എ ആർ റഹ്മാന് കിട്ടിയ ഓസ്കാർ തനിക്കു കിട്ടാത്തതിലുള്ള ഇളയരാജയുടെ ഈഗോയും ആ വേദിയിൽ കണ്ടു

405

Ajish Mundakkal -ന്റെ കുറിപ്പ്

AR റഹ്മാന് ഓസ്കാർ ലഭിച്ചതിനുള്ള ആദരം നടക്കുകയാണ്. വേദിയിൽ സംസാരിക്കുന്ന ഇളയ രാജ തമിഴ് നാടിന്റെ മണ്ണെന്നു പറയുന്നത് ഏത് തരത്തിലുള്ള മണ്ണാണ്. എത്ര എത്ര കഴിവുള്ള composers ആണ് ഇവിടെ ജീവിച്ചിരുന്നത്. നോർത്ത് ഇന്ത്യയിൽ നോക്കിയാൽ A M ചന്ദ്ര പ്രകാശ്, SG പരമൻ, നൗഷാദ് അലി, റോഷൻ, ശ്രീ രാമ ചന്ദ്ര, മദൻ മോഹൻ തുടങ്ങിയവർ ചെയ്ത പാട്ടുകൾ കേട്ടാൽ നമ്മളൊക്കെ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്നോർത്തു നാണിച്ചു പോവും. !!

ഇങ്ങനെ തുടങ്ങി 10 മിനുട്ടിൽ കൂടുതൽ സംസാരിച്ച അദ്ദേഹം AR റഹ്മാനെ പറ്റി പറഞ്ഞത് വളരെ കുറഞ്ഞ രണ്ടു മൂന്നു വാക്കുകൾ മാത്രം.!!! പറഞ്ഞതെല്ലാം സമ്മതിക്കണം എന്നുണ്ട്. എങ്കിലും രാജാ സർ ചിലത് പറയുന്നതിനെല്ലാം ചില സാഹചര്യങ്ങൾ കൂടെ നോക്കേണ്ടതില്ലേ സർ. !! ഓസ്കാറിനായി പ്രത്യേകം തയ്യാറാക്കുന്ന പാട്ടുകളില്ല, ഓസ്‌കാറിന്‌ പോയി ലഭിക്കാതെ തിരിച്ചു വരുന്ന പാട്ടുകൾക്ക് അത് ലഭിക്കാതിരിക്കാനുള്ള അർഹതയും ഇല്ലെന്ന് പറയാൻ കഴിയില്ല.!! തമാശ രൂപേണ ഒരു വാചകം മനസ്സിലൂടെ കടന്നു പോയി
” താങ്കൾ വിഷയത്തിൽ നിന്നും തെന്നി മാറുന്നു ”
പലപ്പോഴും ക്യാമറയിൽ തെളിഞ്ഞ AR ന്റെ മുഖത്തു വല്ലാത്തൊരു അസ്വസ്ഥത personally എനിക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു. ഇടയിലെപ്പോഴോ ഓസ്കാർ ലഭിച്ച AR ന്റെ പാട്ടുകളെപ്പറ്റി അദ്ദേഹം പറഞ്ഞ ഭംഗിയുള്ള ഒരു വാചകം അദ്ദേഹത്തിന്റെ അസ്വസ്ഥതയെ തെല്ലൊന്നടക്കി ഒരു പുഞ്ചിരിയായി കടന്നു പോയി.

ഒടുവിൽ രാജ സർ പറഞ്ഞവസാനിപ്പിക്കുമ്പോൾ ഓസ്കാർ ലഭിച്ച AR ന് ലഭിക്കേണ്ട പ്രശംസകളേക്കാൾ മുഴച്ചു നിന്നത് അയാളുടെ ഉള്ളിലെ ഈഗോ തന്നെയായിരുന്നെന്ന് മനസ്സ് ഉറച്ചു തന്നെ പറഞ്ഞു !!
തൊട്ടടുത്ത നിമിഷം സംസാരിക്കാൻ ഡയസ് ലെക്ക് കയറി വരുന്ന AR.

” ഒരു പത്ത് വർഷങ്ങൾ മുൻപ് ഓസ്കാർ അവാർഡ് ദാനച്ചടങ് കാണുമ്പോ അത് ഒന്നുകിൽ ഒരു japanese composer ഒരു ചൈനീസ് കമ്പോസർ അല്ലെങ്കിൽ ഒരു ഇറ്റാലിയൻ കമ്പോസർ. നമ്മുടെ എല്ലാം നാട്ടിലുള്ളവർക്ക് ഇതിനുള്ള അർഹതയെ ഇല്ലേ എന്ന് തോന്നിയിരുന്നു. ഇവിടെ രാജ സർ ഉണ്ട്, KV മഹാദേവൻ, നൗഷാദ്, റോഷൻ മദൻ മോഹൻ തുടങ്ങി നിറയെ പേർ. പക്ഷെ ഇവർക്കൊന്നും ഇതിന്റെ ആവശ്യം വരുന്നില്ല. അത്രത്തോളം സ്നേഹം അവർക്ക് ലഭിക്കുന്നുണ്ട്. നിങ്ങളുടെ കരഘോഷം പോലും ഓസ്കറിനെക്കാൾ മുകളിലാണ് ”

ഒരു നിമിഷം അതേ നാണയത്തിൽ തിരിച്ചു കൊടുക്കുകയാണോ എന്ന് തോന്നിയെങ്കിലും പക്ഷെ ആ മനുഷ്യൻ സീരിയസ് ആയിരുന്നു. എത്ര insult ചെയ്യപ്പെട്ടാലും തനിക്ക് ലഭിച്ച ഓസ്കറിനെക്കാൾ വലുതാണ് ഗുരുത്വം എന്ന് വിളിച്ചോതുന്ന കുറച്ചു വാക്കുകൾ.
” ഈ ഓസ്‌കർ എനിക്ക് ലഭിച്ചതാണെന്ന് കരുതുന്നില്ല. വേദിയിൽ ഇരിക്കുന്ന ഓരോ മഹാ composers ടെയും കഷ്ടപ്പാടാണ് ഇത്. അത് പോയി വാങ്ങാൻ നിയോഗിക്കപ്പെട്ടത് ഞാനാണെന്ന് മാത്രം ”
അത് പറഞ്ഞു കഴിഞ്ഞതും വേദിയിൽ നിന്നെണീറ്റ് വന്ന് ഒരു മ്യൂസിക് diarector മനസ്സറിഞ്ഞു കൊടുക്കുന്ന ഒരു hug, ഒരു സ്നേഹ ചുംബനം തോന്നലായിരിക്കാം എന്ന് പലർക്കും തോന്നിയാൽ പോലും ഈ രണ്ട് പ്രസംഗങ്ങളും മനസ്സിലേക്ക് കൊണ്ടു വന്നത് ‘ഭരതം ‘ മൂവി ആയിരുന്നെന്ന് പറയാതിരിക്കാൻ വയ്യ.

രണ്ടു പേരുടെയും വാക്കുകൾ പകർന്നു തരുന്ന ചിലതുണ്ട്. അറിയാതെയെങ്കിലും ഒരു ഗുരുതുല്യനായ ഒരാൾ ചിന്തിക്കാൻ പാടില്ലാത്ത ചിലത് രാജ സാറിലൂടെയും ഇനി ഒരു നിമിഷം തെറ്റായ രീതിയിൽ ചിന്തിച്ചാൽ പോലും ഒരു ശിഷ്യൻ എങ്ങനെ ആയിരിക്കണം ചിന്തിക്കേണ്ടത് എന്നത് AR റഹ്മാനിലൂടെയും വ്യക്തമായി മനസ്സിലാക്കാം. ഗുരുത്വമാണ് എല്ലാത്തിനും ആധാരം എന്ന് ചിന്തിക്കുന്ന ഗുരുതുല്യനായ ഒരാൾക്കു മുകളിൽ വളർന്ന ഒരു ശിഷ്യനെക്കാണാം
AR റഹ്മാൻ

(കടപ്പാട് മൂവി സ്ട്രീറ്റ് )