വിദേശ കോടതി വിധികൾ ഇന്ത്യയിൽ ബാധകമാണോ? നടപ്പിലാക്കാൻ സാധിക്കുമോ ?

അറിവ് തേടുന്ന പാവം പ്രവാസി

കോടതിയിൽ കേസുകൾ ഫയൽ ചെയ്യു മ്പോൾ ശ്രദ്ദിക്കേണ്ട അടിസ്ഥാന വിഷയമാണ് പ്രസ്തുത കോടതിടെ അധികാരപരിധി (jurisdiction) സംബന്ധിച്ച കാര്യം.കോടതിയുടെ അധികാരപരിധിയിൽപെടുന്ന വിധികൾക്കു മാത്രമേ നിയമ സാധുത ഉണ്ടായിരിക്കയുള്ളു.ഈയിടെ വന്ന ഒരു വാർത്തയാണ് യുഎഇ കോടതി വിധികള്‍ ഇനി ഇന്ത്യയിലെ കോടതികള്‍ മുഖേന നടപ്പാക്കാം. അതായതു യുഎഇകോടതി ഉത്തരവ് (സിവിൽ, കൊമേഴ്സ്യൽ കാര്യങ്ങളിൽ) ഇന്ത്യയിൽ നടപ്പിലാക്കുന്നത് സംബന്ധിച്ചു ഇന്ത്യയും യുഎഇ ആയി ഒരു ധാരണയിൽ എത്തി. ഇതിൽ ഇന്ത്യയുടെ നിയമനീതിന്യായ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി എന്നതാണ് വാർത്ത. (കരാർ പ്രകാരമുള്ള നടപടിക്രമങ്ങൾ 2000ൽ തന്നെ യുഎഇയിൽ പൂർത്തിയാക്കിയി രുന്നു.)വിദേശ കോടതി വിധികൾ ഇന്ത്യയിൽ നടപ്പിലാക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ നിയമത്തിൽ പറയുന്നത് ഇപ്രകാരം ആണ്.

ഇന്ത്യയിലെ സിവില്‍ നടപടിക്രമങ്ങളിലെ സെക്ഷന്‍ 44 എ പ്രകാരമാണ് വിദേശ കോടതി വിധി നടപ്പിലാക്കാന്‍ അപേക്ഷ സമർ പ്പിക്കേണ്ടത്. എന്നാല്‍ ഇത്തരം അപേക്ഷകൾ കോടതികള്‍ പരിഗണിക്കണമെങ്കിൽ ഇന്ത്യന്‍ സിവില്‍ നടപടിക്രമത്തിലെ സെക്ഷന്‍ 13 അനുസരിച്ച് 6 വ്യവസ്ഥകള്‍ പാലിച്ചിരിക്കണം.

ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണപ്രകാരം അധികാരമുള്ള കോടതികളുടെ വിധിയായി രിക്കണം.വിദേശത്തെ കോടതി വിധി രണ്ടു കൂട്ടരുടെയും(അതായത് വാദിയുടേയും പ്രതിയുടേയും) വാദം കേട്ട ശേഷം വിധിക്കപ്പെട്ട വയായിരിക്കണം. ഈ വ്യവസ്ഥ ഏറ്റവും പ്രധാനപ്പെട്ടതുമാണ്.

സ്വാഭാവിക നീതിയെ ഇല്ലാതാക്കുന്ന തരത്തിലുള്ള വിധികളാകാൻ പാടില്ല.

കൃത്രിമരേഖ ചമച്ചോ, കോടതിയെ തെറ്റിദ്ധരിപ്പിച്ചോ നേടിയെടുത്ത വിധിയാകരുത്.

സ്വകാര്യരാജ്യാന്തര നിയമ തത്വങ്ങൾ അനുസരിച്ചുള്ള വിധിയായിരിക്കണം.

ഇന്ത്യയിൽ നിലവിലുള്ള നിയമങ്ങളെ ലംഘിച്ചുകൊണ്ടുള്ള വിധികളായിരിക്കരുത്.

You May Also Like

‘ജയ് ഭീം ‘ ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ്, സംഭവബഹുലമായ ആ കഥ വായിക്കാം

ജ്ഞാനവേൽ സംവിധാനം ചെയ്തു സൂര്യ അഭിനയിച്ച ജയ് ഭീം എന്ന സിനിമ വളരെ ശക്തമായ പ്രമേയത്തെയാണ്…

സര്‍ക്കാര്‍ ജീവനക്കാരെ നമ്മള്‍ ചുമക്കേണ്ടതുണ്ടോ? പൗരന്‍ അറിയേണ്ട വസ്തുതകള്‍

നമ്മുടെ നാടിനു ചില എഴുതപ്പെടാത്ത നിയമങ്ങളുണ്ട്. റോഡ് വേണം – ടോള്‍ പാടില്ല. സ്വകാര്യ കുത്തകമുതലാളിയെ അടുപ്പിക്കരുത് – എല്ലാം സര്ക്കാര്‍ ചെയ്യണം. നികുതി കൂട്ടരുത് – ക്ഷേമ പദ്ധതികള്‍ വ്യാപിപ്പിക്കണം. റോഡ് വീതി കൂട്ടണം – എന്‍റെ സ്ഥലം എടുക്കാന്‍ പാടില്ല.

വിമാനത്തിനുള്ളിൽ നാം എന്തൊക്കെ മര്യാദകൾ പാലിച്ചില്ലെങ്കിൽ പണികിട്ടും ?

വിമാനത്തിനുള്ളിലെ മര്യാദകൾ Js Adoor വിമാനത്തിലാണ് ജീവിതത്തിലെ ചിലവഴിച്ചത്. അതു കൊണ്ട് തന്നെ നിയമങ്ങൾ അറിയാം.…

കേരളത്തിൽ വനംവകുപ്പ് പിടിച്ചെടുക്കുന്ന ആനക്കൊമ്പുകൾ എന്തു ചെയ്യും ?

രാജ്യാന്തര നിയമങ്ങൾ കർക്കശമാണ്. ആനക്കൊമ്പുകൾ കൊണ്ട് ഒരു പ്രയോജനവും ലഭിക്കില്ല. പറഞ്ഞു പരത്തുന്ന മൂല്യം പണമായി മാറ്റാൻ കഴിയില്ല. കലാപരമായ ആവശ്യങ്ങൾക്കും കലാകാരന്മാരെ സംരക്ഷിക്കാനും വേണ്ടിയാണെങ്കിൽ അതിന് മറ്റു വഴികൾ കണ്ടെത്തണം.