Ariyippu
2022 | Malayalam
Drama | Crime
Verdict : Good
_____________
Wilson Fisk
IFFK ൽ കുറെയേറെ പോസിറ്റീവ് റെസ്പോൺസ് വന്നതിന് ശേഷം ഇന്ന് OTT റിലീസ് ആയ മഹേഷ് നാരായണൻ സിനിമയാണ് അറിയിപ്പ്.സിനിമ ചർച്ച ചെയ്യുന്ന വിഷയം മുൻപും പല ഭാഷയിലും പല രീതിയിലും വന്നിട്ടുള്ളത് ആണേലും ഇവിടെ ഒരു റിയലിസ്റ്റിക് ടച്ച് സിനിമയെ വേർതിരിച്ചു നിർത്തുന്നുണ്ട്.
ദമ്പതികളായ ഹരീഷും രേഷ്മയും നോർത്ത് ഇന്ത്യയിലെ ഒരു ഗ്ലോവ്സ് നിർമാണ കമ്പനിയിലാണ് ജോലി ചെയ്ത് ജീവിച്ചു പോകുന്നത്.
ദുരിതമായ ആ ജീവിതത്തിനിടയിൽ ആ കമ്പനിയിൽ വെച്ച് ഷൂട്ട് ചെയ്ത ഒരു വീഡിയോ ക്ലിപ്പ് രേഷ്മയുടെ പേരിൽ പ്രചരിക്കുന്നു.അതിനിടയിൽ തന്നെ കമ്പനിയിൽ നടക്കുന്ന മറ്റൊരു ക്രൈം കൂടി രേഷ്മ കണ്ടു പിടിക്കുന്നു.തുടർന്ന് ആ വീഡിയോയുടെ ഉറവിടവും തങ്ങളുടെ ഭാഗം ക്ലിയർ ചെയ്യാനും ശ്രമിക്കുന്ന ഹരീഷിന്റെയും രേഷ്മയുടെയും ശ്രമങ്ങളും ആ വീഡിയോ കാരണം അവരുടെ ലൈഫിൽ ഉണ്ടായ മാറ്റങ്ങളും ഒരു slow പേസ് മൂഡിൽ വളരെ റിയലിസ്റ്റിക് ആയി പറഞ്ഞു പോകുകയാണ് സിനിമ.
കുഞ്ചാക്കോ ബോബൻ , ദിവ്യ പ്രഭ എന്നിവരുടെ മികവുറ്റ പെർഫോമൻസ് തന്നെയാണ് സിനിമയുടെ മെയിൻ പോസിറ്റീവ് എന്നത്.ഇങ്ങനൊരു സിറ്റുവേഷൻ വരുമ്പോൾ സ്വാഭാവികമായും ഉണ്ടായെക്കാവുന്ന അവരുടെ ആ മാനസികാവസ്ഥകൾ മറ്റും വളരെ നന്നായി തന്നെ അവര് അഭിനയിച്ചു ഭലിപ്പിച്ചിട്ടുണ്ട് 👌 അതുപോലെ മറ്റു കഥാപാത്രങ്ങളായി വന്നവരും സ്വാഭാവിക അഭിനയം കാഴ്ച വെച്ചിട്ടുണ്ട്.
ഇങ്ങനൊരു വിഷയം അതിന്റെ പ്രാധാന്യം വ്യകതമാക്കി നന്നായി തന്നെ മഹേഷ് നാരായണൻ പ്രസന്റ് ചെയ്തിട്ടുണ്ട്.ടെക്നിക്കൽ വൈസ് നോക്കിയാലും സിനിമ അർഹിക്കുന്ന ലെവലിൽ ഉള്ള ബാക്ക്ഗ്രൗണ്ട് സ്കോർ,സിനിമട്ടോഗ്രാഫി എല്ലാം ഒത്തു വന്നിട്ടുണ്ട്.
അനാവശ്യമായി ഒരു രംഗം പോലും ഇല്ലാ എന്നതും ഒരു പോസിറ്റീവ് ആണ്.മൊത്തത്തിൽ ഒരു Slow Pace ൽ പോവുന്ന ഒരു പ്രധാന വിഷയം നന്നായി കൈകാര്യം ചെയ്ത റിയലിസ്റ്റിക് സിനിമ.ഒരു കമർഷ്യൽ അല്ലേൽ Fast Paced പടം ഒക്കെ പ്രതീക്ഷിച്ചു പോയാൽ നിരാശയായിരിക്കും ഫലം.
Writer & Director : Mahes Narayanan
Music : Sushin Shyam
Dop : sanuvarghese