ArJun AcHu

ചെങ്കിസ് ഖാൻ – ശത്രുക്കൾ പോലും കേൾക്കാൻ ഭയപ്പെട്ടിരുന്ന പേര്. മംഗോളിയ എന്ന സ്ഥലത്തെ പറ്റി പറയുമ്പോ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് ചെങ്കിസ് ഖാന്‍ ആയിരിക്കും. മംഗോളിയൻ ജനതകൾക്ക് ഇപ്പോഴും ഇന്നും അവർക്കു ഒരു Father Figure, ദേശീയ നായകൻ ആണ് ചെങ്കിസ് ഖാൻ. അത്രക്കും ഒരു പവർഫുൾ എമ്പറർ ആയിരുന്നു. തെമുജിൻ എന്നായിരുന്നു യഥാർത്ഥ നാമം. ആ തെമുജിൻ എങ്ങനെ ചെങ്കിസ് ഖാന്‍ ആകുന്നു എന്ന കഥ പറയുന്ന 2007ൽ റിലീസ് ചെയ്ത, നിരൂപകർ എല്ലാം തന്നെയും അത്രയ്ക്ക് പ്രസംശിച്ച സിനിമയെ പറ്റിയാണ് പറയാൻ പോകുന്നത്.

Mongol (2007)
Genre – Historical Drama

9 വയസുള്ളപ്പോ ഭാവി വധുവിനെ കണ്ടെത്താൻ വേണ്ടി അച്ഛനും ആയി ഇറങ്ങി തിരിച്ചിരിക്കുകയാണ് തെമുജിൻ. മംഗോളിയൻ പ്രദേശങ്ങളിൽ അങ്ങനെ ആയിരുന്നു രീതി. മെർകിറ്റ് ഗോത്രത്തിൽ നിന്നും ഒരു പെണ്ണിനെ വേണമെന്ന് അച്ഛൻ പറയുന്നുണ്ടെങ്കിലും തെമുജിൻ അത് കാര്യമാക്കാതെ വേറെയൊരു ഗോത്രത്തിൽ നിന്നുമൊരു പെണ്ണിനെ കണ്ടു പിടിക്കുന്നു. എല്ലാം കഴിഞ്ഞു തിരിഞ്ഞു പോകുന്ന വഴിയിൽ വെച്ച് തെമുജിന്റെ അച്ഛൻ മരണപ്പെടുന്നു. അതിനു ശേഷം തെമുജിന്റെ ജീവിതത്തിൽ നടന്ന ഒരുപാട് മാറ്റങ്ങൾ, ഒന്നുമില്ലാതിരുന്ന ഒരു അവസ്ഥയിൽ നിന്നും ശക്തനായ ഒരു ചക്രവർത്തിയായി തെമുജിൻ മാറുന്ന ഒരു കഥ ആണ് ബാക്കി. ആ കഥയിൽ സൗഹൃദമുണ്ട്, വിശ്വാസമുണ്ട്, പ്രണയമുണ്ട്, വഞ്ചനയുണ്ട്, ക്ഷമയുണ്ട്.
ഒരു മുഴുനീളൻ ആക്ഷൻ വാർ മൂവി എന്ന രീതിയിൽ പോകാതെ 9 വയസുള്ള തെമുജിൻ, അവൻ നേരിടുന്ന ഓരോ പ്രശ്നങ്ങൾ, അതൊക്കെ അവൻ എങ്ങനെ തരണം ചെയ്തു എങ്ങനെ ചെങ്കിസ് ഖാൻ ആക്കുന്നു, അതാണ് ഇവിടെ പറഞ്ഞു പോകുന്നത്. അതുകൊണ്ടു ആരും ഒരു ആക്ഷൻ മൂവി എന്ന ലേബലിൽ ഇതിനെ കാണാൻ ശ്രമിക്കരുത്.

എടുത്തു പറയണ്ട ഒരു കാര്യം ആണ് ഇതിന്റെ മേക്കിങ്ങും സിനിമാട്ടോഗ്രഫിയും. മംഗോളിയൻ പ്രദേശങ്ങൾ എന്ന രീതിയിൽ കാണിക്കുന്ന സ്ഥലങ്ങൾ എല്ലാം, അതിന്റെ ഒരു ഭംഗി കാണുന്ന നമ്മുക്ക് അനുഭവപ്പെടുന്ന രീതിക്കു എടുത്തിട്ടുണ്ട്. കൂടാതെ അവരുടെ വസ്ത്രങ്ങൾ, അവരുടെ ജീവിത ശൈലി എല്ലാം നല്ലപോലെ ഇതിൽ കാണിക്കുന്നുണ്ട്. തെമുജിൻ ആയിട്ടു Tadanobu Asano ആണ് ആക്ട് ചെയ്തിരിക്കുന്നത്. വളരെ നല്ലപോലെ പുള്ളി ആ റോൾ ചെയ്തിട്ടുണ്ട്. തെമുജിന്റെ ഭാര്യ Borte ആയി മംഗോളിയൻ നടി Chuluuny Khulan ആണ് വേഷമിട്ടത്. പുള്ളിക്കാരിയുടെ ആദ്യത്തെ സിനിമ അഭിനയം ആയിരുന്നു അത്. അതും അത്രയും നല്ലൊരു റോൾ. അതോടു കൂടി ഒരൊറ്റ ഫിലിം കൊണ്ട് പുള്ളികാരി ഫേമസ് ആയി. പക്ഷെ പിന്നീട് വേറെ സിനിമകളിൽ കണ്ടിട്ടില്ല.

2008ലെ ഓസ്കറിൽ, മികച്ച വിദേശ ഭാഷ വിഭാഗത്തിൽ നോമിനേഷനും ലഭിച്ചിരുന്നു ഇതിനു. ഒരു ട്രിലജി ആയിട്ടു ഇറക്കാൻ ആയിരുന്നു പ്ലാൻ എങ്കിലും പിന്നീട് പല കാരണത്താൽ ഇതിനു മറ്റൊരു ഭാഗം വന്നിട്ടില്ല. 2019ൽ Mongol 2 The Legend എന്ന പേരിൽ സീക്വൽ ഉണ്ടെന്നും ഷൂട്ടിംഗ് ഒകെ തുടങ്ങിയിരുന്നു എന്ന് ന്യൂസ് കണ്ടിരുന്നു. എന്തായെന്ന് അറിയില്ല . സെർജി ബോഡ്രോവിന്റെ “മംഗോൾ” രക്തം കുതിർന്ന, തീവ്രമായ പ്രണയമുള്ള, പീഡനത്തിന്റെയും മറ്റും വശങ്ങൾ കാണിക്കുന്ന കഥ പറയുന്ന ഒരു ക്രൂര ചിത്രമാണ്. ഒരു വിഷ്വൽ കാഴ്‌ച തന്നെയാണിത്. കണ്ടിരിക്കേണ്ട ഒരു സിനിമ. എല്ലാരും കാണണം. കൂടാതെ ഈ സിനിമയുടെ മേക്കിങ് എന്ന രീതിയിൽ ഒരു 25 മിനിറ്റ് വരുന്ന ഒരു വീഡിയോ ഉണ്ട്. അതിൽ സിനിമയിൽ ഇല്ലാത്ത, ചെങ്കിസ് ഖാനെ പറ്റി പറയുന്ന കുറച്ചു വിവരങ്ങൾ കൂടെ ഉണ്ട്. കണ്ടു നോക്കു അതും.

Leave a Reply
You May Also Like

നാച്ചുറൽ സ്റ്റാർ നാനിയുടെ ‘ഹായ് നാണ്ണാ’ ! സെക്കൻഡ് സിംഗിൾ ‘ഗാജു ബൊമ്മ’ പുറത്തിറങ്ങി

നാച്ചുറൽ സ്റ്റാർ നാനിയുടെ ‘ഹായ് നാണ്ണാ’ ! സെക്കൻഡ് സിംഗിൾ ‘ഗാജു ബൊമ്മ’ പുറത്തിറങ്ങി പാൻ…

തിയേറ്ററിൽ കുട്ടികളെക്കാൾ പ്രശ്നം ദേ ഇവരാണ്

Nidhin Nath തിയറ്ററിൽ സിനിമ കാണുമ്പേൾ സുഖമമായി കാണാൻ തന്നെയാണ്‌ എല്ലാവരും ആഗ്രഹിക്കുക. കുട്ടി കരയുന്നതിനേക്കാൾ…

കാസ്റ്റിംഗിൽ ആയാലും മേയ്ക്കിങ്ങിൽ ആയാലും ഇതുവരെയുള്ള പ്രിയദർശൻ സിനിമകളിൽ നിന്നൊക്കെ വളരെ വ്യത്യസ്തമായ ഒരു ട്രീറ്റ്മെന്റ്

Vani Jayate OTT റിവ്യൂ എന്തിനാണ് കൊറോണ പേപ്പേഴ്സ് എന്ന് പേരിട്ടത് എന്ന് ചോദിക്കുന്നില്ല, കാരണം…

ഉല്ലാസത്തിൽ ഇതുവരെ കണ്ട ഷെയ്ൻ നിഗമേ അല്ല… ട്രെയ്‌ലർ കാണാം

ഷെയ്ൻ നിഗത്തെ നായകനാക്കി ജീവന്‍ ജോജോ സംവിധാനം ചെയുന്ന ചിത്രമാണ് ഉല്ലാസം. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവർത്തകർ…