തമിഴ് സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അർച്ചന. താരം തിളങ്ങിയിട്ടുള്ളത് മുഴുവൻ നെഗറ്റീവ് വേഷങ്ങളിലാണ്. കുറച്ചു ചിത്രങ്ങളിലും തന്റേതായ കഴിവ് തെളിയിക്കാൻ അര്‍ച്ചനക്ക് സാധിച്ചിട്ടുണ്ട്. അർച്ചന മാരിയപ്പൻ തന്റെ മോശം അനുഭവത്തെക്കുറിച്ച് ഇപ്പോൾ തുറന്നു പറയുന്നു . സീരിയൽ മേഖലയിൽ ശ്രദ്ധേയയായി നടിക്ക് കാസ്റ്റിംഗ് കൗച് അനുഭവം ഉണ്ടായത് സിനിമ മേഖലയിൽ നിന്നാണ്.

ഒരു സംവിധായകനിൽ നിന്നാണ് ഈ ഒരു മോശം അനുഭവവും നടിക്ക് ഉണ്ടാകുന്നത് വലിയൊരു സംവിധായകനാണ് എന്നും പേര് പറയുന്നില്ല എന്നും നടി പറയുന്നു. ആ സംവിധായകന്റെ അടുത്ത് ഒരു സിനിമയ്ക്ക് വേണ്ടി ഓഡിഷന് പോയതാണ്. തനിക്ക് നഴ്സിന്റെ വേഷമാണ് ചിത്രത്തിൽ നൽകാൻ ഉദ്ദേശിക്കുന്നത് എന്ന് അയാൾ പറഞ്ഞു. ഒരു നേഴ്സിന്റെ വേഷത്തിൽ ആയിരിക്കും സിനിമയിൽ താൻ പ്രത്യക്ഷപ്പെടുന്നത് എന്ന് പറഞ്ഞു.

ഷൂട്ടിംഗ് ഒരാഴ്ച ഉണ്ടാകുമെന്നും അറിയിച്ചു. അതിനുശേഷം അസിസ്റ്റന്റ് ഡയറക്ടർമാരെ എല്ലാം പുറത്തേക്ക് അയച്ചു. ശേഷം എന്നോട് അയാൾ പറഞ്ഞത് തന്റെ പാന്റ് കാൽമുട്ടോളം ഉയർത്താനാണ്. അപ്പോൾ ധരിച്ചിരുന്നത് ഒരു സൽവാർ ആയിരുന്നു. എന്തിനാണ് എന്ന് ചോദിച്ചപ്പോൾ ഒരു നഴ്സിന്റെ വേഷത്തിൽ എങ്ങനെ ഉണ്ടാകുമെന്ന് അറിയാനാണ് എന്ന് പറഞ്ഞു.

അത്രയും പൊക്കിയതിനു ശേഷം വീണ്ടും ഉയർത്താൻ അയാൾ പറഞ്ഞു. അപ്പോഴാണ് അയാൾക്ക് മറ്റെന്തോ ദുരുദ്ദേശമുണ്ട് എന്ന് എനിക്ക് മനസ്സിലായത്. അയാൾ ഒരു വലിയ സംവിധായകൻ ആണ്. അതിനാൽ അപ്പോൾ അയാളോട് തർക്കിച്ചു നിൽക്കുന്നത് മണ്ടത്തരമാണ് എന്ന് എനിക്ക് തോന്നി.നാളെ വന്ന് കോസ്റ്റും ധരിക്കാമെന്ന് പറഞ്ഞ് താൻ അവിടെ നിന്നും ഇറങ്ങി. ശേഷം താൻ അവിടെ നിന്നും ഓടുകയായിരുന്നു അർച്ചന പറയുന്നു. സിനിമ രംഗത്ത് നിന്നും പലപ്പോഴും ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും അർച്ചന പറയുന്നു.

You May Also Like

‘കള്ളന്മാരുടെ വീട്’ മലമ്പുഴയിൽ

‘കള്ളന്മാരുടെ വീട്’ മലമ്പുഴയിൽ പ്രശസ്ത നടൻ ബിജുക്കുട്ടൻ,പുതുമുഖ നായകന്മാരായ രാജേഷ് ആചാരി, സുധീഷ് ചെമ്പകശ്ശേരി, ആനന്ദ്…

പട്ടാപ്പകൽ’ സെക്കന്റ് ലുക്ക്‌ പോസ്റ്ററെത്തി; വരുന്നത് കോമഡി എന്‍റർടെയിനർ

പട്ടാപ്പകൽ’ സെക്കന്റ് ലുക്ക്‌ പോസ്റ്ററെത്തി; വരുന്നത് കോമഡി എന്‍റർടെയിനർ കൃഷ്‌ണ ശങ്കർ, സുധി കോപ്പ, കിച്ചു…

ടോളിവുഡ് മികച്ച 10 ബിസിനസ്സ് സിനിമകൾ, പ്രഭാസിന്റെ വ്യക്തമായ ആധിപത്യം

ഒരു കാലത്ത് ടോളിവുഡ് സിനിമകളുടെ ബിസിനസ് 100 കോടി കടക്കുന്നത് അത്ഭുതമായിരുന്നു., എന്നാൽ വളരുന്ന ടോളിവുഡ്…

‘അങ്ങനെ… ഉണ്ണിക്കുട്ടനും സിനിമാക്കാരനായി’

അങ്ങനെ ഉണ്ണിക്കുട്ടനും സിനിമാക്കാരനായി വാഴൂർ ജോസ്. ഷിബു ഉദയൻ- സംവിധായകൻ അഹമ്മദ് സിദ്ദിഖ്- നായകൻ സിനിമക്കുളളിലെ…