“ജയ് ഗണേഷ്” വീഡിയോ ഗാനം.

ഉണ്ണി മുകുന്ദൻ, മഹിമാ നമ്പ്യാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” ജയ് ഗണേഷ് ” എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.
മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് ശങ്കർ സംഗീതം പകർന്ന് കപിൽ കപിലൻ ആലപിച്ച “ആരംഭമായി……” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.ഏപ്രിൽ പതിനൊന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ജോമോൾ ഒരിടവേളക്ക് ശേഷം അഭിനയിക്കുന്നു. ഹരീഷ് പേരടി, അശോകൻ,രവീന്ദ്ര വിജയ്,നന്ദു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെൽവരാജ് നിർവ്വഹിക്കുന്നു.
ബി കെ ഹരിനാരായണൻ,മനു മഞ്ജിത്ത്,വാണി മോഹൻ, രഞ്ജിത്ത് ശങ്കർ എന്നിവർ എഴുതിയ വരികൾക്ക് ശങ്കർ ശർമ്മ സംഗീതം പകരുന്നു. എഡിറ്റർ-സംഗീത് പ്രതാപ്.സൗണ്ട് ഡിസൈൻ-തപസ് നായ്ക്, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ,പ്രൊഡക്ഷൻ ഡിസൈനർ-സൂരജ് കുറവിലങ്ങാട്, മേക്കപ്പ്-റോണക്സ് സേവ്യർ,കോസ്റ്റ്യൂംസ്-വിപിൻ ദാസ്,സ്റ്റിൽസ്- നവീൻ മുരളി,ഡിസൈൻസ്-ആന്റണി സ്റ്റീഫൻ,
അസോസിയേറ്റ് ഡയറക്ടർ-അനൂപ് മോഹൻ എസ്, ഡിഐ-ലിജു പ്രഭാകർ,വിഎഫ്എക്സ്-ഡിടിഎം,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സഫി ആയൂർ, പ്രൊമോഷൻ കൺസൽട്ടന്റ്-വിപിൻ കുമാർ,ടെൻ ജി മീഡിയ,പി ആർ ഒ-എ എസ് ദിനേശ്.

You May Also Like

അയാൾ വാങ്ങിയ മൂന്ന് ദേശീയ അവാർഡുകളും അവാർഡ് സിനിമക്കല്ല, ബ്രഹ്മാണ്ട കോമേഷ്യൽ സിനിമയ്ക്കായിരുന്നു

Dinil Narayanan കമൽഹാസനോളം സ്ക്രീൻപ്രെസെൻസ് ഉള്ള നടൻ വേറെയുണ്ടോ ഇന്ത്യൻ സിനിമയിൽ എന്ന് ചോദിച്ചാൽ ഇല്ലെന്നു…

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം മീര തെലുങ്ക് സിനിമയിലേക്ക് തിരിച്ചെത്തുന്ന ‘വിമാനം’ ഒഫീഷ്യൽ ടീസർ

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം മീര തെലുങ്ക് സിനിമയിലേക്ക് തിരിച്ചെത്തുകയാണ് വിമാനം എന്ന ചിത്രത്തിലൂടെ.സീ സ്റ്റുഡിയോസും കിരണ്‍…

ലാലിനോട് മംഗലശ്ശേരി നീലകണ്ഠൻ പറഞ്ഞു: നിന്നേക്കാൾ വില്ലനാണ് ഞാൻ

ലാലിനോട് മംഗലശ്ശേരി നീലകണ്ഠൻ പറഞ്ഞു: നിന്നേക്കാൾ വില്ലനാണ് ഞാൻ രവിമേനോൻ ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി മുല്ലശ്ശേരിയിലെ…

മംമ്‌തയുടെ വീട്ടിൽ വന്ന അഥിതി ആരെന്നറിയാൻ അക്ഷമയോടെ ആരാധകർ

കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ മംമ്‌ത മോഹൻദാസ് പോസ്റ്റ് ചെയ്ത് വീഡിയോ വൈറലായി മാറുകയാണ്.…