നമ്മുടെ റോഡുകൾ ടാർ റോഡ് ആണോ ?

അറിവ് തേടുന്ന പാവം പ്രവാസി

അല്ല എന്നതാണ് സത്യം. പണ്ട് കാലത്ത് കൽക്കരി ഉപയോഗിച്ചുകൊണ്ടിരുന്ന കാലത്ത്, കൽക്കരിയുടെ ഉപോൽപ്പന്നം ആയി ലഭിച്ചു കൊണ്ടിരുന്ന സാധനം ആയിരുന്നു ടാർ. കൽക്കരി ഉപയോഗിച്ച് തുടങ്ങി വർഷങ്ങൾക്കു ശേഷമാണ് റോഡിനായി ടാർ ഉപയോഗിച്ചു തുടങ്ങിയത്. ആദ്യകാലത്ത് ടാർ വെറുതെ കൊണ്ടുപോയി കളയുകയായിരുന്നു പതിവ്. പിന്നീട് ടാർ ഉപയോഗിച്ച് പരീക്ഷണം നടത്തിയപ്പോൾ അത് ഉപയോഗിച്ച് റോഡ് ഉണ്ടാക്കിയാൽ കൂടുതൽ കാലം നിലനിൽക്കും എന്ന് കണ്ടുപിടിച്ചു.പിന്നീട് ടാർ റോഡ് ഹിറ്റാവുകയും വെറുതെ കളഞ്ഞു കൊണ്ടിരുന്ന ടാറ് കൽക്കരിയേക്കാൾ വിലകൊടുത്ത് വാങ്ങാൻ തുടങ്ങുകയും ചെയ്തു.അങ്ങനെ ടാർ കൊണ്ടുള്ള റോഡ് എന്നർത്ഥത്തിൽ റോഡുകൾ ടാർ റോഡ് എന്ന് വിളിക്കാൻ തുടങ്ങി.

എന്നാൽ വർഷങ്ങൾ കഴിഞ്ഞപ്പോൾ റോഡ് പാകാൻ ടാർ ഉപയോഗിക്കുന്നതുകൊണ്ട് പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുന്നതായി കണ്ടുപിടിച്ചു..അതോടെ ടാറിന്റെ ഉപയോഗ ത്തിന് നിയന്ത്രണം വരുത്താൻ തുടങ്ങി. അതോടെ റോഡ് നിർമ്മാണം നടക്കാതെ ആയി. ആ കാലത്തായിരുന്നു പെട്രോൾ കൽക്കരിക്ക് പകരം ഉപയോഗിച്ചുതുടങ്ങിയത്. പെട്രോളിയത്തിന്റെ ഉപോൽപ്പന്നം ആയ ബിറ്റുമിനു ടാറിന്റെ അതേ സ്വഭാവം ആണെന്ന് കണ്ടു പിടിച്ചപ്പോൾ ടാറിന് പകരം ബിറ്റ്മിൻ ഉപയോഗിച്ചുതുടങ്ങി. ആ റോഡുകളെ ബിറ്റ്മിൻ റോഡുകൾ എന്ന് വിളിക്കാൻ തുടങ്ങി. ടാറിനും ,ബിറ്റുമിനും ഒരേ നിറം ആയതിനാലും, ഒരേ സ്വഭാവം ആയതിനാലും വ്യത്യാസം ആൾക്കാർക്ക് മനസ്സിലാകാതെ വരികയും ബിറ്റുമിൻ റോഡിന് സാധാരണക്കാർ ടാർ റോഡ് എന്ന് തന്നെ വിളിക്കുകയും ചെയ്തു .അത് ഇപ്പോഴും പിന്തുടരുന്നു.

You May Also Like

പോലീസിനെ സഹായിക്കുന്ന ആൽഗ

കുളത്തിലോ മറ്റോ ഒരു ശവശരീരം കണ്ടുകിട്ടിയാല്‍ പോലീസിന്റെ മുന്നില്‍ ഉള്ള ഒരു പ്രധാന ചോദ്യം ആണ് ഇയാള്‍ മുങ്ങി മരിച്ചതാണോ, അതോ മരിച്ചതിന് ശേഷം ശവശരീരം കുളത്തില്‍ ഇട്ടതാണോ എന്നത്

എന്തുകൊണ്ടാണ് വെടിയുണ്ടകൾക്ക് ബുള്ളറ്റ് പ്രൂഫ് പടച്ചട്ടകളെ ഭേദിക്കാൻ സാധിക്കാത്തത് ?

എന്താണ് ബുള്ളറ്റ്പ്രൂഫ്‌ പടച്ചട്ടകള്‍ ? അറിവ് തേടുന്ന പാവം പ്രവാസി വെടിയുണ്ടകളും , മറ്റു ചീറിപ്പായുന്ന…

രണ്ടാംലോകമഹായുദ്ധത്തിൽ തകർന്നടിഞ്ഞ ജപ്പാൻ ബുള്ളറ്റ് ട്രെയിൻ നിർമ്മിച്ച കഥ

ജപ്പാൻ ബുള്ളറ്റ് ട്രെയിൻ നിർമ്മിച്ച കഥ എഴുതിയത് : Yasir കടപ്പാട് : ചരിത്രാന്വേഷികൾ രണ്ടാം…

കേരളത്തില്‍‌ ഇന്നും രാജഭരണം നിലവിലുണ്ട്…എവിടെയെന്നോ ?

കേരളത്തില്‍‌ ഇന്നും രാജഭരണം നിലവിലുണ്ട്…എവിടെയെന്നോ? അറിവ് തേടുന്ന പാവം പ്രവാസി ????ഇന്ത്യയില്‍ നിലവില്‍ രണ്ട് ആദിവാസി…