Connect with us

Entertainment

‘ഏതോ ഒരാൾ’ – അനോണിമസ് കോളുകൾക്കെതിരെ അവളുടെ ഒറ്റയാൾ പോരാട്ടം

Diana BC സംവിധാനം ചെയ്ത ‘ഏതോ ഒരാൾ’ എന്ന ഷോർട്ട് മൂവി പെൺകുട്ടികൾ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നത്തിലേക്കാണ് പ്രധാനമായും വിരൽ ചൂണ്ടുന്നത്. മൊബൈൽ ഫോൺ

 110 total views

Published

on

Diana BC സംവിധാനം ചെയ്ത ‘ഏതോ ഒരാൾ’ എന്ന ഷോർട്ട് മൂവി പെൺകുട്ടികൾ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നത്തിലേക്കാണ് പ്രധാനമായും വിരൽ ചൂണ്ടുന്നത്. മൊബൈൽ ഫോൺ ഒരു അത്യാവശ്യ സാധനം എന്നതിലുപരി അതിനെ ദുരുപയോഗം ചെയ്യുന്നവർ നാട്ടിൽ ഒട്ടേറെയുണ്ട്. പെൺകുട്ടികളുടെ നമ്പർ കൈക്കലാക്കി അവരെ വിളിച്ചു ശല്യപ്പെടുത്തുക, അല്ലെങ്കിൽ അതുവഴി ബന്ധങ്ങൾ ഉണ്ടാക്കി അവരെ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയുക…ഇതൊക്കെയാണ് പൊതുവെ കാണാൻ സാധിക്കുന്നത്.

‘ഏതോ ഒരാൾ’ -ക്ക് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

ഇത്തരം അനോണിമസ് കോളുകൾക്കെതിരെ ഒരു പെൺകുട്ടിയുടെ ഒറ്റയാൾ പോരാട്ടമാണ് ഈ മൂവിയുടെ പ്രമേയം. പേരുവെളിപ്പെടുത്താതെ എപ്പോഴും തന്നെ വിളിച്ചു ശല്യം ചെയ്യുന്ന ഒരുത്തനെ തേടിയുള്ള അവളുടെ ധീരമായ യാത്രയും ഒടുവിൽ കണ്ടെത്തുന്നതും പ്രവർത്തിക്കുന്നതും എല്ലാ മുഖമില്ലാത്ത പൂവാലന്മാർക്കും ഉള്ള താക്കീതാണ്. മാൻപേടകളെ പോലെ ഭയന്ന് ഒളിച്ചിരിക്കാതെ ഈറ്റപ്പുലികളുടെ ശൗര്യമാണ് പെൺകുട്ടികൾക്ക് ഈ കാലഘട്ടത്തിൽ വേണ്ടത് എന്നുകൂടി പറയുന്നുണ്ട് ഈ ചെറിയ സിനിമ. ഈ സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ച എല്ലാർക്കും അഭിനന്ദനങ്ങൾ .

ഏതോ ഒരാൾ സംവിധാനം ചെയ്ത Diana BC ബൂലോകം ടീവിയോട് സംസാരിക്കുന്നു

‘ഏതോ ഒരാൾ’ ഞങ്ങളുടെ ആദ്യത്തെ വർക്ക് ആണ്, ആദ്യം വേറൊരു ഷോർട്ട് മൂവി ചെയ്യാൻ വേണ്ടിയായിരുന്നു ഞങ്ങൾ പ്ലാൻ ചെയ്തിരുന്നത്. അത് നടക്കാൻ കുറച്ചു ഡിലെ വന്നു. ഞാൻ നേരത്തെ എഴുതി വച്ചിരുന്ന ഒരു തീം ആയിരുന്ന ഇതിനെ ഒന്ന് റെഡി ആക്കാം എന്ന് തോന്നി . അങ്ങനെ രണ്ടു ദിവസത്തെ ഷൂട്ട് കൊണ്ട് പെട്ടന്ന് ചെയ്തെടുത്തതാണ്. ഷൂട്ടിങ് എന്ന് പറയുമ്പോൾ ഒഫീഷ്യലി വലിയ സ്ക്രിപ്റ്റ് ഒന്നും ഉണ്ടായിരുന്നില്ല.. അങ്ങോട്ടും ഇങ്ങോട്ടും കമ്മ്യൂണികേറ്റ് ചെയ്യാൻ പറ്റുന്ന തരത്തിൽ സീനുകൾ ഡെവലപ്പ് ചെയ്തെടുക്കുകയായിരുന്നു. ബേസിക്കലി മൂവീസിനെ കുറിച്ചും അതിന്റെ സാങ്കേതികതയെ കുറിച്ചും അത്ര വലിയ ഐഡിയാ ഒന്നും ഇല്ലായിരുന്നു. എങ്കിലും ഒരു എക്സ്പിരിമെന്റൽ വർക്ക് പോലെ ഞങ്ങൾ ചെയ്തതാണ് ഏതോ ഒരാൾ എന്ന മൂവി.

‘ഏതോ ഒരാൾ’ -ക്ക് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

അഭിനയിച്ചവരെ കുറിച്ച് പറയുകയാണെങ്കിൽ ഒരാളും മുന്നേ അഭിനയിച്ചവർ ഒന്നും അല്ല.. എല്ലാരും പുതുമുഖങ്ങളാണ്. അഭിനയിക്കാൻ വരാമെന്നു പറഞ്ഞ കുറച്ചുപേർ ഉണ്ടായിരുന്നു .അവർക്കാകട്ടെ വരാൻ സാധിച്ചില്ല.പിന്നെ പെട്ടന്ന് കിട്ടിയവരെ ഒക്കെ വച്ചാണ് അഭിനയിപ്പിച്ചത്.

ഇതിന്റെ തീം എന്ന് പറയുമ്പോൾ. ഇത് കോമൺ ആയ ഒരു ഇൻസിഡന്റ് ആണ്. നമ്മുടെ സമൂഹത്തിൽ സംഭവിക്കുന്നത്. എനിക്ക് ചുറ്റുമുള്ള ചിലർക്കുണ്ടായ അനുഭവങ്ങൾ ആണ് മൂവിക്കുള്ള എക്സ്പീരിയൻസ് ആയത് . സൊസൈറ്റിയിൽ നടക്കുന്ന മറ്റു വിഷയങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ഇതൊരു വലിയ ഇഷ്യു ആണോ എന്ന് തോന്നിയേക്കാം, പക്ഷെ ഇത് ഒരു വ്യക്തിയെ എത്രത്തോളം മെന്റലി ആയിട്ടൊക്കെ ഡിസ്റ്റർബ് ചെയ്യുന്ന കാര്യമാണെന്ന് എനിക്ക് അത് കണ്ടു മനസ്സിലായിട്ടുണ്ട്. അപ്പോൾ അതത്ര ചെറിയൊരു കാര്യമല്ല എന്ന് തോന്നിയിട്ടാണ് അത്തരമൊരു സ്റ്റോറി ഡെവലപ്പ് ചെയ്യാൻ എനിക്ക് തോന്നിയത്.

നേരത്തെ പറഞ്ഞപോലെ എല്ലാം കൊണ്ടും ഇതൊരു എക്സ്പിരിമെന്റൽ മൂവിയാണ്. അടുത്ത ഷോർട്ട് മൂവി ചെയ്യാനുള്ള ഒരു പ്രചോദനം കൂടിയാണ് ഇത് . ഇത് കണ്ടവരെല്ലാം അത്യാവശ്യം നല്ല അഭിപ്രായങ്ങൾ പറഞ്ഞതുകൊണ്ട് തന്നെ അടുത്ത വർക്ക് ചെയ്യാൻ ഞങ്ങൾക്ക് അത്രത്തോളം മോട്ടിവേഷൻ കിട്ടിയിട്ടുണ്ട്. രണ്ടു ആഴ്ചയ്ക്കുളിൽ ഞങ്ങൾ അടുത്ത വർക്ക് പൂർത്തിയാക്കും.. ഷൂട്ടിങ് കഴിഞ്ഞു, അതിന്റെ എഡിറ്റിങ് ഒക്കെ ചെയ്യാനുണ്ട്.

ഏതോ ഒരാൾ എല്ലാരും കാണുക, വോട്ട് ചെയ്യുക

Etho oral

Advertisement

Production Company: Diana &Anjitha
Short Film Description: It is a below 10 minut short movie related to girls issue through missed calls.
Producers (,): Diana, Anjitha
Directors (,): Diana bc
Editors (,): Anuroop
Music Credits (,): Nirshad nini
Cast Names (,): Anjali
Shalu
Jishnu
Jinu
Ajesh
Genres (,): Drama

**

 111 total views,  1 views today

Advertisement
Entertainment3 hours ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment8 hours ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment1 day ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 day ago

ഭീകരമായൊരു കാലത്തിന്റെ ആവിഷ്കാരം ആണ് ‘ഹം ഏക് ഹേ’ !

Entertainment1 day ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment2 days ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment2 days ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment3 days ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment3 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment3 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment6 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment1 week ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Entertainment4 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Entertainment1 month ago

നിങ്ങളിലെ വിള്ളലുകളുടെ സത്യം നിങ്ങൾ കരുതുന്നതാകില്ല

Advertisement