എങ്ങനെയെങ്കിലും വിഴിഞ്ഞം തുറമുഖ നിർമ്മാണം തടയണമെന്ന് ആരൊക്കെയാണ് നിർബന്ധം ?

72

Aravind Madhavan

ചൈന ശ്രീലങ്കയിൽ ഒരു വമ്പൻ തുറമുഖവും അതിനോട് അനുബന്ധിച്ചു ഒരു മെഗാ സിറ്റിയും കടൽ നികത്തി നിർമിക്കുന്ന കാര്യം അറിഞ്ഞു കാണുമല്ലോ.. എന്നാൽ നിങ്ങൾക്ക് അറിയാത്ത ഒരു കാര്യം, ചൈന ഈ തുറമുഖവും സിറ്റിയും നിർമിക്കുന്നത് പൂർണ്ണമായും ഇന്ത്യയെ ചൂഷണം ചെയ്തുകൊണ്ടാണ് എന്നതാണ്.എന്നു പറഞ്ഞാൽ ഒരു മദർ പോർട്ട് ഇല്ലാത്ത ഇന്ത്യയുടെ അവസ്ഥ പൂർണമായും മുതലെടുത്തുകൊണ്ടാണ്, അല്ലെങ്കിൽ ഇന്ത്യയുടെ കണ്ടയ്നർ ചരക്ക് കൈകാര്യം ചെയ്തുകൊണ്ടാണ്‌ ചൈന വളരാൻ പോകുന്നത് എന്നർത്ഥം.. അതുവഴി വർഷം തോറും ഏകദേശം 6000 കോടിയോളം ഇന്ത്യൻ രൂപയാണ് ചൈനയുടെയും ശ്രീലങ്കയുടെയും പോക്കറ്റിൽ എത്തുന്നത്. ചൈനയുടെ സഹായത്തോടെ 2008 ൽ തുടങ്ങിയ കൊളോമ്പോ പോർട്ട് വിപുലീകരണം ഒന്നാം ഘട്ടം 2012 ൽ പൂർത്തിയായി, ബാക്കി ഘട്ടങ്ങൾ ഇപ്പോഴും നിർമാണത്തിൽ ആണ്..വിഴിഞ്ഞം പദ്ധതിയുടെ 10 ഇരട്ടിയോളം വലിപ്പമുള്ള കൊളംബോ പോർട്ടിന്റെ മാസ്റ്റർപ്ലാൻ ചിത്രത്തിൽ കൊടുത്തിട്ടുണ്ട്. അങ്ങനെ ചൈനയും ശ്രീലങ്കയും ഇന്ത്യയുടെ ചരക്ക് ലക്ഷ്യമാക്കി തുറമുഖ നിർമ്മാണം നടത്തുമ്പോഴാണ് ഇടിത്തീ പോലെ 2015 ൽ വിഴിഞ്ഞം തുറമുഖ നിർമ്മാണം ആരംഭിക്കുന്നത്. വിഴിഞ്ഞം തുറമുഖം പൂർത്തിയായാൽ ഇന്ത്യയുടെ ചരക്ക് ഇന്ത്യക്ക് തന്നെ ട്രാൻഷിപ്പ് ചെയ്യാൻ സാധിക്കും, അതുവഴി വർഷം തോറും 6000 കോടിയോളം രൂപ മറ്റു രാജ്യങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കാനും ഇന്ത്യക്ക് സാധിക്കും.. വർഷം തോറും കിട്ടുന്ന ഈ 6000 കോടി രൂപ നഷ്ടമാകുന്നത് ചൈന സഹിക്കുമോ, ഇല്ല. അപ്പോൾ എന്ത് ചെയ്യണം.. എങ്ങനെയെങ്കിലും വിഴിഞ്ഞം തുറമുഖ നിർമ്മാണം തടയണം..അതാണ് ഒരേയൊരു പോംവഴി.

തുറമുഖ നിർമ്മാണം തടയാൻ ചൈന പഠിച്ച പണി പതിനെട്ടും നോക്കുകയാണ്. ഏറ്റവും ദുഃഖകരമായ വസ്തുത എന്നത്, ചൈനയുടെ കൂടെ അറിഞ്ഞോ അറിയാതെയോ നമ്മുടെ നാട്ടിലെ അപൂർവം ചിലരും നിൽക്കുന്നുണ്ട് എന്നുള്ളതാണ്. പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ അവർ കടൽക്ഷോഭത്തിന് കാരണം വിഴിഞ്ഞം ആണെന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നു. 2015 ഡിസംബറിന് മുൻപും ഇവിടെ കടൽക്ഷോഭം ഉണ്ടായിട്ടുണ്ട് എന്നു തെളിവുകൾ സഹിതം വ്യക്തമാണ്. വിഴിഞ്ഞം പണി നിർത്തിയാൽ കടൽക്ഷോഭം ഉണ്ടാകില്ല എന്നത് ഇവർക്ക് ഉറപ്പ് നൽകാനും പറ്റില്ല.. ഇവരുടെ ലക്ഷ്യം വിഴിഞ്ഞം തുറമുഖത്തെ തകർക്കുക്ക എന്നത് മാത്രമാണ്. അല്ലാതെ മത്സ്യത്തൊഴിലാളികളുടെ ക്ഷേമം അല്ല എന്ന് വ്യക്തം. ചെല്ലാനത്തും പൊന്നാനിയിലും കാസർകോടും ഒക്കെ ഇതിലും രൂക്ഷമായ കടൽക്ഷോഭം ഉണ്ടായിട്ടുണ്ട്.. അവിടൊക്കെ കടൽക്ഷോഭത്തിന് കാരണം മണ്സൂണും കാലാവസ്ഥാ വ്യതിയാനവും ആണെങ്കിൽ തിരുവനന്തപുരത്തു മാത്രം വിഴിഞ്ഞം പദ്ധതിയും ആണ്, അതാണ് ഇവരുടെ ലോജിക്. പാവപ്പെട്ട മൽസ്യത്തൊഴിലാളികൾ വിഴിഞ്ഞം പദ്ധതിയെ തകർക്കാൻ കൂട്ട് നിൽക്കും എന്നു നിങ്ങൾ കരുതണ്ട, എല്ലാ കാലവും അവർ ഇവിടെ മൽസ്യത്തൊഴിലാളികൾ മാത്രമായി ജീവിക്കും എന്നും വിചാരിക്കേണ്ട.. അവരുടെ മക്കൾക്കും മെച്ചപ്പെട്ട ജീവിത സാഹചര്യം വേണം, മെച്ചപ്പെട്ട ജോലി വേണം. സാമ്പത്തികം വേണം അതൊക്കെ തരാൻ നിലവിൽ വിഴിഞ്ഞം പദ്ധതിക്കു മാത്രമേ സാധിക്കുള്ളൂ

Vizhinjam port only by Oct 2020 - Kadapuram

**