ArJun AcHu

2018ൽ തായ്‌ലൻഡിലെ Tham Luang Caveൽ അകപ്പെട്ടു പോയ 13 പേരെ രക്ഷിക്കാൻ നടത്തിയ റെസ്ക്യൂ ഓപ്പറേഷൻ ലോകമെമ്പാടും ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. June 23ൽ ഗുഹക്കുള്ളിൽ അകപ്പെട്ട അവരെ പല സ്ഥലത്തു നിന്നുള്ള രക്ഷാസംഘങ്ങൾ ഒകെ വന്നു, ഏതാണ്ട് 18 ദിവസം എടുത്താണ് രക്ഷിച്ചത്. ആ റെസ്ക്യൂ ഓപ്പറേഷൻ കാര്യങ്ങൾ ഒകെ കാണിക്കുന്ന, Ron Howardന്റെ സംവിധാനത്തിൽ സിനിമയാണ് Thirteen Lives. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി ഏതാണ്ട് 25 ഭാഷകളിൽ ഡബ് ചെയ്തു, മലയാളം ഉൾപ്പെടെ 30-ലധികം സബ്‌ടൈറ്റിലുകളിലൂടെ ആണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്.

Thirteen Lives (2022)
Genre – Biographical survival

ഗുഹയിൽ അകപ്പെട്ടു പോയവരെ രക്ഷിക്കാൻ രക്ഷാപ്രവർത്തകരും റെസ്ക്യൂ ഡൈവർസ് അങ്ങനെ വേണ്ട എല്ലാരും ചെയുന്ന കാര്യങ്ങൾ, methods, അതിനു വേണ്ടി അവർ എടുക്കുന്ന റിസ്കുകൾ അങ്ങനെ വേണ്ട എല്ലാം, എത്രത്തോളം accurate ആയിട്ടു കാണിക്കാൻ പറ്റുന്നുണ്ടോ അതുപോലെ കാണിച്ചു പോകുന്നുണ്ട് ഇവിടെ. റിയൽ ആയിട്ടു പല കാര്യങ്ങൾ അതേപടി ഇവിടെ കാണിച്ചിട്ടുണ്ട്. സിമ്പിൾ ആയിട്ടു പറഞ്ഞാൽ ആ റെസ്ക്യൂ ഓപ്പറേഷന്റെ ഒരു സിനിമാറ്റിക് പതിപ്പ്.

What really happened those 18 days outside the cave. അതാണ് ഇവിടെ നമ്മൾ കാണുന്നത്. വലിച്ചു നീട്ടൽ ഒന്നും ഇല്ലാതെ തുടങ്ങി 5 മിനിറ്റ് ആകുമ്പോ തന്നെ പ്രധാന പോയിന്റിലേക്കു കേറി കഥ തുടങ്ങുന്നതാണ് നമ്മൾ കാണുന്നത്. 13 പേരെ ഗുഹയിൽ കേറുന്നത് വരെ നമ്മൾ അവരെ കാണു. റിയൽ ലൈഫിൽ എങ്ങനെ നടന്നോ അതുപോലെ. ഗുഹയിൽ കേറി കഴിഞ്ഞു ഏതാണ്ട് 9 ദിവസത്തോളം അവരുമായി യാതൊരു contact ഇല്ലായിരുന്നു. അതുപോലെ തന്നെ ഇവിടെയും കാണിക്കുന്നത്. മേൽ പറഞ്ഞപോലെ എത്രത്തോളം accurate ആകാമോ അങ്ങനെ തന്നെ ആകിയിട്ടുണ്ട്. ഉദാഹരണത്തിന്, luck bracelets കൊടുക്കുന്നത്, Meditate ചെയുന്നത്, റെസ്ക്യൂ ടൈമിൽ തിരിച്ച വരുന്ന വഴി കണ്ടു പിടിക്കാൻ പറ്റാതെ lost ആകുന്നത്, തായ് ഫാർമേഴ്‌സിന്റെ കൃഷി ഫീൽഡ്സ് flood ചെയുന്നത് അങ്ങനെ വേണ്ട almost എല്ലാം റിയൽ ആയി നടന്നത് ഇവിടെ കാണിക്കുന്നുണ്ട്. എന്നാൽ സിനിമയെന്ന രീതിയിൽ സിനിമാറ്റിക് ആയിട്ടു വേണ്ടതും അതുപോലെ എടുത്തിട്ടുമുണ്ട്.

Underwater സീനുകൾ കുറെ വന്നു പോകുന്നതിനാൽ കുറെയധികം ഡാർക്ക് ആയ സീനുകൾ ഉണ്ട് എന്ന് ഓർമപ്പെടുത്തുന്നു. ആ സീനുകൾ എല്ലാം തന്നെയും സിനിമ എന്ന രീതിയിൽ നല്ല രീതിയിൽ ത്രില്ല് അടിപ്പിക്കുന്നുണ്ട്. സിനിമയുടെ മേക്കിങ് ടോപ് ആണ്. നല്ലപോലെ പലകാര്യങ്ങളും accurate ആയിട്ടു ചെയ്തിട്ടുണ്ട്. അതിൽ തന്നെ, ശ്രദ്ധിച്ച ഒരു കാര്യം, divers ഉപയോഗിക്കുന്ന മാസ്ക് ഓരോ തവണ അവർ ഇടുമ്പോ, faceൽ വെക്കുന്നതിനു മുന്നേ defog ചെയുന്ന എന്നവിധം വെള്ളത്തിൽ മുക്കും. പല സീനിലും അത് ഇവിടെ ആക്ടര്സ് അത് കറക്റ്റ് ആയിട്ടു ചെയുന്നുണ്ട്.

A well made cinematic recreation of a real life based incident എന്ന് പറയാവുന്ന ഒരു സിനിമ. ഇതിൽ കൂടുതൽ ഇനി ഒരണ്ണം ഇത്രയും accurate ആകാൻ കഴിയില്ല. കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണിത്. മലയാളം ഓഡിയോ + മലയാളത്തെ സബ്‌ടൈറ്റിലോടു കൂടി സിനിമ ആമസോൺ പ്രൈമിൽ ലഭ്യമാണ്.

https://youtu.be/1xfYakLR-cw

Leave a Reply
You May Also Like

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു പ്രഭാസിന്റെ പുതിയ ചിത്രമാണ് ‘ആദിപുരുഷ്…

ആഘോഷിക്കപ്പെടാതെ പോകുന്ന നല്ലനടന്മാർ സിനിമയുടെ പൂർണ്ണതയ്ക്കായി നൽകുന്ന സംഭാവനകളും സ്മരിക്കപ്പെടണം

35 വർഷങ്ങളായി തന്നെ തേടിയെത്തിയ 500ൽപ്പരം വേഷങ്ങൾ വൃത്തിയായി ചെയ്ത ഒരു ഒന്നാന്തരംനടൻ.  അദ്ദേഹം ആഘോഷിക്കപ്പെടുന്നത്…

ഒരു പ്രൊഡ്യൂസറെ കാണിക്കാനായി തുടങ്ങിയ കുഞ്ഞു ചിത്രം, കോടിക്കണക്കിനു ജനങ്ങൾ കണ്ട പാട്ടു കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടു

Maneesh Kurup നമസ്‍കാരം ഞാൻ മനീഷ് കുറുപ്പ്. ഈ ആഴ്ച റിലീസ് ചെയ്ത വെള്ളരിക്കാപ്പട്ടണം എന്ന…

‘ദേവു അമ്മ’ ബിന്ദു പണിക്കരുടെ ഇഷ്ട വേഷം

Sanjeev S Menon വാത്സല്യം എന്ന ചിത്രത്തിൽ കണ്ട ആ നാടൻ പെൺകുട്ടിയായിരുന്നില്ല പിന്നീട് കണ്ട…