മഹേഷ് നാരായണൻ ചിത്രം അറിയിപ്പിന്റെ ട്രെയിലർ എത്തി. ഡിസംബർ 16 ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം റിലീസിനെത്തുന്നു. രചനയും സംവിധാനവും എഡിറ്റിങ്ങും മഹേഷ് നാരായണൻ തന്നെയാണ് നിർവഹിക്കുന്നത്. കുഞ്ചാക്കോ ബോബനും ദിവ്യപ്രഭയുമാണ് മുഖ്യവേഷങ്ങളിൽ എത്തുന്നത്. വിവിധ രാജ്യാന്തര മേളകളിൽ ഇടം നേടിയ ചിത്രമാണ് അറിയിപ്പ്.
ലവ്ലീൻ മിശ്ര, ഡാനിഷ് ഹുസൈൻ, ഫൈസൽ മാലിക്, കണ്ണൻ അരുണാചലം തുടങ്ങിയ പ്രശസ്ത നാടക-ചലച്ചിത്ര താരങ്ങളും അണിനിരക്കുന്ന ചിത്രം ഇത്തവണത്തെ IFFK യിലും പ്രദർശിപ്പിക്കുകയാണ്. നോയിഡയിലെ പകർച്ചാവ്യാധിയുടെ പശ്ചാത്തലത്തിൽ ആണ് ചിത്രം ഒരുങ്ങുന്നത്. ദുരിതമനുഭവിക്കുന്ന മലയാളി ദമ്പതികൾ മെച്ചപ്പെട്ട ജീവിതത്തിനായി രാജ്യത്തിനു പുറത്തേക്ക് കുടിയേറാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്.
*****