ജനപ്രിയ യൂട്യൂബർ അർമാൻ മാലിക്ക് തന്റെ രണ്ട് ഭാര്യമാരും ഗർഭിണികൾ ആയതിന്റെ ചിത്രങ്ങൾ പങ്കിട്ടതിന് ശേഷം ക്രൂരമായ ട്രോളുകൾക്കു പത്രമാവുകയാണ്. ഒരാൾക്ക് രണ്ടു ഭാര്യമാർ അനുവദനീയമോ എന്നാണു പലരും ചോദിക്കുന്നത് .സോഷ്യൽ മീഡിയയിൽ ദേഷ്യം നിറഞ്ഞ കമന്റുകളും “വിലകുറഞ്ഞത്” എന്ന ആരോപണങ്ങളുമാണ് ഇവർക്ക് നൽകുന്നത്. യൂട്യൂബ് വ്ലോഗർ അർമാൻ തന്റെ സോഷ്യൽ മീഡിയയിൽ ധാരാളം ഇടപെടുന്ന വ്യക്തിയാണ്. അടുത്തിടെ തന്റെ രണ്ട് ഗർഭിണികളായ ഭാര്യമാരുമൊത്തുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടിരുന്നു. “എന്റെ കുടുംബം,” എന്ന് അടിക്കുറിപ്പായി എഴുതി. ഫോട്ടോകളിൽ അർമാൻ, ഓറഞ്ച് ഷർട്ട് ധരിച്ചുകൊണ്ടു ഭാര്യമാരായ കൃതികയ്ക്കും പായലിനും ഒപ്പമാണ് ഫോട്ടയ്ക്കു പോസ് ചെയ്തത്.
സോഷ്യൽ മീഡിയയിൽ 1.5 മില്യൺ ഫോളോവേഴ്സ് ഉള്ള ഹൈദരാബാദ് ആസ്ഥാനമായുള്ള യൂട്യൂബർ തന്റെ ആരാധകരുമായി സംവദിക്കാനും രസിക്കാനും പതിവായി വീഡിയോകളും ഫോട്ടോകളും അപ്ലോഡ് ചെയ്യുന്നുണ്ട് . 2011-ൽ പായലിനെ വിവാഹം കഴിച്ചു, അവർക്കു ചിരായു മാലിക് എന്ന മകനുണ്ടായി . പിന്നീട് 2018-ൽ അർമാൻ തന്റെ ആദ്യ ഭാര്യയുടെ ഉറ്റ സുഹൃത്തായിരുന്ന കൃതികയെ വിവാഹം കഴിച്ചു.അന്നുമുതൽ കുടുംബത്തിലെ നാലുപേരും ഒരുമിച്ചാണ് താമസം. പായലും കൃതികയും വളരെ ഇണക്കത്തോടെയും സന്തോഷത്തോടെയുമാണ് കുടുംബജീവിതം ആസ്വദിക്കുന്നതെന്നു ചിത്രങ്ങളിൽ കാണാം.