Praveen Kumar
ലോക ഫുട് ബോളിൽ ഏറ്റവും ആരാധകർ ഉള്ള രാജ്യങ്ങൾ ബ്രസീൽ & അർജന്റീന .ലോക ഫുട്ബോൾ മുഴുവനായി നോക്കുമ്പോൾ അർജന്റീന & ബ്രസീൽ ടീമുകൾക്ക് മാത്രം വൈരാഗ്യം നിറഞ്ഞ ഫാൻസ് ഉണ്ടായതിനു കാരണം വേൾഡ് കപ്പ് അല്ല എന്നതാണ്, അതിന് 100 വർഷത്തിലേറെ പഴക്കമുണ്ട്
കോപ്പ അമേരിക്കയിൽ ഇവർ തമ്മിൽ സ്ഥിരം ഉണ്ടാകാറുള്ള ഏറ്റുമുട്ടൽ കാരണമാണ്. 1916 ആരംഭിച്ച കോപ്പ അമേരിക്കൻ ഫുട്ബോളിൽ തുടങ്ങിയതാണ് ഇവരുടെ ആരാധകർ തമ്മിൽ തർക്കം.ലോക രാജ്യങ്ങളെ ഉൾപ്പെടുത്തി ഒരു ടൂർണമെന്റ് നടത്താൻ സംഘാടക്കരേ ചിന്തിച്ചിപ്പിച്ചതിനു കാരണം കോപ്പ അമേരിക്കൻ ഫുട്ബോളിന്റെ വൻ ജനപിന്തുണയും പങ്കാളിത്വവും കാരണമാണ്
1930ൽ ആദ്യമായി വേൾഡ് കപ്പ് ആരംഭിച്ചു.ഈ രണ്ട് ടീമിക്കുകൾക്കും എല്ലാകാലവും ഒരു സൂപ്പർ താരം ഉണ്ടാകുന്നതുകൊണ്ട് ആരാധകരെഎന്നും നിലനിർത്താനും ഈ രാജ്യങ്ങളെ സഹായിക്കുന്നു… ഇരു ടീമുകൾക്ക്കും കൂടി ലോകത്ത് ആകമാനം ഉള്ള സജീവ ആരാധകരുടെ കണക്ക് 100 കോടിയിൽ അധികമാണ്.. നമ്മുടെ കേരളത്തിൽ ഇവർക്കുള്ള സജീവ ആരാധകർ 30 ലക്ഷത്തോളമാണ്.
നോട്ട് : അധിനിവേശ വിരുദ്ധത ഉള്ളത് കൊണ്ടാണ് യൂറോപ്യൻ ടീം നല്ല കളി കളിച്ചുട്ടു പോലും അവരെ പിടിക്കാതെ ലേറ്റിനമേരിക്കൻ ടീമുകളെ സപ്പോർട്ട് ചെയ്യുന്നത് എന്നതും ഒരു സത്യമാണ്