ArJun AcHu ·

ഒരു ലോട്ടറി അടിച്ചിരുന്നേൽ എന്ന് ആഗ്രഹിക്കാത്തവർ കുറാവാണ്. അതിൽ തന്നെ കുറച്ചു പേരെങ്കിലും ലോട്ടറി എന്തേലും ലൂപ്‌ഹോൾ ഉണ്ടെന്നു നോക്കി നടക്കുന്നവർ ഉണ്ടാകും.യൂട്യൂബിൽ തന്നെ ലോട്ടറി ക്രാക്ക് ചെയ്തു പ്രൈസ് മണി നേടാം എന്ന് പറഞ്ഞു ഒരുലോഡ് വീഡിയോസ് ഉണ്ട്. പക്ഷെ റിയൽ ആയിട്ടു, അമേരിക്കയിലെ ഒരു സ്ഥലത്തു, ലോട്ടറിയിലെ ലൂപ്‌ഹോൾ കണ്ടെത്തി, ഒരാൾ മില്യൺ കണക്കിന് പൈസ നേടിയിട്ടുണ്ട്. അതും ലീഗൽ ആയി. ആ ഒരു കഥയെ ആസ്പദമാക്കി വന്നയൊരു സിനിമയെ പറ്റിയാണ് പറയാൻ പോകുന്നത്.

Jerry & Marge Go Large (2022)
Genre – Drama / Comedy

42 വർഷത്തെ നീണ്ട ജോലിയിൽ നിന്നും ജെറി ഇപ്പോ റിട്ടയർ ആയിരിക്കുകയാണ്. ജെറി കണക്കിൽ പുലിയാണ്. അങ്ങനെ ഇരിക്കെ ഒരുനാൾ, ആ സ്ഥലത്തുള്ള ഒരു ലോട്ടറിയിൽ, ജെറി ഒരു മാത്തമറ്റിക്കൽ ലൂപ്‌ഹോൾ കണ്ടെത്തുകയും അത് വെച്ച് ഓരോ തവണയും ജയിക്കുകയും ചെയ്യുന്നു. ഇവർക്കു തടസമായി ഒരു മറ്റൊരു കൂട്ടർ, ഇതേ ലൂപ്‌ഹോൾ ഐഡിയ ആയിട്ടു വരുമ്പോ കാര്യങ്ങൾ എല്ലാം തകിടം മറിയുന്നു. തനിക്കു കിട്ടുന്ന പൈസ ജെറി എന്ത് ചെയ്യുന്നു എന്നതും, തനിക്കു മുന്നിൽ വന്ന തടസങ്ങൾ എങ്ങനെ നേരിടും എന്നതുമാണ് ബാക്കി കഥ.

ജെറി ആരാണ്, അങ്ങേരുടെ ചുറ്റുപാടും എല്ലാം പറഞ്ഞു പതിഞ്ഞ ഒരു താളത്തോടു കൂടി തുടങ്ങി, പിന്നെ ഇന്റെറസ്റ്റിംഗ് + കോമഡി എന്ന രീതിയിൽ ആയി, അധികം വലിച്ചു നീട്ടൽ ഒന്നുമില്ലാതെ, ഒന്നര മണിക്കൂർ മാത്രം റൺടൈം ഉള്ള, ഫാമിലി കാര്യങ്ങൾ ഒകെ കാണിച്ചും പറഞ്ഞും പോകുന്ന ഒരു കുഞ്ഞു സിനിമയാണിത്. ഒരു പ്രതീക്ഷയുമൊന്നുമില്ലാതെ കാണാൻ ഇരുന്നു, കണ്ടു കഴിഞ്ഞപ്പോ ഒരു സംതൃപ്തി കിട്ടിയ സിനിമ. Bryan Cranston, Annette Bening എന്നിവരാണ് പ്രധാന റോളുകളിൽ വന്നത്.

https://youtu.be/lFYqO_jLmA0

ഫീൽ ഗുഡ് മൂവി എന്ന ലേബലിൽ പറയാവുന്ന രീതിക്കുള്ള, സിംപിൾ ആയി കാര്യങ്ങൾ ഒകെ പറഞ്ഞു കാണിച്ചു പോകുന്ന ഒരു സിനിമ. ഒരു വലിയ ട്വിസ്റ്റ് ഒന്നും പ്രതീക്ഷിച്ചു ആരും കാണാൻ ഇരിക്കരുത്. അടി പിടി ഇടി വെടി ഒകെ കണ്ടു മടുത്തവരും അല്ലാത്തവരും ട്രൈ ചെയ്തു നോക്കാവുന്നതാണ്. എല്ലാര്ക്കും ഇഷ്ടപെടുമെന്നു തന്നെ വിശ്വസിക്കുന്നു. പടം പാരാമൗണ്ട് പ്ലസിൽ ആണ് സ്ട്രീമിംഗ്.

Leave a Reply
You May Also Like

ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ജയ ജയ ജയ ജയ ഹേ’ ട്രെയ്‌ലർ പുറത്തിറങ്ങി

ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബേസിൽ ജോസഫും ദർശന രാജേന്ദ്രനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘ജയ ജയ…

ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകര്‍ത്തു,ദേ പുതിയ പരസ്യവും ഇറങ്ങി; വീണ്ടും മോക്ക !

ദക്ഷിണാഫ്രിക്കാന്‍ ടീമിനെ കൂടി കണക്കിന് കളിയാക്കിയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടാന്‍ പോകുന്നത്..

CCTV ക്യാമറകള്‍ ഫിറ്റു ചെയ്യൂ ജീവിതം സുരക്ഷിതമാക്കൂ

നാം ജീവിക്കുന്ന ഈ ലോകത്ത് കള്ളന്മാരും കൊള്ളക്കാരും  നമ്മുടെ ജീവിതത്തെയും നമ്മുടെ വിലപ്പെട്ട വസ്തു വകകളെയും…

ഹോക്കി ഗോൾക്കീപ്പറിൽ നിന്നും ക്രിക്കറ്റ് വിക്കറ്റ് കീപ്പറിലേക്ക്

Suresh Varieth “നിങ്ങൾക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കണോ അതോ ദക്ഷിണാഫ്രിക്കയിൽ പ്രാദേശിക ക്രിക്കറ്റ് കളിക്കണോ “?…