ഇന്നത്തെ തലമുറ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്നത് സോഷ്യല്‍ മീഡിയകളില്‍ ആണെന്നതില്‍ തെല്ലും സംശയമില്ല. കുറച്ചുനാള്‍ മുന്‍പുവരെ ലാപ് ടോപ്പും, കമ്പ്യൂട്ടറുകളും ആയിരുന്നു, ഇതിനു സഹായിച്ചിരുന്നതെങ്കില്‍ ഇന്ന് അതെല്ലാം മാറി. പകരം സൌഹൃദങ്ങളും പ്രണയവും എല്ലാം സൂക്ഷിക്കാന്‍, ആരോടും എപ്പോള്‍ വേണമെങ്കിലും സംവദിക്കാന്‍ മെസ്സേജിംഗ് ആപ്ലിക്കേഷനുകള്‍ ഒട്ടൊന്നുമല്ല വിപണിയില്‍ ഉള്ളത്. ഫേസ് ബുക്ക്‌ മെസ്സെഞ്ചര്‍ മുതല്‍ വാട്സ് ആപ് വരെ ഇതിനു സഹായിക്കുന്നു.

അതിനാല്‍ തന്നെ ഇന്നത്തെ തലമുറ ഏറ്റവും കൂടുതല്‍ ചിലവഴിക്കുന്നതും മൊബൈല്‍ ഫോണിനോട് കൂടെ ആയിരിക്കും. ഉണ്ണുമ്പോഴും, ഉറങ്ങുമ്പോഴും, നടക്കുമ്പോഴും, ഇരിക്കുമ്പോഴും എല്ലാം നമ്മുടെ കൂടെ നമ്മുടെ സ്വന്തം മൊബൈല്‍ കാണും. യാത്രകളിലെ വിരസതയകറ്റാനും ഇവന്‍ തന്നെ കൂട്ട്.

അങ്ങിനെയാണെങ്കില്‍ നിങ്ങള്‍ ഒരു മൊബൈല്‍ മേനിയാക്ക് ആണെന്നൊരു സംശയം തോന്നുന്നുണ്ടോ..ഉണ്ടെങ്കില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഒന്ന് വായിച്ചുനോക്കൂ.. അപ്പോള്‍ മനസിലാക്കാം നിങ്ങള്‍ക്ക് മൊബൈല്‍ മാനിയ ഉണ്ടോ എന്ന്..

1. നിങ്ങള്‍ പോകുന്നിടത്തെല്ലാം ചാര്‍ജ്ജിംഗ് സംവിധാനം കൊണ്ടുപോകും. ഒന്നുകില്‍ അതൊരു മൊബൈല്‍ ചാര്‍ജ്ജറാകാം അല്ലെങ്കില്‍ ഒരു യു എസ് ബിയോ.

2. നിങ്ങളുടെ മൊബൈല്‍ ഫോണ്‍ മറ്റാരെങ്കിലും എടുക്കുമ്പോള്‍ നിങ്ങള്‍ അസ്വസ്ഥരാകാം, നിങ്ങളുടെ ഹൃദയമിടിപ്പ്‌ കൂടാം.

3. നിങ്ങളുടെ ശ്രദ്ധ എപ്പോളും ഫോണില്‍ ആയതുകൊണ്ട്, പലപ്പോഴും നിങ്ങള്‍ക്ക് പല അപകടങ്ങളും(പ്രധാനമായും വീഴ്ച) സംഭവിച്ചിരിക്കാം.

4. നിങ്ങളുടെ മൊബൈലും ഒ എസ്സും ഏറ്റവും നല്ലതാണെന്ന് നിങ്ങള്‍ ഇപ്പോഴും എല്ലാവരോടും വാദിക്കും.

5. നിങ്ങളുടെ എല്ലാ മൊബൈല്‍ ആപ്ലിക്കേഷനും അപ് ടു ഡേറ്റ് ആയിരിക്കും. ഏതെങ്കിലും അപ്ഡേറ്റുകള്‍ ഇറങ്ങിയാല്‍ നിങ്ങള്‍ അന്നുതന്നെ അത് നിങ്ങളുടെ മൊബൈലില്‍ അപ്ഡേറ്റ് ചെയ്യും.

6. എല്ലാവരും അവരുടെ മൊബൈലില്‍ ഏതെങ്കിലും ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുന്‍പ് നിങ്ങളോട് അഭിപ്രായം ആരായും. അവരുടെ മനസ്സില്‍ നിങ്ങള്‍ ഒരു മൊബൈല്‍ വിദഗ്ദന്‍ തന്നെയായിരിക്കും.

7. മൊബൈല്‍ സ്ക്രീനില്‍ തുടര്‍ച്ചയായ പ്രയോഗം കൊണ്ട് എണ്ണമെഴുക്ക്‌ പുരളുകയും നിങ്ങള്‍ അതില്‍ അസ്വസ്തരാവുകയും ചെയ്യും.

8. നിങ്ങളുടെ മൊബൈല്‍ സ്ക്രീന്‍ ഇടക്കിടക്ക് നിങ്ങള്‍ വൃത്തിയാക്കും. വൃത്തിയായോ എന്നറിയാന്‍ സ്ക്രീനില്‍ നിങ്ങളുടെ മുഖം നോക്കുകയും ചെയ്യും.

9. നിങ്ങള്‍ എവിടെപ്പോയാലും, എന്തെല്ലാം തിരക്കിലാണെങ്കിലും നിങ്ങളുടെ പ്രധാന ശ്രദ്ധാകേന്ദ്രം നിങ്ങളുടെ മൊബൈല്‍ തന്നെ ആയിരിക്കും.

10. വൈഫൈ സൌജന്യമായി ലഭിക്കുന്ന സ്ഥലങ്ങളില്‍ പോകാന്‍ നിങ്ങള്‍ കൂടുതല്‍ ഇഷ്ട്ടപ്പെടും.

11. അഥവാ നിങ്ങളുടെ ഫോണ്‍ താഴെ വീണാല്‍, ചെറുതായി നിങ്ങളുടെ ഹൃദയം ഒന്ന് നിന്നുപോകാം( ചങ്കില്‍ നിന്നും കിളി പാറുക എന്നും പറയും)

12. നിങ്ങള്‍ ഉറങ്ങുന്നത് നിങ്ങളുടെ മൊബൈലിനൊപ്പം ആയിരിക്കും.

13. അവസാനമായി, രാവിലെ നിങ്ങള്‍ എഴുനേല്‍ക്കുമ്പോള്‍ ആദ്യം തിരയുക നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ആയിരിക്കും.

You May Also Like

നെക്സസ് 6 വിപണിയില്‍

കാത്തിരിപ്പിനു ഒടുവില്‍ നെക്സസ് 6 ആരാധകരുടെ കൈകളിലേക്ക് എത്തുന്നു. ഇത്തവണ ഫാബ്ലറ്റ് ഗണത്തില്‍ പെടുത്താവുന്ന ഒരു ഫോണ്‍ ആയിട്ടാണ് നെക്സസ് എത്തുന്നത്. മാത്രമല്ല ഇത്തവണ മോട്ടോറോളയാണ് ഗൂഗിളിനുവേണ്ടി നെക്സസ് അണിയിച്ചു ഒരുക്കുന്നത്. അതുകൊണ്ട് തന്നെ മോട്ടോ എക്സുമായി വളരെയധികം സാമ്യം പുലര്‍ത്തുന്ന ഡിസൈന്‍ ആണിതിനുള്ളത്.

കറണ്ട് സ്റ്റാറ്റസ് – വിവാഹ മോചനം

തിരക്ക് പിടിച്ച ജോലി കഴിഞ്ഞു വീട്ടിലെത്തിയല് ഡ്രസ്സ്‌ പോലും മാറ്റാതെ നേരെ കമ്പ്യുട്ടറിനു മുന്നിലേക്ക്. അതിനിടയില്‍ അമ്മയും അച്ഛനും ഭാര്യയും എന്തൊക്കെയോ വന്നു പറഞ്ഞു

വാട്‌സാപ്പ് വെബ്ബ് എന്നാൽ എന്ത് ?

അതിവേഗം വളരെ എളുപ്പത്തിൽ ചിത്രങ്ങളും, വീഡിയോകളും, ഡോക്യുമെന്റുകളും കൈമാറാം എന്നുള്ളതാണ് ഇതിന്റെ പ്രധാന സവിശേഷത. ഒരേസമയം സൗഹൃദ സംഭാഷണങ്ങൾക്കും, ഔദ്യോഗിക ആശയവിനിമയങ്ങൾക്കും വാട്സാപ്പ് പ്രയോജനപ്പെടുത്താൻ വാട്സാപ്പ് വെബിലൂടെ സാധിക്കും

അമേരിക്കന്‍ സൈന്യത്തിന്റെ രഹസ്യ ഫോണ്‍ സാധാരണക്കാര്‍ക്കായി ബ്ലാക്ക്‌ബെറി പുറത്തിറക്കുന്നു

അമേരിക്കന്‍ വിമാനക്കമ്പനിയായ ബോയിങ് സൈന്യത്തിനും രഹസ്യന്വേഷണ വിഭാഗങ്ങള്‍ക്കുമായി നിര്‍മ്മിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ഇനി സാധാരണക്കാര്‍ക്കും ലഭ്യമാകും.