ഏ.ആർ.കാസിമിൻ്റെ അർജുൻ ബോധി (ദി ആൽക്കമിസ്റ്റ് ) ആരംഭിച്ചു

എ.ആർ.കാസിം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അർജുൻ ബോധി (ദി ആൽക്കമിസ്റ്റ് ). ഡി.കെ.സ്റ്റാർ ക്രിയേഷൻസിൻ്റെ ബാനറിൽ ദിവാകരൻ കോമല്ലൂർ, തിരക്കഥയും ഗാനങ്ങളും രചിച്ച് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി പതിന്നാല് ഞായറാഴ്ച്ച തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ആരംഭിച്ചു.അണിയറ പ്രവർത്തകരും, ബന്ധുമിത്രാദികളും മാത്രം അണിനിരന്ന ലളിതമായ ചടങ്ങളിലൂടെയാണ് ചിത്രീകരണം ആരംഭിച്ചത്.ഒരു സയൻ്റിസ്റ്റിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ എ.ആർ.കാസിം അവതരിപ്പിക്കുന്നത്.

ഇൻഡ്യൻ ഗാസ്ത്ര രംഗത്തു തന്നെ ഏറെ സമർത്ഥനാണ് അർജുൻ ബോധി.ആധുനിക ശാസ്ത്രയുഗത്തിൽ ശാസ്ത്രത്തിൻ്റെ കാഴ്ച്ചപ്പാടുകൾക്ക് പ്രാധാന്യം നൽകുന്നവനാണ് അർജുൻ ബോധിയെങ്കിലും പൂർവ്വികരുടെ ചില സിദ്ധാന്തങ്ങൾക്കും പ്രാധാന്യമുണ്ടന്നു തിരിച്ചറിയുന്നവനാണ് അർജുൻ ബോധി.മനുഷ്യരാശിക്ക് ഏറെ ഉപകാരപ്രദമാകുന്ന ഒരു പുതിയ കണ്ടുപിടുത്തം നടത്തുന്നു അർജുൻ ബോധി.അർജുൻ ബോധിയുടെ ഈ കണ്ടുപിടുത്തത്തെ വാണിജ്യ കരിക്കുവാൻ ശ്രമിക്കുന്ന ഒരു വൻമാഫിയാ സംഘ ത്തിൻ്റെ കടന്നുവരവിലൂടെ പിന്നീടങ്ങോട് സംഘർഷത്തിൻ്റെ നാളുകളായി മാറുന്നു. ഈ സംഘർഷങ്ങളുടെ തികച്ചും ഉദ്വേഗജനകമായ ചലച്ചിത്രാവിഷ്ക്കാരണമാണ് ഈ ചിത്രം.

ശസ്ത്രമായാലും മതമായാലും അത് മനുഷ്യനന്മക്കായിരിക്കണം.. മനുഷ്യന് ദോഷകരമാകുന്ന ഒന്നും ഉണ്ടാകരുത് എന്ന ഒരു സന്ദേശം കൂടി നൽകുന്നതാണ് ഈ ചിത്രം ‘സയൻ്റിഫിക്സ് ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ എം.ടി.വാസുദേവൻ നായരുടെ തിരക്കഥയിൽ ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമരയിലെ നായകനെ അവതരിപ്പിച്ച് ശ്രദ്ധേയനായ കൈലേ ഷാണ് ഈ ചിത്രത്തിലെ നായകനായ അർജുൻ ബോധിയെ അവതരിപ്പിക്കുന്നത്. നീലത്താമരക്കു ശേഷം കൈലേഷ് നായകനാകുന്ന ചിത്രം കൂടിയാണിത്.സായ്കുമാർ, പ്രമോദ് വെളിയനാട്y മധുപാൽ, ചെമ്പിൽ അശോകൻ, അരിസ്റ്റോ സുരേഷ്, ഷോബി തിലകൻ സലിം .എസ് ., ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്ന റിനിൽ ഗൗതം എന്ന പുതുമുഖവുമാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.നായിക പുതുമുഖമാണ്.

ദിവാകരൻ കോമല്ലൂർ

ലോകപ്രശസ്ത ചിത്രകാരനായ രാജാ രവി വർമ്മയുടെ പേരിലുള്ള കേരളത്തിലെ ആദ്യത്തെ രവിവർമ്മ കൾച്ചറൽ സൊസൈറ്റിയുടെ ആദ്യത്തെ സംസ്ഥാന അവാർഡും, രണ്ടായിരത്തി പതിമൂന്നിൽ കേരള ലളിത കലാ അക്കാദമിയുടെ പ്രകൃതി ചിത്രരചനക്കുള്ള അവാർഡും സ്വർണ്ണ മെഡലും ലഭിച്ചാട്ടുള്ള – കലാപ്രതിഭ കൂടിയാണ് ദിവാകരൻ കോമല്ലൂർ. പ്രശസ്ത തിരക്കഥാകൃത്ത് കലവൂർ രവികമാറിൻ്റെ തിരക്കഥയിൽ മുരളി, സായ്കുമാർ, ക്യാപ്റ്റൻ രാജു എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് ഒക്കിയ നീലാകാശം നിറയെ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ.ആർ.കാസിം, പിന്നീട്,ദേവക്കോട്ടൈ, നവംബർ ഇരുപത്തിയഞ്ച് എന്നീ തമിഴ് ചിത്രങ്ങളും, റീ ക്യാപ്പ് എന്ന ഒരു മലയാള ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. അതിനു ശേഷം ഒരുക്കുന്ന ചിത്രമാണിത്. സംഗീതം -റിനിൽ ഗൗതം.ഛായാഗ്രഹണം -രഞ്ജിത്ത് രവി .കലാസംവിധാനം – ബസന്ത് .മേക്കപ്പ് – അനിൽ നേമം.കോസ്റ്റ്വും – ഡിസൈൻ – കുക്കു ജീവൻ. കോ. ഡയറക്ടർ -ബെന്നി തോമസ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -എസ്.പി.ഷാജി. പ്രൊഡക്ഷൻ ഡിസൈനർ – സെയ്ത് മുഹമ്മദ്. പ്രൊഡക്ഷൻ എക്സിക്യട്ടീവ് – മെഹമൂദ് കാലിക്കട്ട്. പ്രൊഡക്ഷൻ കൺട്രോളർ- ജെ.പി.മണക്കാട്, തിരുവനന്തപുരം, മീൻമുട്ടി, പാതിരാമണൽ അരുണാചൽ പ്രദേശ്. ടിബറ്റൻ കാടുകളിലുമായിട്ടാണ് ഈ m ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകുന്നത്.വാഴൂർ ജോസ്. ഫോട്ടോ – ഷിജു രാഗ്.

You May Also Like

അൻജന- വാർസ് സിനിമകൾ വരുന്നു: ദൃശ്യമുദ്ര മോഹൻലാൽ പ്രകാശനം ചെയ്തു, ആദ്യ സിനിമ ജനുവരിയിൽ പാലക്കാട് ചിത്രീകരണം ആരംഭിക്കും

അൻജന- വാർസ് സിനിമകൾ വരുന്നു: ദൃശ്യമുദ്ര മോഹൻലാൽ പ്രകാശനം ചെയ്തു, ആദ്യ സിനിമ ജനുവരിയിൽ പാലക്കാട്…

ദൃശ്യത്തിന്റെ പശ്ചാത്തലത്തിൽ ജീത്തു ജോസഫിന്റെ ‘നേര്’ വർക്കൗട്ട് ആകുമോ ? മോഹൻലാലിൻറെ മറുപടി ഇങ്ങനെ

ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിലെ ഏറ്റവും പുതിയ ചിത്രമാണ് നേര് . ശാന്തി മായാദേവിയും ജീത്തു ജോസഫും…

കാർത്തി നായകനായ ‘ജപ്പാൻ’ – ടീസർ പുറത്തിറക്കി

കാർത്തി നായകനായ ‘ജപ്പാൻ’ – ടീസർ പുറത്തിറക്കി. കാർത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമയായ ‘ജപ്പാൻ’ ബ്രഹ്മാണ്ഡ…

നടൻ വിജയ് ഫെബ്രുവരിയിൽ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നുവോ? അദ്ദേഹത്തിൻ്റെ രാഷ്ട്രീയ അരങ്ങേറ്റത്തെക്കുറിച്ച് …

തമിഴ് സിനിമാ വ്യവസായത്തിലെ മുൻനിര നടന്മാരിൽ ഒരാളും വൻ ആരാധകരുള്ള പ്രശസ്ത ഇന്ത്യൻ താരവുമായ നടൻ…