ദൈവത്തിൽ ഭാരമേൽപ്പിച്ച പിന്നെ വെറുതെ ഇരിക്കുന്നതാണ് തബ്‌ലീഗുകാരുടെ രീതി, ആ ഭരമേൽപ്പിക്കലിന്റെ ഭാരമാണ് നാട് വഹിക്കേണ്ടിവരുന്നത്

75

Arif Zain

അടിയന്തരാവസ്ഥക്കാലത്താണ്, ഡൽഹിയിൽ ഒരു വലിയ സമ്മേളനം‌ നടക്കുന്നു. പോസ്റ്ററുകളില്ല, മറ്റു പ്രചാരണ ‌പരിപാടികളില്ല, ഒന്നുമില്ല. ലക്ഷക്കണക്കിനാളുകൾ ഭാണ്ഡങ്ങളും തൂക്കി നിശ്ശബ്ദം മൈതാനിയിലേക്ക് വന്നുചേരുകയാണ്. തബ്‌ലീഗീ ജമാഅത്തിന്റെ ഇജ്തിമാ- ലോകമഹാസമ്മേളനം നടക്കുകയാണ്. കേന്ദ്രസർക്കാർ സംവിധാനങ്ങൾ ജാഗരൂകമായി. പൊലീസ് വേഷം മാറിയും അല്ലാതെയും അവിടെയെത്തി. പ്രസംഗങ്ങൾ ശ്രദ്ധിച്ചു, കുറിപ്പെടുത്തു. പരിപാടി മുന്നോട്ട് നീങ്ങവെ സി.ഐ.ഡി.മാർ മേലധികാരികൾക്ക് വിവരം കൊടുത്തുവത്രെ,

“ഒന്നും‌ പേടിക്കാനില്ല, ഭൂമിക്ക് മുകളിലുള്ളതോ ആകാശത്തിന് കീഴെയുള്ളതോ ആയ ഒന്നിനെക്കുറിച്ചും ഇവിടെ ചർച്ച ചെയ്യുന്നില്ല. ഒന്നുകിൽ ആകാശത്തിനപ്പുറം അല്ലെങ്കിൽ പാതാളത്തിന് കീഴെ; അവക്കിടയിലുള്ളതിലുള്ളതൊന്നുമില്ല, കഥയായിരിക്കാം, എന്നാൽ കഥക്കും യാഥാർത്ഥ്യത്തിനുമിടയിലുള്ള ഫോൾട്ട്ലൈൻ ഇല്ലാതാകുന്ന സന്ദർഭമാണിത്.
അവരെയാണോ കൊറോണ കാട്ടി പേടിപ്പിക്കുന്നത്! ഡൽഹി നിസാമുദ്ദീനിലുള്ള തബ്‌ലീഗീ ജമാഅത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഏരിയ ലോകത്താകമനമുള്ള ഈച്ചകളുടെ കൂടി ആസ്ഥാനമാണ്.‌ മറ്റു ചില വൃത്തികേടുകളുടെ കൂടി ഇടമാണത് ആ പ്രദേശം.

തികഞ്ഞ അനവധാനതയുടെയും അശ്രദ്ധയുടെയും പരകോടിയാണ് ഈ ദുരന്തം വരുത്തിയിരിക്കുന്നത്. മലേഷ്യയിൽ സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കോവിഡ് ബാധിച്ചു എന്ന് സ്ഥിരീകരണമുണ്ടായപ്പോഴെങ്കിലും ജാഗ്രതയാകാമായിരുന്നു; കൂട്ടംകൂടൽ ഒഴിവാക്കാമായിരുന്നു.‌ തങ്ങൾക്ക് മാത്രമല്ല, നാട്ടിനാകെ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണിവർ- വണ്ടേ നീയും ചാകുന്നു, വിളക്കും കെടുത്തുന്നു. ദൈവത്തിൽ ഭാരമേൽപ്പിച്ച പിന്നെ വെറുതെ ഇരിക്കുന്നതാണ് തബ്‌ലീഗുകാരുടെ രീതി. ആ ഭരമേൽപ്പിക്കലിന്റെ ഭാരമാണ് നാട് വഹിക്കേണ്ടിവരുന്നത്. മുഹമ്മദ്, ഞാൻ ഒട്ടകത്തെ കെട്ടിയിടണോ, ഭരമേൽപ്പിക്കണോ എന്ന് ചോദിച്ച് ഒരു ഗ്രാമീണൻ പ്രവാചകന്റെ സന്നിധിയിൽ വന്നു. അദ്ദേഹം പറഞ്ഞു, “ആദ്യം കെട്ടിയിടുക, പിന്നെ ഭരമേൽപ്പിക്കുക.” നമ്മൾ പറയാറില്ലേ, താൻ പാതി, ദൈവം പാതി. അതുതന്നെ.

Advertisements