സമാധാന മതക്കാരോട് രണ്ടുവാക്ക്

  73

  Arif Hussain Theruvath എഴുതുന്നു

  ഈ ചിത്രങ്ങൾ അഫ്ഗാനിസ്ഥാനിൽ നിന്നും ആണ് ഇസ്ലാമിക ഭീകരരുടെ ചാവേർ ആക്രമണത്തിൽ പരിക്കേറ്റ പിഞ്ചു കുഞ്ഞുങ്ങൾ അടക്കമുള്ളവർ.കാബൂളിലെ ബെർചി നാഷണൽ ആശുപത്രി ഭീകരർ ആക്രമിച്ചു. പിറന്നുവീണ് മണിക്കൂറുകൾ മാത്രമായ കുഞ്ഞുങ്ങൾ അടക്കം കൊടും ക്രൂരതയ്ക്ക് ഇരയായി. അമ്മമാരും നഴ്‌സുമാരും കുഞ്ഞുങ്ങളുമടക്കം 16 പേർ കൊല്ലപ്പെട്ടു. ‘ഡോക്ടേഴ്‌സ് വിതൗട്ട് ബോർഡേർസ്’ എന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടെ ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കുമായി പ്രവർത്തിക്കുന്ന ആശുപത്രിയാണിത്.

  (https://www.cnn.com/2020/05/12/asia/afghanistan-kabul-hospital-attack-intl/index.html)ഇത്തരം ചിത്രങ്ങൾ കാണുമ്പോൾ സ്വാഭാവികമായും സാധാരണ ഇസ്ലാംമത വിശ്വാസികൾ പറയുന്ന ഒരു കാര്യമുണ്ട്.

  ഇത് ഇസ്ലാമല്ല…
  ഇസ്ലാം സമാധാനമാണ്…
  ഇത് ഖുർആൻ വളച്ചൊടിച്ച് ആളുകൾ ചെയ്യുന്നതാണ് ആണ്…
  ഇത് രാഷ്ട്രീയ പ്രേരിതമാണ്…
  ഇത് ജൂതന്മാരുടെ ചെയ്ത്താണ്…
  ഇത് പാശ്ചാത്യ സൃഷ്ടിയാണ്…
  ഇത് മീഡിയ മാനിപുലേഷൻ ആണ്…
  ഇത് ഇസ്ലാമിനെ തകർക്കാൻ ഉള്ള പാശ്ചാത്യ കുതന്ത്രമാണ്…
  ഇത് ഇസ്ലാമിക രാഷ്ട്രങ്ങളെ ദുർബലപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കം ആണ്…
  ഇത് യുക്തൻമാർ ഇസ്ലാമോഫോബിയ വളർത്താൻ വേണ്ടി മനപ്പൂർവ്വം ഉപയോഗിക്കുന്നതാണ്…

  ശരി,എന്തെങ്കിലുമാവട്ടെ അതിന് ഈ പിഞ്ചു കുഞ്ഞുങ്ങൾ എന്ത് പിഴച്ചു ? നിങ്ങളുടെ കിതാബിലെ വരികൾ വളച്ചൊടിക്കപ്പെടുമ്പോൾ, കണ്ണു പോലും തുറക്കാത്ത, ജീവിതത്തിൽ ഒരു നോക്കുപോലും അത് കാണാത്ത ഈ പിഞ്ചുകുഞ്ഞുങ്ങളെ എന്തിന് ഗുരുതി കൊടുക്കണം?വരികൾ വളച്ചൊടിക്കപ്പെടുന്നതാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ, ആ വരികൾ കിതാബിൽ നിന്നും അങ്ങ് ഒഴിവാക്കുന്നതല്ലേ ഏറ്റവും നല്ലത്?അങ്ങനെയാകുമ്പോൾ അത് വളച്ചൊടിക്കാൻ ആകില്ലല്ലോ, ഈ ചിത്രങ്ങൾ ഇനിയും കാണേണ്ടി വരികയും ഇല്ലല്ലോ.

  അതിനെ ചൊല്ലിയുള്ള രാഷ്ട്രീയ തർക്കങ്ങളും വേണ്ടല്ലോ.പാശ്ചാത്യർക്ക് നിങ്ങളെ തകർക്കാൻ അത് ഉപയോഗിക്കാൻ സാധിക്കാതെ വരില്ലേ?അങ്ങനെയുള്ള വരികൾ ഇല്ലെങ്കിൽ ജൂതന്മാരും കുഴങ്ങും.ഇതൊന്നുമില്ലെങ്കിൽ, യുക്തന്മാർ എങ്ങനെ ഇസ്ലാമോഫോബിയ പടർത്തും..?അങ്ങനെ ഇസ്ലാമിൽ യഥാർത്ഥ സമാധാനം പുലരട്ടെ…!!ഇനി ഇതൊന്നും നടക്കില്ല എങ്കിൽ,ഇസ്‌ലാം എന്നത് ഒരു മതമല്ല, അത് ഒരു രാഷ്ട്രീയമാണ് എന്ന് തുറന്ന് സമ്മതിച്ചു കൊണ്ട് മാറി നടന്നു കൂടെ?വിശ്വാസം വേറെ, രാഷ്ട്രീയം വേറെ. അത് അങ്ങനെ തന്നെ ആവട്ടെ. അതിനാണ് മതേതരത്വം എന്ന് പറയുക. ഇതൊന്നും നിങ്ങൾ ചെയ്തില്ലെങ്കിൽ, ഇതുപോലെയുള്ള ചിത്രങ്ങൾ ഇനിയും ഞങ്ങൾക്ക് നിങ്ങൾ കാണിച്ചുതരിക തന്നെ ചെയ്യും.തീർച്ച.ഇസ്ലാം എന്നത് ഒരു മതമല്ല. അത് ഒരു മതകീയ പരിവേഷമുള്ള ഏഴാം നൂറ്റാണ്ടിലെ പൊളിറ്റിക്കൽ കൾട്ട്‌ മാത്രമാണ്. അതിൻറെതായ എല്ലാ കുറവുകളും ഇസ്ലാമിന് ഉണ്ട്.

  അതുകൊണ്ടുതന്നെ ഇസ്ലാമിൽ ദൈവികമായി ഒന്നുംതന്നെയില്ല. ചില ശരികൾ ഇസ്ലാമിൽ അവിടെയുമിവിടെയും കാണാൻ സാധിക്കുന്നു എന്നതുകൊണ്ട് അത് മികച്ചത് ആവുന്നില്ല, എല്ലാറ്റിനുമുപരി ആധുനിക സാഹചര്യത്തിൽ ഈ പൊളിറ്റിക്കൽ കൾട്ടിന് ഒരു പ്രാധാന്യവുമില്ല. തീർത്തും കാലഹരണപ്പെട്ടിരിക്കുന്നു. ഇന്നത് മനുഷ്യനെ കൊല്ലുന്ന, പിഞ്ചുകുഞ്ഞുങ്ങളെ പോലും വെറുതെ വിടാത്ത കിരാതന്മാരുടെ വിളയാട്ട ഭൂമിയായി മാറിയിരിക്കുകയാണ്. ആധുനിക ധാർമിക ബോധത്തിൽ തെറ്റായ പല കാര്യങ്ങളും മതങ്ങളുടെ കണ്ണിൽ ശരിയായി മാറുന്നു എന്നതാണ് ഏറ്റവും വലിയ ദുരന്തം, പ്രത്യേകിച്ച് ഇസ്ലാമിന്. അതുകൊണ്ടാണല്ലോ ചാവേറാക്രമണം യുദ്ധമുറ ആയി പോലും ഇസ്ലാമികപണ്ഡിതർ വെള്ളപൂശി കൊടുക്കുന്നത്.
  സമാധാനമതം_റോക്സ് ✌🏾

  NB1: സമാധാനത്തിന്റെ തരിമ്പു പോലും ഇല്ലാതെ എഴുതപ്പെട്ട ഖുർആൻ പൊക്കിപ്പിടിച്ച് ഇസ്ലാം സമാധാനമതമാണ് എന്ന്‌ തള്ളി മറിക്കുന്നവർക്ക് ഉള്ളതാണ് ഈ കുറിപ്പ്. എതിരഭിപ്രായം ഉള്ളവർ, ഇസ്ലാം സമാധാനം കൊടുക്കാനാണ് എന്ന് കാണിക്കാൻ ഒരു തെളിവ് ഇടുക, ഖുർആനിൽ നിന്നും തന്നെ.
  NB2: നിഷ്കു കളായ വിശ്വാസികളോട് ആണ്; “നിങ്ങൾക്ക് നിങ്ങളുടെ മതം ഞങ്ങൾക്ക് ഞങ്ങളുടെ മതം” എന്ന ആയത്തും ആയി വരണ്ട. അത് നസ്ഖ്‌ ചെയ്തത് കഴിഞ്ഞിട്ടുണ്ട്.