മരിച്ചു മണ്ണടിഞ്ഞിട്ട് പോലും ജോർജ്കുട്ടിക്ക് എതിരെ നിൽക്കുന്ന ശക്തനായ വില്ലൻ

102

Aravindhan Gopalakrishnan

ദൃശ്യം ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും നമ്മൾ ജോർജ്കുട്ടിയുടെ അതിബുദ്ധിയെ കുറിച്ചും സ്വന്തം കുടുംബത്തെ രക്ഷിക്കാൻ വേണ്ടി ഏതറ്റവും പോകാനുള്ള അദ്ദേഹത്തിന്റെ കുടുംബസ്നേഹത്തെ കുറിച്ചും പ്രശംസിക്കുമ്പോഴും നമ്മൾ മറന്നു പോയ ഒരു കാര്യമുണ്ട്. ഈ രണ്ട് ചിത്രത്തിന്റെ കഥ മുന്നോട്ട് നീക്കുന്നത് ഒരൊറ്റ കഥാപാത്രം മാത്രം ആണ് തന്റെ ഒരു ദുർപ്രവർത്തി കാരണം കൊല്ലപ്പെടുന്ന വരുൺ പ്രഭാകർ എന്ന ആ ചെറുപ്പക്കാരൻ. ആ കഥാപാത്രം ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഈ രണ്ട് ഭാഗങ്ങളും ഇനി വരാനിരിക്കുന്ന മൂന്നാം ഭാഗവും തികച്ചും ശൂന്യം മാത്രം. ആദ്യ ഭാഗത്തു ഇടവേളക്ക് മുൻപ് വെറും 10 minute ദൈർഘ്യമുള്ള screenspace ഇൽ ജീവനോടെ വന്നിട്ട് പിന്നീട് ഇടവേളക്ക് ശേഷവും രണ്ടാം ഭാഗവും കൊണ്ട് പോകുന്ന ഏക കഥാപാത്രം വരുന്നിന്റെതാണ്. ഒന്ന് ചിന്തിച്ചു നോക്കിയാൽ ഈ ഒരു കഥാപാത്രം അല്ലെ ശരിക്കും ഈ കഥയിലെ നായകൻ. പക്ഷെ മറ്റൊന്ന് ചിന്തിച്ചാൽ എല്ലാ നായകന്മാർക്കും തന്റെ ഹീറോയിസം തെളിയിക്കാൻ ഒരു ശക്തനായ വില്ലൻ ആവിശ്യമുണ്ട് അങ്ങനെ നോക്കുമ്പോൾ തന്റെ അസാന്നിധ്യത്തിലും മരിച്ചു മണ്ണടിഞ്ഞിട്ട് പോലും ജോർജ്കുട്ടിക്ക് എതിരെ നിൽക്കുന്ന വരുൺ ശക്തനായ വില്ലൻ തന്നെയാണ് വരുൺ പ്രഭാകർ. ഈ നിമിഷത്തിൽ ആ കഥപാത്രത്തെ സ്മരിക്കാതെ ഇരിക്കാൻ പറ്റില്ല