു. വെറും വാരകളുടെ അകലത്തില്‍ ആയിരുന്നിട്ടും അവര്‍ ഒരിക്കലും അയല്‍ക്കാര്‍ എന്ന് വിളിക്കപ്പെട്ടില്ല. പരസ്പരം നോക്കി ചിരിക്കാന്‍ പോലും പരിമിതികള്‍ ഉള്ള അന്യദേശക്കാര്‍ ആയിരുന്നു. അതിര്‍ത്തികള്‍ ഒന്നും പരസ്പരം പങ്കു വക്കാന്‍ അനുവദിച്ചില്ല. അവിടെ എല്ലാം നിറയെ നിയമങ്ങളും ചട്ടങ്ങളുമായിരുന്നു. ഒരു കാലെടുത്ത് വച്ചാല്‍ അതിക്രമിച്ച് കടക്കല്‍ ആയിരുന്നു!
അതിര്‍ത്തികള്‍! അവ എപ്പോഴും അലറിക്കൊണ്ടിരുന്നു, ‘ മനുഷ്യന് അല്ല ഞങ്ങള്‍ ആണ് ഉല്‍കൃഷ്ടര്‍!’ അതെ വ്യക്തി അല്ല അതിരുകള്‍ ആയിരുന്നു വലിയവ; അവയുടെ ഗര്ജ്ജനത്തില് മനുഷ്യന് ഒരിക്കലും വിലമതിക്കപ്പെട്ടില്ല! ആ അതിരുകള്‍ക്ക് വേണ്ടിയാണ് ഏറ്റവും കൂടുതല്‍ മനുഷ്യര്‍ മരിച്ചതും!! അതെ അവ തന്നെ ഉത്കൃഷ്ടര്‍!!
അയ്യോ.. ഇതെത്ര കഠിനമാണ്! ഞാന്‍ ഒരു നല്ല റബ്ബര്‍ കയ്യിലെടുത്തു! എന്നിട്ട് വരകള്‍ ഓരോന്നായ് മായ്ച്ചു. വളഞ്ഞ് പുളഞ്ഞ് പോകുന്ന കട്ടിയേറിയ വരകള്‍! ചോര വീണ് കറപിടിച്ച് അവ മായ്ചാല്‍ പോകാത്ത വിധം കഠിനമായിരിക്കുന്നു. മായ്ച്ചു. മുഴുവന്‍ മായ്ച്ചു!
ആഹാ! ഈ ഭൂപടം ഇപ്പോള്‍ എത്ര സുന്ദരമാണ്! ലോകത്തിന്റെ മുഖം അഴുക്കില്ലാത്തതായിരിക്കുന്നു. ഇപ്പോള്‍ നോക്കൂ! അകെ ഒരേ ഒരു അതിര് വരമ്പേ ഉള്ളൂ! കരയും വെള്ളവും തമ്മിലുള്ള അതിര് വരമ്പ്! അവ തമ്മിലോ പ്രണയവിജയിതരായ കാമുകികാമുകന്മാരുടെ ആദ്യ രാത്രി പോലെ ആര്‍ദ്രമായ് പരസ്പരം ആലിംഗനം ചെയ്തുകൊണ്ടേ ഇരിക്കുന്നു! അവക്കു ശത്രുതയില്ല. അവ പരസ്പരം ചുംബിക്കുന്നു… വാരി പുണരുന്നു! പരസ്പരം പങ്ക് വക്കുന്നു!
ഇപ്പോള്‍ ലോകത്തില്‍ ആകെ സൌന്ദര്യം മാത്രമേ ഉള്ളൂ! തടാകങ്ങളുടെ നീലിമ താഴ്വാരങ്ങളുടെ ഹരിതാഭ. പര്‍വ്വതങ്ങളുടെ തലയെടുപ്പ്! അഴകുള്ള ഒരു ഭൂപടം. സുന്ദരമായ ഒരു ഭൂപടം. പുഞ്ചിരിക്കുന്ന പ്രകൃതി പോലെ ഒരു ഭൂപടം!!
പക്ഷേ അങ്ങകലെ ലക്ഷ്യം നഷ്ടപ്പെട്ടവരെ പോലെ, കണ്ണടച്ച് തുറക്കുമ്പോള്‍ വേദി നഷ്ടപ്പെട്ട കലാകാരനെ പോലെ കുറേ പേര്!
ഓഹ്! പട്ടാളക്കാര്‍!
എല്ലാ വരകളിലും തടിച്ച് കൂടി തമ്പടിച്ച് കുടി കിടന്നിരുന്ന പട്ടാളക്കാര്‍! അവര്‍ക്കിന്ന് ജോലി നഷ്ടപ്പെട്ടിരിക്കുന്നു!! അവരെ ഞാന്‍ ഇനി എന്ത് ചെയ്യും!! പക്ഷേ അവര്‍ ഇന്ന് വരെ ആ വരകള്‍ മാത്രമേ കണ്ടിരുന്നുള്ളൂ! അവര്‍ ഒരിക്കലും സൌന്ദര്യം കണ്ടിരുന്നില്ല. വര്‍ണ്ണങ്ങള്‍ കണ്ടിരുന്നില്ല. കാരണം അവര്‍ ഒരിക്കലും തിരിഞ്ഞ് നോക്കിയിരുന്നില്ല നോക്കാനായിരുന്നില്ല!
സ്നേഹം സങ്കല്പങ്ങളില് വരച്ച ചിത്രങ്ങള്‍ മാത്രമായിരുന്നു അവര്‍ക്ക്. ജാഗ്രത അയയാതെ സങ്കല്പങ്ങള് നെയ്യാന്‍ വിധിക്കപ്പെട്ടവരായിരുന്നു അവര്‍! അവര്‍ കണ്ടത് ശത്രുക്കളെ മാത്രമായിരുന്നു. സ്വന്തം അമ്മയെ സഹോദരനെ സംരക്ഷിക്കാന്‍ ആ വരകള്‍ക്ക് അപ്പുറത്തുള്ള ശത്രുവിനെ നിരീക്ഷിച്ച് പടപൊരുതി വകവരുത്തി വിജയം മാത്രം ലക്ഷ്യമിട്ടവര്‍!! കമ്പിവേലികളും, വന്മതിലുകളും, പൊടി പടലവും, മണ്ണും, കല്ലും, മലയും കട്ടകുത്തിയ തവിട്ട് നിറമുള്ള ജീവിതം. ഇല്ല ജീവിച്ചില്ല അവര്‍ ജീവിപ്പിക്കാന്‍ വേണ്ടി അവര്‍ ജീവിച്ചില്ല!
ഞാന്‍ അവരെ വിളിച്ചു. അവരോട് തിരിഞ്ഞ് നോക്കാന്‍ ആവശ്യപ്പെട്ടു! കാരണം ഇനി നിങ്ങള്‍ക്ക് ബാക്കി അതിര് വരമ്പുകള്‍ ഇല്ല. നിന്റെ മുഖത്തിന് എതിരെ നില്‍ക്കുന്നവനില്‍ നിന്റെ ശത്രുവുമില്ല. തിരിഞ്ഞ് നോക്കുക. അവര്‍ അത്ഭുതപ്പെട്ടു! ഇന്ന് വരെ ഭൂമിയുടെ സൌന്ദര്യം അവര്‍ കണ്ടിരുന്നില്ല! ആസ്വദിച്ചിരുന്നില്ല! അവര്‍ക്ക് ഭൂമി വെറും ആ വരകുറികള്‍ മാത്രമായിരുന്നു! തടാകങ്ങള്‍ അവര്‍ക്ക് വെറും കടമ്പകള്‍ മാത്രമായിരുന്നു. മലനിരകള്‍ അവര്‍ക്ക് വെറും സഹായികള്‍ മാത്രമായിരുന്നു!!
മുന്നോട്ട് നോക്കിയ അവര്‍ പിന്നെയും അത്ഭുതപ്പെട്ടു!! മുന്നില്‍ ഇപ്പോള്‍ ശത്രുക്കളില്ല. പുഞ്ചിരിക്കുന്ന അയല്‍ക്കാര്‍ മാത്രം!! ആലിംഗനത്തിനായ് ആയുധങ്ങള്‍ എറിഞ്ഞ് അവര്‍ കൈ വിരിച്ച് നില്ക്കുന്നു!! തിളക്കുന്ന അവരുടെ ഊര്‍ജ്ജം മുഴുവന്‍ നിരാശ്രിതര്‍ക്ക് വേണ്ടി അവര്‍ ചിലവഴിച്ചു. നന്മക്ക് വേണ്ടി ചിലവഴിച്ചു! മരിച്ച് മടുത്ത യുദ്ധങ്ങളിതാ സ്വയം പിന്‍വാങ്ങിയിരിക്കുന്നു! ആയുധങ്ങള്‍ ഉലയിലടിച്ച് അവര്‍ കലപ്പകള്‍ തീര്‍ത്തു!! ആണവായുധങ്ങളും വിഷവാതകങ്ങളും വെടിമരുന്നുമെല്ലാം നിര്‍വീര്യമാക്കി! എന്തിനാ ഇനി അതൊക്കെ!!
പേറ്റന്റുകള്‍ അവകാശ രേഖകള്‍ ആധാര പത്രങ്ങള്‍ എല്ലാം റദ്ദാക്കി! കറന്‍സികള്‍ നിര്‍ത്തലാക്കി! കറന്‍സികളും ആധാരപത്രങ്ങളും അരച്ച് കലക്കി പള്‍പ്പ് ആക്കി വര്‍ണ്ണക്കടലാസുകളും വെള്ള കടലാസുകളും തീര്‍ത്തു. അവയില്‍ കുഞ്ഞുങ്ങള്‍ പുതിയ ലോകത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തി! ആ ചിത്രങ്ങള്‍ എല്ലാം നിഷ്കളങ്കമായിരുന്നു! പീനല്‍ നിയമങ്ങള്‍ റദ്ദാക്കി. കാരണം മോക്ഷണവും കൊള്ളയടിയും എന്നൊന്നും തിന്മകളേ ഇല്ല! എല്ലാ റെഫ്രിജറേറ്ററുകളും വലിച്ചെറിഞ്ഞു. പത്തായപുരകള്‍ പൊളിച്ച് ഭവനങ്ങള്‍ പണിതു. അതിരുകളില്ലാത്ത ഭൂമിയിലെ ഭവനങ്ങള്‍!
ചാരിറ്റബിള്‍ പ്രസ്ഥാനങ്ങള്‍ എല്ലാം നിര്‍ത്തലാക്കി. കാരണം, ചാരിറ്റി ഇനി ഒരു പ്രസ്ഥാനമേ അല്ല!! പഴയ ബാര്‍ട്ടര്‍ സമ്പ്രദായം തിരിച്ച് വന്നു. ഒരുവനും നാളേക്ക് എടുത്ത് വച്ചില്ല. വിശപ്പിന്റെ നിലവിളികള്‍ അതിര്‍വരമ്പുകള്‍ ഇല്ലാത്ത ഭൂമിയില്‍ ദിക്കുകള്‍ക്കപ്പുറം എളുപ്പം എത്തുമായിരുന്നു. അതുകൊണ്ട് ആരും ഒന്നും ബാക്കി വച്ചില്ല. ആരും പട്ടിണികിടന്നില്ല!
ആരും ആത്മഹത്യ ചെയ്തില്ല. ജീവിച്ച് ശാന്തിയടഞ്ഞവര്‍ ഒരു പത്ര പരസ്യം നല്കി; ‘ഇനി ഒന്നും ചെയ്യാന്‍ ബാക്കിയില്ലാത്ത ഒരു ജീവിതം ഉണ്ട്. ആര്‍ക്കെങ്കിലും ഉപകാരപ്രദമാവുമെങ്കില്‍ ബന്ധപ്പെടുക!!’
അയ്യേ ഏപ്രില്‍ ഫൂള്‍!!! ഒരുപാട് ബുദ്ധി ഉള്ളോണ്ട് ഈ ഏപ്രില്‍ ഫൂളിന് നമ്മ സ്വയം വിഡ്ഡിയാവാന്‍ തീരുമനിച്ചു! ഇത് ഏപ്രില്‍ ഒന്നിന്റെ അവസാന യാമം! 11.55 PM!!
74 total views, 1 views today