പലരും വിചാരിക്കുന്ന പോലെ ചോള രാജ വംശം അന്യം നിന്ന് പോയിട്ടില്ല, അവർ ഇന്നും ഉണ്ട്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
19 SHARES
228 VIEWS

Arjun Sudheer

പൊന്നിയിൻ സെൽവം എന്ന സിനിമ ഇപ്പൊ റിലീസ് ചെയ്യുവാൻ പോവുകയാണല്ലോ. പുരാതന തമിളകം (അന്ന് മലയാള ഭാഷ ഇല്ല, കേരളവും )അടക്കി ഭരിച്ചിരുന്ന മൂവേണ്ടർ എന്ന ചോള, ചേര, പാണ്ടിയ രാജ വംശങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാം, എന്നാൽ അവരുടെ വർത്തമാന തലമുറയെ കുറിച്ച് എത്ര പേർക്ക് അറിയാം. ആദ്യം ആമുഖത്തിൽ പറഞ്ഞ സിനിമ പറയുന്ന ചോള രാജ വംശത്തെക്കുറിച്ച് :

പലരും വിചാരിക്കുന്ന പോലെ ചോള രാജ വംശം അന്യം നിന്ന് പോയിട്ടില്ല(പാണ്ടിയർ അവസാന ചോള രാജാവിനെ വധിച്ചു എങ്കിലും ).പിച്ചവാരം ചോള ജമിണ്ടാർ എന്നറിയപ്പെടുന്ന കുടുംബം ഇന്നും നിലവിലെ തമിഴ് നാടിലെ ചിദoബരം ത്തിനു അടുത്ത് താമസിക്കുന്നുണ്ട്. മറ്റു ചില കുടുംബങ്ങൾ ചോള പാരമ്പര്യം അവകാശപ്പെടുന്നുണ്ട് എങ്കിലും നടരാജ ക്ഷേത്രത്തിൽ കിരീടംധാരണത്തിന് ഉള്ള അവകാശം ഇവർക്ക് ആണ്.1978 നു ശേഷം ഒരു കിരീടംധാരണം നടന്നിട്ടില്ല. Chidambaram ക്ഷേത്രം പൂട്ടി പൂജാരി താക്കോൽ പിച്ചവരം ചോള ജമീണ്ടാർ ടെ വീട്ടിൽ കൊണ്ട് പോയി കൊടുക്കുകയും കാലത്ത് വാങ്ങുകയും ചെയ്യുന്ന ഒരു പതിവ് ഉണ്ട്‌. നിലവിൽ ഉള്ള ഇവരുടെ സാമ്പത്തിക നില വളരെ പരുങ്ങലിൽ ആണ് എന്നാണ് അറിയുവാൻ കഴിഞ്ഞത്.

പാണ്ടിയർ:

ചോള രാജ വംശവും ആയി നിരന്തരം യുദ്ധം ചെയ്ത മധുര ആസ്ഥാനമായ പാണ്ടിയ രാജ വംശം പിൽകാലത്ത ചോളരെ തോൽപ്പിച്ചു എങ്കിലും ആഭ്യന്തര കലഹവും അതിന്റെ പിൻപറ്റി ഹോയ്സാലരും പിന്നീട് മാലിക് കഫുർ മായി ഉള്ള യുദ്ധം മൂലം ക്ഷയികുകയും പിന്നീട് കാലക്രമേണ മധുരയിൽ നിന്ന് മാറി തെങ്കാശി ആസ്ഥാനമാക്കി ഒരു ചെറിയ നാട്ടു വർഷമായി ഭരണം നടത്തുകയും ഒടുവിൽ ഇല്ലാതാവുകയും ചെയ്തു എന്ന് പറയപ്പെടുന്നു.എന്നാൽ തെങ്കാശി പാണ്ടിയർ പാരമ്പര്യം രാമനാതപുരം ജാമിന്ദർ മാറും ശിവഗംഗയി ജാമിന്ദർ മാറും അവകാശപ്പെടുന്നുണ്ട്. ഇന്നത്തെ തമിഴ് നാട്ടിലെ പലർക്കും അറിയാത്ത ഒരു ചരിത്രം എന്തെന്നാൽ മാനവിക്രമ കുളശേഖര പെരുമാൾ എന്ന പാന്ധ്യ രാജാവ് ചോലരുമായി ഉള്ള യുദ്ധത്തിൽ തോൽക്കുകയും പിന്നീട് മധുര ഉപേക്ഷിച്ചു പൂഞ്ഞാർ ഇൽ താമമാക്കുകയും അങ്ങിനെ സ്ഥാപിത മായ രാജ വംശം ആണ് പൂഞ്ഞാർ രാജ വംശം.അത് പോലെ തന്നെ മധുര നായ്ക് നെ പേടിച്ച് തെങ്കാശി പാന്ധ്യ രാജാവശത്തിൽ പെട്ട ഒരു കുടുംബം പന്തളം വന്നു താമസിക്കുകയും അങ്ങിനെ ഉണ്ടായതു ആണ് പന്തളം രാജാവംശം. എന്തായാലും ഇന്നത്തെ ഈ രണ്ട് രാജവംശങ്ങളും മറ്റുള്ള കേരളത്തിൽ ഉള്ള രാജവംശങ്ങളെ പോലെ ചേര പാരമ്പര്യം അല്ല മറിച്ചു പാണ്ടിയ പാരമ്പര്യം ആണ് അവകാശപ്പെടുന്നത്.

ചേര രാജവംശം:

കൂടുതൽ ഇവിടെ വിശദീകരണത്തിന്റെ ആവശ്യം ഇല്ല. തിരുവിതാംകൂർ, കൊച്ചി, കോലത്തിരി മുതലായ രാജാവംശങ്ങൾ ഈ പാരമ്പര്യം ആണ്. കോഴിക്കോട് സാമൂതിരി പക്ഷെ അല്ല.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.