ചട്ടമ്പി ഒരു അഡാർ സിനിമ ആയിരിക്കും എന്നതിൽ സംശയമില്ല

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
19 SHARES
228 VIEWS
Arjun R Kollam
ചട്ടമ്പി ടീസർ കണ്ടു. മഞ്ഞു മലയുടെ അറ്റം എന്നെ പറയാൻ ഒക്കുകയുള്ളു. കാരണം ഭാസിയുടെ സംഭാഷണം മാത്രം ടീസറിൽ. അതും അളന്നു മുറിച്ച സംഭാഷണം. മധുരം ഇഷ്ടമല്ല, അടിക്കാൻ അറിയാതെ എന്ത് അഭിനയം തുടങ്ങിയ ഷാർപ്പ് ഡയലോഗുകൾ. ഇത് സിനിമയിലെ ഒരു നടൻ മാത്രമാണ്. ഇനി വരാനിരിക്കുന്നവർ ഇത് പോലെ ഗംഭീര പെർഫോമേർസ് ആണ് എന്ന് അറിയുമ്പോൾ ആണ് ഇത് മഞ്ഞ് മലയുടെ അറ്റം എന്ന് പറഞ്ഞു പോകുന്നത്. അത് മാത്രമല്ല, പിന്നണിയിലും പുലികൾ തന്നെയാണ് എന്നതാണ് ആകാംഷയെ ഉയർത്തുന്ന മറ്റൊരു കാര്യം.
തന്റെതായ അഭിനയ ശൈലിയിലൂടെ നമ്മുടെ പ്രിയങ്കരനായ ചെമ്പൻ വിനോദ്, അഞ്ച് പെണ്ണുങ്ങളിലൂടെ വന്ന് വെറുപ്പ് തോന്നും വിധം ആ വേഷം മികച്ചതാക്കി ശേഷം മിന്നൽ മുരളി എന്ന ഒരൊറ്റ സിനിമയിലൂടെ നമ്മുടെ പ്രിയപ്പെട്ട ഒരാളായി മാറിയ ഗുരു സോമസുന്ദരം, മലയാളത്തിന്റെ അഭിമാനമായ പപ്പുവിന്റെ മകനും, തന്റെ കഴിവ് കൊണ്ട് തന്നെ സിനിമാ ലോകത്ത് തന്റെ സ്ഥാനം നേടിയ ബിനു പപ്പു, ഏത് വേഷവും അനായാസം കൈകാര്യം ചെയ്യുന്ന മികച്ച അഭിനേത്രി ആയ ഗ്രേസ് ആന്റണി, ആദ്യ സിനിമയിൽ തന്നെ നമ്മളെ ഞെട്ടിച്ച മൈഥിലി തുടങ്ങിയവർ അണിനിരക്കുമ്പോൾ അത് ഒരു അഡാർ സിനിമ ആയിരിക്കും എന്നതിൽ സംശയമില്ല.

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഉണ്ണിമുകുന്ദൻ സഹോദരനാണ് പ്രതിഫലമേ വേണ്ടാന്നു പറഞ്ഞു അഭിനയിച്ച ബാലയ്ക്ക് ഇതെന്തുപറ്റിയെന്ന് ലൈൻ പ്രൊഡ്യൂസർ

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ നിർമാതാക്കൾ പ്രതിഫലം നൽകാതെ വ​ഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തിനു

ഉണ്ണിമുകുന്ദൻ പ്രതിഫലം തരാതെ പറ്റിച്ചു എന്നും സ്ത്രീകൾക്ക് മാത്രമേ പണം നൽകയുള്ളൂ എന്നും നടൻ ബാലയുടെ ഗുരുതര ആരോപണം

ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകാതെ പറ്റിച്ചു എന്ന് ആരോപിച്ചുകൊണ്ടു നടൻ ബാല രംഗത്ത്.