പ്രകൃതിയിൽ ജീവനുണ്ടായി, ജീവൻ ദൈവത്തെ സൃഷ്ടിച്ചു

218

Aravind Krishnan

ഒരു സേഫ്റ്റി പിൻ നോക്കു. ഇത്രയും ലളിതമായ അതിനു ഒരു സൃഷ്ട്ടാവുണ്ട്. പിന്നെ എങ്ങനെ ഇത്രയും സങ്കിർണമായ മനുഷ്യനും, മറ്റു ജീവജാലങ്ങൾക്കും സൃഷ്ട്ടാവ്‌ ഇല്ലാതെ ഇരിക്കും?

സേഫ്റ്റി പിന്നും , മൊബൈൽ ഫോണും, മനുഷ്യനും തമ്മിൽ ചെറിയ ഒരു വ്യത്യാസമുണ്ട്. മനുഷ്യന് ജീവൻ ഉണ്ട്, സ്വന്തം കോപ്പികൾ ഉണ്ടാക്കാനുള്ള കഴിവുണ്ട്. ചുറ്റിനും നിന്നും ഭക്ഷണവും വായുവും എടുത്തു സ്വന്തം ശരീരം വളർത്താനുള്ള കഴിവുണ്ട്. സ്വയം പെറ്റുപെരുകാനുള്ള, പരിതസ്ഥികൾക്കു അനുസരിച്ചു മാറാനുള്ള കഴിവാണ് ജീവനെ വ്യതസ്തമാക്കുന്നത്. DNA യിൽ നടക്കുന്ന ചെറിയ മ്യൂട്ടേഷനുകൾ കൊണ്ടാണ് ജീവൻ മാറിക്കൊണ്ട് ഇരിക്കുന്നത്. ആദ്യം ഉണ്ടായ ബാക്റ്റീരിയയിൽ നിന്നാണ് നമ്മൾ ഇന്നുകാണുന്ന ജീവികൾ ഒക്കെ ഉണ്ടായത്. 3.5 ബില്യൺ വർഷങ്ങൾ മിനിമം ആയിട്ടുണ്ട് ജീവൻ ഉത്ഭവിച്ചിട്ടു. അതായതു 3500000000 വർഷങ്ങൾ. ഫോസ്സിലുകളുടെ പ്രായം വച്ച് പരിണാമത്തിനു കൃത്യമായ തെളിവുകളും ഉണ്ട്. മനുഷ്യൻ ഉണ്ടായിട്ട് വരെ ഏതാണ്ട് 2 ലക്ഷം വർഷത്തോളം ആയി . പല ഗുഹാ ചിത്രങ്ങൾ വരെ 60000 – 70000 വർഷം പഴയതു ഉണ്ട്.
ഇതൊക്കെ നിൽക്കെയാണ് 5000 വർഷം മുമ്പ് ദൈവം ഒറ്റ അടിക്കു മനുഷ്യനെ ഉണ്ടാക്കി എന്ന് പറഞ്ഞ് 1500 -2000 വർഷം പഴക്കം ഉള്ള മതങ്ങൾ വരുന്നത്. ദിനോസറിനെ ഒക്കെ മത ബുക്കുകൾ എഴുതുന്ന കാലത്തു കണ്ടെത്തിയിട്ടേ ഇല്ല. ലോകം ഉണ്ടായ കഥ പറഞ്ഞപ്പോൾ, കഥാപുസ്തകങ്ങൾ, ദിനോസറിനെ മറന്നു.

അങ്ങനെ ഒരു പൊതു സ്രോതസ്സിൽ നിന്നും പല കൈവഴികളായി ഒഴുകി, ഓരോ കൈവഴിയും വീണ്ടും പിരിഞ്ഞു ഒഴുകിയാണ് ഇന്ന് കാണുന്ന ജീവജാലങ്ങൾ ഉണ്ടായത്. മനുഷ്യൻ എന്നാൽ പരിണാമത്തിന്റെ അറ്റം അല്ല. ബുദ്ധിപരമായി ഉള്ള വളർച്ചയുടെ സഹായത്താൽ മറ്റു ജീവികളെ കൊന്നൊടുക്കി, പെറ്റു പെരുകിയ ഒരു ജീവി മാത്രം. ശരീരം കൊണ്ട്, മനുഷ്യനേക്കാൾ ആയുസ്സ് കൂടിയ ജീവികളും, ശക്തിയും, വേഗവും, കൂടിയ ജീവികളും വേറെ ഉണ്ട്.

ഇനി പഴയ സേഫ്റ്റി പിന്നിലേക്ക് തിരിച്ചു വരാം. ജീവൻ ഇല്ലാത്ത, സ്വയം റെപ്ലിക്കേറ്റ് ചെയ്യാൻ പറ്റാത്ത എത്ര സങ്കിർണമായ വസ്തുക്കൾ നിങ്ങൾ കാണാറുണ്ട്?
ഒറ്റ അടിക്കു ദൈവത്തിനു മൊബൈൽ ഫോണും, ടിവിയും ഒക്കെ അങ്ങ് ഉണ്ടാക്കിക്കൂടാരുന്നോ?

വിറകു കെട്ടിന് വേനലിൽ തീ പിടിച്ചാൽ, തീ പിടിച്ചതല്ല, ആരോ തീ കത്തിച്ചതാണ് എന്ന് പറയുന്ന ലോജിക് ആണ് ഇവിടെ.

PS. വസ്തുതാപരമായ തെറ്റുകൾ ഉണ്ടെങ്കിൽ കൂടുതൽ അറിയാവുന്ന സുഹൃത്തുക്കൾ തിരുത്തുക