എഴുതിയത്  : Joli Joli

വിവാഹേതര ബന്ധം പണ്ട് കുറ്റകരമായിരുന്നത് കൊണ്ടാണ് സൈനികരുടെ സ്ത്രീകൾ ഇത്രയും കാലം അടക്കി പിടിച്ച് നിന്നത് എന്നാണോ സൈന്യം പറഞ്ഞുവരുന്നത്. കുറ്റകരമല്ലാതായതോടുകൂടി അവർ അന്യ പുരുഷന്മാരെ തേടി പോകും എന്നതാണോ സൈനികരെ സമ്മർദ്ദത്തിലാക്കുന്നത്. അങ്ങനെയെങ്കിൽ അവർ പോകട്ടെന്ന് വെക്കണം.നിയമം പറഞ്ഞ് പേടിച്ചും കണ്ണുരുട്ടിയും മറ്റൊരു ബന്ധത്തിന് പോകാൻ താല്പര്യമുള്ള സ്ത്രീകളെ എത്രകാലമാണ് നമ്മൾ പൂട്ടിയിടുക. സൈനീക തലത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കുറ്റമാണ് പരപുരുഷ സ്ത്രീ സംഗമം. വ​ധ​ശി​ക്ഷ വ​രെ ല​ഭി​ച്ചേ​ക്കാം. ഈയൊരു നിയമപ്രശ്‍നം എങ്ങനെ കൈകാര്യം ചെയ്യും എന്ന ആശങ്കയാണോ നിങ്ങളെ സമ്മർദ്ദത്തിലാക്കുന്നത്, അറിയില്ല.

വിധി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സൈനീക തലത്തിലെ ഉന്നതങ്ങളിൽ നിന്ന് രണ്ട് ഹർജികൾ സുപ്രിം കോടതിയിൽ എത്താൻ പോകുന്നു.കേസ് വാദം കേൾക്കാൻ എടുക്കുമ്പോഴേ എന്താണ് ഇവർ ഉദ്ദേശിക്കുന്നത് എന്ന് പൂർണമായി മനസിലാക്കാൻ കഴിയൂ. വി​വാ​ഹി​ത​യാ​യ സ്ത്രീ​യു​മാ​യി ഭ​ര്‍​ത്താ​വി​ന്‍റെ അ​റി​വോ സ​മ്മ​ത​മോ കൂ​ടാ​തെ ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന പു​രു​ഷ​നെ​തി​രേ ശി​ക്ഷ വ്യ​വ​സ്ഥ ചെ​യ്യു​ന്ന വ​കു​പ്പാ​ണ് ഐ​പി​സി 497.ഈ ​വ​കു​പ്പു പ്ര​കാ​രം പു​രു​ഷ​നെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​മെ​ങ്കി​ലും സ്ത്രീ​ക്കെ​തി​രേ കേ​സെ​ടു​ക്കാ​നാ​വി​ല്ല. അ​ഞ്ചു വ​ര്‍​ഷം വ​രെ പുരുഷന് ശി​ക്ഷ​യും ഈ ​വ​കു​പ്പി​ല്‍ വ്യ​വ​സ്ഥ ചെ​യ്യു​ന്നു. ഈ ​വ​കു​പ്പ് ഭ​ര​ണ​ഘ​ട​ന​യു​ടെ 15(3) വ​കു​പ്പി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മ​ല​യാ​ളിയായ ജോ​സ​ഫ് ഷൈ​ന്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​തും വിവാഹേതര ബന്ധം കുറ്റകരമല്ല എന്ന വിധി സമ്പാദിച്ചതും..

ക​ഴി​ഞ്ഞ വ​ര്‍​ഷം സെ​പ്റ്റം​ബ​റി​ലാ​ണു വി​വാ​ഹേ​ത​ര ബ​ന്ധം ക്രി​മി​ന​ല്‍ കു​റ്റ​മാ​ക്കു​ന്ന ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​ത്തി​ലെ 497-ാം വ​കു​പ്പും ക്രി​മി​ന​ല്‍ ന​ട​പ​ടി ച​ട്ട​ത്തി​ലെ 198 (ര​ണ്ട്) വ​കു​പ്പും സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി​യ​ത്. സ്ത്രീ​ക​ളെ അ​ന്ത​സി​ല്ലാ​തെ ക​ണ​ക്കാ​ക്കു​ന്ന​താ​ണ് 158 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള നി​യ​മ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ നി​ര്‍​ണാ​യ​ക വി​ധി.വി​വാ​ഹി​ത​യാ​യ സ്ത്രീ​യെ വി​ല​യ്ക്കെ​ടു​ത്ത വ​സ്തു​വാ​യി ക​ണ​ക്കാ​ക്കാ​നാ​വി​ല്ലെ​ന്നും ഭാ​ര്യ​യു​ടെ അ​ധി​പ​ന​ല്ല ഭ​ര്‍​ത്താ​വെ​ന്നും കോ​ട​തി പ്ര​സ്താ​വി​ച്ചിരുന്നു.

വിവാഹേതര ബന്ധം കുറ്റകരമല്ലാതാക്കിയതോടുകൂടി കേരളത്തിലെ കുടുംബങ്ങളിൽ പറയത്തക്ക എന്തെങ്കിലും മാറ്റം ഉണ്ടായി എന്ന് എനിക്ക് തോന്നുന്നില്ല. ഒരു കുറ്റിയടിച്ചിട്ട് ആ കുറ്റിയിൽ കിടന്ന് ഇഷ്ട്ടമുണ്ടെങ്കിലും ഇല്ലെങ്കിലും ജീവിതാവസാനം വരെ ചുറ്റിത്തിരിയുന്നതാണ് കുടുംബം എന്ന നമ്മുടെയൊക്കെ കൺസെപ്റ്റ്. മറ്റെല്ലാ സന്തോഷങ്ങളും മാറ്റിവെച്ച് പകലന്തിയോളം കുടുംബം, അതിന്റെ ഭദ്രത മക്കൾ എന്നിവക്ക് വേണ്ടി കഷ്ടപ്പെട്ട് ത്യാഗം സഹിച്ച് ജീവിച്ച് അവസാനം പത്തറുപത്തഞ്ചു വയസ്സാകുമ്പോൾ മക്കൾക്കും വേണ്ട കുടുംബക്കാർക്കും വേണ്ട നാട്ടുകാർക്കും വേണ്ടാതെ ചത്തൊടുങ്ങി പോകുക.

പൊതുവെ കണ്ടുവരുന്ന ഒരു കേരളീയ കുടുംബ ചക്രം ഇതാണ്.നിങ്ങൾ സഹിച്ച ത്യാഗങ്ങൾക്ക് അന്ന് ഒരു വിലയുമുണ്ടാകില്ല.നിങ്ങൾ വേണ്ടന്ന് വെച്ച സന്തോഷങ്ങൾ ആരും ഓർക്കില്ല.നിങ്ങൾ വേണ്ടന്ന് വെച്ച സ്നേഹത്തെ ഒരുകാലത്ത് ആരും പാടിപുകഴ്ത്തില്ല.നിങ്ങളനുഭവിച്ച ലൈംഗീക അരാജകത്വം ഒരു ത്യാഗമായി ആരും വിലയിരുത്തില്ല.നിങ്ങൾക്ക് ജീവിതത്തിൽ നഷ്ട്ടപ്പെട്ട സന്തോഷത്തിന്റെ ഒരു നിമിഷം പോലും അവസാനം ആരും തിരിച്ച് തരില്ല.ജീവിപ്പിക്കുക അതിനൊപ്പം നിങ്ങളും ജീവിക്കുക. തന്റെ ഭാര്യ ഇങ്ങനെ പോയാൽ താങ്കൾ സഹിക്കുമോ എന്ന് ചോദിച്ചാൽ എന്റെ ഭാര്യ ഇങ്ങനെ പോയാൽ എനിക്ക് ഒന്നും ചെയ്യാനില്ല എന്നാണ് മറുപടി. എനിക്കെന്നല്ല നിങ്ങൾക്കും.

Joli Joli

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.