*ഉത്തർ പ്രദേശിലെ മധുരയിൽ പോയിട്ടുണ്ടൊ* ?
ഭഗവാൻ കൃഷ്ണന്റെ ജന്മസ്ഥലമാണു മധുര , നൂറുകണക്കിന് ക്ഷേത്രങ്ങൾ നിറഞ്ഞ നഗരം . എല്ലാ ക്ഷേത്രങ്ങളിലും സമീപത്തും *പതിനായിരക്കണക്കിന്‌ വൃദ്ധ സ്ത്രീകളെ കാണാം , ഭിക്ഷതെണ്ടി ജീവിക്കുന്നവർ . കൃഷ്ണന്റെ കാമുകിയായ രാധ എന്ന വിശ്വാസത്തിന്റെ ചുവട്‌ പിടിച്ച്‌ , ഉറ്റവരും ഉടയവരും ഉപേക്ഷിച്‌ നടതള്ളിയ ഹിന്ദു സ്ത്രീകളാണു ഇവർ .*

മുഴുപട്ടിണി കിടന്ന് ക്ഷേത്ര മുറ്റത്തെ തെരുവിൽ ജീവിതം തള്ളി നീക്കുകയാണിവർ . പതിനായിരക്കണക്കിന്‌ രാധമാർ ” !! . വിരലിലെണ്ണാവുന്ന കുറച്ച് പേർക്ക്‌ ചില സന്നദ്ധ സംഘടനകളും മറ്റും നടത്തുന്ന ആശ്രമങ്ങൾ അഭയം കൊടുക്കുന്നു എന്നല്ലാതെ *ഭൂരിഭാഗം പേരും പട്ടിണിയാണ്‌ , തെരുവിലാണ്‌ .*

2012 ൽ *സുപ്രീം കോടതി ഈ വിഷയത്തിൽ ഇടപെട്ടു മുഴുവൻ ” രാധമാരുടെയും വിശദമായ റിപ്പോർട്ട്‌ കൊടുക്കാൻ ആവശ്യപ്പെട്ടിരുന്നു .*

ഇന്നും കൊടുത്തട്ടില്ല “ഹിന്ദു വിന്റെ ” കേന്ദ്ര സർക്കാർ .

ഉത്തർ പ്രദേശ്‌ ഭരിക്കുന്നത്‌ ” ഹിന്ദു ” സന്യാസി , കേന്ദ്രം ഭരിക്കുന്നത്‌ ” ഹിന്ദുവിന്റെ ആത്മാഭിമാനം ഗുജറാത്തിൽ ഉയർത്തിയ നരേന്ദ്ര മോഡി , *എന്നിട്ടും ഇന്ത്യയിലെ ഹിന്ദുവിന്റെ അവസ്ഥ എന്താണു ?*

*40 കോടി ജനങ്ങളാണ്‌ ഇന്ത്യയിൽ പട്ടിണിയിൽ , ബഹുഭൂരിഭാഗവും ഹിന്ദുക്കൾ . ഹിന്ദു സന്യാസി ഭരിക്കുന്ന , ആദിത്യനാഥിന്റെ സ്വന്തം നാടായ ഗൊരക്പൂരിൽ ഓക്സിജൻ കിട്ടാതെ പിടഞ്ഞ്‌ മരിച്ചത്‌ നൂറുകണക്കിന്‌ ‌ ഹിന്ദു കുട്ടികളാണു .*

” ഹിന്ദു ” വിന്റെ അട്ടിപ്പേറവകാശം മൊത്തമായും ചില്ലറയായും പോക്കറ്റിൽ ആക്കിയ സംഘികൾ ഭരിക്കുന്ന *മഹാരാഷ്ട്രയിലെ വിദർഭയിലും , മധ്യപ്രദേശിലും , ഗുജറാത്തിലുമൊക്കെ ആത്മഹത്യ ചെയുന്ന ബഹുഭൂരിഭാഗവും “ഹിന്ദു” കർഷകരാണ്‌ .*

സങ്കികൾ ഭരിക്കുന്ന നാടുകളിലെ കുപ്രസിദ്ധമായ *ചുവന്ന തെരുവുകളിൽ ശരീരം വിറ്റ്‌ ഒരു നേരത്തെ അന്നം തേടുന്നവർ ഭൂരിഭാഗവും ഹിന്ദു സ്ത്രീകളാണ്‌*

ഗുജറാത്തിലും , രാജസ്ഥാനിലും , ഹരിയാനയിലും , മധ്യപ്രദേശിലുമൊക്കെ ജീവിക്കാൻ വേണ്ടി പതിനായിരക്കണക്കിന്‌ കർഷകരാണ്‌ ഈ അടുത്തിടെ തെരുവിൽ ഇറങ്ങിയത്‌ . ബഹുഭൂരിഭാഗവും ഹിന്ദുക്കൾ . *ഈ സംസ്ഥാനങ്ങളൊക്കെ ഭരിക്കുന്നതും ” ഹിന്ദു ” മുഖ്യമന്ത്രിമാർ .*

ഹിന്ദി മേഖലയിലെ എല്ലാ സംസ്ഥാനങ്ങളും പല ടേം ബി ജെ പി ഭരിച്ചു . എന്നിട്ട്‌ അവിടങ്ങളിലൊക്കെ ഹിന്ദുക്കൾക്കുണ്ടായ പുരോഗതി എന്താണു ? കണക്കുകൾ നിരത്തി ആർക്കെങ്കിലും ഒന്ന് പറയാമൊ ?

*കേരളത്തിൽ പച്ചതൊടാൻ പറ്റാത്തതിന്റെ ചൊരുക്ക് സങ്കികൾ തീർക്കുന്നത്‌ ഇവിടെ “ഹിന്ദു വിരുദ്ധ ” സർക്കാരാണു ഭരിക്കുന്നത്‌ എന്ന് മുദ്രകുത്തിയാണ്.*

ഹിന്ദു വിരുദ്ധർ ഭരിക്കുന്ന *കേരളത്തിലെ ഹിന്ദുക്കളുടെ നിലവാരത്തിന്റെ പകുതി നിലവാരത്തിലെങ്കിലും ഹിന്ദു ജീവിക്കുന്ന വെറൊരു സംസ്ഥാനം ഇന്ത്യയിൽ കാണിച്ച് തരാൻ കഴിയുമോ ?*

” ഹിന്ദുക്കൾ ” ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണു കടുത്ത ജാതി വിവേചനം ഉള്ളത്‌ , ഹിന്ദു കർഷകർ ആത്മഹത്യ ചെയുന്നത്‌ , കോർപ്പറേറ്റുകൾക്ക്‌ വേണ്ടി ഹിന്ദുക്കളെയാണു കുടിയൊഴിപ്പിക്കുന്നത്‌ , ഹിന്ദു യുവതികളാണു ശരീരം വിൽക്കുന്നത്‌ , ഹിന്ദുക്കളാണു ജീവിക്കാൻ വേണ്ടി തെരുവിൽ ഇറങ്ങുന്നത്‌ .

കഴിഞ്ഞ 15 വർഷമായി മധ്യപ്രദേശും , 20 ൽ കൂടുതൽ വർഷമായി ഗുജറാത്തും സംഘികൾ ഭരിക്കുന്നു . അവിടെ ഹിന്ദുവിന്റെ നിലവാരം എത്ര മാത്രം ഉയർന്നു ? ഗുജറാത്തിൽ നർമ്മദ ഉൾപ്പെടെ വൻകിട പദ്ധതികൾക്കായ്‌ കുടി ഒഴിപ്പിച്ചതും ഹിന്ദുക്കളെ തന്നെയാണ്. അവരെ പുനരധിവസിപ്പിച്ചത്‌ എങ്ങിനെയെന്ന് ഒന്ന് പറയാമോ ?

*ഒരു ഹിന്ദുവും കേരളത്തിൽ പട്ടിണി കിടക്കേണ്ടി വരുന്നില്ല*

ബോംബെയിലും , ഡൽഹിയിലും, ഗുജറാത്തിലുമൊക്കെ ഉള്ളത്‌ പോലെ *ഒരു ഹിന്ദുവും ഇവിടെ ചേരികളിൽ കഴിയുന്നില്ല . ശരീരം വിൽക്കേണ്ടിയും വരുന്നില്ല*

നിങ്ങൾ ശ്രീരാമൻ ജനിച്ച അയോധ്യയിലേയും , ശ്രീകൃഷ്ണൻ ജനിച്ച മധുരയി’ലേയും ,വിശ്വനാഥന്റെ മണ്ണായ കാശിയിലെയും (നൂറുകണക്കിനു ) ക്ഷേത്രങ്ങൾ സന്ദർശ്ശിച്ചിട്ടുണ്ടൊ ? *ചുരുക്കം ക്ഷേത്രങ്ങൾ ഒഴികെ എല്ലാം ‌ വൃത്തിഹീനമാണു. ” ഹിന്ദു ” സ്വാഭിമാനികളും , സന്യാസികളുമൊക്കെയാണു ഈ പറയുന്ന സംസ്ഥാനങ്ങൾ ഭരിക്കുന്നത്‌ .* സന്യാസിനിയായ ഉമാഭാരതി , സന്യാസിയായ യോഗി ആദിത്യനാഥ്‌ ഒക്കെഭരിക്കുന്ന നാട്ടിലെ ക്ഷേത്രങ്ങളുടെ സ്ഥിതിയാണ് പറഞ്ഞത് .

പുണ്യ നദിയായ ഗംഗ നിങ്ങൾ കണ്ടിട്ടുണ്ടോ ? *ഗംഗയെ ഒന്ന് തൊട്ടാൽ അടുത്ത ഒരാഴ്ച മനംപുരട്ടൽ കാരണം ആഹാരം കഴിക്കാൻ പറ്റില്ല .*

സ്വാഭിമാന ഹിന്ദുക്കളും സന്യാസികളും ഭരിക്കുന്ന നാട്ടിൽ ഹിന്ദുവിന്റെ അവസ്ഥ പോട്ടെ , ക്ഷേത്രങ്ങളുടെ അവസ്ഥ പോലും ഇങ്ങനെയാണ്.

കേരളത്തിൽ ഇപ്പോൾ BJP യാണു ഭരിക്കുന്നതെന്ന് വിചാരിക്കുക . ശബരിമലയിൽ എന്ത്‌ സംഭവിക്കുമായിരുന്നു ?

*എന്തുസംഭവിക്കും എന്നറിയൻ മഹാരഷ്ട്രയിലെ ശനി ശിഘ്നാപൂർ ക്ഷേത്രത്തിലേക്ക്‌ ഒന്ന് നോക്കിയാൽ മതി*

400 വർഷമായി സ്ത്രീകൾ കയറാത്ത ശനി ക്ഷേത്രത്തിലെ ആചാരം ലംഘിച്ചത്‌ , സംഘികൾ നെടുംബാശേരിയിൽ ഉപരോധിച്ച തൃപ്തി ദേശായി , *BJP മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പോലീസ്‌ അകംബടിയോടെയായിരുന്നു !!*

കഴിഞ്ഞ 15 വർഷത്തിനുള്ളിൽ പോലും യുവതികളായ സ്ത്രീകൾ കയറിയിട്ടുള്ള ശബരിമലയിൽ സുപ്രീം കോടതി വിധിയെ കയ്യൂക്ക്‌ കൊണ്ട്‌ നേരിടുന്ന സങ്കികൾതന്നെ , 400 വർഷമായി ഇതേ ആചാരം പുലർത്തുന്ന ക്ഷേത്രത്തിൽ സ്ത്രീകളെ കയറ്റാൻ അകമ്പടി പോയത്‌ !!

*ശബരിമല വിഷയത്തിൽ സുപ്രീം കോടതിയിൽ ഒന്ന് കക്ഷി ചേരുക പോലും ചെയ്യാതെ ഉഴപ്പിയിട്ട്‌ ,* ഇപ്പോൾ ” കേരളത്തിൽ ഹിന്ദുവിനു രക്ഷയില്ല ” എന്ന് കരയുകയാണു സംഘികൾ .

ഇവരോട്‌ വെല്ലുവിളിച്ച് തന്നെ പറയുന്നു …
” ഹിന്ദു വിരുദ്ധർ ” ഭരിക്കുന്ന കേരളത്തിലെ 3500 ഓളം ദേവസ്വം ബോർഡ്‌ ക്ഷേത്രങ്ങളുടെ നിലവാരത്തിൽ കാര്യക്ഷമമായ ഭരണവും , ജോലിക്കാർക്ക്‌ സർക്കാർ ജോലിക്കാരുടെ നിലവാരത്തിൽ ശമ്പളവും കൊടുക്കുന്നു .
BJP ഭരിക്കുന്ന സംസ്ഥാനങ്ങളിലെ എത്ര ക്ഷേത്രങ്ങളുണ്ടിതു പോലെ ?

കേരളത്തിലെ ഹിന്ദുക്കളായ കർഷകർ ജീവിക്കുന്നതിന്റെ പകുതി നിലവാരത്തിൽ കർഷക ഹിന്ദുക്കൾ ജീവിക്കുന്ന എത്ര BJP സംസ്ഥാനങ്ങൾ ഉണ്ട്‌ ?

*ഇന്ത്യയിൽ പട്ടിണി കിടക്കുന്ന 40 കോടി ജനങ്ങളിൽ ഭൂരിഭാഗവും ഹിന്ദുക്കൾ തന്നെയാണ്.* ഇത്രയും നാളും പല സംസ്ഥാനങ്ങൾ ഭരിച്ചിട്ടും ഏതെങ്കിലും ഒന്നിൽ ഹിന്ദുക്കളുടെ നിലവാരം കേരളത്തോളം ഉയർത്താൻ നിങ്ങൾക്ക്‌ പറ്റിയോ ?

*കേരളത്തിലെ പകുതി നിലവാരത്തിലെങ്കിലുംക്ഷേത്രങ്ങൾ പരിപാലിക്കുന്ന ” ഹിന്ദു സംസ്ഥാനങ്ങൾ ” ഇന്ത്യയിൽ വേറേ കാണിച്ച് ‌ തരാൻ കഴിയുമോ ?*

*ഹിന്ദു വിരുദ്ധർ ഭരിക്കുന്ന* *കേരളത്തിൽ മാത്രമാണു ഹിന്ദുക്കൾ പട്ടിണി കിടക്കാത്തത്‌ .*

*ഹിന്ദു വിരുദ്ധർ ഭരിക്കുന്ന* *കേരളത്തിൽ മാത്രമാണു ഹിന്ദുക്കളിലെ ജാതിയിൽ താഴ്‌ന്നവർ മറ്റു സംസ്ഥാനങ്ങളിലേക്കാൾ നന്നായി ജീവിക്കുന്നത്‌*

ഹിന്ദു വിരുദ്ധർ ഭരിക്കുന്ന *കേരളത്തിൽ മാത്രമാണു ഇത്രയും മനോഹരമായ്‌ ക്ഷേത്രങ്ങൾ സംരക്ഷിക്കപ്പെടുന്നത്‌*

*ഹിന്ദു വിരുദ്ധർ ഭരിക്കുന്ന കേരളത്തിൽ മാത്രമാണു ” ഹിന്ദു ” കർഷകനു ആത്മഹത്യ ചെയേണ്ടി വരാത്തത്‌*

ഹിന്ദു വിരുദ്ധർ ഭരിക്കുന്ന *കേരളത്തിൽ മാത്രമാണു ഹിന്ദുവിനു ഏറ്റവും മികച ആശുപത്രി സൗകര്യങ്ങൾ ലഭിക്കുന്നത്‌*

*ഹിന്ദു വിരുദ്ധർ ഭരിക്കുന്ന കേരളത്തിൽ മാത്രമാണു ഹിന്ദുവിനു മികച വിദ്യാഭ്യാസം ലഭിക്കുന്നത്‌ .*

BJP ഭരിക്കുന്ന ഏതെങ്കിലും *ഒരു സംസ്ഥാനത്തെ ഹിന്ദുക്കളുടെ നിലവാരം എങ്കിലും കേരളത്തിലെ ഹിന്ദുവിന്റെ നിലവാരത്തിന്റെ പകുതിയായെങ്കിലും , ഉയർത്തു .* അത്‌ വരെ ” ഹിന്ദു വിരുദ്ധർ കേരളം ഭരിക്കുന്നതാണു , കേരളത്തിലെ ഹിന്ദുക്കൾക്ക്‌ ഏറ്റവും നല്ലത്‌..

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.