Aravind Puthenveettil
ഇച്ചിരി കടന്ന കൈയാണെന്നു അറിയാം.. കുറച്ച് നേരത്തെയുള്ള വിലയിരുത്തൽ ആയിപ്പോയില്ലേ എന്നും തോന്നാം..പക്ഷെ തോന്നിയത് അങ്ങ് പറഞ്ഞു വെയ്ക്കാമല്ലോ.മലയാള ഫിലിം ഇൻഡസ്ട്രിയിൽ ക്രൈം ത്രില്ലെർ മേഖലയിൽ ജീത്തു ജോസഫ് ന് ഒരു ഇരുത്തം വന്ന എതിരാളി ഉണ്ടായിരിക്കുന്നു .അഭിനവ് സുന്ദർ നായ്ക്.. മുകുന്ദനുണ്ണി അസോസിയേറ്റ്സ് ന്റെ സംവിധായകൻ .ഒരു തുടക്കകാരൻ എന്ന പതർച്ച ഒന്നുമില്ലാതെ സമൂഹത്തിൽ നടക്കുന്ന ഒരു വിഷയത്തെ കൃത്യമായി പഠിച്ച്, മനുഷ്യ മനസുകളിൽ കൂടി സഞ്ചരിച്ചു പുള്ളി കൃത്യമായി അത് എക്സിക്യൂട്ട് ചെയ്തു എന്നുള്ളതാണ് പോയിന്റ് .
മനുഷ്യരിൽ എല്ലാരും നന്മയുടെ എന്തെങ്കിലും അംശം ഉണ്ടാകുമെന്നും, നന്മ ഉള്ളവരെ വിജയിക്കാറുള്ളു എന്നൊക്കെ ഉള്ള പതിവ് ക്ളീഷേ narration ൽ നിന്നു വ്യത്യസ്തമായി ലോകത്ത് ഇങ്ങനൊക്കെ നടത്തി ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നവർ ഉണ്ടെന്ന് സിനിമ പറഞ്ഞു വെയ്ക്കുന്നു.എനിക്ക് പരിചയമുള്ള ഒന്ന് രണ്ട് പേര് ആദ്യ സിനിമ എടുത്തപ്പോൾ അവര് തെരെഞ്ഞെടുത്ത സബ്ജക്റ്റ് എല്ലാം ” നന്മയുടെ പാത ” items ആയിരുന്നു..
നന്മ മാത്രം ചൊരിയുന്ന കൊറേ ആൾകാർ, നായകനും നന്മയോട് നന്മ, അവസാനം ഇതുകണ്ട പ്രകൃതിയും നന്മ ചൊരിഞ്ഞു കൊണ്ട് അവസാനിക്കുന്ന ബഹു ക്ളീഷേ ഐറ്റംസ്.
ത്രെഡ് കേട്ട ഉടനെ എനിക്ക് തോന്നിയത് ഇവരൊന്നും നെഗറ്റിവ് ഷെയ്ഡ് ഉള്ള ആളുകളെ കണ്ടിട്ടില്ലേ എന്നാണ്.എന്റെ ആ ചിന്തയ്ക്കു ഉള്ള ഉത്തരമാണ് അഭിനവ് തന്നത്.കേരളത്തിൽ നടക്കുന്ന അല്ലെങ്കിൽ ഇന്ത്യയിൽ നടക്കുന്ന സമാനമായ ആക്സിഡന്റ് ക്ലൈം കേസിൽ ഉള്ള വിഷയങ്ങൾ നേരിട്ട് തന്നെ അനുഭവസ്ഥൻ ആയതിനാൽ സിനിമയിൽ പറഞ്ഞത് ഒക്കെ ഏറക്കുറെ സത്യസന്ധമായി തോന്നി..
നമുക്ക് ചുറ്റും നമ്മൾ അറിഞ്ഞോ അറിയാതെയോ ഇത് എന്നും നടന്നു കൊണ്ടിരിക്കുന്ന ഒരു വിഷയം ആയതിനാൽ സിനിമയിൽ പറയുന്ന കാര്യങ്ങൾ ഒന്ന് മനസിലാക്കി ഇരിക്കുന്നത് നല്ലതാണ്.മനുഷ്യർക്ക് നന്മ വശം മാത്രമല്ല ഉള്ളതന്നും സാഹചര്യം അനുസരിച്ചു നന്മയും തിന്മയും ഒരേ ആളിൽ തന്നെ മാറിയും തിരിഞ്ഞും വരും, ഏറിയും കുറഞ്ഞും ഇരിക്കും, അതിന് gender വ്യത്യാസം പോലും ഇല്ലെന്നും ഒക്കെ മനസിലാക്കുന്ന ഒരു യങ് ബ്ലഡിന്റെ ഫിലിം കണ്ടതിന്റെ ആത്മ സംതൃപ്തി ഉണ്ട്.. അതേ പോലെ തന്നെയാണ് ക്രൈം ചെയ്യുന്ന ടെന്റന്സിയും..Expecting more from അഭിനവ് സുന്ദർ നായിക്..
ജീത്തു ജോസഫ് ന്റെ കുത്തക ആയ മനുഷ്യരുടെ ഗ്രേ ഷെയ്ഡിലേക്ക് കടന്നു ചെല്ലാനും, ക്രൈമിന്റെ പുതിയ തലങ്ങളിൽ ആറാടാനും, ഒരു നല്ല മത്സരാർത്ഥി ആകാനും സാധിക്കട്ടെ…ജീത്തു ..ഇതാണ് ഞങ്ങൾ എടുത്ത വെയ്ക്കുന്ന ഫിലിം മേക്കർ..ചെക്ക്… ♟️