knowledge
ഭൂമുഖത്തു മനുഷ്യൻ തന്റെ ഉപഭോഗത്തിനായി വളർത്തിയെടുത്ത മൃഗങ്ങളുടെ ജൈവ പിണ്ഡം മൊത്തം മനുഷ്യരുടേതിനേക്കാൾ ഇരുപതു മടങ്ങു കൂടുതലാണത്രെ
ഈ ഭൂമിയിലാകെയുള്ള ചെന്നായ്ക്കളുടെ എണ്ണംരണ്ടുലക്ഷമാണെങ്കിൽ മനുഷ്യൻ വളർത്തുന്ന പട്ടികളുടെ എണ്ണം മാത്രം 40 കോടിയോളം വരും. ലോകത്താകെ 40000 സിംഹങ്ങളുള്ളപ്പോൾ മനുഷ്യർ വളർത്തുന്ന
181 total views

” ഈ ഭൂമിയിലാകെയുള്ള ചെന്നായ്ക്കളുടെ എണ്ണംരണ്ടുലക്ഷമാണെങ്കിൽ മനുഷ്യൻ വളർത്തുന്ന പട്ടികളുടെ എണ്ണം മാത്രം 40 കോടിയോളം വരും. ലോകത്താകെ 40000 സിംഹങ്ങളുള്ളപ്പോൾ മനുഷ്യർ വളർത്തുന്ന പൂച്ചകളുടെ എണ്ണം 60 കോടിയാണ്. ഒൻപതു ലക്ഷം കാട്ടുപോത്തുകളാണ് ആകെ ഭൂമിയിൽ ഉള്ളതെങ്കിൽ മനുഷ്യന്റെ വളർത്തു പശുക്കളുടെ എണ്ണം 150 കോടി യാണ്.
അഞ്ചുകോടി പെൻഗ്വിനുകൾക്കുപകരം .2000 കോടി കോഴികളാണ് മനുഷ്യർക്കുള്ളത്. “അതായത് ഭൂമുഖത്തു മനുഷ്യൻ തന്റെ ഉപഭോഗത്തിനായി വളർത്തിയെടുത്ത മൃഗങ്ങളുടെ ജൈവ പിണ്ഡം മൊത്തം മനുഷ്യരുടേതിനേക്കാൾ ഇരുപതു മടങ്ങു കൂടുതലാണത്രെ.
“ഭൂമിയിലെ മനുഷ്യ ഇടപെടൽ സൃഷ്ടിച്ച പ്രതിസന്ധികൾ ഇന്ന് പലരൂപത്തിൽ നമ്മുടെ മുന്നിൽ അവതരിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം തൊട്ട് ആണവ മലിനീകരണം വരെയുള്ള നിരവധി പ്രതിസന്ധി കളാണ് ‘ആന്ത്രോപൊസീൻ യുഗം ‘ മുന്നോട്ടു വക്കുന്നത്. അതിൽ ഒന്നുമാത്രമാണ് വർത്തമാനകാലത്ത് ലോകം നേരിട്ടുകൊണ്ടിരിക്കുന്ന വൈറസ് രോഗവ്യാപനം. ഭൗമവ്യവസ്ഥയിലെ ജൈവപിണ്ഡത്തിന്മേൽ സംഭവിച്ച ഗുരുതരമായ വ്യതിയാനങ്ങൾ വൈറസുകളുടെ ആക്രമണം മനുഷ്യരിലേക്ക് തിരിയുന്നതിലേക്കും മനുഷ്യൻ സൃഷ്ടിച്ചെടുത്ത സാമ്പത്തിക – വികസന ക്രമങ്ങൾ അതിന്റെ വ്യാപനത്തിലേക്കും നയിച്ചിട്ടുണ്ടെന്നത് തർക്കമില്ലാത്ത സംഗതിയാണ്. ഇന്ന് ലോകരാഷ്രങ്ങൾ ഒന്നാകെ സമ്പൂർണമായ അടച്ചുപൂട്ടലിന് വിധേയമായി നിൽക്കുമ്പോൾ ഭാവിയെ സംബന്ധിച്ച പല ഉത്കണ്ഠകളും ഉടലെടുക്കുന്നു. “
182 total views, 1 views today