Entertainment
ആരാച്ചാർ ഒരു ചെകുത്താൻ തന്നെയാണ്

Shajesh palluruthy എഴുതി സംവിധാനം ചെയ്ത ആരാച്ചാർ ഒരു ചെകുത്താൻ എന്ന ഷോർട്ട് ഫിലിം പലരും പറഞ്ഞു പഴകിയ ഒരു പ്രമേയം തന്നെയെങ്കിലും തികച്ചും ഒരു കലാകാരന്റെ കയ്യൊപ്പോട് കൂടിയും വ്യത്യസ്ത സമീപനം കൊണ്ടും മികച്ചതാക്കിയിരിക്കുന്നു. നമ്മുടെ ചിന്തകൾക്കെല്ലാം രണ്ടുവശമുണ്ട് . എന്നാൽ ചില സമയങ്ങളിൽ നമ്മൾ എടുക്കുന്ന തീരുമാനങ്ങളിൽ ഒരു ചെകുത്താന്റെ സ്വാധീനം ഉണ്ടെങ്കിൽ എന്താകും അവസ്ഥ ? ഇവിടെ ചെകുത്താൻ എന്നത് നമ്മുടെ മനസിന്റെ ഒരു ഭാഗം തന്നെയാണ്.
ആരാച്ചാർ ഒരു ചെകുത്താന് വോട്ട് ചെയ്യാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക
ആത്മഹത്യ എന്നത് നാം സ്വയം ആരാച്ചാർ ആകുന്ന അവസ്ഥയാണ്. നമ്മുടെ നെഗറ്റിവ് ചിന്തകളും ജീവിതത്തിന്റെ വർത്തമാനകാല ദുരവസ്ഥയും ഏൽപ്പിക്കുന്ന ആഘാതങ്ങളുടെ ഉച്ചകോടിയിൽ ഒരു നിമിഷത്തെ ചിന്ത. അത് വഴി നഷ്ടപ്പെടുന്നത് നമുക്ക് നമ്മളെ മാത്രമല്ല . നമ്മെ ആശ്രയിക്കുന്നവർക്കു നമ്മളെയും നമുക്ക് അവരെയും കൂടിയാണ്.
നിർഭാഗ്യവശാൽ ആത്മഹത്യ ചെയ്യാനുള്ള മനസുമായി ജീവിക്കുന്നവർക്കു ഒരാശ്വാസം നൽകാനോ കൗൺസിലിംഗ് നൽകാനോ ആർക്കും സാധിക്കുന്നില്ല. മരിച്ചുകഴിഞ്ഞാൽ സഹായമനസ്ഥിതിക്കാർ ചുറ്റിനും ഉണ്ടാകും. “ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾ ഉണ്ടാകുമായിരുന്നല്ലോ ..” എന്നൊക്കെ തട്ടിവിടാനും ആളുകൾ ക്യൂവിൽ ഉണ്ടാകും. മരിച്ചവ്യക്തി ജീവിച്ചിരിക്കുന്നപ്പോൾ അവന്റെ നൂറായിരം പ്രശ്നങ്ങൾ പറയുമ്പോൾ മുഖം തിരിച്ചവർ ആയിരുന്നു അവരും.
പ്രതിസന്ധികൾ വേട്ടയാടിയ ജീവിതവുമായി , അതിന്റെ എല്ലാ വൈകാരികതകളുമായി ജീവിക്കുന്ന കഥാപാത്രമാണ് ഇതിലെ കഥാനായകൻ. തൊട്ടടുത്ത് ഒരു ചെകുത്താനുമുണ്ട്. ചെകുത്താന്റെ ശ്രമങ്ങൾ വിജയിക്കുമോ ? അയാൾ ഒരു മുഴം കയറിൽ തൂങ്ങിയാടുമോ ?
ആരാച്ചാർ ഒരു ചെകുത്താന്റെ സംവിധായകൻ ഷാജേഷ് ബൂലോകം ടീവിയോട് സംസാരിക്കുന്നു. പള്ളുരുത്തി ആണ് ഷാജേഷിന്റെ സ്വദേശം.
ഡാൻസ് കൊറിയോഗ്രഫി ആണ് എന്റെ പ്രൊഫഷൻ. പത്തൊമ്പതു വർഷമായി അതിൽ ക്ലാസ് നടത്തുന്നുണ്ട്. സ്റ്റേജ്, ചാനൽ പ്രോഗാമുകളിൽ ആണ് കൂടുതലും കൊറിയോഗ്രഫി ചെയുന്നത്. ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവത്തിലും മഴവിൽ മനോരമയിലെ കോമഡി പരിപാടിക്കിടയിലും ഡാൻസ് പ്രോഗ്രാംചെയ്യുമായിരുന്നു. ഏഷ്യാനെറ്റിൽ ജനക് ജനക് എന്ന പ്രോഗ്രാമിൽ വിന്നർ ആയിരുന്നു. എന്റെ നാലാമത്തെ ഷോർട്ട് മൂവി ആണ് ആരാച്ചാർ. ഇതിനു മുൻപ് ‘കാഴ്ചപ്പാട്’, ‘ചതിക്കുഴി’ , ‘കൊതി’ ഇതൊക്കെയായിരുന്നു ആദ്യത്തെ ഷോർട്ട് ഫിലിമുകൾ. അടുത്ത മൂവിയുടെ ഷൂട്ട് കഴിഞ്ഞു ‘പൊറുക്കാനാകാത്ത തെറ്റ് ‘ എന്നാണു അതിന്റെ പേര്.
ആരാച്ചാർ ഒരു ചെകുത്താൻ എന്ന ഷോർട്ട് മൂവിക്കുള്ള പ്രചോദനം
ഇപ്പോൾ പൊതുവെ സാധാരണ കലാകാരൻമാർക്കു മോശമായ ഒരു അവസ്ഥയാണ്. സ്റ്റേജ് പ്രോഗ്രാം കൊണ്ടുമാത്രം ജീവിക്കുന്ന കലാകാരൻമാർ ഉണ്ട്. അവരെ ആരും സഹായിക്കാനില്ല. സർക്കാരിന്റെ സഹായങ്ങൾക്ക് ഒക്കെ ഒരു പരിധിയുണ്ടല്ലോ. ഇപ്പോൾ കോവിഡ് ഒക്കെ മാറി പരിപാടികൾ ഒക്കെ സ്മൂത്ത് ആയി നടന്നാൽ മാത്രമേ അവരുടെ ജീവിതമൊക്കെ നന്നായി പോകുകയുള്ളു. ഒരുപാട് പേര് ആത്മഹത്യാ ചെയ്തു കഴിഞ്ഞു. എന്റെ പരിചയത്തിൽ തന്നെ രണ്ടുമൂന്നുപേർ ആത്മഹത്യ ചെയ്തു കഴിഞ്ഞു. അവരൊന്നും വേണമെന്ന് കരുതി ചെയ്തതല്ല. ഇത്തരം മോശമായ ചിന്തകൾ ഉണ്ടാകാൻ എന്തോ ഒരു മോശമായ ഫോഴ്സ് അവരിൽ പ്രവർത്തിക്കുന്നു എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. ആ ഒരു ഫോഴ്സ് ആണ് ഞങ്ങൾ ഒരു ചെകുത്താന്റെ പ്രേരണ എന്ന രീതിയിൽ ചെയ്തത്. നമ്മൾ വിശ്വസിക്കുന്ന ദൈവം ഒരിക്കലും നമ്മളെ അങ്ങനെയൊരു വഴിയിലേക്ക് കൊണ്ടുപോകില്ല. ഓപ്പോസിറ്റ് നിൽക്കുന്നത് ചെകുത്താനല്ലേ. അതുകൊണ്ടാണ് നമ്മൾ ചെകുത്താനെ അതിലേക്കു ആഡ് ചെയ്തത്. കഷ്ടപ്പാടും ദുരിതവും എല്ലാര്ക്കും ഉണ്ടാകും. അപ്പോഴാണ് ഇനിയൊന്നുമില്ല ജീവിതത്തിൽ എന്ന് തോന്നുന്നിടത്തു ആത്മഹത്യ ചെയ്തേയ്ക്കാം എന്ന ചിന്ത ഉണ്ടാകുന്നതു. അതിനെ എങ്ങനെ അതിജീവിക്കാം എന്നതാണ് നമ്മൾ കൂടുതലായും പറയാൻ ഉദ്ദേശിച്ചത്.
അതിൽ അഭിനയിച്ച Vinod kv ..പുള്ളി ആദ്യമായാണ് ഒരു വേഷം ചെയ്യുന്നത്. ഇതിനു മുമ്പ് കൊതി എന്ന ഷോർട്ട് മൂവിയിൽ ഒരു ചെറിയ വേഷം പുള്ളി ചെയ്തിരുന്നു .ഞാൻ കഥയൊക്കെ പുള്ളിയോട് ഡിസ്കസ് ചെയ്തിരുന്നു. അപ്പോൾ എന്നെ വച്ച് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു. അങ്ങനെ ആണ് പുള്ളി ഇതിലേക്ക് വരുന്നത്. ഇത് ഞാൻ നാലുവർഷം മുൻപ് എഴുതിയ കഥയാണ്. എന്നാൽ ചെയ്തിട്ട് ആറുമാസമേ ആയിട്ടുള്ളു എന്നുമാത്രം.
ആരാച്ചാർ ഒരു ചെകുത്താന് വോട്ട് ചെയ്യാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക
ആരാച്ചാർ ഒരു ചെകുത്താൻ എല്ലാരും കാണുക വോട്ട് ചെയ്യുക
- written & Direction : Shajesh palluruthy
- cast : Vinod k . v
- Ajith k . r
Editing : Peter Sajan
Camar : Lalan kamalam
Music : Dhanush m . h
Art Director : Maijo jacob
Makeup : Honey Sadhasivan
Design : Jishnu p. a & Abishek
production :Ansar Majeed & Akash
Subtitles : Jackson unni
Anoop k r
Denees
Shibu
Ragi
Nasif
Jithu
Sam
Ebi
**
1,710 total views, 4 views today