ArJun AcHu
🔺ഹോളിവുഡ് സിനിമകളുടെ ഒകെ പോസ്റ്റർ റിലീസ് ചെയ്യുമ്പോ അതിന്റെ കൂടെ ഒരു ടാഗ് ലൈൻ എന്ന രീതിയിൽ പലപ്പോഴും കാണാറുള്ള ഒന്നാണ് “Shot in IMAX” അല്ലെ “Filmed for IMAX”. Recently റിലീസ് ആയ ജോർദാൻ പീലിയുടെ സിനിമ Nopeൽ ഷോട്ട് ഇൻ ഐമാക്സ് എന്നും, ടോം ക്രൂസിന്റെ സിനിമ ടോപ് ഗൺ മേവെറിക്കിൽ Filmed ഫോർ ഐമാക്സ് എന്നുമായിരുന്നു. ചിലപ്പോഴൊക്കെ ഈ phrasing ഒരു misleading ആയിപോകാറുമുണ്ട്. എന്താണ് ഇവ രണ്ടും കൊണ്ട് ഉദ്ദേശിക്കുന്നത്, രണ്ടും തമ്മിൽ എന്താണ് വ്യത്യാസമുള്ളത്, ഇതിന്റെ ഒരു സിമ്പിൾ മീനിങ് ആണ് ഈ പോസ്റ്റിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്. കുറച്ചുപേർക്കെങ്കിലും ഇതൊക്കെ അറിയാമായിരിക്കും എന്നാലും അറിയാത്ത ഒരുപാട് പേരുണ്ടാകും. അവർക്കു ഇതുകൊണ്ടു ഒരുപകാരമാകുമെന്നു കരുതുന്നു.
Shot in Imax
🔺Shot in IMAX എന്നതുകൊണ്ട് സിമ്പിൾ ആയി അർത്ഥമാക്കുന്നത് എന്തെന്നാൽ ഒരു സിനിമ, 70mm/65mm ഫിലിമിൽ Imax ക്യാമറയിൽ ഷൂട്ട് ചെയ്തവ ആണ്.
Most popular ആയതും ഇന്ന് widely use ചെയ്യുന്നതുമായ ഒന്നാണ് IMAX MSM 9802 ക്യാമറ. ഈ ക്യാമറയിൽ 65/70MM ഫിലിം ആണ് ഉപയോഗിച്ച് വരുന്നത്. ഇതിന്റെ ഒരു ഫിലിം ഫ്രെയിം അളവ് എന്ന് പറയുന്നത് 69.6mm × 48.5mm. പക്ഷെ ഈ ഒരു ഐമാക്സ് ക്യാമറ വെച്ച് ഒരു 2 മണിക്കൂർ അല്ലെ അതിനു മുകളിലോ വരുന്ന പടം മുഴുവനായി ഷൂട്ട് ചെയുവാ എന്നത് അത്രക്കും ഈസി അല്ല. അത്രയേറെ ചെലവുള്ള ഒന്നാണ്. ആയതിനാൽ പലരും അവരുടെ ആവശ്യത്തിന് വേണ്ടിയുള്ള സീനുകൾ മാത്രം ഐമാക്സ് ചെയുകയും ബാക്കി ഉള്ളത് ഡിജിറ്റലിൽ എടുക്കുകയും ചെയ്യും. മുഴുവനായി 65/70mm ഫിലിം ഫോർമാറ്റിൽ എടുത്ത ഐമാക്സിൽ എടുത്ത ഒരു സിനിമ ഇല്ലെന്നാണ് ഒരു അറിവ്, എന്നാലും പല ഡോക്യൂമെന്ററികൾ പൂർണമായും ഐമാക്സിൽ ചിത്രീകരിച്ചിട്ടുണ്ട്. സിനിമയുടെ കേസ് വരുമ്പോ partially shot with IMAX 70MM എന്നാണ് പറയാൻ കഴിക്കു. എന്തിരുന്നാലും ഇങ്ങനെ ഉള്ള സിനിമകളെ ആണ് പൊതുവെ “Shot with IMAX” എന്ന ലേബലിൽ ഉൾപ്പെടുത്തുന്നത്.
🔺മറ്റൊരു കാര്യം, partially ഷോട്ട് സിനിമകൾ ഐമാക്സ് തീയേറ്ററുകളിൽ പ്ലേയ് ചെയ്യുമ്പോ ആ ഷോട്ട് ചെയ്ത സീനുകൾ വരുമ്പോ അത്രയും വലിയ സ്ക്രീൻ ഫുൾ ഫിൽ ചെയ്തു നിൽക്കുകയും സാദാ ക്യാമറകളിൽ ഷോട്ട് ചെയ്ത സീനുകൾ എത്തുമ്പോ ബ്ലാക്ക് ബാറുകൾ ഉണ്ടാകുകയും ചെയ്യും. YES നമ്മൾ വീട്ടിൽ കാണുമ്പോ ഉണ്ടാകുന്ന അതെ ബ്ലാക്ക് ബാറുകൾ തീയേറ്ററുകളിലും വരും.
ഒരു ഉദാഹരത്തിനു വേണ്ടി 1.43.1 ഐമാക്സ് വരുന്ന Dune സിനിമയുടെ ഒരു സീനും, അതെ സിനിമയുടെ ഒരു non Imax shotഉം ഒരു ഐമാക്സ് തീയേറ്ററിൽ പ്ലേയ് ചെയ്യുന്നതിന്റെ pic ബ്ലോഗിൽ ഇട്ടിട്ടുണ്ട്. നോക്കുവാ. സൂക്ഷിച്ചു നോക്കിയാൽ non Imax ഷോട്ടിൽ മുകളിൽ താഴെയും ബ്ലാക്ക് ബാറുകൾ ഉള്ളതായി കാണാം. 😃
🔺Nope, No time to Die, Wonder Woman 1984, Tenet ഇവ ഒക്കെയാണ് partially ഐമാക്സിൽ 70mmൽ ഷോട്ട് ചെയ്തു അവസാനം റിലീസ് ചെയ്ത സിനിമകൾ.
മറ്റൊരു ഇന്റെരെസ്റ്റിംഗ് ആയ ഒരു കാര്യം എന്തെന്നാൽ, ആദ്യമായി ഐമാക്സ് ബ്ലാക്ക് ആൻഡ് വൈറ്റ് അനലോഗ് ഫോട്ടോഗ്രാഫിയിൽ ചിത്രീകരിച്ച സിനിമ ആണ് അടുത്ത വര്ഷം റിലീസ് ചെയ്യാൻ ഇരിക്കുന്ന Oppenheimer.
🔺Filmed for IMAX
ഈ ലോകത്തൊരുപാട് ഐമാക്സ് തീയേറ്ററുകൾ ഇപ്പോ ഉണ്ട്. പക്ഷെ ഐമാക്സ് 65/70 mm ഫിലിം റീലിൽ എടുക്കുന്ന പടങ്ങൾ വളരെ വിരളമായിരുന്നു. അങ്ങനെ ഒരു അവസ്ഥയിൽവന്നപ്പോ, ഐമാക്സ് തീയേറ്ററുകളിൽ ആ ഒരു എക്സ്പീരിയൻസ് ലഭിക്കാൻ കൂടുതൽ പടങ്ങൾ ഫിൽ ചെയ്യണം എന്ന ഒരിത്തിൽ എത്തിപ്പെട്ടു.
2014/15 ടൈമിൽ ഐമാക്സ്, ARRI ഗ്രൂപ്പുമായി ഒത്തുചേർന്നു, Alexa 65 ടെക്നോളജി ഉൾക്കൊണ്ട്, വികസിപ്പിച്ചെടുത്ത ഒരു 6K 65mm 2D ഡിജിറ്റൽ ക്യാമറ അന്നൗൻസ് ചെയ്യുകയുണ്ടായി. ഇതിന്റെ ഒരു ഫിലിം ഫ്രെയിം dimensions എന്ന് പറയുന്നത് 54.12mm x 25.59mm ആണ്. അതായതു ഐമാക്സ് 70mm (69.6mm × 48.5mm) ഫില്മിനെക്കാൾ കുറച്ചു ചെറുത്. കൂടാതെ ഇതിൽ ഷൂട്ട് ചെയ്യുന്നതിന്റെ മാക്സിമം റെക്കോർഡബിൾ റെസൊല്യൂഷൻ എന്നത് 6560×3100 ആണ്. It is the best Digital so far എന്നാണ് പറയുന്നത്. ഇങ്ങനെ ഒരു ഡിജിറ്റൽ വന്നതോട് കൂടി പലരും 65mmനോട് അടുത്ത വരുന്ന രീതിക്കു, ആ സ്ക്രീൻ ഫിൽ ചെയ്യാൻ പറ്റുന്ന രീതിക്കു, ആവശ്യമുള്ള സീനുകൾ എടുക്കാൻ തുടങ്ങി. ഈ ഒരു കാമറ ഉപയോഗിച്ച ആദ്യത്തെ സിനിമയാണ് Captain America: Civil War. ഇൻഫിനിറ്റി വാരും ഏൻഡ് ഗെയിമും മുഴുവൻ ഷോട്ട് ചെയ്തിരിക്കുന്നത് ഇതിലാണ്.
🔺2020 സെപ്റ്റംബറിൽ ഐമാക്സ് ഒഫീഷ്യലി “Filmed In IMAX” എന്നൊരു പ്രോഗ്രാം അവതരിപ്പിച്ചു. IMAX എക്സ്പീരിയൻസ് കിട്ടാൻ വേണ്ടി, ഫിലിം മേക്കർസിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ലോകത്തിലെ മുൻനിര ക്യാമറ നിർമ്മാതാക്കളുമായി ഐമാക്സ് partnership ചെയ്തു വരുന്നു. ഈ പ്രോഗ്രാമിലൂടെ, ARRI, Panavision, RED Digital Cinema, Sony എന്നിവയുൾപ്പെടെയുള്ള മുൻനിര ബ്രാൻഡുകളിൽ ഉള്ള, ഉയർന്ന നിലവാരമുള്ള, മികച്ച ഇൻ-ക്ലാസ് ഡിജിറ്റൽ ക്യാമറകൾക്ക് IMAX ഫോർമാറ്റിൽ പ്രവർത്തിക്കാൻ പറ്റും എന്ന രീതിയിൽ IMAX സാക്ഷ്യപ്പെടുത്തും. അതായതു IMAX ഭീമൻ തിയേറ്റർ സ്ക്രീൻ റെസൊല്യൂഷൻസ് ഫിൽ ചെയ്യുന്ന രീതിക്കു സീനുകൾ ഷോട്ട് ചെയ്യാൻ പറ്റിയ ചില ടോപ് ഡിജിറ്റൽ ക്യാമറകൾ ഐമാക്സ് ടീമ്സ് certify ചെയ്യും. ഈ ക്യാമറകളിൽ ഷോട്ട് ചെയ്തു വരുന്ന സിനിമകളെ ആണ് ഇപ്പോ Filmed In IMAX അല്ലെ Filmed for Imax എന്ന് പറയുന്നത്. സോണി VENICE-ൽ ചിത്രീകരിച്ച “Top Gun: Maverick”, ARRI ALEXA LF ഉപയോഗിച്ച് ചിത്രീകരിച്ച “ഡ്യൂൺ” എന്നിവ ഈ പ്രോഗ്രാം ലേബലിൽ certified വന്ന ആദ്യ റിലീസുകൾ.
🔺6 ക്യാമറകൾ ആണ് ഇപ്പോ ഐമാക്സ് ഒഫീഷ്യലി certified ചെയ്തിരിക്കുന്നത്. അവ – Arri Alexa LF (4.5K), Arri Alexa Mini LF (4.5K), Panavision Millennium DXL2 (8K), Red Ranger Monstro (8K), Sony CineAlta Venice (6K), Arri Alexa 65 IMAX (6.5K).
🔺അവസാനമായി, ഏത് ചിത്രീകരണ രീതിയാണ് മികച്ചതെന്ന് പറയാൻ പ്രയാസമാണ്. ഫിലിം ഉപയോഗിച്ച് ചിത്രീകരിക്കുന്നതിന് ആനുകൂല്യങ്ങളുണ്ട്, richer and more pleasing imagery കിട്ടുന്നു, എന്നാൽ പോരായ്മ അതിന്റെ വിലയും മറ്റും. അത്രയേറെ ചെലവേറിയതും, കൊണ്ട് നടക്കാൻ ഭയങ്കര പാടുള്ളതും, നല്ല ലൗഡ് ആയി വർക്ക് ചെയ്യുന്നതുമായ 65mm/70mmൽ എടുക്കുന്നത് റിസ്ക് ഉള്ളപ്പോൾ, almost same as real Imax എന്ന രീതിയിൽ വരുന്ന ഈ 65mm കിട്ടുന്ന ഡിജിറ്റൽ ഫോർമാറ്റിൽ എടുക്കുന്നത് സഹായകരമാകുന്നു.
🔺എന്തിരുന്നാലും പല ന്യൂ സോഴ്സുകളിൽ നിന്നുള്ള വിവരം അനുസരിച്ചു ക്രിസ്റ്റഫർ നോളനും ജോർദാൻ പീലെയുമൊത്തു കൂട്ടുപിടിച്ചു, Kodak, Panavision, Fotokem എന്നെ കമ്പനികളുമായി collaborate ചെയ്തു IMAX ടീമുകൾ നാല് പുതിയ 65mm ക്യാമറകൾ പുറത്തിറക്കും എന്നതാണ്. ക്യാമറകൾ മാത്രമല്ല അതിനു വേണ്ട പല ലെന്സുകളും ഉണ്ട്. കൂടുതൽ features ഉൾക്കൊണ്ടു, 65mm film stock തന്നെ ഉള്ളതും, എന്നാൽ ഓൾഡ് ജനറേഷൻ അപേക്ഷിച്ചു അത്രക്കും ലൗഡ് അല്ലാത്തതും, easy to use എന്ന രീതിയിൽ ആയിരിക്കും ഇനി വരുന്നവ. 65 എംഎം ഫിലിം സ്റ്റോക്കിന്റെ കൂടുതൽ മെച്ചപ്പെട്ട ടെക്നിക്കൽ പിന്തുണയും നിർമ്മാണവും നൽകാനും കൊഡാക്ക് ഈ രംഗത്തേക്ക് stepping up ആയിട്ടുണ്ടെന്നും വാർത്തകൾ പറയുന്നുണ്ട്.