ഈ ലോകത്ത് നമ്മള്‍ ഒറ്റയ്ക്കാണോ? ഈ ചോദ്യത്തിന് ശാസ്ത്രം ഉത്തരം തേടാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. അന്യഗ്രഹ ജീവികളെ പറ്റി പല കഥകളും ഉണ്ടെങ്കിലും അതിന്‍റെ നില നില്‍പ്പ് ഇന്നേ വരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ഉത്തരം ഏലിയന്‍ എന്ന് മാത്രം വരുന്ന ചില തെളിവുകള്‍ക്ക് പിറകെയാണ് ശാസ്ത്രം. എവിടെയെങ്കിലും അന്യഗ്രഹജീവികല്‍ ഉണ്ടാവും എന്ന് അവര്‍ പ്രതീക്ഷിക്കുന്നു. ഏലിയന്‍ നിലനില്‍പ്പിനെ സംബദ്ധിച്ച പ്രധാന തെളിവുകളില്‍ ചിലത് ഇതാ.
1. WOW സിഗ്നല്‍
1977 ഓഗസ്റ്റ് 15 ല്‍ ഓഹിയോ സ്റ്റേറ്റ് യുനിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞന്‍ ജെറി എഹ്മന്‍, അവരുടെ റേഡിയോ ടെലെസ്കോപ് പ്രിന്റില്‍ വളരെ അസാധാരണമായ ഒരു റേഡിയോ സിഗ്നല്‍ രേഖപ്പെടുത്തിയതായി ശ്രദ്ധിച്ചു. കൃത്യം 72 സെക്കന്‍ഡുകള്‍ അത് നീണ്ടു. ആ സിഗ്നല്‍ പരിശോധിച്ചപ്പോള്‍ അത് പ്രപഞ്ചത്തിന്റെ ഏതോ വിദൂരതയില്‍ നിന്ന് വന്നതാണ് എന്ന് മനസ്സിലാക്കാന്‍ സാധിച്ചു. വിദൂരപ്രപഞ്ചത്തില്‍നിന്ന് ഭൂമിയിലേക്കെത്തുന്ന ആദ്യ സിഗ്നല്‍!. സന്തോഷാധിക്യം കൊണ്ട് ജെറി ആ പ്രിന്‍റ് പേപ്പറില്‍ Wow എന്ന് അടയാളപ്പെടുത്തി. പിന്നീട് ഈ സിഗ്നല്‍ wow സിഗ്നല്‍ എന്ന് അറിയപ്പെട്ടു. വ്യാപകമായ അന്വേഷണം അതിനെ തുടര്‍ന്ന് നടന്നെങ്കിലും ടെലെസ്കോപിന്‍റെ പരിമിതി കാരണം ഏറെ മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല. എങ്കിലും അനഗ്രഹജീവികളുടെ നിലനില്‍പ്പിനെ ന്യായീകരിക്കാന്‍ തക്ക പ്രാപ്തിയുള്ള തെളിവാണ് Wow സിഗ്നല്‍.
2. ഡ്രാകെ സമവാക്യം
ഒരു ഗാലക്സിയിൽ ജീവൻ ഉണ്ടാവാൻ സാദ്ധ്യതയുള്ള ഗ്രഹങ്ങളുള്ള നക്ഷത്രയൂഥങ്ങളുടെ എണ്ണം കണക്കാക്കുവാൻ കാലിഫോര്‍ണിയ യൂണിവേര്‍സിറ്റിയിലെ അസ്ട്രോണമി പ്രൊഫസര്‍ ആയ ഫ്രാങ്ക് ഡ്രേക്ക് വികസിപ്പിച്ചെടുത്ത ലളിതമായ ഒരു സമവാക്യം ആണ് ഡ്രേക്ക് സമവാക്യം എന്ന് അറിയപ്പെടുന്നത്.
N= R* fp ne fl fi fc L
ഈ സമവാക്യത്തിലെ വിവിധ ഗണങ്ങളുടെ വിശദീകരണം താഴെ പറയുന്ന വിധമാണു.
N = ഒരു ഗാലക്സിയില്‍ ജീവനുണ്ടാവാന്‍ സാദ്ധ്യതയുള്ള ഗ്രഹങ്ങളുടെ എണ്ണം.
R* = ഗാലക്സിയില്‍ പുതുനക്ഷത്രങ്ങള്‍ പിറക്കുന്നതിന്റെ തോത്. (പ്രതിവര്‍ഷത്തില്‍ എത്ര നക്ഷത്രം എന്ന തോതില്‍)
fp = ഗ്രഹങ്ങള്ള നക്ഷത്രങ്ങളുടെ ശതമാനം
ne = ഒരു നക്ഷത്രത്തില്‍, ഭൂമിയെപോലെ ജീവന്‍ നിലനിര്‍ത്താന്‍ സാഹചര്യം ഉള്ള ഗ്രഹങ്ങളുടെ ശരാശരി എണ്ണം
fl = ജീവന്‍ നിലനിര്‍ത്താന്‍ സാഹചര്യമുള്ള ഗ്രഹങ്ങളില്‍ ജീവന്‍ ഉടലെടുത്തതിന്റെ ശതമാനം
fi = ജീവന്‍ നിലനിര്‍ത്താന്‍ സാഹചര്യമുള്ള ഗ്രഹങ്ങളില്‍ ബൌദ്ധികമായി പരിണമിച്ച ജീവികളുള്ള ഗ്രഹങ്ങളുടെ ശതമാനം
fc = ജീവന്‍ നിലനിര്‍ത്താന്‍ സാഹചര്യം ഉള്ള ഗ്രഹങ്ങളില്‍ ബൌദ്ധികമായി പരിണമിക്കുകയും മറ്റൊരു ഗ്രഹവുമായി ആശയവിനിമയം നടത്താന്‍ ആവശ്യമായ സാങ്കേതികവളര്‍ച്ച കൈവരിക്കുകയും ചെയ്ത ഗ്രഹങ്ങളുടെ എണ്ണം
L = മറ്റൊരു ഗ്രഹവുമായി ആശയവിനിമയം നടത്താന്‍ ആവശ്യമായ സാങ്കേതികവളര്‍ച്ച കൈവരിക്കുകയും ആ ആശയം വിനിമയം നിലനിക്ക്കുകയും ചെയ്യുന്ന പരമാവധി ദൈര്‍ഘ്യം(വര്‍ഷത്തില്‍)
3.നസ്കാ ലൈന്‍സ്
ഏലിയന്‍ നിലനില്‍പ്പിന് ചൂണ്ടിക്കാണിക്കാവുന്ന ഏറ്റവും വലിയ തെളിവാണ് പെറുവിലെ നാസ്കാ മരുഭൂമിയിലെ ‘നാസ്കാ ലൈന്‍സ്’ എന്ന് അറിയപ്പെടുന്ന സൃഷ്ടികള്‍. മരുഭൂമിയില്‍ കിലോമീറ്ററുകള്‍ നീളമുള്ള പല രൂപത്തിലുള്ള ചിത്രങ്ങള്‍ ആണ് നാസ്കാ ലൈന്‍സ്. ചിലന്തി, പക്ഷികള്‍, പട്ടി തുടങ്ങിയവയോട് സമാനമായ ചിത്രങ്ങള്‍ നാസ്കാ ലൈന്‍സില്‍ ഉണ്ട്. BC300 നും 700 ഇടയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഈ ചിത്രങ്ങള്‍ മനുഷ്യ നിര്‍മ്മിതം അല്ല എന്ന് ഉറപ്പാണ്. മാത്രമല്ല ഈ ചിത്രങ്ങള്‍ ഒരു വിമാനത്തില്‍ നിന്നോ അല്ലെങ്കില്‍ അതിനേക്കാള്‍ ഉയരത്തില്‍ നിന്നോ മാത്രമേ കാണാന്‍ സാധിക്കൂ എന്നതിനാല്‍ അവ ഏലിയന്‍ വാഹനങ്ങളുടെ ലാന്‍ഡിംഗ് മാര്‍ക്ക് ആണോ എന്ന് സംശയിക്കുന്നു.
4.ബര്‍മുഡ ത്രികോണം
1945 ഡിസംബര്‍ 3 നു അമേരിക്കയുടെ ബോംബര്‍ വിമാനം Flight 19 അതിലെ 13 ജീവനക്കാരുമായി ബര്‍മുഡ ട്രിയങ്കിളില്‍ അപ്രത്യക്ഷമായതോടെയാണ് ബര്‍മുഡ ട്രിയങ്കള്‍ ലോകം ശ്രദ്ധിച്ചു തുടങ്ങിയത്. Flight 19 നു ശേഷം നിരവധി വിമാനങ്ങളും കപ്പലുകളും ബര്‍മുഡ ട്രിയങ്കിളില് അകപ്പെട്ടു, അവയില്‍ മിക്കതും തിരിച്ചു വരികയോ, അവശിഷ്ടം കണ്ടെടുക്കപ്പെടുകയോ ചെയ്തിട്ടില്ല. ബര്‍മുഡ ട്രിയങ്കിളില്‍ നിന്ന് കഷ്ട്ടിച്ചു രക്ഷപ്പെട്ടവര്‍ പറഞ്ഞ പ്രകാരം, അതില്‍ അകപ്പെട്ടാല്‍ വടക്ക് നോക്കി യന്ത്രവും മറ്റു ഉപകരണങ്ങളും പ്രവര്‍ത്തന രഹിതമാവുകയും, കടലിന്‍റെ ആഴങ്ങളിലേക്ക് വാഹനം ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നു. ബര്‍മുഡ ട്രിയങ്കിള്‍ ഒരു ഏലിയന്‍ ഗേറ്റ് വേ ആണെന്ന് ശാസ്ത്ര ലോകം സംശയിക്കുന്നു.
5. റോസ് വെല്‍ അപകടം
1947 ജൂണ്‍ 25 നു, കെന്നത്ത് അര്‍നോള്‍ഡ് എന്നാ പൈലെറ്റ് തളികയ്ക്ക് സമാനമായ വസ്തുക്കളെ ആകാശത്ത് കണ്ടു എന്ന് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അതിനെ പറക്കും തളിക(Flying Saucer) എന്ന് വിശേഷിപ്പിച്ചു.
1947 ജൂലൈ 2 നു ബ്രസേല്‍ എന്ന കര്‍ഷകന്‍ അപരിചിതമായ ഒരു വസ്തു വനത്തില്‍ തകര്‍ന്നു കിടക്കുന്നത് കണ്ടു എന്ന് റിപ്പോര്‍ട്ട് ചെയ്തു, അത് പറക്കും തളികയാണെന്ന് അദ്ധേഹത്തിനു സംശയം ഉണ്ടായിടുന്നു. ഉടന്‍ തന്നെ റോസ് വെല്‍ ആര്‍മി അതെ കുറിച്ച് അന്വേഷണം ആരംഭിച്ചു. ജൂലൈ 8 നു പറക്കും തളികയെ കുറിച്ചുള്ള വാര്‍ത്ത എല്ലാ പ്രമുഖ പത്രങ്ങളിലും വന്നു എങ്കിലും പിന്നീട് അതേ കുറിച്ച് കൂടുതല്‍ വിവരം ഉണ്ടായില്ല. അമേരിക്ക ഈ പറക്കും തളിക രഹസ്യമായി ഏറ്റെടുത്തു ഏരിയ 51 എന്ന രഹസ്യ പരീക്ഷണ ശാലയില്‍ വെച്ച് പഠനം നടത്തുകയാണ് എന്ന് ആരോപണം ഇന്നും ശക്തമാണ്.
കട:
www.apod.nasa.gov/apod/ap980917.html
www.spacemath.gsfc.nasa.gov/weekly/2page18.pdf
www.nasa.gov